അയ്യപ്പസ്വാമിമാർക്കു പാപനാശിനിയായി ഉരക്കുഴി സ്നാനം അയ്യപ്പാനുഗ്രഹത്തിനായി മലകയറുന്ന തീര്‍ഥാടകര്‍ക്കു പാപമോക്ഷത്തിനായുള്ള പുണ്യതീര്‍ഥമായി പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി വെള്ളച്ചാട്ടം. അയ്യപ്പദര്‍ശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാതവഴി സന്നിധാനത്തു വരുന്നവര്‍ ഇവിടെ മുങ്ങിയതിനു ശേഷമാണ് ദര്‍ശനം നടത്തുന്നത്. മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ഈ കാനനതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചു സന്നിധിയില്‍ എത്തിയെന്നാണു വിശ്വാസം. ഇതിന്റെ ചുവടു പിടിച്ചാണ് അയ്യപ്പഭക്തര്‍ ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കുന്നത്. പമ്പാനദിയുടെ കൈവഴിലെ കുമ്പളം തോട്ടില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിനു കീഴെയാണ് ഉരക്കുഴി തീര്‍ത്ഥം. വെള്ളം സ്ഥിരമായി പതിച്ച പാറ ഉരല്‍പോലെ കുഴിയായെന്നും ഉരല്‍ക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാള്‍ക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാന്‍ കഴിയുക. ഉരല്‍ക്കുഴിയിലെ കുളി പാപനാശിനിയാണെന്നു ഭക്തര്‍ കരുതുന്നു. അയ്യപ്പദര്‍ശനത്തിനു മുന്‍പും ദര്‍ശനത്തിനു ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാല്‍ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം. ഉരക്കുഴി കാണാനും കുളിക്കാനുമായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.…
Read Moreവര്‍ഷം: 2023
കൊക്കാതോട്ടില്‍ കടുവയെ ചത്ത നിലയിൽ കണ്ടെത്തി
konnivartha.com: പത്തനംതിട്ട കോന്നി അരുവാപ്പുലം കൊക്കാതോട്ടില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി . കൊക്കാത്തോട് കാട്ടാത്തിപ്പാറയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് വനവാസികൾ കടുവയുടെ ജഡം കണ്ടത്. പിന്നീടാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത് .9 വയസ്സ് തോന്നിക്കുന്ന പെണ്‍ കടുവയുടെ ജഡമാണ് കണ്ടെത്തിയത് . കാട്ടാത്തി ട്രൈബൽ കോളനിയോട് ചേർന്ന വനമേഖലയിയിലാണ് കടുവയെ കണ്ടെത്തിയത്.രാവിലെയോടെ സിസി എഫ് ,കോന്നി ഡിഎഫ്ഒ,നടുവത്തുമൂഴി ഡെപ്യുട്ടിറയിഞ്ചര്‍ എന്നിവർ സ്ഥലത്ത് എത്തി . കോന്നി വന മേഖലയിൽ രണ്ടു വർഷത്തിന് ഇടയിൽ നിരവധി വന്യ ജീവികളാണ് അസ്വാഭാവികമായി ചത്തത് . ചത്ത കടുവയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരെ വനപാലകര്‍ അനുവദിച്ചില്ല എന്ന് പരാതി ഉയര്‍ന്നു .
Read Moreകല്ലേലി കാവിൽ നാഗ പൂജ സമർപ്പിച്ചു
കോന്നി :വൃശ്ചിക മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ മൂല സ്ഥാനത്തുള്ള നാഗരാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും ഊട്ടും പൂജയും അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം, നൂറും പാലും എന്നിവ സമർപ്പിച്ചു.പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.
Read Moreവിദ്യാർഥിസംഘം അച്ചന്‍ കോവില്‍ തൂവല്‍ മല വനത്തില്‍ കുടുങ്ങി
അച്ചൻകോവിൽ കോട്ടവാസൽ ഭാഗത്ത് വിദ്യാർഥിസംഘം മഴയെത്തുടർന്ന് വനത്തില്‍ കുടുങ്ങി. പഠനയാത്രയ്ക്ക് പോയ 32 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് വനത്തില്‍ കുടുങ്ങിയത്. തൂവല്‍മലയിലാണ് ഇവര്‍ കുടുങ്ങിയത് . വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കൊല്ലം ജില്ലാ കളക്ടര്‍.എന്‍ ദേവീദാസ് അറിയിച്ചു.മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചന്‍കോവിലിലേക്കെത്തിയത്. കൂടുതല്‍ പേരും പ്ലസ് ടു വിദ്യാര്‍ഥികളാണ്.
