സന്നിധാനത്ത് അയ്യനെ കാണാൻ ഭക്തജന തിരക്ക് : ഇന്ന് വെർച്വൽ ക്യൂ ബുക്ക് ചെയ്തത് 85,318 പേർ മണ്ഡലകാലം പതിനഞ്ചു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,610 ഭക്തന്മാര്‍. 7,52, 629 പേരാണ് ഇന്നുവരെ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളത്. ഈ വർഷത്തെ ഏറ്റവും വലിയ വെർച്വൽ ക്യൂബുക്കിംഗാണ് വെള്ളിയാഴ്ച നടന്നത്. ഓണ്‍ലൈന്‍ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തത് 85,318 ഭക്തരാണ്. രാവിലെ പതിനൊന്നുവരെ 35,319 പേരാണ് സന്നിധാനത്തേക്കെത്തിയത്. പമ്പയില്‍ സ്‌പോട് രജിസ്‌ട്രേഷന്‍ സംവിധാനം ഉള്‍പ്പെടുത്താതെയുള്ളകണക്കാണിത്. വരും ദിവസങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്. അവ മുന്നില്‍ കണ്ട് വേണ്ട സജീകരണങ്ങള്‍ ഭക്തര്‍ക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം ഭക്തർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നത്. ശിവമണി സന്നിധാനത്ത് ദർശനം നടത്തി പ്രശസ്ത ഡ്രം…
Read Moreവര്‍ഷം: 2023
നടി ആര്‍ സുബ്ബലക്ഷ്മി (87)അന്തരിച്ചു
നടി ആര്‍ സുബ്ബലക്ഷ്മി(87) അന്തരിച്ചു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. കല്യാണ രാമനിലേയും നന്ദനത്തിലെയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് ജനപ്രീതി നല്‍കിയത്. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുണ്ട് നടി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Read Moreശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 01/12/2023)
അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി :ശബരിമല എഡിഎം 26 കേസുകളിലായി 1,71,000 രൂപ പിഴയീടാക്കി തിരക്കുകൂടുന്ന സന്ദർഭങ്ങളിൽഅയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ശബരിമല എഡിഎം സൂരജ് ഷാജി പറഞ്ഞു. സന്നിധാനത്ത് ശബരിമല എഡിമ്മിൻ്റെ നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധനയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത സ്ക്വാഡ് ഇതുവരെ 186 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ 26 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 1,71,000 രൂപ പിഴയീടാക്കുകയും ചെയ്തു. മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമല സന്നിധാനം മുതൽ അപ്പാച്ചിമേടുവരെയുള്ള സ്റ്റാളുകളിലും, ഹോട്ടലുകളിലുമാണ് സന്നിധാനത്തുള്ള സംയുക്ത സ്ക്വാഡ് പരിശോധന നടത്തുന്നത്. അമിത വിലയീടാക്കുക, ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുക, നിർദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് ഭക്ഷ്യവസ്തുക്കൾ വിതരണം…
Read Moreഎയ്ഡ്സ് ദിനാചരണം ജില്ലാതലഉദ്ഘാടനം ഇന്ന് ( ഡിസംബര്‍ 1)
ഡിസംബര്‍ ഒന്ന് ലോകഎയ്ഡ്സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതലദിനാചരണം ഇന്ന് (1) രാവിലെ 10 ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാധ്യക്ഷന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ ഷിബു മുഖ്യാതിഥിയാകും. രാവിലെ 8.30 ന് കളക്ടറേറ്റു വളപ്പില്‍ നിന്ന് ആരംഭിക്കുന്ന ബോധവല്‍ക്കരണറാലി ജില്ലാ പൊലീസ് മേധാവി വി അജിത്ത് ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
Read Moreഅക്ഷയദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
konnivartha.com: അക്ഷയ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വയലത്തല സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ നടന്ന ആഘോഷപരിപാടി ജില്ലാകളക്ടര്‍ എ ഷിബു ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സാക്ഷരതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷയകേന്ദ്രം ആവിഷ്‌ക്കരിച്ചത്. ചെറിയ സേവനങ്ങള്‍ മാത്രം ലഭ്യമായിരുന്ന അക്ഷയകേന്ദ്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍സേവനങ്ങളുടെ അടിത്തറയായി മാറി. ജീവിതസായാഹ്നത്തിലെത്തിയവര്‍ക്കൊപ്പം അക്ഷയ കേന്ദ്രത്തിന്റെ ജില്ലാതലആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചത് ഏറെ അഭിനന്ദനാര്‍ഹമാണെന്നും അവര്‍ക്ക് ഒത്തുകൂടാനും ഒരുമിച്ചാഘോഷിക്കാനും ഇതൊരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു. വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ജില്ലാ കളക്ടര്‍ വസ്ത്രംവിതരണം ചെയ്തു. ജില്ലാ പ്രോജക്ട് മാനേജര്‍ കെ ധനേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.വി ഷീബ, വൃദ്ധമന്ദിരം സൂപ്രണ്ട് ഒ. എസ് മീന, തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreവിദ്യാര്‍ഥികള്‍ക്കു ലഹരിയാകേണ്ടത് സര്‍ഗാത്മകഅഭിരുചികളാവണം : ഡെപ്യൂട്ടി സ്പീക്കര്‍
