konnivartha.com:/പത്തനംതിട്ട : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി -കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി -കർഷക -കർഷക തൊഴിലാളി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി നവംബർ 26 മുതൽ 28 വരെ രാജ് ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രക്ഷോഭ സമരപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംയുക്ത സമര സമിതി ആഭിമുഖ്യത്തിൽ നവംബർ 28 രാവിലെ 10 മുതൽ 1 മണി വരെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ആഫീസ് പടിയ്ക്കൽ മഹാധർണ്ണ നടത്തി. കേരള കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാർ, കെ. സി. രാജാഗോപാലൻ,എ. പി. ജയൻ,ഡി. സജി,സി. രാധാകൃഷ്ണൻ, ആർ. തുളസീധരൻപിള്ള,എസ്. ഹരിദാസ്,ബോബി…
Read Moreവര്‍ഷം: 2023
വികസിത് ഭാരത് സങ്കൽപ് യാത്ര കൊല്ലം ഭൂതക്കുളം പഞ്ചായത്തിൽ സംഘടിപ്പിച്ചു
കൊല്ലം ജില്ലയിൽ പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി ഭൂതക്കുളം പഞ്ചായത്തിൽ ജനസമ്പർക്ക ബോധവൽക്കരണ പരിപാടി നടത്തി. യാത്രയ്ക്കായി സജ്ജീകരിച്ച പ്രത്യേക മൾട്ടി മീഡിയ വാൻ, ഭൂതക്കുളം കവലയ്ക്ക് സമീപമുള്ള കമ്യൂണിറ്റി ഓപ്പൺ എയർ ഓഡിറ്റോറിയത്തോട് ചേർത്തു നിർത്തി ക്രമീകരിച്ച ജനസമ്പർപരിപാടി പൗരാവലിക്ക് ഏറെ സൗകര്യപ്രദമായി. വാഹനത്തിലെ വേദിയിൽ നടന്ന ലളിതമായ ചടങ്ങിൽ സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ നീരജ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർ ഒരുമിച്ച് വികസിത് ഭാരത് സങ്കല്പ് പ്രതിജ്ഞ ചൊല്ലി. കൃഷി വിജ്ഞാനകേന്ദ്രം, FACT, തപാൽവകുപ്പ്, ജൻ ഔഷധി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ പ്രതിനിധികൾ പരിപാടിയിൽ കേന്ദ്രപദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും സുസ്ഥിരകൃഷി, സമീകൃത വളപ്രയോഗം, കീടനിയന്ത്രണം, മണ്ണ് പരിശോധന, വിള ഇൻഷുറൻസ് , സബ്സിഡി സ്കീമുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. കേന്ദ്ര ഗവൺമെന്റ്…
Read Moreപത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 28/11/2023)
ഗ്ലൂക്കോമീറ്റര്‍ ലഭിച്ചവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് അഡീഷണല്‍ സ്ട്രിപ്പിന് വകുപ്പിന്റെ പോര്‍ട്ടലായ www.sjd.kerala.gov.in മുഖേനെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സുനീതി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഫോണ്‍ :0468 2325168.അക്രഡിറ്റേഷന്‍ പുതുക്കല്‍ – അപേക്ഷ ക്ഷണിച്ചു 2024-ലെ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവലിന് ഡിസംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. www.iiitmk.ac.in/iprd/login.php എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഐ ആന്‍ഡ് പി ആര്‍ ഡി. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ മീഡിയ അക്രഡിറ്റേഷന്‍ റിന്യൂവല്‍ എന്ന ലിങ്കില്‍ പ്രവേശിച്ച് അക്രഡിറ്റേഷന്‍ പുതുക്കാം. ഓണ്‍ലൈനില്‍ റിന്യൂവല്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടേയോ ഒപ്പും സീലും പതിപ്പിച്ച് ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നിര്‍ബന്ധമായും…
Read Moreഎം എല്‍ എയ്ക്ക് ഒപ്പം തലസ്ഥാനത്തേക്കു പറക്കാന്‍ വിദ്യാര്‍ഥികള്‍
konnivartha.com: എം എല്‍ എയ്ക്ക് ഒപ്പം തലസ്ഥാനത്തേക്കു പറക്കാന്‍ തയ്യാറെടുക്കുകയാണ് റാന്നിയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്തപഠനാനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു സമ്മാനിക്കുന്നതിനു വേണ്ടിയാണ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തിലാണു വിമാനയാത്ര ഒരുക്കിയിരിക്കുന്നത്. റാന്നി നാറാണംമൂഴി ഗവ.എല്‍പി സ്‌കൂളിലെ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ഏഴു കുട്ടികളടക്കം 20 പേരും പരുവ സ്‌കൂളിലെ ആറു കുട്ടികളുമടങ്ങുന്ന സംഘമാണ് തലസ്ഥാനത്തേക്ക് പറക്കുന്നത്. ആദ്യമായി വിമാനത്തില്‍ കയറുന്ന ആവേശത്തിലാണ് വിദ്യാര്‍ഥികളെന്ന് നാറാണംമൂഴി ഗവ.എല്‍പി സ്‌കൂളിലെ പ്രഥമാധ്യാപക അനില മെറാഡ് പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ നിന്ന് 10.30 ന്റെ ഇന്‍ഡിഗോ വിമാനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും, പിടിഎ അംഗങ്ങളും അടങ്ങുന്ന 52 പേരാണ് തിരുവനന്തപുരത്തേക്ക് വിമാനയാത്ര നടത്തുന്നത്.
