konnivartha.com: ഏറെ ദിവസമായി കേരള മുഖ്യമന്ത്രിയും കേരള ഗവർണറും തമ്മില്‍ മത്സരം ആണ് .ആരാണ് വലിയത് എന്ന് . ഇരു വിഭാഗവും അയയുന്നില്ല എന്ന് മാത്രം അല്ല കൂടുതല്‍ കലഹം മുറുകി . ഇരുവരും കേരളം എന്ന കുടുംബത്തിലെ നാഥന്‍മാര്‍ ആണ് . ഗവർണര്‍ മുത്തശ്ശന്‍ ആണെങ്കില്‍ മുഖ്യമന്ത്രി കേരളത്തിലെ നാഥന്‍ ആണ് . ഒരു കുടുംബം വെറുതെ കിടന്നു കലഹിക്കുന്നു . ഈ കലഹം ഊതി പെരുപ്പിച്ചു വലിയൊരു ഭീകര സംസ്ഥാനമായി കേരളത്തെ ഇരുവരും മാറ്റരുത് . കേരളം സമാധാനം കാംഷിക്കുന്ന ചെറിയൊരു സംസ്ഥാനം ആണ് . ഇവിടെ സമാധാനമായി കഴിയുന്ന സാധാരണ ജനതയെ ഇരുവരുടെയും അധികാര മുഷ്ക് കാട്ടി വീട്ടില്‍ ഇരുത്തരുത് . അധികാരം അത് ജനം വോട്ട് ചെയ്തു നല്‍കിയത് ആണ് .ആ ജനതയെ കനക സിംഹാസനം കാട്ടി വിരട്ടിയാല്‍…
Read Moreവര്‍ഷം: 2023
കനത്ത മഴ സാധ്യത : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം konnivartha.com: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 18-12-2023 :പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 18-12-2023 :തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/12/2023)
ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ konnivartha.com: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബി എസ് എൻ എല്ലുമായി സഹകരിച്ചാകും സേവനം . ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്‌വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വസം പകരുകയാണ് ദേവസ്വം ബോർഡിന്റെ ലക്‌ഷ്യം. പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തൽ , തിരുമുറ്റം , സന്നിധാനം , മാളികപ്പുറം , ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം- അരവണ കൗണ്ടറുകൾ , മരാമത്ത് കോംപ്ലക്സ് , ആശുപത്രികൾ എന്നിവിടങ്ങളിലായി ആകെ 15 വൈഫൈ ഹോട് സ്പോട്ടുകളാകും ഉണ്ടാവുക . നിലവിൽ പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല ,അപ്പാച്ചിമേട് , ശരംകുത്തി…
Read Moreഅടൂര്‍ നിയോജക മണ്ഡലം നവകേരള സദസ് വാര്‍ത്തകള്‍ ( 17/12/2023)
അടൂര്‍ നിയോജക മണ്ഡലം നവകേരള സദസ് നവകേരള സദസിലെത്തുന്നത് എന്റെ നാട് തകര്‍ന്നു കൂടാ എന്ന ബോധ്യത്തോടെ യെത്തുന്നവര്‍: മുഖ്യമന്ത്രി konnivartha.com: എന്റെ നാട് തകര്‍ന്നു കൂടാ, കേരളം തകര്‍ന്നു കൂടാ എന്ന ബോധത്തിന്റെ ഭാഗമായി ഒഴുകിയെത്തുന്നവരാണ് നവകേരള സദസ്സിലെത്തുന്ന പതിനായിരങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലയിലെ അവസാന നവകേരള സദസ്സായ അടൂര്‍ നിയോജകമണ്ഡലത്തിലെ സദസിനെ അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആരും നിര്‍ബന്ധിച്ചല്ല ആളുകള്‍ നവകേരള സദസിനെത്തുന്നത്. എന്റെ നാടിന്റെ ഭാവി, എന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്ന ബോധ്യത്തോടെയെത്തുന്നതാണവര്‍. എല്ലാ കൂട്ടായ്മകളെയും കവച്ചുവയ്ക്കുന്ന ജനക്കൂട്ടമാണ് എല്ലാ സദസ്സിലും എത്തുന്നത്. സാമാന്യം വലിയ ഗ്രൗണ്ടുകളിലാണ് നവകേരള സദസ് നടക്കുന്നത്. എന്നാല്‍ ഗ്രൗണ്ടുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിന്റെ ഇരട്ടിയിലേറെയാണ് ഓരോ സദസ്സിലും ഒഴുകിയെത്തുന്നത്. കനത്ത മഴയുണ്ടായിട്ടും അടൂരിലും സ്ഥിതി വ്യത്യസ്തമായില്ല – മുഖ്യമന്ത്രി പറഞ്ഞു. അതിക്രൂരമായ…
