ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നു നിയമസഭയുടെ മുതിര്‍ന്നപൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി ചെയര്‍മാന്‍ കെ. പി. മോഹനന്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ചു പമ്പാ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയിലും സന്നിധാനത്തും മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ലഭ്യമാക്കും.കെഎസ്ആര്‍ടിസി ബസില്‍ മുതിര്‍ന്ന പൗരന്മാരുടെ സീറ്റ് സംവരണം, വിശ്രമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, പ്രാഥമിക മെഡിക്കല്‍ സംവിധാനം, പാലിയേറ്റിവ് കെയര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സമിതി നിര്‍ദേശം നല്‍കി. ശൗചാലയ സൗകര്യം, കുടിവെള്ള സൗകര്യം, സന്നദ്ധ സേവനസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനം തുടങ്ങിയവ യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സമിതി ചര്‍ച്ച ചെയ്തു. യോഗത്തിന് ശേഷം സമിതി ചെയര്‍മാന്റെ നേതൃത്വത്തില്‍ സമിതി അംഗങ്ങളും…
Read Moreവര്‍ഷം: 2023
ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 05/12/2023 )
ശബരിമലയിലെ ചടങ്ങുകൾ (6.12.2023 ) ………….. പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. മേളക്കൊഴുപ്പിൽ അയ്യപ്പ ഭക്തർ അയ്യനെ കാണാൻ ഊഴവും കാത്തുനിൽക്കുന്ന അയ്യപ്പ ഭക്തർക്കിടയിലേക്ക് ആവേശത്തിമിർപ്പിൽ അവർ കൊട്ടിക്കേറി. തിരുവനന്തപുരം മൈലച്ചൽ ഗുരുക്ഷേത്ര ചെണ്ട…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 05/12/2023)
നവകേരളസദസ് :ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന് ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം. ഡിസംബര്‍ 16, 17 തീയതികളില്‍ നടക്കുന്ന സദസ്സിന് എല്ലാ മണ്ഡലത്തിലും പ്രാദേശികതലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ഊര്‍ജിതമാക്കി. എംഎല്‍എമാരുടെ നേതൃത്വത്തിലാണു മണ്ഡലതല സംഘാടകസമിതികള്‍ രൂപീകരിച്ചത്. ഓരോ മണ്ഡലത്തിലേയും ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുതല സംഘാടകസമിതികളും രൂപീകരിച്ചു. ജനങ്ങളുമായി സംവദിച്ചു വീട്ടുമുറ്റസദസ്സ് നടന്നു വരികയാണ്. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ്. ആരോഗ്യ, വനിതാ-ശിശു വികസനമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ നവകേരളസദസ്സിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്. നവകേരളസദസുമായി ബന്ധപ്പെട്ടു മണ്ഡലതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. കോന്നി മണ്ഡലത്തില്‍ എം. ജി. സര്‍വകലാശാലയും…
Read Moreയൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡസ്ക്കിന്‍റെ ഭാഗമായി മഹിളാ കോൺഗ്രസും
konnivartha.com/ പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതുമുതൽ ശബരിമല തീർത്ഥാടകർക്കായി യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന യൂത്ത് ഹെൽപ്പ് ഡസ്ക്കിന്‍റെ പ്രവർത്തനങ്ങളിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും ഭാഗമായി. ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ തോമസ് മാത്യൂ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, മഹിളാ കോൺഗ്രസ് നേതാക്കളായ മോനി വർഗീസ്,മിനിവിൽസൺ,തുളസിഭായ്,റെജിബഷീർ,ഹെൽപ്പ് ഡസ്ക് കോ-ഓർഡിനേറ്റർമാരായ അസ്ലം.കെ.അനൂപ്, കാർത്തിക് മുരിംഗമംഗലം, അഖിൽ സന്തോഷ്,റോബിൻ വലിയന്തി,അജ്മൽ അലി എന്നിവർ നേതൃത്വം നൽകി
