konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാശ്രയക്ക് പണിത് നൽകുന്ന 294 ആമത്തെ സ്നേഹ ഭവനം മലേശമംഗലം പട്ടിപ്പറമ്പ് കുറുമങ്ങാട്ടുപടി സുധയ്ക്കും രണ്ട് കുട്ടികൾക്കും ആയി യൂണിഫൈഡ് വേർഡ് മലയാളി കൗൺസിൽ ശിക്കാഗോ ചാപ്റ്ററിന്റെ സഹായത്താൽ പണിതു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ ചാപ്റ്ററിന്റെ വൈസ് പ്രസിഡൻറ് ഫിലിപ്പ് ലൂക്കോസ് പുത്തൻപുരയിൽ നിർവഹിച്ചു. വർഷങ്ങളായി ഭർത്താവ് ഉപേക്ഷിച്ച സുധ രണ്ട് മക്കളുമായി സ്വന്തമായി വീടില്ലാത്ത അവസ്ഥയിൽ കഴിയുകയായിരുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കി ടീച്ചർ ഇവർക്കായി വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ശിക്കാഗോ വേൾഡ് മലയാളി ചാപ്റ്റർ നൽകുന്ന പത്താമത്തെ വീടായിരുന്നു സുധയ്ക്കായി നൽകിയത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ .പത്മജ., ആർ. ഉണ്ണികൃഷ്ണൻ., പ്രോജക്ട് കോഡിനേറ്റർ കെ. പി .ജയലാൽ., ജേക്കബ്…
Read Moreവര്‍ഷം: 2023
ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 10/12/2023 )
‘ഡൈനമിക് ക്യൂ’ വന്‍ വിജയം konnivartha.com: ദിനം പ്രതി ഉയരുന്ന സന്നിധാനത്തെ തിരക്കില്‍ ഡൈനമിക് ക്യൂ സംവിധാനം വന്‍ വിജയമാവുകയാണ്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നതിനാലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസകരമാണ് പുതിയ സംവിധാനം. മരക്കൂട്ടത്ത് നിന്ന് ശരംകുത്തിയിലേക്ക് വരുന്ന പാതയില്‍ ആറ് ക്യു കോംപ്ലക്‌സുകളിലായാണ് ഡൈനമിക് ക്യൂ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഓരോ ക്യൂ കോംപ്ലക്‌സിലും മൂന്ന് മുറികളിലായി കുടിവെള്ളം, സ്‌നാക്‌സ്, വിശ്രമ സൗകര്യം, ശൗചാലയം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയതോടെ മലകയറിയെത്തുന്ന ഭക്തര്‍ക്ക് താത്കാലിക ആശ്വാസ കേന്ദ്രങ്ങളായി മാറുകയാണ്. തിരക്കിനനുസരിച്ച് ഓരോ കോംപ്ലക്‌സില്‍ നിന്നും പ്രവേശനം അനുവദിക്കുകയും ചെയ്യും. ഓരോ കോംപ്ലക്‌സിലും ദര്‍ശന സമയമുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ഡിസ്പ്ലെ ചെയ്തുട്ടുണ്ട്. കണ്‍ട്രോള്‍ റൂമിലൂടെയാണ് ഇവയുടെ നിയന്ത്രണം. ശരംകുത്തി വഴിയും പരമ്പരാഗത വഴിയും പോകുന്നവര്‍ക്ക് ക്യൂ സംവിധാനം ഏറെ പ്രയോജനകരമാണ്. കഴിഞ്ഞ…
Read Moreആലപ്പുഴ – ഹരിപ്പാട് – പത്തനംതിട്ട ചെയിൻ സർവീസ് തുടങ്ങുന്നു
KONNIVARTHA.COM: യാത്രക്കാരുടെ ആവിശ്യപ്രകാരം ഹരിപ്പാട് – പത്തനംതിട്ട ചെയിൻ സർവീസ് ആലപ്പുഴയിലേക്ക് നീട്ടുന്നു.ആലപ്പുഴയിൽ നിന്നും രാവിലെ 06:00 മണി മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 05:40 മുതൽ ആരംഭിക്കും. ഹരിപ്പാട് നിന്നും പത്തനംതിട്ടക്ക് ആദ്യ സർവീസ് :: 06:30 നു ആരംഭിക്കും. 30 മിനുട്ട് ഇടവേളയിൽ ഇരു വശങ്ങളിൽ നിന്നും ലഭ്യമാണ്. റൂട്ട് :: അമ്പലപ്പുഴ, തോട്ടപ്പള്ളി, ഹരിപ്പാട്, മാവേലിക്കര, പന്തളം, പത്തനംതിട്ട കൂടുതൽ വിവരങ്ങൾക്ക് : ആലപ്പുഴ : 0477 2252501 ഹരിപ്പാട് : 0479 2412620 മാവേലിക്കര : 0479 2302282 പന്തളം : 0473 4255800 പത്തനംതിട്ട : 0468 2222366
Read Moreശബരിമല :അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ നടപടി
konnivartha.com: അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ നടപടി. ഇതിന്റെ ഭാഗമായി ഒരുദിവസം വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാവുന്നവരുടെ എണ്ണം വെട്ടിക്കുറച്ചു.80,000 ആയാണ് കുറച്ചിരിക്കുന്നത്.നേരത്തേ 90,000 ആയിരുന്നുവെര്‍ച്വല്‍ ക്യൂ പരിധി.ശബരിമലയിലെ ഭക്തജനത്തിരക്കിനെ തുടര്‍ന്ന് ശനിയാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു.തിരക്ക് കുറയ്ക്കാനായി ദര്‍ശനസമയം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ദര്‍ശനസമയം കൂട്ടാന്‍ കഴിയില്ല എന്ന നിലപാടാണ് തന്ത്രി സ്വീകരിച്ചത്. ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു. നിലവിൽ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ബുക്കിംഗ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് ബുക്കിംഗ് പരിധി കുറക്കാൻ തീരുമാനമായത്. എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യം…
