മഴ : വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു

konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 08-12-2023 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം 09-12-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.   തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഡിസംബർ 8,9 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയുക്കുന്നു. A Cyclonic Circulation lies over…

Read More

പിജി ഡോക്ടറുടെ ആത്മഹത്യ: റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

  തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.

Read More

ശബരിമലയില്‍ ഇന്നും വന്‍ ഭക്തജന തിരക്ക്

  konnivartha.com: ശബരിമലയില്‍ ഇന്നും വന്‍ ഭക്തജന തിരക്ക് . കഴിഞ്ഞ ഏതാനും ദിവസമായി വലിയ ഭക്തജന തിരക്ക് ആണ് അനുഭവപ്പെടുന്നത് . വെര്‍ച്വല്‍ ക്യൂ വഴി ബുക്ക്‌ ചെയ്തവരും സ്പോട്ട് ബുക്ക്‌ ചെയ്തു വന്ന അയ്യപ്പന്മാരെയും കൊണ്ട് സന്നിധാനം നിറഞ്ഞു . വലിയ വരുമാനം ആണ് ഇത്തവണ ഉണ്ടാകുന്നത് . ഭക്തജന തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശബരിമലയില്‍ നാലു മണിക്കൂര്‍ നേരം തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം നടപ്പാക്കി.മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലെ ആറ് ക്യു കോംപ്ലക്സുകള്‍ ആണ് ക്യൂ സംവിധാനത്തിനായി സജ്ജമാക്കിയത്.പരീക്ഷണം വിജയമായിരുന്നു. തിരുപ്പതി ക്ഷേത്രത്തിന് പുറത്തേക്ക് ഭക്തരുടെ ക്യൂ നീണ്ടതിനെ തുടര്‍ന്ന്, 1970 കളില്‍ ആണ് വൈകുണ്ഠം ക്യൂ കോംപ്ലക്സ് നിലവില്‍ വന്നത്. ഒരേസമയം 14,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ഈ ക്യൂ കോംപ്ലക്സുകള്‍. ക്യൂവിലുളള ഭക്തര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്കും,…

Read More

‘മുമ്പെ പറന്ന പക്ഷികള്‍’ പയനിയര്‍ ക്ലബിന്റെ ആദരം ഏറ്റുവാങ്ങി

  konnivartha.com/ ന്യൂയോര്‍ക്ക്: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ ‘മുമ്പെ പറന്ന പക്ഷികള്‍’ ഒന്നിച്ചുചേര്‍ന്ന അപൂര്‍വ്വ സംഗമത്തില്‍ സമൂഹത്തില്‍ വലിയ സംഭാവനകളര്‍പ്പിച്ച എട്ടുപേരെ ആദരിച്ചു. 1950 മുതലുള്ള കാല്‍ നൂറ്റാണ്ട് കാലത്ത് ഏഴാം കടലിനക്കരെയ്ക്ക് സാഹസികമായി എത്തുകയും കടുത്ത പോരാട്ടത്തിലൂടെ സ്വന്തം കാലടിപ്പാടുകള്‍ ഈ മണ്ണില്‍ പതിപ്പിക്കുകയും ചെയ്ത മഹാരഥര്‍, പിന്നിട്ട കാലത്തെപ്പറ്റി അനുസ്മരിച്ചത് പുതിയ കാഴ്ചപ്പാടുകള്‍ പകർന്നു. അവര്‍ തുറന്നിട്ട പാതയിലൂടെ സഞ്ചരിക്കുന്ന പുതിയ തലമുറ അനുഭവങ്ങളില്‍ സ്ഫുടംചെയ്ത പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ നന്ദിപൂർവം ഏറ്റുവാങ്ങി. ആദ്യതലമുറയെ പ്രതിനിധീകരിക്കുന്ന പയനിയര്‍ ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷികവും അവാര്‍ഡ് ദാനവും ആദ്യകാൽ കുടിയേറ്റക്കാരുടെ വലിയ പ്രാതിനിധ്യത്തില്‍ തികച്ചും ധന്യമായി. അടുത്തയിടയ്ക്ക് വേര്‍പിരിഞ്ഞുപോയവര്‍ക്ക് പ്രണാമങ്ങളര്‍പ്പിച്ചും അവരുടെ ഓര്‍മ്മകള്‍ പുതുക്കിയും സമ്മേളനം വിതുമ്പല്‍കൊണ്ടു. പ്രൊഫ ജോസഫ് ചെറുവേലി, ജോർജ് സി. അറക്കൽ, വെറോണിക്ക എ താനിക്കാട്ട്, തോമസ് മണിമല, ത്രേസ്യാമ്മ…

Read More

അച്ചൻകോവിൽ ക്ഷേത്രത്തിലെ മഹോത്സവം ഡിസംബര്‍ 17 മുതല്‍ 26 വരെ

കേരളത്തിലെ പ്രശസ്ത ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നായ അച്ചൻകോവിൽ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന്‌ ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉപദേശക സമിതി അധ്യക്ഷന്‍ ബിജുലാല്‍ പാലസ് ” കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു . ഡിസംബര്‍ 16 മുതല്‍ 26 വരെയാണ് തിരു ഉത്സവം . konnivartha.com: അച്ചൻകോവിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഡിസംബര്‍ 17 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .തിരുവാഭരണ ഘോക്ഷയാത്രയോടെ ആരംഭിച്ച് ധനു ഒന്നാം തീയതി തൃക്കോടിയേറ്റ് ,കറുപ്പന്‍ തുള്ളല്‍ , തിരു രഥോത്സവം തുടങ്ങിയ ആചാര അനുഷ്ടാനങ്ങള്‍ ,കലാപരിപാടികള്‍ നടക്കും .ഡിസംബര്‍ 26 ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും . 2024 ജനുവരി 17 ന് മഹാപുഷ്പാഭിഷേകം നടക്കും . 2024 ഏപ്രില്‍ 12 ന് അമ്മന്‍കാവില്‍ പൊങ്കാല നടക്കും .ഈ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് അച്ചൻകോവിൽ…

