konnivartha.com/ പത്തനംതിട്ട : തൊഴിലും, തൊഴിൽ സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു മെഡിക്കൽ ടെക്‌നീഷ്യരും, ഉടമകളും ചേര്‍ന്ന് പത്തനംതിട്ട ഡി എം ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മിനിമം സ്റ്റാൻഡേർഡിലെ അപാകതകൾ പരിഹരിക്കുക.തൊഴിലും, തൊഴിലിടങ്ങളും സംരക്ഷിക്കുക പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുക എന്നീ വിവിധ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു കേരളാ പാരാ മെഡിക്കൽ കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിച്ചത്. സെന്റർ ജംഗ്‌ഷനിൽ നിന്നാരംഭിച്ച മാർച്ച് കലക്‌ടറേറ്റിനു മുന്നിൽ അവസാനിച്ചു. വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് ധർണ്ണ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള തൊഴിലും തൊഴിൽ സ്ഥാപനങ്ങളും നിലനിർത്തിക്കൊണ്ടാകണം നിയമം വരേണ്ടതെന്നും, നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും ടെക്‌നീഷ്യന്മാരെയും പരിഗണിക്കാതെ നിയമം നടപ്പിലാക്കരുതെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.അനിൽ കെ രവി, ലിസി ജോസ്, സിഐടിയു ജില്ലാ സെക്രട്ടറി ടികെ അനിൽകുമാർ,…
Read Moreവര്‍ഷം: 2023
യുദ്ധവിരുദ്ധ നക്ഷത്രം ശ്രദ്ധേയമാകുന്നു
konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രമുഖമായ യുവജന കൂട്ടായ്മയായ കോന്നി അട്ടച്ചാക്കല്‍ മഹിമ ആര്‍ട്ട്സ് & സ്പോര്‍ട്ട് ക്ലബ് ഒരുക്കിയ ഇരുപതടിയുള്ള യുദ്ധവിരുദ്ധ നക്ഷത്രം ശ്രദ്ധേയമാകുന്നു. ലോക ജനത യുദ്ധത്തിന്‍റെ കെടുതിയിൽ മുങ്ങി നിൽക്കുമ്പോൾ എത്തുന്ന ക്രിസ്മസ് രാവുകൾക്ക് പുതിയൊരു ആശയതലം കണ്ടെത്തുകയാണ് യുദ്ധവിരുദ്ധ നക്ഷത്രത്തിലൂടെ,യുദ്ധവിരുദ്ധ സന്ദേശങ്ങളും ഇനിയൊരു യുദ്ധം വേണ്ട എന്ന് ആഹ്വാനവും ഈ നക്ഷത്രത്തിലൂടെ ലോക ജനതയ്ക്ക് മുന്നിൽ സമർപ്പിക്കുകയാണ്. മുളയും തുണിയും ഉപയോഗിച്ച് നിർമ്മിച്ച നക്ഷത്രമാണ് ക്ലബ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. കോറോണക്കാലത്ത് കോറോണ ബോധവല്‍ക്കരണ സ്റ്റാറും,കഴിഞ്ഞ വര്‍ഷം പത്തനംതിട്ട സ്റ്റാറും ഒരുക്കി ക്ലബ് ഏറെ ശ്രദ്ധ നേടിയിരുന്നു . ക്ലബ് പ്രസിഡന്റ് അക്ഷയ് കുമാര്‍ സെക്രട്ടറി അനില്‍ കുമാര്‍ രക്ഷാധികാരി റെജിമോന്‍ വി.എസ്., രഘു എം കെ , സുനില്‍ കെ.വി,സുരേഷ്, രാഗേഷ്,ദാസ് പി ജോര്‍ജ്ജ്, കെ.എസ്.ബിജു, ആന്റണി മണ്ണില്‍,സതീഷ് കുമാര്‍, പ്രിന്‍സ്…
Read Moreശബരിമലയിലെ ചടങ്ങുകൾ (15.12.2023)
www.konnivartha.com പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
Read Moreഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ല: മന്ത്രി കെ രാധാകൃഷ്ണൻ
സന്നിധാനത്തെ വിവിധ സൗകര്യങ്ങൾ മന്ത്രി വിലയിരുത്തി konnivartha.com: ശബരിമലയിലേക്ക് ദർശനത്തിനെത്തുന്ന ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ലെന്ന് പട്ടിക ജാതി- പട്ടിക വർഗ്ഗ- ദേവസ്വം -പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. തീർത്ഥാടകരുടെ സൗകര്യക്രമീകരണ സംവിധാനങ്ങൾ സന്ദർശിച്ച് നിജസ്ഥിതി വിലയിരുത്തി, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി, ദേവസ്വം ബോർഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസ്സിൽ യാത്ര ചെയ്ത ഒരു കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് തെറ്റായ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്.എരുമേലിയിൽ നടന്നത്, രക്ഷാകർത്താവ് ആവശ്യങ്ങൾക്കായി ബസ്സിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കുട്ടി അച്ഛനെ കാണാതെ ആശങ്കപ്പെട്ടതാണ്. വളരെ പെട്ടെന്ന് തന്നെ അച്ഛൻ തിരിച്ചെത്തിയതോടെ കുട്ടിയുടെ ആശങ്ക പരിഹരിക്കപ്പെട്ടതുമാണ്. രക്ഷാകർത്താവിനെ കാണാതെ കുട്ടികൾ ആശങ്കപ്പെടുന്നത് സർവ്വസാധാരണം. മാധ്യമങ്ങൾക്ക് തെറ്റുകൾ ചൂണ്ടിക്കാണിക്കാം, തെറ്റുകൾ പരമാവധി പരിഹരിക്കുകയും ചെയ്യും. അല്ലാതെ…
