konnivartha.com: ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇലന്തൂര്‍ മാവേലി സ്റ്റോറിനു മുന്നിൽ നടത്തിയ “പട്ടിണി സദസിനു ” ജില്ലാ പ്രസിഡന്റ് രവി പിള്ള കോന്നിയും,ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാനും നേതൃത്വം നൽകി ഐക്യ കർഷക സംഘം ജില്ലാ പ്രസിഡന്റ് രവി പിള്ള യുടെ അധ്യക്ഷധയിൽ ആര്‍ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പിജി പ്രസന്ന കുമാർ ധർണ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ അഴിമതിയും ധൂർത്തും അവസാനിപ്പിച്ച് എത്രയും പെട്ടന്ന് മാവേലി സ്റ്റോറുകളിലും സപ്ലൈകോകളിലും സബ്‌സീഡി ഭഷ്യ ധാന്യങ്ങൾ വിതരണം ചെയ്തില്ല എങ്കിൽആര്‍ എസ് പി ശക്തമായ പ്രക്ഷോഭം ആരംഭിക്കും എന്ന് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി കലാനിലയം രാമചന്ദ്രൻ നായർ,പെരിങ്ങര രാധാകൃഷ്ണൻ,പന്തളം സോമരാജൻ,രാജി ദിനേശ്,ഷാഹിദ ഷാനവാസ്,സൗദാമിനി,ഷിബു തോമസ്, ബാബു ചാക്കോ ,ശശിധരൻ നായർ,ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു
Read Moreവര്‍ഷം: 2023
ശബരിമലയിലെ ആകെ വരവ് 134 കോടി രൂപ: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 കോടിയുടെ കുറവ്
konnivartha.com: ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തില്‍ 1,34,44,90,495 കോടി രൂപയാണ് ശബരിമലയില്‍ നടവരവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു. ഭക്തരുടെ എണ്ണത്തിൽ ഒന്നര ലക്ഷത്തിന്‍റെ കുറവാണ് ഉണ്ടായത് എന്ന് ദേവസ്വംബോര്‍ഡ് അധ്യക്ഷന്‍ പി പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു . അരവണയുടെ വരവ് 61.91 കോടിയുമാണ്. കഴിഞ്ഞ വർഷം ഇത് 73.75 കോടിയായിരുന്നു. 11.84 കോടി രൂപയുടെ വ്യത്യാസമാണ് അരവണയുടെ വരവില്‍ മാത്രം ഉണ്ടായത്. അപ്പം വിറ്റുവരവ് 8.99 കോടി രൂപയാണ്. കഴിഞ്ഞ പ്രാവശ്യം ഇത് 9.43 കോടി രൂപയായിരുന്നു. 44.49 ലക്ഷം രൂപയുടെ വ്യത്യാസമാണ് അപ്പം വിറ്റുവരവിലുണ്ടായത്. 41.80 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ കാണിക്ക വരവ് 46.452 കോടി രൂപയായിരുന്നു. 4.65 കോടി രൂപയുടെ വ്യത്യാസമാണ് കാണിക്ക വരവില്‍…
Read Moreകനത്ത മഴ സാധ്യത : 17-12-2023 :പത്തനംതിട്ട, ഇടുക്കി (ഓറഞ്ച് അലർട്ട് )
konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 17-12-2023 :പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 16-12-2023 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 17-12-2023 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5…
Read Moreമുൻ മന്ത്രി കെപി വിശ്വനാഥൻ ( 83) അന്തരിച്ചു
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ 9.35ന് തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലായിരുന്നു. മുൻ വനം മന്ത്രിയായിരുന്നു. ഡയാലിസിസ് ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് കെപി വിശ്വനാഥൻ. യൂത്ത് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ച വിശ്വനാഥൻ, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1987, 1991, 1996 വർഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1994 വരെ കെ. കരുണകരന്റെയും 2004 മുതൽ 2005 വരെ ഉമ്മൻ…
