33 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി

konnivartha.com: സംസ്ഥാനത്ത് ഡിസംബർ 12ന് നടന്ന 33 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-17, എൽ.ഡി.എഫ്.-10, എൻ.ഡി.എ.-4, മറ്റുള്ളവർ-2 സീറ്റുകളിൽ വിജയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 30 ദിവസത്തിനകം നല്‍കണം. ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ ചുവടെ. ക്രമ നം. ജില്ല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി പാർട്ടി/ മുന്നണി ഭൂരിപക്ഷം 1 തിരുവനന്തപുരം ജി 41 അരുവിക്കര ഗ്രാമ പഞ്ചായത്ത് 9-മണമ്പൂർ CPI(M) അർച്ചന സി. BJP 173 2 കൊല്ലം ജി 03 തഴവാ ഗ്രാമ…

Read More

അയ്യപ്പഭക്തർക്ക് ആശ്വാസമേകി യൂത്ത് കോൺഗ്രസിന്‍റെ ഭക്ഷണ വണ്ടി

  konnivartha.com: ശബരിമല പാതയില്‍ ഇലവുംങ്കലിൽ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ദാഹജലത്തിനായി വലഞ്ഞ അയ്യപ്പഭക്തർക്ക് സ്വാന്തനമേകി ഭക്ഷണ വണ്ടി. അയ്യപ്പഭക്തർ തീർത്ഥാടന കാലത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്കിലെ പ്രതിനിധികൾ പ്രവർത്തനവുമായി രംഗത്ത് വന്നത്. ഭക്ഷണ വണ്ടിയുടെ പര്യടനം വരും ദിവസങ്ങളിലും തുടരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അറിയിച്ചു. യൂത്ത് കോൺഗ്രസ് -കെ.എസ്.യു ഭാരവാഹികളായ സുനിൽ യമുന,കാർത്തിക്ക് മുരിംഗമംഗലം, അഖിൽ സന്തോഷ്,അസ്ലം കെ അനൂപ്, ഷെഫിൻ ഷാനവാസ്, അനീഷ് നിർമ്മൽ, അബ്ദുൽ നസീം, അഖിൽ റ്റി എ എന്നിവർ നേതൃത്വം നൽകി.

Read More

വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം

  konnivartha.com: ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടനുബന്ധിച്ച് വീടുകളിലും മറ്റു വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോൾ വൈദ്യുതി സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും താത്കാലിക വയറിംഗ് നിയമപ്രകാരം ലൈസൻസുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കണം. വൈദ്യുത പ്രതിഷ്ഠാപനത്തിൽ 30 മില്ലി ആമ്പിയറിന്റെ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ടെന്നും അത് പ്രവർത്തന ക്ഷമമാണെന്നും ഉറപ്പാക്കണം. നക്ഷത്രദീപാലങ്കാരങ്ങളുടെ വയറുകൾ കൈയെത്താത്ത (പ്രത്യേകിച്ച് കുട്ടികളുടെ) ദൂരത്ത് സ്ഥാപിക്കണം. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, കൂട്ടി യോജിപ്പിച്ചതോ, കാലഹരണപ്പെട്ടതോ ആയതും നിലവാരം കുറഞ്ഞതുമായ വയറുകൾ ദീപാലങ്കാരങ്ങൾക്ക് ഉപയോഗിക്കരുത്. ഐ.എസ്.ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ. കണക്ടറുകൾ ഉപയോഗിച്ചു മാത്രമേ വയറുകൾ കൂട്ടി യോജിപ്പിക്കാൻ പാടുള്ളൂ. ജോയിന്റുകൾ പൂർണ്ണമായും ഇൻസുലേറ്റ് ചെയ്തിരിക്കണം. ഗ്രില്ലുകൾ ഇരുമ്പു കൊണ്ടുള്ള വസ്തുക്കൾ, ലോഹനിർമ്മിത ഷീറ്റുകൾ എന്നിവയിലൂടെ…

Read More

ശബരിമലയിലെ തിരക്ക്; പരിചയക്കുറവുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റി