Read Moreകോന്നി മണ്ഡലം നവകേരള സദസ്സ് വാര്‍ത്തകള്‍ ( 17/12/2023)
നവകേരള സദസ്സിനെ ജനം നെഞ്ചേറ്റി: മുഖ്യമന്ത്രി പിണറായി വിജയന്‍ konnivartha.com: നവകേരളസദസ്സിനെ ജനം നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ വേദിയില്‍ കോന്നി മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കനത്ത മഴയെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നവകേരള സദസ്സ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സദസ്സിനെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് കഴിഞ്ഞ 30 ദിവസത്തെയും അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. 30 ദിവസവും വന്‍ജനാവലിയെയാണ് ഞങ്ങള്‍ ഓരോ മണ്ഡലത്തിലും കണ്ടത്. നവകേരള സദസ്സിനെ ജനം നെഞ്ചേറ്റി എന്നാണ് ഇത് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുസാഹചര്യങ്ങളാണ് ഈ വന്‍ജനപങ്കാളിത്തത്തിന് ഇടയാക്കുന്നത്. ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ ജനതയാണ് നാം. ലോകത്തിന് തന്നെ പലകാര്യങ്ങളിലും മാതൃകയായവരാണ് നാം. നമ്മള്‍ ഇതുവരെ നേടിയെടുത്തിടത്ത്…
Read Moreനവകേരള സദസ്സ് :പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 17/12/2023)
www.konnivartha.com പ്രഭാതയോഗം ഇന്ന് രാവിലെ 9 ന് : ആറന്മുളയില്‍ പ്രത്യേക വാര്‍ത്താ സമ്മേളനം: ആറന്മുളയില്‍ ഇന്ന് രാവിലെ 10.30 -ന് പത്തനംതിട്ട ജില്ലയിലെ നവകേരള സദസ്സിന്റെ രണ്ടാം ദിവസമായ ഇന്ന് ആദ്യ സദസ്സ് ആറന്മുള മണ്ഡലത്തില്‍. അരങ്ങേറും. രാവിലെ ഒന്‍പതിന് സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുന്ന പ്രഭാതയോഗം പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. നവകേരള സൃഷ്ടിക്കായി ഇവര്‍ മുന്നോട്ടു വയ്ക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ടശേഷം മുഖ്യമന്ത്രി മറുപടി നല്‍കും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളുമായി അതതു മന്ത്രിമാരും ആശയവിനിമയം നടത്തും. ശേഷം 10:30 ന് പ്രത്യേകം തയ്യാറാക്കിയ മീഡിയാ റൂമില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആറന്മുള മണ്ഡലത്തിന്റെ ബഹുജനസദസ്സ് രാവിലെ 11-ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി മാര്‍ സേവിയസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ റാന്നി…
Read Moreകുവൈത്ത് അമീർ അന്തരിച്ചു
konnivartha.com: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ്(.86) അന്തരിച്ചു .അൽപ നേരം മുമ്പ് അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലിവിഷൻ വഴി രാജ്യത്തെ അറിയിച്ചത് ദീർഘ കാലമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന അമീറിനെ ആരോഗ്യ പ്രശ്നങ്ങൾ മൂർച്ചിച്ചതിനെ തുടർന്ന് നവംബർ 29 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും. കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു കുവൈത്ത് സിറ്റിയിലെ ഷർഖ് ൽ ആണ് ഷെയ്ഖ് നവാഫ് അൽ അഹമദ് സബാഹിന്റെ ജനനം. 2006 ഫെബ്രുവരി 7 മുതൽ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ്…
Read Moreനവ കേരള സദസ്സ് : കോന്നിയിലെ വാഹന പാർക്കിംഗ് ക്രമീകരണം ഇങ്ങനെ
