വിദ്യാഭ്യാസം സര്‍വതോന്മുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണം: ചിറ്റയം ഗോപകുമാര്‍ വിദ്യാഭ്യാസം സര്‍വതോന്മുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.തട്ടയില്‍ എല്‍ പി ജി എസ്സിലെ വര്‍ണ്ണ കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിയ്ക്കാണ് തട്ടയില്‍ ജി എല്‍ പി സ്‌കൂളില്‍ തുടക്കമായിരിക്കുന്നത് . പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വര്‍ണ്ണക്കൂടാരം പദ്ധതിയിലൂടെ സജ്ജമാകുന്നത്. ഹരിതഉദ്യാനം, വിശാലമായ കളിയിടം, ശിശുസൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ്സ് മുറികള്‍ എന്നിവയും വായനായിടം, ഗണിതയിടം, നിരീക്ഷണയിടം, പാവയിടം, വരയിടം തുടങ്ങി വിവിധ കോര്‍ണറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്നതും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ചുമര്‍ചിത്രങ്ങള്‍, വര്‍ണ്ണക്കൂടാരത്തിന്റെ പ്രത്യേകതയാണ്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പാക്കാന്‍…
Read Moreവര്‍ഷം: 2023
ഓയൂർ സംഭവത്തിൽ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാനായത് പോലീസിന്റെ അന്വേഷണ മികവ്: മുഖ്യമന്ത്രി
കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ പുരോഗതിയിൽ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയിൽ അന്വേഷണം നടന്നുവെന്നും പോലീസ് മികവ് കാട്ടിയെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ നാട്ടിൽ അധികം ഉണ്ടായിട്ടില്ലാത്ത, എന്നാൽ മറ്റ് ചില ഇടങ്ങളിൽ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടികൊണ്ടു പോകുന്നുത്. നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ പോലീസിന്റെ കൃത്യനിർവഹണം പോലും തടസ്സപ്പെടുത്തുന്ന തരത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചിരുന്നു. കേരള പോലീസ് ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും യശസ് നേടി രാജ്യത്ത് തന്നെ മുൻനിരയിൽ നിൽക്കുന്ന…
Read Moreഹ്രസ്വ ചലച്ചിത്രം – വെൺമേഘങ്ങൾ ഇനി കാണികളിലേക്ക്
konnivartha.com: ചെങ്ങന്നൂർ ഛായയുടെ സ്വപ്ന സംരഭമായ ഹ്രസ്വ ചലച്ചിത്രം – വെൺമേഘങ്ങൾ ഇനി കാണികളിലേക്ക്. ആദ്യ പടിയായി ഡിസംബർ അഞ്ചിന് രാവിലെ ഒമ്പതിന് ഈ ചിത്രം ചെങ്ങന്നൂർ ചിപ്പിയിൽ പ്രദർശിപ്പിക്കും അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം ഛായയുടെ അംഗങ്ങൾ ആണ് എന്നതാണ് ഈ ചിത്രത്തിന്‍റെ സവിശേഷത . മുതിർന്നവരുടെ പ്രണയ ചിത്രം എന്നത് മറ്റൊരു ഹൈലൈറ്റ് . ഈ സിനിമയുടെ ഓരോ അണുവിലും ഛായയുടെ അഭിമാനമായ സംവിധായകൻ എം.ബി. പദ്മകുമാറിന്‍റെ കരസ്പർശം അനുഭവിക്കാനാവും എന്നത് പ്രത്യേകതയാണ്
Read Moreകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള്‍ (02-12-2023)
മഴ : വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു (02-12-2023) 02-12-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 02-12-2023 (ഇന്ന് ) രാത്രി 11.30 വരെ 0.4 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്,…
Read Moreശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ (02/12/2023)
ഭക്തരുടെ മനം നിറച്ച് അയ്യന് പറ നിറയ്ക്കല്‍ ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ് നെല്‍പ്പറ നിറയ്ക്കല്‍. പറനിറയ്ക്കുന്നതിലൂടെ ഭക്തനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നതാണ് സങ്കല്‍പം. പതിനെട്ടാം പടി കയറി വരുമ്പോള്‍ കൊടിമരത്തിന് സമീപമാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുള്ളത്.മലയാളികളായ അയ്യപ്പ ഭക്തന്മാരും അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരും ഒരുപോലെ പറനിറയ്ക്കല്‍ വഴിപാട് ചെയ്തുവരുന്നു. 200 രൂപയാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള വഴിപാട് തുക. നിലവില്‍ ഒരു ദിവസം ശരാശരി അഞ്ഞൂറില്‍പ്പരം അയ്യപ്പ ഭക്തരാണ് നെല്‍പ്പറ നിറയ്ക്കുന്നത്. ശരണപാതയിൽ കരുതലോടെ ആരോഗ്യ വകുപ്പ് ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കരുതലായി ആരോഗ്യവകുപ്പ്. വകുപ്പിൻ്റെ നേതൃത്വത്തിൽ സുസജ്ജമായ ആരോഗ്യ സംവിധാനങ്ങളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒ. പി അത്യാഹിത വിഭാഗം സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പ, നീലിമല അപ്പാച്ചിമേട് സന്നിധാനം…
Read Moreആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് : പ്രതിയെന്ന് സംശയിക്കുന്നയാളെ അടൂരില്‍ ചോദ്യം ചെയ്യുന്നു
ഓയൂരിൽനിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിഎന്ന് സംശയിക്കുന്ന പദ്മകുമാറിന്റെ ചോദ്യംചെയ്യൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂർ കെ.എ.പി. മൂന്നാം ബറ്റാലിയൻ ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. എ.ഡി.ജി.പി., ഡി.ഐ.ജി. എന്നിവർ നിലവിൽ ക്യാമ്പിൽ തന്നെ തുടരുകയാണ്. പദ്മകുമാറിന്റെ മൊഴികളിലെ വെരുധ്യം പോലീസിനെ കുഴയ്ക്കുകയാണ്. ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്നാട് അതിർത്തിയിൽ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽനിന്നാണ് ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവർ പോലീസിന്റെ പിടിയിലാകുന്നത്. പുളിയറയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ആറുവയസ്സുകാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പദ്മകുമാറിലെത്തിയത്.ചോദ്യം ചെയ്യല്‍ തുടരുന്നു .