  konnivartha.com: ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായി തുടരുന്നതിനിടെ ശബരിമലയിലെ ഡ്യൂട്ടിയ്ക്കുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റി. സന്നിധാനം ഓഫീസറായി കെ സുദര്‍ശനന്‍ ഐപിഎസിനെ നിയമിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനന്‍ എസ്സാണ്പമ്പയിലെ ഓഫീസര്‍. സന്തോഷ് കെ വി ഐപിഎസിന് നിലയ്ക്കലിന്റെ ചുമതല നല്‍കി. ശബരിമലയിലെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് വിലയിരുത്തിയാണ് നടപടി. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് വിവിധ ഇടങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു .മണിക്കൂറുകളോളം ഇടത്താവളങ്ങളിലും വാഹനങ്ങളിലും വരിയിലും കുടുങ്ങിക്കിടക്കുകയാണ് തീര്‍ത്ഥാടകര്‍.   ശബരിമലയിലേയും നിലയ്ക്കലേയും തിരക്കു കുറയ്ക്കാന്‍ വഴിനീളെ വാഹനങ്ങള്‍ തടയുകയാണ്. അടിയന്തര നിര്‍ദേശങ്ങളുമായി ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടു. സ്‌പോട്ട് ബുക്കിങോ വെര്‍ച്വല്‍ ക്യൂ ബുക്കിങോ ഇല്ലാതെ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കരുതെന്നും പത്തനംതിട്ട ആര്‍ടിഒ നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ കാത്തു…

Read More

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം- മെഡിക്കല്‍ ഓഫീസര്‍

    konnivartha.com: പത്തനംതിട്ട ജില്ലയില്‍ പലഭാഗങ്ങളിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ടു ചെയ്യുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം ) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് പകര്‍ച്ചപ്പനി വ്യാപകമാവുന്നതിനു സാഹചര്യമൊരുക്കുന്നത്. ജലദോഷപ്പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് ഒപ്പം   കോവിഡ് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അഞ്ചോ ആറോ ദിവസം നീണ്ടു നില്‍ക്കുന്ന പനി, ജലദോഷം, വിട്ടുമാറാത്തചുമ, തൊണ്ടവേദന, തലവേദന എന്നിവ സാധാരണയായി കാണുന്ന രോഗലക്ഷണങ്ങളാണ്. പനി പലവിധമുള്ളതിനാല്‍ സ്വയംചികിത്സ ഒഴിവാക്കുകയും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നു വാങ്ങി കഴിക്കുന്നത് ഒഴിവാക്കുകയും വേണം. കൃത്യമായ രോഗനിര്‍ണയത്തിനായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം. പനിയുള്ളപ്പോള്‍ ശ്രദ്ധിക്കേണ്ടത് നന്നായി വിശ്രമിക്കുക.തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിക്കുക.പനിയുള്ളപ്പോള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുക. തുമ്മുകയോ,ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ തൂവാല ഉപയോഗിക്കുക.ആവശ്യമെങ്കില്‍ മാസ്‌ക് ധരിക്കുക. ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക. കൈകള്‍…

Read More

ശബരിമല: കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയ ബസ് സര്‍വീസ് ക്രമീകരണങ്ങള്‍

  konnivartha.com: ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള കെഎസ്ആര്‍ടിസിയുടെ ബസ് സർവീസ് ക്രമീകരണങ്ങള്‍ ചുവടെ. പമ്പ * പമ്പയില്‍ നിന്നു നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. * ചെയിന്‍ സര്‍വീസുകളിലേക്കുള്ള ടിക്കറ്റുകള്‍ ബസ്സില്‍ തന്നെ ലഭിക്കും. * ചെയിന്‍ സര്‍വീസുകളെല്ലാം ത്രിവേണി ജങ്ഷനില്‍ നിന്ന് മാത്രമാണ് സര്‍വീസ് നടത്തുക. * പമ്പ ബസ് സ്റ്റേഷനില്‍ നിന്നു ദീര്‍ഘദൂര ബസ്സുകള്‍ മാത്രമേ സര്‍വീസ് നടത്തു. * പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരിക്കും. * അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം, ആവശ്യമുള്ള സ്ഥലങ്ങളിലേക്ക്, പ്രത്യേക ചാര്‍ട്ടേഡ് ബസ്സുകളും ലഭ്യമാണ്. * ഒട്ടേറെ ഭക്തർ ഉണ്ടെങ്കിൽ ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ ലൈന്‍ ടിക്കറ്റ്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/12/2023)

  konnivartha.com /sabarimala ശബരിമല: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു. മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി…

Read More

ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍

  konnivartha.com: വന്യജീവികളും കർഷകരും തമ്മിലുള്ള സംഘർഷം തുടർന്നു കൊണ്ടിരിക്കുന്നതിനിടയിൽ കടുവയും നാട്ടിലിങ്ങി മനുഷ്യനെ പിച്ചി ചീന്തി തിന്നാൻ തുടങ്ങിയിരിക്കുന്നു. ആന ,കുരങ്ങു പന്നി എന്നിവയുടെ ശല്യം കാരണം പത്തനംതിട്ട ടൗണിലും ഉൾനാടൻ ഗ്രാമങ്ങളിൽ പോലും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത് . വന്യ ജീവികളുടെ ആക്രമണ മൂലം മരണം കേരളത്തിൽ തുടർക്കഥയാ കുമ്പോൾ നോക്കുകുത്തിയായി വനംവകുപ്പ് മാറുന്നത് ജനങ്ങളോട് ഉള്ള കടുത്ത വെല്ലുവിളിയാണെന്ന് ഐക്യ കർഷക സംഘം നേതാക്കള്‍ പറഞ്ഞു . എത്രയും വേഗം കേന്ദ്ര കേരള സർക്കാരുകൾ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഐക്യ കർഷക സംഘം സംസ്ഥാന സെക്രട്ടറി എസ് എസ് സുധീർആവശ്യപ്പെട്ടു . ഐക്യ കർഷക സംഘം ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .പെരിങ്ങര രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കലാനിലയം രാമചന്ദ്രൻ നായർ,ഡി .ബാബു ചാക്കോ ,തോമസ് ജോസഫ്…

