ദുരന്തമുഖത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കളികളിലൂടെ പകര്‍ന്ന് പ്രദര്‍ശനം konnivartha.com: കളികളിലൂടെയും സമ്മാനങ്ങളിലൂടെയും ദുരന്തമുഖത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കി ദുരന്തനിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ)യുടെ പ്രദര്‍ശനം. കേരളീയത്തിന്റെ ഭാഗമായി ‘സുരക്ഷായാനം, സുരക്ഷിത കേരളത്തിനായി’ എന്ന പേരില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ)സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലാണ് കളികള്‍വഴി ദുരന്ത സാക്ഷരതാപാഠങ്ങള്‍ പകരുന്നത്. വെള്ളയമ്പലത്തെ അതോറിറ്റിയുടെ കെട്ടിടത്തില്‍ മൂന്നു നിലകളിലായാണ് പ്രദര്‍ശനം. കുട്ടികള്‍ മുഖേന ദുരന്തസാക്ഷരത വീടുകളില്‍ എത്തിക്കാന്‍ ഉദ്ദേശിച്ചാണിത്. ഏഴു കളികള്‍ ഒരുക്കിയിട്ടുണ്ട്. 20 സെക്കന്റ് സമയത്തിനുള്ളില്‍ എമര്‍ജന്‍സി കിറ്റ് നിറയ്ക്കല്‍, സേഫ് സോണ്‍ ആയ പച്ച നിറത്തിലേക്ക് കൃത്യമായി ഷൂട്ട് ചെയ്യല്‍, ചേരുംപടി ചേര്‍ക്കല്‍ തുടങ്ങിയ രസകരമായ കളികള്‍ വഴി ദുരന്തവേളയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കൃത്യമായി കുട്ടികളില്‍ എത്തുന്ന തരത്തിലാണ് കളികള്‍ ഒരുക്കിയിരിക്കുന്നത്. കളി ജയിച്ചാല്‍ അപ്പോള്‍ തന്നെ ചോക്ലേറ്റ് ആയും സ്മൈലി ബോള്‍ ആയും…
Read Moreദിവസം: നവംബർ 5, 2023
ബി.എം.എസ് കോന്നി മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു
konnivartha.com: ബി.എം.എസ് കോന്നി മേഖല പ്രസിഡന്റ് അനൂപ് കുമാറിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ ഉദ്ഘാടനം ചെയ്തു . മേഖല വൈ: പ്രസിഡന്റ് പി.ബിനീഷ് സ്വാഗതം പറഞ്ഞു . കെ എസ് റ്റി എംപ്ലോയീസ് സംഘ് സംസ്ഥാന വൈ: പ്രസിഡന്റ് കെ.എൽ യമുനാദേവി എന്‍ ഐ സി മസ്ദൂർ സംഘ് സംസ്ഥാന സെക്രട്ടറി ജയകുമാർ ,ജില്ലാ വൈ: പ്രസിഡന്റ് അനിൽകുമാർ എന്നിവര്‍ സംസാരിച്ചു . മേഖല സെക്രട്ടറി KN സതീഷ് കുമാർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബി എം എസ് ജില്ലാ പ്രസിഡന്റ് ഹരികുമാർ ചുട്ടിയിൽ സമാരോപ് പ്രഭാഷണവും നടത്തി. രഞ്ജു ക്യതജ്ഞതയും രേഖപ്പെടുത്തി പുതിയ ഭാരവാഹികള്‍ ഹരി കലഞ്ഞൂര്‍ ( മേഖല അധ്യക്ഷന്‍ ) അനൂപ് കുമാര്‍ (മേഖല സെക്രട്ടറി പി. ബിനീഷ് (മേഖല ട്രഷറാര്‍
Read Moreസമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിന് 54 കേസുകൾ
കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 26 എണ്ണം. എറണാകുളം സിറ്റിയില്‍ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് ഉള്ളത്. തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതവിദ്വേഷം വളര്‍ത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്ത നിരവധി വ്യാജ പ്രൊഫൈലുകളും പോലീസ് കണ്ടെത്തി. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്തി നല്‍കാന്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ്, വാട്സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.…
Read More