Read Moreനവകേരളസദസ് :പത്തനംതിട്ടയിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം
നാടിളക്കി കലാസാംസ്‌കാരിക പരിപാടികള്‍ വിളംബരഘോഷയാത്ര ഇന്ന് (15) വൈകിട്ടു നാലിനു സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് അബാന്‍ ജംഗ്ഷന്‍ വരെ konnivartha.com: സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ് ജില്ലയിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആലപ്പുഴയിലെ സദസ് അവസാനിച്ച് 16 ന് വൈകിട്ട് അഞ്ചോടെ പത്തനംതിട്ട ജില്ലയിലേക്ക് കാബിനെറ്റ് ബസ് കടന്നുവരും. മുഖ്യമന്ത്രിയടങ്ങുന്ന സംഘത്തിന് ജില്ലാതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണ് നല്‍കുക. ആരോഗ്യ, വനിതാ-ശിശു വികസനമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സജീവമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും സദസ് അരങ്ങേറുന്ന വന്‍വേദികള്‍ തയ്യാറായി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസിന്റെ സേനയെ വിന്യസിക്കും. പഴുതടച്ച ക്രമീകരണങ്ങളാണ് ജില്ലയിലെ പൊലീസ് സംഘം ഒരുക്കുന്നത്. വേദിക്ക് അഭിമുഖമായി നിവേദനം സ്വീകരിക്കുന്നതിന് 20 ലേറെ കൗണ്ടറുകളാണ് സജ്ജീകരിക്കുക. ഈ കൗണ്ടറുകള്‍…
Read Moreഎംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
konnivartha.com: വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/10/2023 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 08/2023 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രസ്തുത കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 31/01/2024 വരെ അവസരം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപ്പൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വരുകയോ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോരിറ്റി…
Read Moreജാഗ്രതാ നിര്‍ദേശം: 110 കെവി ശേഷിയുളള വൈദ്യുതി കടത്തി വിടും
konnivartha.com: കെഎസ്ഇബി ലിമിറ്റഡ് അടൂര്‍ സബ് സ്റ്റേഷനില്‍ നിന്നും ഏനാത്ത് സബ് സ്റ്റേഷനിലേക്ക് പുതുതായി നിര്‍മിച്ച 110 കെവി നിലവാരത്തിലുളള ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അടൂര്‍ താലൂക്കിലെ പറക്കോട് ടിബി ജംഗ്ഷന്‍, അറുകാലിക്കല്‍ കിഴക്ക്, അറുകാലിക്കല്‍ പടിഞ്ഞാറ്, ഏഴംകുളം, നെടുമണ്‍, പറമ്പ് വയല്‍കാവ്, കൈതപറമ്പ്, കടിക, കിഴക്കുപുറം എന്നീ സ്ഥലങ്ങളില്‍ കൂടിയും പത്തനാപുരം താലൂക്കിലെ താഴത്തുവടക്ക്, മെതുകമേല്‍ എന്നീ സ്ഥലങ്ങളില്‍ കൂടിയും കടന്ന് ഇളങ്ങമംഗലത്ത് സ്ഥിതിചെയ്യുന്ന സബ് സ്റ്റേഷനില്‍ എത്തിചേരുന്നു. ഒരു സര്‍ക്യൂട്ട് നിലവില്‍ 66 കെവി ചാര്‍ജ് ചെയ്തു കിടക്കുന്ന ഈ ലൈന്‍ കടന്നുപോകുന്ന ടവറുകളിലെ രണ്ടു സര്‍ക്യൂട്ടുകളിലും ഡിസംബര്‍ 18 മുതല്‍ എപ്പോള്‍ വേണമെങ്കിലും 110 കെവി ശേഷിയുളള വൈദ്യുതി കടത്തി വിടും. എക്സ്ട്രാ ഹൈ വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈന്‍ ആയതിനാല്‍ ചാര്‍ജുളള വൈദ്യുത ചാലക ലൈനുകള്‍ക്കു സമീപത്ത് പോകുന്നതും ഈ…
Read Moreശബരിമലയിലെ തിരക്ക് :നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട ജില്ലാ കളക്ടര്‍