Read Moreകേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) : പത്തനംതിട്ട കൺവെൻഷൻ ഈ മാസം 20ന്
konnivartha.com : കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ ഈ മാസം 20ന് പത്തനംതിട്ടയിൽ വച്ച് നടത്തുന്നതിന്‍റെ ഭാഗമായി ആലോചനായോഗം, ജില്ലാ പ്രസിഡണ്ട് ബാബു വെമ്മേലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, പബ്ലിസിറ്റി, റിസപ്ഷൻ, ട്രാൻസ്പോർട്ട്, ഫുഡ്, ഫിനാൻസ് തുടങ്ങിയ സബ് കമ്മിറ്റികൾ രൂപീകൃതമായി. ആഘോഷങ്ങളും ആർഭാടങ്ങളും മതിയാക്കി പൊതുജന ആവശ്യങ്ങൾക്ക് പ്രാതിനിത്യം നൽകി ഇടതു സർക്കാർ ഭരണം സുതാര്യമാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നവ കേരളാ സദസ്സ്, നുണ കേരളാ സദസായി അധ:പതിച്ചിരിക്കുന്നുവെന്ന് യോഗം വിലയിരുത്തി. അഡ്വക്കേറ്റ് മാത്യു ജോർജ്, അനീഷ് തോമസ്, സണ്ണി ചെറുകര, സദാശിവൻ, പ്രസാദ് മാത്യു, മാത്യു മനാത്രയിൽ, റെജി മല്ലപ്പള്ളി, സിജിമോൾ, പൊന്നമ്മ കൂനമ്മാവ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു . അനീഷ് തോമസ് നന്ദി രേഖപ്പെടുത്തി
Read Moreശബരിമല തീർത്ഥാടനം : പോലീസ് ഹെൽപ്‌ലൈൻ നമ്പർ സ്റ്റിക്കർ പതിച്ചുതുടങ്ങി
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് വിവിധ ആവശ്യങ്ങൾക്കും,സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ്‌ലൈൻ നമ്പരായ 14432 ആലേഖനം ചെയ്ത സ്റ്റിക്കർ പതിച്ചുതുടങ്ങി. കെ എസ് ആർ ടി സി സ്റ്റാന്റുകൾ , റെയിൽവേസ്റ്റേഷനുകൾ എന്നിവടങ്ങളിൽ ഹെൽപ്‌ലൈൻ സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റിക്കർ പതിച്ചത്. ഇന്നുരാവിലെ പത്തനംതിട്ട കെ എസ് ആർ ടി സി സ്റ്റാൻഡിൽ ബസിൽ പതിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും വിവിധ ഭാഷകളിൽ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പോലീസ് കൺട്രോൾ റൂമിലാണ് ഹെൽപ്‌ലൈൻ നമ്പർ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ നിന്നും സമീപജില്ലകളിൽ നിന്നും ശബരിമലക്ക് എത്തുന്ന വിവിധ പാതകളിൽ ഭക്തർക്ക് കാണാവുന്ന തരത്തിൽ നമ്പർ സ്റ്റിക്കർ രൂപത്തിൽ നേരത്തെ…
Read Moreശബരിമല തീർത്ഥാടനം : റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക് ജില്ലാ പോലീസിന് കൈമാറി
konnivartha.com/ പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ റിസ്റ്റ് ബാൻഡുകൾ ഫെഡറൽ ബാങ്ക് പോലീസിന് കൈമാറി. ഇന്ന് രാവിലെ ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ ജില്ലാ പോലീസ് മേധാവി വി അജിത്തിന്, ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജിയണൽ മേധാവി ആർ ഗോപകുമാറാണ് ഇവ കൈമാറിയത്. കേരള പോലീസ് എന്ന് ആലേഖനം ചെയ്ത 2 ലക്ഷം റിസ്റ്റ് ബാന്റുകളാണ് വിതരണത്തിനായി ജില്ലാ പോലീസിന് ബാങ്ക് ലഭ്യമാക്കിയത്. രക്ഷാകർത്താക്കളുടെയോ ബന്ധുക്കളുടെയോ പേരും ഫോൺ നമ്പരും രേഖപ്പെടുത്താൻ സൗകര്യമുള്ളതാണ് ബാൻഡ്. കാണാതാവുകയോ മറ്റോ ചെയ്യുന്ന സന്ദർഭങ്ങളിൽ ആളുകളെ കണ്ടെത്തുന്നതിന് ഇത് സഹായകമാകും. സൗജന്യമായാണ് ബാങ്ക് ഇവ പോലീസിന് ലഭ്യമാക്കിയിരിക്കുന്നത്. കൈമാറ്റചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ. ആർ ജോസ്, ഫെഡറൽ ബാങ്ക് പത്തനംതിട്ട ശാഖ മേധാവി ദിപു ജോസഫ് മാത്യു, സൈബർ…
Read Moreപത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍/ അറിയിപ്പുകള്‍ ( 04/12/2023)