Read Moreജിതേഷ്ജിയ്ക്ക് ‘സാന്ത്വനപ്രഭ’ പുരസ്‌കാരം സമ്മാനിച്ചു
konnivartha.com: മാവേലിക്കര സാന്ത്വനം ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ ‘സാന്ത്വനപ്രഭ’ പുരസ്‌കാരം ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ജിതേഷ്ജിയ്ക്ക് മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഗാന്ധിഭവൻ സെക്രട്ടറി ഡോ : പുനലൂർ സോമരാജൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.15001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ : കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളശ്രീ പുരസ്കാരം നേടിയ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ വിശിഷ്ടാതിഥിയായിരുന്നു. മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ. വി. ശ്രീകുമാർ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻകുമാർ, സിനിമാ -സീരിയൽ താരം അമൽരാജ് ദേവ്, മുരളീധരൻ തഴക്കര, പ്രഫ. വി.ഐ. ജോൺസൻ,…
Read Moreലോകത്തിലെ ഏറ്റവും വലിയ നാഗ ശില്‍പ്പം കല്ലേലി കാവില്‍ ഒരുങ്ങുന്നു
konnivartha.com: പത്തനംതിട്ട (കോന്നി ):ലോക ചരിത്രത്തില്‍ ആദ്യമായി പൂര്‍ണ്ണമായും തടിയില്‍ 999 ശംഖില്‍ രൂപ കല്‍പ്പന ചെയ്ത 21 അടി ഉയരത്തിലും 73 അടി നീളത്തില്‍ അഞ്ച് തലയുള്ള നാഗ ശില്പം കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സമര്‍പ്പിക്കുന്നു . നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തടിയില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും ഉയരം ഉള്ള നാഗ ശില്പമാകും ഇത് എന്ന് പ്രശസ്ത ശില്‍പി വെൺകുളം ഷാജി സ്വാമിനാഥന്‍ പറഞ്ഞു . പ്രശസ്ത സ്നേക്ക് മാസ്റ്റര്‍ വാവ സുരേഷ് ഭദ്രദീപം തെളിയിച്ച് നാഗ ശില്പ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു . കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു .കാവ് സെക്രട്ടറി സലിം കുമാര്‍ സ്വാഗതം പറഞ്ഞു . കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പി എഫ് ഐ , എന്‍ ബി എസ് എസ്…
Read Moreശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ
konnivartha.com: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിലവിലുള്ള ക്രമീകരണങ്ങൾ വിലയിരുത്തി നിലയ്ക്കലിലും പമ്പയിലും ചേർന്ന അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാരും ദേവസ്വം ബോർഡും ശ്രദ്ധിക്കുന്നുണ്ട്. ജനപ്രതിനിധികൾ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഉന്നത പോലീസ് ഉദ്യേഗസ്ഥർ അടക്കം എല്ലാവരും ശബരിമലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. തിരക്ക് വർധിച്ച സാഹചര്യത്തിൽ ദർശനസമയം വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ച് ഒരു മണിക്കൂർ കൂടി കൂട്ടി. തിരക്ക് വർധിച്ച സാഹചര്യത്തിൽ വെർച്വൽ ക്യൂവിലും സ്പോട്ട് രജിസ്ട്രേഷനിലും അനുവദിക്കുന്ന തീർഥാടകരുടെ എണ്ണം കുറച്ചു. ഡിസംബർ ആറ്, ഏഴ് തീയതികളിലാണ് തീർഥാടകർ ക്രമാതീതമായി വർദ്ധിച്ചത്. ഇത്തവണ സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും എണ്ണം 30 ശതമാനം വർധിച്ചു.…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/12/2023)
