konnivartha.com: അതിരുങ്കല്‍ മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു എങ്കിലും വനം വകുപ്പിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല . പുലിയുടെ കാല്‍പ്പാടുകള്‍ എന്ന് തന്നെ വനം വകുപ്പ് സ്ഥിരീകരിച്ചു . ജില്ലാ പഞ്ചായത്ത് മുന്‍ മെമ്പര്‍ ബിനിലാല്‍ അടക്കമുള്ളവരുടെ വീട്ടു മുറ്റത്ത് ആണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് . ” രാത്രിയില്‍ സൂക്ഷിക്കണം ” എന്നുള്ള പതിവ് നിര്‍ദേശം നല്‍കി വനപാലകര്‍ മടങ്ങി . ക്യാമറ വെക്കാം എന്ന് ആശ്വാസ വചനവും കൂടെ നല്‍കി . കൂട് വെക്കാനോ പുലിയെ പിടിക്കാനോ ശ്രമം തുടങ്ങിയില്ല .ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അനുമതി വേണം കൂട് വെക്കാന്‍ എന്ന് വീട്ടുകാരോട് പറഞ്ഞു മനസ്സിലാക്കികൊടുക്കാന്‍ വനം വകുപ്പ് ജീവനക്കാര്‍ ശ്രമിച്ചില്ല . ചെറിയ പുലിയാണ് എന്ന് പറഞ്ഞു . ചെറിയ പുലി ആണെങ്കില്‍ കൂടി വന്യ മൃഗം ആണ് .…
Read Moreദിവസം: നവംബർ 4, 2023
പമ്പാ നദിയില്‍ നിന്നും നീക്കം ചെയ്ത എക്കല്‍കലര്‍ന്ന മണല്‍ ലേലം ചെയ്യുന്നു
konnivartha.com: പമ്പാ നദിയില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട ജില്ലയിലെ 11 യാര്‍ഡുകളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലും എക്കലും കലര്‍ന്ന മിശ്രിതം കൊല്ലം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ പരസ്യമായി നവംബര്‍ 13 മുതല്‍ 23 വരെ വിവിധ യാര്‍ഡുകളില്‍ ലേലം ചെയ്തു കൊടുക്കും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിമാന്റ് ഡ്രാഫ്റ്റായോ സ്വീകരിക്കും. ഫോണ്‍ : 9447103453, 9995919950, 9446845051
Read Moreശബരിമല തീര്‍ഥാടനം സുരക്ഷായാത്ര എട്ടിന്: ജില്ലാ കളക്ടര്‍
konnivartha.com: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുരക്ഷായാത്ര എട്ടിന് ആരംഭിക്കുമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഡി ഡി എം എ യോഗത്തില്‍ സംസാരിക്കുകയായാരുന്നു അദ്ദേഹം. കളക്ടറേറ്റു മുതല്‍ പമ്പ വരെയാണു സുരക്ഷായാത്ര നടത്തുന്നത്. ശബരിമല പാതയിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവ തരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് സുരക്ഷായാത്ര സംഘടിപ്പിക്കുന്നത്. എല്ലാ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കണം. ഇടത്താവളങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ 10 ന് ആരംഭിക്കും. തിരുവാഭരണഘോഷയാത്ര പാതകളിലെ കാടുകള്‍ വെട്ടിത്തെളിക്കും. സ്നാനകടവുകള്‍ പരിശോധിച്ച് ആവശ്യമായ ബാരിക്കേഡുകളും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കും. ലൈഫ് ഗാര്‍ഡുകളെ നിയമിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍…
Read Moreഎസ്. സോമനാഥിന്റെ ആത്മകഥ പിന്‍വലിക്കുന്നു
konnivartha.com: ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിന്റെ ആത്മകഥ ‘നിലാവു കുടിച്ച സിംഹങ്ങള്‍’ പ്രസിദ്ധീകരിക്കില്ല. കോപ്പികള്‍ പിന്‍വലിക്കാന്‍ ചെയര്‍മാന്‍ പ്രസാധകര്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍ ചെയര്‍മാന്‍ കെ. ശിവനെതിരായ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് നീക്കം. താന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനാവുന്നത് തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ. ശിവന്‍ ശ്രമിച്ചിരുന്നുവെന്ന ആത്മകഥയിലെ പരാമര്‍ശം പുറത്തുവന്നതോടെ വിവാദമായിരുന്നു