ഗതാഗതനിയന്ത്രണം ചിറ്റാര്‍- പുലയന്‍പാറ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ ( ഡിസംബര്‍ 5 ) ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. വയ്യാറ്റുപുഴക്കു യാത്ര ചെയ്യുന്നവര്‍ ചിറ്റാര്‍ മാര്‍ക്കറ്റ് റോഡിലൂടെ ഈട്ടിച്ചുവട് വഴി പോകണമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗതനിയന്ത്രണം കടയാര്‍- പുത്തന്‍ ശബരിമല പുത്തേഴം റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കടയാര്‍ ജംഗ്ഷന്‍ മുതല്‍ പുത്തേഴം വരെയുള്ള റോഡിലെ ഗതാഗതം ഡിസംബര്‍ ആറുവരെ താത്കാലികമായി നിരോധിച്ചതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗതനിയന്ത്രണം ഐത്തല -അറുവച്ചംകുഴി റോഡില്‍ ഇടകടത്തി ഭാഗത്തു സംരക്ഷണഭിത്തിയുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കുറുമ്പന്‍മൂഴി മുതല്‍ അരയാഞ്ഞിലിമണ്‍ വരെയുളള ഭാഗത്തെ ഗതാഗതം ഇന്നു മുതല്‍ (5) താത്കാലികമായി നിരോധിച്ചതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…
Read Moreകല്ലേലിയില്‍ കാട്ടാന ഓടിച്ചു : ടാപ്പിംഗ് തൊഴിലാളികള്‍ക്ക് പരിക്ക്
konnivartha.com: കോന്നി കല്ലേലി എസ്റ്റേറ്റ് പുതുക്കാട് ഭാഗത്ത് ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു നിരവധി പേർക്ക് വീണു പരുക്ക് പറ്റി . എസ്റ്റേറ്റ് തൊഴിലാളികൾ,വനം വകുപ്പ് ഓഫീസിൽ എത്തി പ്രതിഷേധിച്ചു . കാട്ടാനയുടെ വരവിൽ തല നാരിഴയ്ക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.ചിതറി ഓടിയ തൊഴിലാളികളിൽ നാല് പേർക്ക് വീണു പരുക്കേറ്റത്.ശരീരത്തിൽ ചതവ് എറ്റിട്ടുണ്ട്. തൊഴിലാളികളായ ജെസി,മോൻസി, സന്തോഷ്, ബിനോയ് എന്നിവർക്കാണ് പരുക്ക്.ഓട്ടത്തിനിടയിൽ മരത്തിൽ ഇടിച്ചു ജെസ്സിക്ക് കൈയ്ക്കും ക്ഷതം ഉണ്ടായിട്ടുണ്ട്.ഇവർ കോന്നി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. അതെ സമയം കല്ലേലി എസ്റ്റേറ്റിൽ ഉള്ളവർക്ക് നിരവധി തവണ വന്യ മൃഗ ശല്യവും,അക്രമവും ഉണ്ടായിട്ട് വനം വകുപ്പ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയർന്നു. വനമേഖലയെയും എസ്റ്റേറ്റിനെയും വേർതിരിക്കുന്ന ഭാഗങ്ങളിൽ സോളാർ വേലിയും, ട്രഞ്ച് ഉൾപ്പെടെ ഉള്ളവയും സ്ഥാപിച്ചിട്ടില്ല. നിരവധി തവണ എസ്റ്റേറ്റ് മാനേജരുമായി ഈ പ്രശ്നം ചർച്ച ചെയ്തുവെന്നും,…
Read Moreസാന്ത്വനപ്രഭ പുരസ്കാരം ജിതേഷ്ജിക്ക്
konnivartha.com: മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ‘സാന്ത്വനപ്രഭ പുരസ്കാരം’വിഖ്യാത അതിവേഗ ചിത്രകാരനും എക്കോ -ഫിലോസഫറുമാമായ ജിതേഷ്ജിക്ക് സമ്മാനിക്കും. ‘വരയരങ്ങ്’ എന്ന തനതുകലാരൂപത്തിന്റെ ആവിഷ്കരണത്തിലൂടെയും പ്രചരണത്തിലൂടെയും പുതിയതലമുറയിൽ പൊതുബോധവും ജീവിതമൂല്യങ്ങളും സാമൂഹ്യ അവബോധവും പകരുന്ന ജിതേഷ്ജിയുടെ സാംസ്കാരിക – പാരിസ്ഥിതിക പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം നൽകുന്നത്. ഇൻസ്റ്റാഗ്രാമിൽ 20 മില്യനിലേറെ പ്രേക്ഷകരെ നേടിയ ആദ്യ മലയാളിയെന്ന നിലയിലും ഏഴ് ഏക്കറിലേറെ സ്ഥലത്ത് സ്വാഭാവികവനം വെച്ചുപിടിപ്പിച്ചു സംരക്ഷിച്ചുവരുന്ന പരിസ്ഥിതിപ്രവർത്തകനെന്ന നിലയിലും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം സ്ഥാപകൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനാണ് അന്താരാഷ്ട്രഖ്യാതി നേടിയ ഈ അതിവേഗചിത്രകാരൻ. 20 ലേറെ രാജ്യങ്ങൾ സഞ്ചരിച്ച് സചിത്രപ്രഭാഷണം നടത്തിയിട്ടുമുണ്ട്. പതിനയ്യായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വിഖ്യാത മജീഷ്യൻ സാമ്രാജ് ചെയർമാനായുള്ള ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാര സമർപ്പണ സമ്മേളനം 2023 ഡിസംബർ മാസം ഒമ്പതാം തീയതി…
Read More