konnivartha.com: ഡിസംബർ 17 ന് കോന്നിയിൽ നടക്കുന്ന നവ കേരള സദസുമായി ബന്ധപ്പെട്ട് ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹന പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയത് ഇങ്ങനെ. സർക്കാർ ഔദ്യോഗിക വാഹനങ്ങൾ, മോട്ടോർ കേഡ് വാഹനങ്ങൾ തുടങ്ങിയവ കോന്നി ഓട്ടോ ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്യേണ്ടതാണ്. അരുവാപ്പുലം പഞ്ചായത്തിൽ നിന്നും കോന്നി മാരൂർ പാലം ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾ മാരൂർ പാലം ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം കോന്നി എൻ എസ് എസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. അരുവാപ്പുലം പഞ്ചായത്തിൽപെട്ട ഐരവൺ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോന്നി പോലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം കോന്നി ഗവണ്മെന്റ് എച്ച് എസ് എസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. ഏനാദിമംഗലം പഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ മാരൂർ പാലം ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം കോന്നി…
Read Moreനവകേരള സദസ്സ് : പത്തനംതിട്ട ജില്ലയിലെ സമഗ്ര വാര്‍ത്തകള്‍ ( 16/12/2023 )
www.konnivartha.com നവകേരള സദസ്സ്: ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടര്‍ നവകേരള സദസ്സിനായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കേണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മണ്ഡലങ്ങളില്‍ ബഹുജനസദസ്സ് നടക്കുന്ന വേദിക്കരികിലായി നിവേദനം നല്‍കുന്നതിന് 20 കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് മുതല്‍ പരാതികള്‍ സ്വീകരിച്ച് തുടങ്ങും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പരാതിക്കാരുടെ എണ്ണം ക്രമതീതമായി വര്‍ധിച്ചാല്‍ കൂടുതല്‍ കൗണ്ടറുകള്‍ സജ്ജീകരിക്കും. പരാതി എഴുതി നല്‍കുന്നതിനായി ഹെല്‍പ് ഡെസ്‌ക് കൗണ്ടറുകളും പ്രവര്‍ത്തിക്കും. എല്ലാ നിവേദനങ്ങളും നേരിട്ട് സ്വീകരിച്ച ശേഷം മാത്രമേ കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളൂ. മെഡിക്കല്‍ ടീമും സജ്ജമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ നവകേരസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും 16…
Read Moreശബരിമല : ഓരോ മണിക്കൂറിൽ 4600 ഭക്തർ പടി കയറുന്നു
konnivartha.com: 4600 ഓളം ഭക്തജനങ്ങളാണ് ഓരോ മണിക്കൂറിലും പതിനെട്ടാം പടി വഴി അയ്യപ്പ ദർശനം നടത്തുന്നത് .ഓരോ മിനിറ്റിലും എഴുപത്തഞ്ചിലധികം പേരെ പടികയറ്റുന്നു. ഇന്ത്യൻ റിസർവ്വ് ബറ്റാലിയനും (ഐആർബി) കേരള ആംഡ് പോലീസും (കെ എ എഫ്) ചേർന്ന് മൂന്ന് ബാച്ചുകളായാണ് പതിനെട്ടാം പടിയിൽ കർമ്മനിരതരാകുന്നത്. ഓരോ ബാച്ചിലും നാൽപത് പേരാണ് ഉള്ളത് . നാല് മണിക്കൂർ ഇടവേളകളിൽ ബാച്ചുകൾ മാറും. ഓരോ ഇരുപത് മിനിറ്റിലും പതിനെട്ടാം പടിയിൽ നിൽക്കുന്ന പതിനാല് പേർ മാറി അടുത്ത പതിനാല് പേർ എത്തും. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഇലക്ഷൻ ഡ്യൂട്ടിക്ക് ശേഷമാണ് ശബരിമല ഡ്യൂട്ടിക്കായി തൃശൂരിലെ ഐആർ ബി ബറ്റാലിയന്റെ പുതിയ ബാച്ച് എത്തിയിരിക്കുന്നത്.
Read More