Read More

വന്യജീവികളുടെ ആക്രമണം ,വനംവകുപ്പ് നോക്കുകുത്തി : കെഡിപി

  konnivartha.com/ പത്തനംതിട്ട: വന്യജീവികളുടെ ആക്രമണ മൂലം മരണം കേരളത്തിൽ തുടർക്കഥയാകുമ്പോൾ നോക്കുകുത്തിയായി വനംവകുപ്പ് മാറുന്നത് ജനങ്ങളോട് ഉള്ള കടുത്ത വെല്ലുവിളിയാണെന്ന് കെഡിപി പത്തനംതിട്ട ജില്ല കമ്മറ്റി ആരോപിച്ചു . അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം താൽകാലിക പരിഹാരം കാണാതെ വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് ഉണ്ടാകേണ്ടത്. എന്നും ഭാരവാഹികള്‍ പറഞ്ഞു . കേരളത്തിലെ നഗര പ്രദേശത്തും ഗ്രാമപ്രദേശങ്ങളിലും വന്യജീവികൾ ആക്രമണം വ്യാപകമാകുന്നു എന്നിട്ടും വനംവകുപ്പും സർക്കാരും മൗനം തുടരുകയാണ്. ജില്ലയിൽ ദിനംതോറും വന്യജീവികളുടെ ആക്രമണവും കൃഷി നശിപ്പിക്കലും തുടർക്കഥയാകുകയാണ്. ലക്ഷങ്ങൾ ലോൺ എടുത്ത് കൃഷി ചെയ്യുന്നവർ കടക്കെണിയിലാണ്. മലയോര ജില്ലയെ സർക്കാർ കണ്ടില്ല എന്ന് നടിക്കുന്നത് അവസാനിപ്പിക്കണമെന്ന് പത്തനംതിട്ടജില്ലാ കമ്മറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ബാബു വെമ്മേലി അദ്ധ്യഷത വഹിച്ചു.സംസ്ഥാന നിർവാഹ സമിതി അംഗം സണ്ണി ചെറുകര, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. മാത്യു ജോർജ് ,കേരള…

Read More

ശബരിമലയില്‍ ഭക്തജന പ്രവാഹം കൂടിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മലകയറിയിട്ടില്ല

  konnivartha.com: ശബരിമലയില്‍ ഭക്തജന പ്രവാഹം കൂടിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മലകയറിയിട്ടില്ല . പതിമൂന്നു മണിക്കൂര്‍ വരെ നീളുന്ന ക്യൂ കുറയ്ക്കാന്‍ പോലീസ് ശ്രമിക്കാതെ പല ഭാഗത്തും കയര്‍ കെട്ടി പോലും ഭക്തരെ തടയുന്നു . ഇന്ന് വെളുപ്പിനെ ശബരിമല പാതയില്‍ ഇലവുങ്കലില്‍ എരുമേലി റോഡിലും പത്തനംതിട്ട റോഡിലും വാഹനം തടഞ്ഞു . ഇലവുങ്കല്‍ ഭാഗത്ത്‌ നിന്നും ളാഹ പാതയില്‍ പത്തു കിലോമീറ്റര്‍ ദൂരം കുരുക്ക് അനുഭവപ്പെട്ടു . മണിക്കൂറുകള്‍ കഴിഞ്ഞാണ് വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്കിംഗ് ഭാഗത്തേക്ക് കടത്തി വിട്ടത് . രാത്രിയില്‍ എത്തിയ ഭക്തരാണ് ഏറെ വലഞ്ഞത് . നിലയ്ക്കല്‍ നിന്നും കെ എസ് ആര്‍ ടി സി സിറ്റി ബസുകള്‍ പിടിച്ചിട്ടത് ആണ് ഭക്തര്‍ക്ക് പമ്പയിലേക്ക് എത്തുവാന്‍ തടസം നേരിട്ടത് . ശബരിമല നട വെളുപ്പിനെ മൂന്നു മണിയ്ക്ക് മാത്രമേ തുറക്കൂ എന്നുള്ളതിനാല്‍ രാത്രിയില്‍…

Read More