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 2/12/2023)
എച്ച്‌ഐവി അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് കൂട്ടായപ്രവര്‍ത്തനം വേണം : ജില്ലാ കളക്ടര്‍ എ ഷിബു എച്ച്‌ഐവി അണുബാധ കേരളത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും കൂട്ടായപ്രവര്‍ത്തനം വേണമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ലോകഎയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതലപരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, ചേര്‍ത്തു പിടിക്കേണ്ടവരാണ് എയ്ഡ്സ് ബാധിതര്‍. പ്രതിരോധത്തിലൂടെ രോഗത്തെ തുരത്താമെന്നും വലിയ ബോധവല്‍ക്കരണ പരിപാടികളാണ് ഇന്ത്യയില്‍ എയ്ഡ്സിനെതിരെ സംഘടിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മികച്ച മുന്നേറ്റത്തിനും കേരളം മാതൃകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. എയ്ഡ്സ് രോഗം കേരളത്തില്‍ നിന്നും തുടച്ചു നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഒരു കാലഘട്ടത്തില്‍ രോഗത്തെ സമൂഹം വലിയ പേടിയോടെ സമീപിച്ചു. എന്നാല്‍ വിവിധ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ മനോഭാവം മാറിയെന്നും അദ്ദേഹം…
Read Moreചിറ്റൂർമുക്ക് അക്ഷയ കേന്ദ്രത്തിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനം
konnivartha.com: കോന്നി ചിറ്റൂർമുക്ക് അക്ഷയാകേന്ദ്രത്തിന്‍റെ ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് പ്രധാൻ മന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ പദ്ധതി പ്രകാരം നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലനപദ്ധതി കോന്നി വില്ലേജ് ഓഫീസർ സന്തോഷ് കുമാര്‍ പി.റ്റി ഉദ്ഘാടനം ചെയ്തു. ഐറ്റി മിഷൻ പത്തനംതിട്ട ജില്ലാ പ്രൊജക്ട് മാനേജർ ധനേഷ് കെ, സി എസ് സി പത്തനംതിട്ട ജില്ല പ്രൊജക്ട് മാനേജർ ഗോകുൽ പ്രസാദ്, കോന്നി പഞ്ചായത്ത് 18-ാം വാർഡ് മെമ്പർ അർച്ചന ബാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ കോഴ്സ് പഠിക്കുവാൻ ആഗ്രഹിക്കുന്ന 15 നും 50 നും ഇടയില്‍ പ്രായമുള്ളവർ ആധാർ, ഫോട്ടോ എന്നിവയുമായി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ -9605566545, 9947344316
Read Moreവിദ്യാഭ്യാസ അവകാശ നിഷേധം : കുട്ടിയെ സി.ഡബ്ല്യു.സിയിൽ ഹാജരാക്കണം
പ്രാഥമിക വിദ്യാഭ്യാസ അവകാശ നിഷേധത്തെ തുടർന്ന് കുട്ടിയെ പിതാവിന്റെ സംരക്ഷണയിൽ നിന്നും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. വർക്കല ചെറുന്നിയൂർ നിവാസിയായ കുട്ടിയെ അച്ഛൻ സ്‌കൂളിൽ വിടുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ, അംഗം എൻ. സുനന്ദ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയം സമഗ്രമായി പരിശോധിച്ച കമ്മീഷൻ, കുട്ടി 41 ദിവസം മാത്രം സ്‌കൂളിൽ എത്തിയതായും പരീക്ഷ എഴുതിയിട്ടില്ലെന്നും കുട്ടിയുടെ വിദ്യാഭ്യാസത്തെയും ഭാവി പഠനത്തെയും ബാധിക്കുന്ന സാഹചര്യമാണെന്നും വിലയിരുത്തി. കുട്ടിയെ സി.ഡബ്ല്യു.സിയിൽ ഹാജരാക്കുന്നതിനുവേണ്ട സുരക്ഷയും സംരക്ഷണവും ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് നൽകാൻ വർക്കല പോലീസ് സ്റ്റേഷൻ ഹൗസ് ഒഫീസർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. കുട്ടിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കുന്നതിന് സി.ഡബ്ല്യു.സി. ഉത്തരവ് പുറപ്പെടുവിക്കുകയും മാതാപിതാക്കൾ തമ്മിൽ കേസ് നടക്കുന്നതിനാൽ പരാതിക്കാരി കമ്മീഷൻ ഉത്തരവിന്റെയും…
Read Moreകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള്‍ ( 01/12/2023)
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 01-12-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather) പുറപ്പെടുവിച്ച സമയവും തീയതിയും 02.50 PM 01.12.2023 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ശ്രീലങ്കക്കും മുകളിലായി ഉണ്ടായിരുന്ന ചക്രവാത…
Read More