കേന്ദ്രമന്ത്രിസഭ അറിയിപ്പുകള്‍ ( 29/11/2023)

പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം പ്രധാന്‍ മന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന് (പിഎം ജെ.എ.എൻ.എം.എ.എൻ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 24,104 കോടി രൂപയാണ് (കേന്ദ്ര വിഹിതം: 15,336 കോടി രൂപയും സംസ്ഥാന വിഹിതം: 8,768 കോടി രൂപയും) പദ്ധതിയുടെ ആകെ ചെലവ്. 9 മന്ത്രാലയങ്ങളിലൂടെ 11 നിര്‍ണ്ണായക ഇടപെടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഖുന്തിയില്‍ വച്ച് ജന്‍ജാതിയ ഗൗരവ് ദിവസത്തിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. ”പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ (പി.വി.ടി.ജി) സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്, പ്രധാനമന്ത്രി പി.വി.ടി.ജിയുടെ ഒരു വികസന മിഷന്‍ ആരംഭിക്കും. സുരക്ഷിതമായ പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളവും ശുചിത്വവും, ഒപ്പം വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ്-ടെലികോം ബന്ധിപ്പിക്കല്‍, സുസ്ഥിര ഉപജീവന സാദ്ധ്യതകള്‍ എന്നിവയുടെ മെച്ചപ്പെട്ട…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 29/11/2023)

നവകേരളസദസ് :ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി യോഗം ചേര്‍ന്നു ഡിസംബര്‍ 16 , 17 തീയതികളില്‍ നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫരന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. നവകേരളസദസുമായി ബന്ധപ്പെട്ടു നടത്തുന്ന എല്ലാ ഒരുക്കങ്ങളും എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഭക്ഷണസുരക്ഷിതത്വവും ഇ-ടോയ്ലെറ്റ് സൗകര്യവും ഉറപ്പ് വരുത്തും. ഉദ്യോഗസ്ഥരെല്ലാവരും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും സദസിനു മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനപരിപാടി നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. ഓരോ മണ്ഡലത്തിലെ കണ്‍വീനര്‍മാര്‍ ഒരുക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍ നല്‍കി. അഞ്ചു മണ്ഡലങ്ങളിലേയും സംഘാടകസമിതികള്‍ ചേര്‍ന്നു. വാര്‍ഡുതല സംഘാടകസമിതികളും വീട്ടുമുറ്റസദസുകളും നടന്നുവരികയാണ്. നവകേരളസദസുമായി ബന്ധപ്പെട്ട് അടൂര്‍, കോന്നി, റാന്നി താലൂക്കുകളിലെ പട്ടയവിതരണം ഊര്‍ജ്ജിതമായി നടക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും എംഎല്‍എമാര്‍ നേരിട്ടെത്തി ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കി വരികയാണെന്നും യോഗം വിലയിരുത്തി. അഡീഷണല്‍ ജില്ലാ…

Read More

കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിപ്പുകള്‍ ( 29/11/2023)

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 30-11-2023 : ഇടുക്കി, കോഴിക്കോട്, വയനാട് 01-12-2023: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.   വടക്കൻ ശ്രീലങ്കക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. കർണാടകയിലൂടെ വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. കേരളത്തിൽ നവംബർ 30…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 29/11/2023)

ശബരിമലയിലെ ചടങ്ങുകൾ ( 30.11.2023) പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.     അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കും: ദേവസ്വം ബോർഡ് പ്രസിഡൻ്റ് അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു…

Read More

ലോക ഭിന്നശേഷി ദിനം: പ്രചാരണ പരിപാടികൾക്ക് റാന്നി ബിആർസി യിൽ തുടക്കമായി

    konnivartha.com: ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കപ്പെടുന്നതിനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടുന്നതിനും ഡിസംബർ മൂന്ന് ദിനാചരണം ലക്ഷ്യമിടുന്നു. ഡിസംബർ ഒന്നു മുതൽ 31 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ പ്രചരണാർത്ഥം റാന്നി ബി ആർ സി യുടെ പ്രത്യേക പരിപാടി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ ബി.ആർ.സി ഹാളിൽ ഉദ്ഘാടനം ചെയ്തു. അങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിന്ദു റെജി കായിക ഉത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ജേഴ്സി അൺബോക്സ് ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. ബി പി.സി ഷാജി എ.സലാം, കായിക പരിശീലനത്തിന് നേതൃത്വം നൽകുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപിക ഷിനി കെ .പി ,സ്പെഷ്യൽ എഡ്യൂക്കേറ്റർ…

Read More

അരങ്ങുണര്‍ത്തി സന്നിധാനത്ത് മേജര്‍സെറ്റ് കഥകളി

  konnivartha.com: ശബരിമലയില്‍ കഥകളിയുടെ കേളികൊട്ടുണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ‘മണികണ്ഠ ചരിതം’ അരങ്ങേറി. അയ്യപ്പസന്നിധിയില്‍ മേജര്‍സെറ്റ് കഥകളി അരങ്ങേറിയപ്പോള്‍ കാണികളായി വന്ന ഭക്തര്‍ക്കും കൗതുകം.   കൊല്ലം കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രത്തില്‍ നിന്നും 30 പേരടങ്ങുന്ന കഥകളി സംഘമാണ് ശബരിമലയില്‍ കഥകളി അവതരിപ്പിച്ചത്. കൊല്ലം പരവൂർ സ്വദേശി ബിജു വനമാലി രചിച്ച മണികണ്ഠ ചരിതം ആട്ടക്കഥയാണ് സന്നിധാനത്തെ അരങ്ങില്‍ അവതരിപ്പിച്ചത്. അഞ്ചു വയസുകാരനായ കന്നി സ്വാമി അദ്വൈത് പ്രശാന്ത് ശബരിമല ധർമ്മശാസ്താവിൻ്റെ പ്രതിഷ്ഠാ രൂപത്തിൽ അരങ്ങിൽ നിറഞ്ഞാടി. മക്കളില്ലാതിരുന്ന പന്തള രാജാവിനു മണികണ്‌ഠനെ ലഭിക്കുന്നതു മുതൽ ശബരിമലയിൽ പ്രതിഷ്ഠ നടത്തുന്നതു വരെയുള്ള കഥാസന്ദർഭമാണ് അവതരിപ്പിച്ചത്. പന്തള രാജാവായി കലാമണ്ഡലം ബാലകൃഷ്ണനും, റാണിയായി കലാമണ്ഡലം വിശാഖും, സന്യാസിയായി കലാമണ്ഡലം രാജശേഖർ, മന്ത്രിയായി കലാമണ്ഡലം പാർത്ഥസാരഥി, വൈദ്യരായി കലാമണ്ഡലം അനിൽ കുമാർ, മണികണ്ഠനായി കലാമണ്ഡലം…