konnivartha.com: ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ എ ഷിബു. നിലയ്ക്കലില്‍ നിലവില്‍ 1500 വാഹനങ്ങള്‍ക്കാണ് ഒരേ സമയം പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത് വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസ് നടത്തണം. വിര്‍ച്വല്‍ ക്യു ബുക്കിംഗ് 70,000 ആളുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും സ്പോട്ട് ബുക്കിംഗ് 10,000 പേരിലേക്കും ചുരുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് ടാഗ് സംവിധാനം ഏര്‍പ്പെടുത്തണം. ശൗചാലയങ്ങള്‍, വസ്ത്രം മാറാന്‍ കൂടുതല്‍ സൗകര്യം, ശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജ്ജനം തുടങ്ങി എല്ലാ കാര്യങ്ങളിലും കൃത്യമായ ഇടപെടല്‍ നടത്താനും ഉദ്യോഗസ്ഥര്‍ക്കു കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.അഡിഷണല്‍ ജില്ലാ പൊലീസ് മേധാവി ആര്‍ പ്രദീപ് കുമാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Read Moreനവകേരളസദസ് വാര്‍ത്തകള്‍ ( പത്തനംതിട്ട ജില്ല )
നവകേരളസദസ് വാര്‍ത്തകള്‍ ( പത്തനംതിട്ട ജില്ല ) www.konnivartha.com നവകേരളസദസ്: വാര്‍ത്താ സമ്മേളനം ( ഡിസംബര്‍ 15) നവകേരളസദസിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവര്‍ പങ്കെടുക്കുന്ന പത്രസമ്മേളനം (15) ഉച്ച കഴിഞ്ഞു മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നവകേരളസദസ് :പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി സംവദിക്കുന്നത് ജില്ലയിലെ 200 വിശിഷ്ടവ്യക്തികളുമായി പ്രത്യേക വാര്‍ത്താ സമ്മേളനം 17 നു രാവിലെ 10:30 ന് നവകേരളസദസിന്റെ ഭാഗമായി 17 ന് രാവിനെ ഒന്‍പതിന് പത്തനംതിട്ട മാക്കംകുന്ന് സെന്റ് സ്റ്റീഫന്‍സ്ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള 200 വിശിഷ്ടവ്യക്തികളുമായി സംവദിക്കും. ഇവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി മുഖ്യമന്ത്രി നല്‍കുകയും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ശേഷം പ്രത്യേകം തയ്യാറാക്കിയ മീഡിയാ റൂമില്‍ രാവിലെ 10:30 ന് മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം നടക്കും. റോക്‌സ്…
Read Moreഅടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒഴിവുകള്‍
konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി, ഫാര്‍മസിസ്റ്റ്, ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യു നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയത്തിന്റെയും തിരിച്ചറിയല്‍ രേഖകകളുടേയും അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് താഴെ പറയുന്ന പ്രകാരം ഹാജരാകണം. തസ്തിക, യോഗ്യത,പ്രായപരിധി, തീയതി, സമയം എന്ന ക്രമത്തില്‍ സെക്യൂരിറ്റി- സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷ/വനിത ജീവനക്കാര്‍, 45 വയസ്സ് (2023 ജനുവരി 1 ന്), ഡിസംബര്‍ 28 നു രാവിലെ 10ന്. ഫാര്‍മസിസ്റ്റ്- ഡി-ഫാം/ ബി-ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം -ഒരു വര്‍ഷം, 40 വയസ് (2023 ജനുവരി 1 ന്), 29.നു രാവിലെ 10ന്. ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നീഷ്യന്‍ – ഡിഗ്രി/ഡിപ്ലോമ ഇന്‍ ഒ.റ്റി. ടെക്‌നീഷ്യന്‍ കോഴ്‌സ്, പ്രവര്‍ത്തി…
Read More