വിദ്യാര്‍ഥികള്‍ക്കു ലഹരിയാകേണ്ടതു സര്‍ഗാത്മകഅഭിരുചികളാവണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനഎക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ അടൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ ഒരു ചുവര്‍ ചിത്രം ജില്ലാതല മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരിയെന്ന വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്കു, പ്രത്യേകിച്ചു യുവജനങ്ങള്‍ക്ക് അവബോധം നല്‍കാനായി നിരവധി കാമ്പയിനുകളാണ് സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ചുവരുന്നത്. വളര്‍ന്നുവരുന്ന യുവാക്കളാണ് നാടിന്റെ സമ്പത്ത്. നാടിന്റെ പുരോഗതിക്ക് ആവശ്യം വ്യക്തിത്വവികസനമാണ്. വിദ്യാര്‍ഥികള്‍ അവരുടെ കല-കായിക സാംസ്‌കാരികരംഗങ്ങളിലുള്ള അഭിരുചികള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം. ശരിയായ മാര്‍ഗത്തിലൂടെ അറിവുകള്‍ നേടാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു. എസ് വിജിവി കിടങ്ങന്നൂര്‍, എസ്എന്‍വി എച്ച്എസ്എസ് തിരുമൂലപുരം, മൗണ്ട് ബഥാനി എച്ച്എസ്എസ് മൈലപ്ര, കെ ആര്‍ പി എം എച്ച്എസ്എസ് സീതത്തോട്, ജിഎച്ച്എസ് എസ് മാരൂര്‍, എന്‍എസ്എസ് എച്ച്എസ്എസ് കുന്നന്താനം, കിസിമം ജിഎച്ച്എസ്എസ് റാന്നി…
Read Moreവോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ ഡിസംബര്‍ ഒമ്പതിനകം സമര്‍പ്പിക്കണം: ജില്ലാ കളക്ടര്‍
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഡിസംബര്‍ ഒമ്പതിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ സമ്മറി റിവിഷന്‍ അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വോട്ടര്‍പട്ടിക പുതുക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിനു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ബൂത്തുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും. അവസാന തീയതി വരെ കാത്തിരിക്കാതെ കൂട്ടമായി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ താലൂക്ക് ഓഫീസുകളിലോ വില്ലേജ് ഓഫീസകളിലോ നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇലക്ടറല്‍ റോളിന്റെ ഡ്രാഫ്റ്റ് പ്രസിദ്ധികരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറുന്നതിനായി അവ താലൂക്ക് ഓഫീസുകളിലേക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സ്പെഷ്യല്‍ സമ്മറി റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുമായി പങ്കുവയ്ക്കുന്നതിനുമായാണ് യോഗം ചേര്‍ന്നത്. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി,…
Read Moreകെ എസ് ആർ ടി സി : പമ്പ- നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി
konnivartha.com: ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കെ എസ് ആർ ടി സി ബസിൽ തീർഥാടകർക്കു തിരക്കുകൂടാതെ കയറുന്നതിനും ബസുകളിൽ കയറുന്നതിനുള്ള തിരക്കിൽപ്പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി ജില്ലാ കളക്ടർ എ ഷിബു ഉത്തരവായി.
Read Moreമൊബൈല്‍ ഫോണില്‍ ഒളിച്ചിരിക്കുന്ന ഭൂതം
konnivartha.com: മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചു .അത് ആശയ വിനിമയത്തിന് . ഇപ്പോള്‍ അത് അസാര്‍ഗമിക മാര്‍ഗം . മൊബൈല്‍ ഫോണ്‍ നല്ല രീതിയില്‍ അല്ല . സോഷ്യല്‍ മീഡിയ വഴി പല വഴി . ആ വഴി ഇതാ കൗമാരകാലഘട്ടത്തില്‍ വൈകാരികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ചും ആണ്‍കുട്ടികളുടെ കാര്യത്തിലാണ് ഇത് ഏറെ ശ്രദ്ധിക്കേണ്ടത് കുട്ടിയുടെ മാനസികനില അസാധാരണമാം വിധത്തില്‍ മാറിപ്പോയതിന് ശേഷം മാത്രമാണ് മിക്കവാറും മാതാപിതാക്കള്‍ ആധി പിടിച്ച് ഇക്കാര്യവും പറഞ്ഞ് ഡോക്ടറുടെ അടുക്കലേക്ക് ഓടിയെത്തുക. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന സമയത്ത് തന്നെ കൈകാര്യം ചെയ്ത് തുടങ്ങുകയെന്നതാണ് പ്രധാനം. കുട്ടികളുടെ മാനസികനിലയെ അടിമുടി ബാധിച്ച ശേഷം ചികിത്സയെടുക്കുന്നതും അതിന് മുമ്പ് തന്നെ അവരെ തിരിച്ചുകൊണ്ടുവരുന്നതും തമ്മില്‍…
Read Moreശബരിമലയിലെ ചടങ്ങുകൾ ( 30.11.2023)
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
Read More