Read More

സിൽക്യാര രക്ഷാദൗത്യം വിജയകരം; 41 തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിച്ചു

  ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും പുറത്തേക്ക്. 17 തൊഴിലാളികളേയും പുറത്തെത്തിച്ചിട്ടുണ്ട്. മറ്റ് തൊഴിലാളികളെ അതീവ ശ്രദ്ധയോടെ ഓരോരുത്തരെയായി തുരങ്കത്തിന് പുറത്തേക്ക് ഇറക്കിവരുകയാണ്.പുറത്തേക്കെത്തിയ തൊഴിലാളികളോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംസാരിച്ചു. തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ല . ഡ്രില്ലിങ് പ്രവര്‍ത്തനം വിജയകരമായാണ് പൂര്‍ത്തിയാക്കിയത്.

Read More

സ്ത്രീകൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷം സംഘടിപ്പിച്ചു

    നാരീ ശക്തി പുരസ്കാര ജേതാവും സാമൂഹ്യ പ്രവർത്തകയുമായ ഡോ. എം.എസ് സുനിലിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു. പത്തനംതിട്ട ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട സ്വദേശിയും അമേരിക്കയിലെ ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്‌ജുമായ കെ.പി ജോർജ് നിർവഹിച്ചു. സ്ത്രീകൾ സമൂഹത്തെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും സ്ത്രീകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സമൂഹത്തിനാണ് നിലനിൽപ്പുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ കായികമായും മാനസീകമായും കരുത്തുനേടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നൂറോളം കുടുംബങ്ങൾക്ക് ദുബായ് ദിശയുടെ സഹായത്താൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം നടത്തി. കെ.പി ജയലാൽ, ബോബൻ അലോഷ്യസ്, നജ്മ ബോബൻ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 9-ന്

  ബെഞ്ചമിന്‍ തോമസ് (പി.ആര്‍.ഒ) KONNIVARTHA.COM/ ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാല്‍പ്പതാമത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 സെന്റ് ചാള്‍സ് റോഡ്, ബോല്‍വുഡ്) വച്ച് നടത്തപ്പെടുന്നു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ രക്ഷാധികാരി അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ക്രിസ്തുമസ് സന്ദേശം നല്‍കും. 5 മണിയോടെ ആരംഭിക്കുന്ന ഭക്തിനിര്‍ഭരമായ പ്രൊസഷനുശേഷം ആരാധനയും പൊതുസമ്മേളനവും, എക്യൂമെനിക്കല്‍ കൗണ്‍സിലിലെ 16 ദേവാലയങ്ങളില്‍ നിന്നും മനോഹരങ്ങളായ സ്‌കിറ്റുകള്‍, ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിവകളും അരങ്ങേറും. 16 ദേവാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങളെ ഉള്‍പ്പെടുത്തി എക്യൂമെനിക്കല്‍ ക്വയര്‍ പ്രത്യേകം ഗാനങ്ങള്‍ ആലപിക്കും. ക്രിസ്തുമസ് ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന് വെരി. റവ. സഖറിയ തേലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പ (ചെയര്‍മാന്‍), ബെഞ്ചമിന്‍ തോമസ്, ജേക്കബ് കെ. ജോര്‍ജ് (കണ്‍വീനര്‍മാര്‍),…

Read More

ഉത്രാടം തിരുനാൾ പമ്പാ ജലമേള സാംസ്കാരിക സമ്മേളനം 30 ന്

  konnivartha.com/ തിരുവനന്തപുരം: കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള 65-ാമത് ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ സാംസ്‌കാരിക സമ്മേളനം 30ന് ഉച്ചയ്ക്ക് 2.30 ന് കവടിയാർ കൊട്ടാരത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി മുഖ്യപ്രഭാഷണം നടത്തും. പമ്പ ബോട്ട് റേസ് വർക്കിങ് പ്രസിഡൻറ് വിക്ടർ. ടി. തോമസ് അധ്യക്ഷനാകും. വിവിധ രാഷ്ട്രീയ സാമൂഹിക മ തമേലധ്യക്ഷന്മാരും പങ്കെടുക്കും. ഡിസംബർ 17ന് സംഘടിപ്പിക്കുന്ന ജലമേളയിൽ കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ വിവിധ ഇനത്തിലുള്ള നാൽപതിൽ പരം കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും, ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ എന്നിവയെ കൂ ടാതെ വനിതകൾ തുഴയുന്ന തെക്കനോടി വള്ളങ്ങളുടെ മത്സരവും കാനോയിങ് കായാക്കിങ് മത്സരങ്ങളും നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജലോത്സവത്തിന്‍റെ ഭാഗമായി സെമിനാറുകൾ, സ്കൂ‌ൾ കോളജ്…

Read More