Read More

ശബരിമലയിലെ ചടങ്ങുകൾ ( 7.12.2023 )

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. കാനന വാസന് കാഴ്ച്ചയുമായി കാടിന്റെ മക്കള്‍ കാനന വാസന് വന വിഭവങ്ങള്‍ കാഴ്ച്ചവെച്ച് ദര്‍ശനം നടത്താന്‍ കാടിന്റെ മക്കള്‍ എത്തുന്നു. 107 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ…

Read More

ഡൈനമിക് ക്യൂ’ റെഡി: ഇനി മലകയറാം തളര്‍ച്ചയില്ലാതെ അപകടമില്ലാതെ

  സന്നിധാനത്തേക്ക് തുടര്‍ച്ചയായി ഒഴുകിയെത്തുന്ന ഭക്തരുടെ തിരക്കൊഴിവാക്കി അയ്യനെ കാണാനുള്ള യാത്ര സുഗമവും അപകട രഹിതവുമാക്കാന്‍ ഡൈനമിക് ക്യൂ സിസ്റ്റം പൂര്‍ണ്ണ സജ്ജം. ആറ് ക്യു കോംപ്ലക്സു കളിലയി ഒരുക്കിയ ഡൈനമിക് ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതിനാലുള്ള പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഡൈനമിക് ക്യൂ വഴി പരിഹരിക്കപ്പെടുമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. ഒരു കോംപ്ലക്സില്‍ മൂന്ന് മുറികളിലായി കുടിവെള്ളം, സ്നാക്സ്, വിശ്രമ സൗകര്യം, ശൗചാലയം എന്നിവയാണ് ഒരുക്കിയിട്ടുള്ളതെന്നും തളര്‍ച്ചയില്ലാത്തതും അപകടരഹിതമായ യാത്രയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സന്നിധാനം സ്പെഷല്‍ പോലീസ് ഒഫീസര്‍ കെ ഇ ബൈജു മുഖ്യാതിഥിയായി. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഡൈനമിക് ക്യൂ കോംപ്ലക്സ് പരിരക്ഷയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അനുവദനീയമായ ദര്‍ശന സമയമുള്‍പ്പെടെയുള്ള ഡിസ്‌പ്ലെ ഓരോ…

Read More

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷ

          konnivartha.com: സി.ആർ.പി.എഫ് കോൺസ്റ്റബിൾ, എസ്.എസ്.എഫ്, അസം റൈഫിൾസിൽ റൈഫിൾമാൻ തസ്തികകളിൽ നിയമനത്തിന് മത്സര പരീക്ഷയ്ക്കു സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssckkr.kar.nic.in, ssc.nic.in

Read More

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി സന്നിധാനം സന്ദര്‍ശിച്ചു

  സമിതി അദ്ധ്യക്ഷന്‍ കെ പി മോഹനന്‍ എം എല്‍ എ ,അംഗങ്ങളായ ജോബ് മൈക്കിള്‍ എം എല്‍ എ, കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ എന്നിവരാണ് സന്നിധാനം സന്ദര്‍ശിച്ച സമിതിയിലുണ്ടായിരുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ തൃപ്തികരം: നിയമസഭാ സമിതി ശബരിമലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി വിലയിരുത്തി. കൂടുതല്‍ പ്രകൃതി സൗഹാര്‍ദമായ ഇരിപ്പടങ്ങള്‍ ഒരുക്കി പമ്പ മുതല്‍ സന്നിധാനം വരെ വിശ്രമസൗകര്യം മെച്ചപ്പെടുത്തണമെന്ന് സമിതി നിര്‍ദേശിച്ചു. ശബരിമല ദര്‍ശനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കേണ്ട വിവിധ സൗകര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥരുമായി പമ്പാ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം സ്ഥിതിഗതികള്‍ നേരിട്ടു മനസിലാക്കുന്നതിനു സമിതി അദ്ധ്യക്ഷന്‍ കെ പി മോഹനന്‍, അംഗങ്ങളായ ജോബ് മൈക്കിള്‍, കെ…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 06/12/2023)

  പ്രാദേശികഅവധി മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ 12 നു പ്രാദേശിക അവധി നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി. സമ്പൂര്‍ണമദ്യനിരോധനം മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളില്‍ ഡിസംബര്‍ 10 ന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന 12 നു വൈകുന്നേരം ആറുവരെയും വോട്ടെണ്ണല്‍ ദിവസമായ 13 നും സമ്പൂര്‍ണമദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി. പ്രാദേശികഅവധി റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 12 ന് നടക്കുന്നതിനാല്‍ ഈ വാര്‍ഡിന്റെ പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും…

Read More