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/12/2023)
മികച്ച സേവനങ്ങളുമായി സന്നിധാനം ആയുർവേദാശുപത്രി മലകയറിയെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ ആരോഗ്യ സേവനമൊരുക്കുകയാണ് സന്നിധാനത്തെ ആയുർവേദാശുപത്രി. പനി, ജലദോഷം, ശരീര വേദന, മുട്ടുവേദന, മസിൽ വേദന എന്നിവയ്ക്കാണ് പ്രധാനമായും ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത്. മസിൽ വേദനയ്ക്കു പരിഹാരമായി തെറാപ്പി സൗകര്യവും ആവി പിടിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. 10232 പേരാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയത്. സന്നിധാനത്തെ ഉദ്യോഗസ്ഥരാണ് പ്രധാനമായും ചികിത്സക്കെത്തുന്നത്. രോഗികൾക്കാവശ്യമായ മരുന്നുകളും ആശുപത്രിയിൽ ലഭ്യമാക്കണന്ന് ചാർജ് ഓഫീസര്‍ ഡോ. കെ.സുജിത്ത് പറഞ്ഞു. ആശുപത്രിയില്‍ എട്ടു ഡോക്ടര്‍മാരടക്കം 23 ജീവനക്കാരാണ് സേവനം അനുഷ്ഠിക്കുന്നത്. മൂന്നു ഫാര്‍മസിസ്റ്റ്, ആറു തെറാപ്പിസ്റ്റ്, മൂന്നു ക്ലീനിംഗ് സ്റ്റാഫ്, മൂന്ന് അറ്റന്‍ഡര്‍, എന്നിവരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. എട്ടു ദിവസമാണ് ഒരു ടീമിൻ്റെ ഡ്യൂട്ടി കാലാവധി. മലകയറിയെത്തുന്ന തീര്‍ഥാടകര്‍ക്കു 24 മണിക്കൂറും ആയുർവേദ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താം. ഭക്തിയിൽ നിറഞ്ഞു പറകൊട്ടിപ്പാട്ട്…
Read More118 ട്രെയിനുകള്‍ റദ്ദാക്കി:മിഷോങ് ചുഴലിക്കാറ്റ്
ആന്ധ്ര തീരത്തുകൂടിപ്പോകുന്ന 118 തീവണ്ടിസർവീസുകൾ ഡിസംബർ മൂന്നുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ ദക്ഷിണ-മധ്യ റെയിൽവേ റദ്ദാക്കി. മിഷോങ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി . ഞായറാഴ്ച പുറപ്പെടേണ്ട നർസാപുർ-കോട്ടയം (07119), സെക്കന്തരാബാദ്-കൊല്ലം (07129), ഗൊരഖ്പുർ-കൊച്ചുവേളി (12511), ടാറ്റ-എറണാകുളം (18189), ഞായറാഴ്ചയും തിങ്കളാഴ്ചയും പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡൽഹി (12626), ധൻബാദ്-ആലപ്പുഴ (13351), സെക്കന്തരാബാദ് -തിരുവനന്തപുരം (17230), ദിബ്രുഗഢ്-കന്യാകുമാരി (22504), തിങ്കളാഴ്ച പുറപ്പെടുന്ന കൊച്ചുവേളി -കോർബ (22648), ബിലാസ്പുർ-എറണാകുളം (22815), ഹാത്തിയ-എറണാകുളം (22837) എന്നീ വണ്ടികൾ റദ്ദാക്കിയവയിൽപ്പെടുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായും അതിനടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായും മാറുമെന്നാണ് കരുതുന്നത്.
Read Moreഇന്ന് 4 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം അറിയാം ( 03/12/2023 )
ഛത്തീസ്ഗഡ് , മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് രാവിലെ 8 മുതൽ അറിയാം . മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയിൽ ബിആർഎസിന് നല്ല സ്വാധീനം ഉണ്ട് . ഛത്തീസ് ഗഡിലെ 20 ഇടത്തായിരുന്നു ആദ്യ വിധിയെഴുത്ത് നടന്നത്. അവശേഷിച്ച 70 മണ്ഡലങ്ങളും മധ്യപ്രദേശിലെ 230 ഇടത്തുമായിരുന്നു രണ്ടാം ഘട്ട വിധിയെഴുത്ത്. 199 സീറ്റിലേക്ക് രാജസ്ഥാൻ വിധിയെഴുതി. തെലങ്കാന അന്തിമ ഘട്ടത്തിലാണ് ബൂത്തിലെത്തിയത്.
Read Moreപത്തനംതിട്ട ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ കാറ്റിന് സാധ്യത ( 02/12/2023)
konnivartha.com: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴക്കും (15.6 -64.4 mm) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ * പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. * താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. * മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. * വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത. * ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. * മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. നിർദേശങ്ങൾ * ഗതാഗതം കാര്യക്ഷമമായി…
Read Moreകല്ലേലിയില്‍ കാട്ടാനയും പുലിയും വിഹരിക്കുന്നു
konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ കാട്ടാനകള്‍ കൂട്ടമായി കൃഷി നശിപ്പിച്ചിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ പുലിയും കുഞ്ഞും യഥേഷ്ടം സഞ്ചരിച്ചിട്ടും വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഒരു അന്വേഷണം പോലും നടത്തി ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു . കൊക്കാത്തോട് അടക്കം ഉള്ള സ്ഥലങ്ങളില്‍ നിന്നും വസ്തുക്കള്‍ തിരികെ വനം വകുപ്പിന് കൈമാറി നഷ്ടപരിഹാരം വാങ്ങി പോകുന്ന കുടിയേറ്റ കര്‍ഷകരെ ആണ് ഇന്ന് നാം കാണുന്നത് . ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ അംഗ ഭംഗം വന്ന പട്ടാളക്കാര്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ നല്‍കിയ വന ഭൂമിയാണ് കൊക്കാത്തോട് . ഇവരില്‍ ഭൂരിപക്ഷം ആളുകളും പുറമേ നിന്നും എത്തിയ ആളുകള്‍ക്ക് ഭൂമി കൈമാറി പോയി . ഇപ്പോള്‍ ഉള്ള ആളുകള്‍ വന്യ മൃഗ ശല്യം കാരണം പുറമേ നിന്നും ഉള്ള ആളുകള്‍ക്ക് ഭൂമി വില്‍ക്കുന്നു . കുറെ ആളുകള്‍…
Read More