Read Moreശബരിമലയിൽ കുഞ്ഞു മാളികപ്പുറം കുഴഞ്ഞു വീണു മരിച്ചു
konnivartha.com : ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി അടക്കമുളള സംഘം മല കയറിത്തുടങ്ങിയത്. അപ്പാച്ചിമേട്ടിൽ വെച്ച് ദേഹാസ്വാസ്ത്യമുണ്ടായി. ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Read Moreശബരിമല: 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസിന് അനുമതി
സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസിന് അനുമതി konnivartha.com: ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കനിവ് 108 ആംബുലൻസിന്റെ 4×4 റെസ്‌ക്യു വാൻ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതൽ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയതിനെത്തുടർന്നാണ് നടപടി. നിലവിൽ പമ്പയിൽ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4×4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡലകാലത്ത് തീർത്ഥാടകർക്ക്…
Read Moreശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 09/12/2023 )
ശബരിമലയിലെ ചടങ്ങുകൾ ( 10.12.2023 ) പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. പുല്ലുമേട്ടിലും സുരക്ഷ ഉറപ്പാക്കി വനം വകുപ്പ് സന്നിധാനത്തേക്ക് നേരിട്ടെത്തുന്ന ഏക കാനനപാതയായ പുല്ലുമേട്ടിലൂടെ ദിനംപ്രതി നിരവധി ഭക്തരാണ് എത്തിചേരുന്നത്.…
Read Moreശബരിമലയിൽ വൻ ഭക്തജനത്തിരക്ക്
konnivartha.com: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. ശബരിമലയില്‍ അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി കൂട്ടാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യം ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. നിലവില്‍ ദിവസം 17 മണിക്കൂറാണ് നട തുറന്നിരിക്കുന്നത്. രാവിലെ മലചവിട്ടിയ പലര്‍ക്കും ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ചിലഭാഗങ്ങളില്‍ ഭക്തര്‍ ബാരിക്കേഡുകള്‍ മുറിച്ചു കടന്നു. നടപ്പന്തലുകള്‍ ഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് പമ്പയില്‍ നിന്നു മല കയറിയവര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചിട്ടില്ല. മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂവില്‍ നില്‍ക്കുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ക്യൂ കോംപ്ലക്‌സ് പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയെങ്കിലും നിലവിലെ അവസ്ഥയ്ക്ക് മാറ്റമില്ല. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലാണ് ക്യൂ…
Read Moreശബരിമലയില്‍ പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു
ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നാം ബാച്ച് ചുമതലയേറ്റു. ബാച്ചിനുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തീര്‍ത്ഥാടകര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതും ഉറപ്പുവരുത്തണമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കെ. ഇ ബൈജു ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഡൈനമിക് ക്യുപോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്തരോട് മാന്യമായി ഇടപഴകണമെന്നും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കണമെന്നും എസ്. ഒ നിര്‍ദ്ദേശം നല്‍കി.അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ അരുണ്‍. കെ. പവിത്രന്‍ , 13 ഡി.വൈ.എസ്.പിമാര്‍ , 35 സി.ഐമാര്‍ , 150 എസ്.ഐ ഉള്‍പ്പെടെ 1850 പോലീസുകാരെയാണ് 13 ഡിവിഷനുകളിലായി ശബരിമലയിലെ സേവനത്തിനു നിയോഗിച്ചത്. എന്‍.ഡി.ആര്‍.എഫ്, ആര്‍.എ. എഫ്, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.
Read Moreവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 08-12-2023 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട് 09-12-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് 10-12-2023 : എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴ സാധ്യത. ഡിസംബർ 8 മുതൽ 10 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും…
Read More