ഭക്തന്റെ മനസ്സറിഞ്ഞ് അയ്യന്റെ മഹാദാനം konnivartha.com: സ്വാമി അയ്യപ്പന്റെ തിരുസന്നിധിയില്‍ എത്തി വിശപ്പകറ്റാൻ ആഗ്രഹിക്കുന്ന ഓരോ ഭക്തന്റെയും വയറും മനസ്സും നിറയുന്ന മഹാദാനമായി ശബരിമലയിലെ അന്നദാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പ്രതിദിനം പതിനായിരക്കണക്കിന് ഭക്തരാണ് ഭക്ഷണം കഴിക്കുന്നത്. രാവിലെ ആറ് മണിക്ക് പ്രഭാതഭക്ഷണം ആരംഭിക്കും. ചുക്ക് കാപ്പി, ചുക്ക് വെള്ളം, ഉപ്പുമാവ്, കടലക്കറി തുടങ്ങിയവ യഥേഷ്ടം നല്‍കും. ഉച്ചക്ക് 12 ന് മുമ്പായി പുലാവ്, സാലഡ്, അച്ചാര്‍ എന്നിവ അടങ്ങിയ ഉച്ചഭക്ഷണവും തയ്യാര്‍. ഉച്ചതിരിഞ്ഞ് 3.30 വരെ നല്‍കും. വൈകീട്ട് 6.30 മുതല്‍ രാത്രി 12 വരെ കഞ്ഞി, ചെറുപയര്‍ കറി, അച്ചാര്‍ എന്നിവയോടെ അത്താഴവും റെഡി. സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃതത്തിലാണ് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.ജീവനക്കാരും സന്നദ്ധസേവകരും ഉൾപ്പെടെ 240-ൽ അധികം പേരുടെ വിജയകരമായ പ്രയത്‌നമാണ് അയ്യന്റെ തിരുസന്നിധിയിലെ…
Read Moreപത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 13/12/2023)
അവലോകനയോഗം ( ഡിസംബര്‍ 14) ശബരമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ചു ഭക്തജനതിരക്ക് ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് ( ഡിസംബര്‍ 14) രാവിലെ 10.15 നു കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മനുഷ്യഭൂപടം നിര്‍മ്മിച്ചു പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഡിസംബര്‍ 17 നു അടൂരില്‍ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നിര്‍മിച്ച മനുഷ്യഭൂപടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഭൂപടത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ നിരന്നുനിന്നാണു മനുഷ്യഭൂപടം നിര്‍മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിസന്റ് എസ് രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില മുഖ്യപ്രഭാഷണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, വൈസ്പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി…
Read Moreമനുഷ്യഭൂപടം നിര്‍മ്മിച്ചു പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്
konnivartha.com: ഡിസംബര്‍ 17 നു അടൂരില്‍ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നിര്‍മിച്ച മനുഷ്യഭൂപടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഭൂപടത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ നിരന്നുനിന്നാണു മനുഷ്യഭൂപടം നിര്‍മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിസന്റ് എസ് രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില മുഖ്യപ്രഭാഷണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, വൈസ്പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി പി വിദ്യാധരപ്പണിക്കര്‍,എന്‍ കെ ശ്രീകുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗ്ഗീസ്.സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍, മെമ്പര്‍ സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Read More