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 04/11/2023)
ഗതാഗത നിയന്ത്രണം ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷന്‍ മുതല്‍ കോടിയാട്ട് ജംഗ്ഷന്‍ വരെയുളള ഗതാഗതം നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 31 വരെ പൂര്‍ണമായും നിരോധിക്കും. ഏഴംകുളം ഭാഗത്തു നിന്നു കൊടുമണ്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് കോടിയാട്ട് ജംഗ്ഷനിലെത്തി കൊടുമണ്ണിലേക്കു പോകണമെന്നും കൊടുമണ്‍ ഭാഗത്തു നിന്നും ഏഴംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ വഴി തന്നെ പോകണമെന്നും കെ ആര്‍ എഫ് ബി പത്തനംതിട്ട ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഐ എച്ച് ആര്‍ ഡി സെമസ്റ്റര്‍ പരീക്ഷ ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ( ഒന്നും, രണ്ടും സെമസ്റ്റര്‍ ), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ്…
Read Moreകേരളീയം വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 04/11/2023)
കാവും കുളവും..പിന്നെ നാരങ്ങാ ഗന്ധമുള്ള കുരുമുളകും: ഔഷധ ചെടികളുടെ പ്രദര്‍ശനം ശ്രദ്ധേയം കാവുകള്‍ ഔഷധ സസ്യങ്ങളുടെ കലവറ എന്ന ആശയം മുന്‍നിര്‍ത്തി അന്യം നിന്നു പോകുന്ന ഔഷധച്ചെടികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. കേരളീയം പുഷ്പമേളയുടെ ഭാഗമായി ജവഹര്‍ ബാലഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ കേരളത്തിന്റെ പാരമ്പര്യം എടുത്തു കാട്ടുന്ന കാവും കുളവും തുളസിത്തറയും വരെ ഒരുക്കിയിട്ടുണ്ട്. ക്ഷീണവും വിശപ്പും മാറ്റുന്നതിനും ഉത്തേജക ഔഷധമായും ഗോത്രവിഭാഗക്കാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആരോഗ്യപച്ച, പശ്ചിമഘട്ടത്തില്‍നിന്നു കണ്ടെത്തിയ നാരങ്ങയുടെ മണവും സ്വാദുമുള്ള കുരുമുളക്, ത്വക് രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന വേമ്പട തുടങ്ങിയവയും ഇവിടെയുണ്ട്. ഓരോ ഔഷധച്ചെടിയിലും അതിന്റെ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ഔഷധയോഗ്യമായ ഭാഗങ്ങള്‍, ഗുണങ്ങള്‍ എന്നിവ രേഖപെടുത്തിയിട്ടുണ്ട്. അന്യം വന്നു തുടങ്ങിയ ഓരില, മൂവില, തിപ്പലി, ആനച്ചുവടി, ശതാപൂവ്, ബലിപൂവ്, കീരിക്കിഴങ്ങ് തുടങ്ങി അനേകം…
Read Moreലോക്‌സഭാതെരഞ്ഞെടുപ്പ് :മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു
സമയബന്ധിതമായ മുന്നൊരുക്കങ്ങള്‍ നടത്തി ജില്ലയില്‍ നിഷ്പക്ഷവും സുതാര്യവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്നു ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. ലോക്‌സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പത്തനംതിട്ട ജില്ലയിലെ ജനസംഖ്യയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള ഒരുക്കങ്ങളും ബോധവത്ക്കരണവും നടത്തണം. വനമേഖലയിലുള്ള ആളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സ്വീപ്പ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ലോക്‌സഭാതെരഞ്ഞെടുപ്പിനു മുന്‍പ് നടത്തേണ്ട മുന്നൊരുക്കചര്‍ച്ചയാണിതെന്നു അഡിഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സി ശര്‍മിള പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിനു മുന്‍പും ഉദ്യോഗസ്ഥര്‍ അപ്‌ഡേറ്റാകണം. അതിനായുള്ള ട്രെയിനിംഗുകള്‍ നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറവായിരുന്നു. അതിന്റെ കാരണം കണ്ടുപിടിച്ച് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പിനു മുന്‍പായി ജില്ലാ കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടത്തേണ്ട പരിശീലനപരിപാടി സംഘടിപ്പിക്കും. കൂടാതെ തിരഞ്ഞെടുപ്പു ജോലിക്കായി…
Read Moreകോന്നി അതിരുങ്കല്‍ ഭാഗത്ത് വീണ്ടും പുലിയുടെ സാന്നിധ്യം
konnivartha.com: കോന്നി അതിരുങ്കല്‍ ഭാഗത്ത് വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തി . പത്തനംതിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാലിന്‍റെ വീട്ടു മുറ്റത്ത് ആണ് പുലിയുടെ കാല്‍പ്പാടുകള്‍ വനം വകുപ്പ് സ്ഥിരീകരിച്ചത് .സമീപത്തെ ഏതാനും വീടുകളുടെ മുറ്റത്തും കാല്‍പ്പാടുകള്‍ ഉണ്ട് . ഏറെ ദിവസമായി ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യം ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നു . കഴിഞ്ഞിടെ ഒരു പുലിയെ വനം വകുപ്പ് കൂട് വെച്ചു പിടിച്ചു വനത്തില്‍ വിട്ടിരുന്നു . പ്രദേശത്തെ ആടുകളെ പുലി കടിച്ച് കൊന്നിരുന്നു . നാല് പുലികളെ വരെ ഒന്നിച്ചു കണ്ടതായി അന്ന് വന പാലകരെ അറിയിച്ചിരുന്നു . കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് പുലി ബിനി ലാലിന്‍റെ വീട്ടു മുറ്റത്ത് എത്തിയത് .കാല്‍പ്പാടുകള്‍ പുലിയുടെ ആണെന്ന് വനപാലകര്‍ വീട്ടുകാരെ അറിയിച്ചു . രാത്രിയില്‍ പ്രദേശ വാസികള്‍ സൂക്ഷിക്കണം…
Read Moreഗ്യാസ് ഏജൻസികളിലും വിതരണ വാഹനങ്ങളിലും പരിശോധന
konnivartha.com: ദക്ഷിണ മേഖലയിലെ വിവിധ ജില്ലകളിലെ ഗ്യാസ് ഏജൻസികളിലും ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളിലും ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 59 കേസുകളിൽ നിന്ന് 2,27,000 രൂപ പിഴയും ഈടാക്കിയതായി ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി. ഷാമോൻ അറിയിച്ചു. ഗ്യാസ് ഏജൻസികളിൽ ഉപഭോക്താക്കൾക്ക് ഗ്യാസിന്റെ തൂക്കം നോക്കി ഉറപ്പുവരുത്തുവാൻ ത്രാസ് സൂക്ഷിക്കണം. ത്രാസിന്റെ ലീഗൽ മെട്രോളജി സർട്ടിഫിക്കറ്റ് ഉപഭോക്താക്കൾ കാണത്തക്കവിധം വ്യക്തമായി സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളിൽ ഉപഭോക്താക്കൾക്ക് ഗ്യാസിന്റെ തൂക്കം നോക്കി ബോധ്യപ്പെടാൻ ഒരു ത്രാസും അതിന്റെ സർട്ടിഫിക്കറ്റും സൂക്ഷിക്കണം. തൂക്ക വ്യത്യാസമുള്ള സിലിണ്ടർ ഉപഭോക്താക്കൾക്ക് നൽകാൻ പാടില്ല ഗ്യാസ് ഏജൻസിയുടെ 5 കിലോമീറ്റർ പരിധിയിൽ വിതരണം ചെയ്യുന്ന സിലിണ്ടറുകൾക്ക് ഡെലിവറി ചാർജ്ജ് വാങ്ങാൻ പാടില്ല. കൂടാതെ അഞ്ച് കിലോമീറ്റർ പരിധി കഴിഞ്ഞ് വിതരണം നടത്തുന്ന സിലിണ്ടറുകൾക്ക്…
Read Moreദില്ലിയിൽ ഭൂചലനം: പ്രഭവ കേന്ദ്രം നേപ്പാൾ
ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. വടക്കൻ നേപ്പാളാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൗമ നിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴെയായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. Strong tremors felt in Delhi as earthquake of magnitude 6.4 strikes
Read More