Read Moreശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 28/11/2023)
സന്നിധാനത്ത് അയ്യനെ കാണാൻ തിരക്കേറുന്നു മണ്ഡലകാലം പന്ത്രണ്ടു ദിവസമാകുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,308 ഭക്തന്മാര്‍. ചൊവ്വാഴ്ച ഓണ്‍ലൈന്‍ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തിരിക്കുന്നത് 51, 308 ഭക്തരാണ്. രാവിലെ ഒൻപതു മണി വരെ 18,308 പേരാണ് സന്നിധാനത്തേക്കെത്തിയത്. പമ്പയില്‍ സ്‌പോട് രജിസ്‌ട്രേഷന്‍ സംവിധാനം ഉള്‍പ്പെടുത്താതെയുള്ളകണക്കാണിത്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിര്‍ച്വല്‍ ക്യു വഴി മാത്രം ദര്‍ശനം നേടിയത് എഴുപത്തിനായിരം ഭക്തരാണ്. വരും ദിവസങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്. അത് മുന്നില്‍ കണ്ട് വേണ്ട സജീകരണങ്ങള്‍ ഭക്തര്‍ക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം ഭക്തർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നത്. പവിത്രം ശബരിമല യജ്ഞത്തില്‍ പൂങ്കാവനം ശുദ്ധം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല ശുദ്ധീകരണ യജ്ഞത്തില്‍…
Read Moreമാധ്യമ രംഗത്ത് “കോന്നി വാര്‍ത്താ ഡോട്ട് കോം” ഏറെ മുന്നില്‍ : നന്ദി
news editors’ desk മാധ്യമ രംഗത്തെ വാര്‍ത്തകള്‍ ,സര്‍ക്കാര്‍ അറിയിപ്പുകള്‍,പ്രവാസി മലയാളി അസോസിയേഷന്‍ വാര്‍ത്തകള്‍ മറ്റിതര വിശേഷങ്ങള്‍ “കോന്നി വാര്‍ത്താ ഡോട്ട് കോം” ഇന്റര്‍നെറ്റ് ന്യൂസ് പോര്‍ട്ടലിലൂടെ വായിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .പ്രവാസി മലയാളികള്‍ക്ക് ഇടയിലും പ്രാദേശിക തലത്തിലും കോന്നി വാര്‍ത്ത ഡോട്ട് കോമിനെ” ഏറെ മുന്നില്‍” എത്തിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി . കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പബ്ലിക്ക് ഗ്രീവന്‍സ് സെല്‍ ഓഫീസറെ നിയമിച്ച പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആണ് “കോന്നി വാര്‍ത്ത ഡോട്ട് കോം” .കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ നിന്നും 2024 ജനുവരി 15 മുതല്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ കൂടി തുടങ്ങുന്നു . https://business100news.com/ വിശേഷങ്ങള്‍ കൂടുതല്‍ ദേശങ്ങളില്‍ അറിയട്ടെ.വാര്‍ത്തകളും വിശേഷങ്ങളും അറിയിയ്ക്കാം :email:[email protected] വാട്സ് ആപ്പ് : 8281888276
Read Moreകല്ലേലി പള്ളിയ്ക്ക് സമീപം കാട്ടാനക്കൂട്ടം : വ്യാപകമായി കൃഷി നശിപ്പിച്ചു
konnivartha.com: കോന്നി അരുവാപ്പുലം കല്ലേലി പള്ളിയ്ക്ക് സമീപം രണ്ടു ദിവസമായി കാട്ടാനക്കൂട്ടം താവളമാക്കി . വ്യാപകമായി കൃഷി നശിപ്പിച്ചു . അച്ചന്‍കോവില്‍ നദി നീന്തി ഇക്കരെക്കരയില്‍ എത്തിയ കാട്ടാനക്കൂട്ടം തിരികെ കാട് കയറിയില്ല . വടക്കേടത്ത് ഉമ്മച്ചന്‍റെ വാഴ കൃഷി പൂര്‍ണ്ണമായും നശിപ്പിച്ചു . മണിക്കൂറുകളോളം കാട്ടാനകള്‍ ഇവിടെ വിഹരിച്ചു . സമീപ വീട്ടിലെ അടുക്കള ഭാഗത്തെ തെങ്ങ് പിഴുതു . വന പാതയിലെ പനകള്‍ ചവിട്ടി ഒടിച്ച് തിന്നു . കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തി എങ്കിലും വനം വകുപ്പ് ഇവയെ തിരികെ കാട് കയറ്റി വിടുവാന്‍ ഉള്ള മാര്‍ഗം സ്വീകരിച്ചില്ല . കുട്ടിയടക്കം ഉള്ള കാട്ടാനകൂട്ടം ആണ് ജനവാസ സ്ഥലത്ത് എത്തിയത് . കുലച്ചതും അല്ലാത്തതുമായ വാഴകള്‍ എല്ലാം പിഴുതു . റോഡിലൂടെ പോയ ബൈക്ക് യാത്രികനെ കാട്ടാന ഓടിച്ചു . രാത്രി…
Read Moreശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ (28/11/2023)
ശബരിമലയിലെ 28.11.2023 – ലെ ചടങ്ങുകൾ പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. ശബരിമല സന്നിധാനത്ത് കാർത്തിക ദീപക്കാഴ്ച്ച ഭക്തിയുടെയും ശരണം വിളികളുടെയും നിറവിൽ അയ്യപ്പസ്വാമിക്ക് കാർത്തിക ദീപക്കാഴ്ച്ച. ക്ഷേത്ര ശ്രീകോവിലിന് മുന്നിലായുള്ള മണ്ഡപത്തിൽ ഒരുക്കിയ…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 27/11/2023 )
നവകേരളസദസിനായി ആറന്മുളമണ്ഡലത്തില്‍ മികച്ച ക്രമീകരണങ്ങള്‍: മന്ത്രി വീണാ ജോര്‍ജ് നവകേരളസദസിനായി ആറന്മുള മണ്ഡലത്തില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരളസദസുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആറന്മുളമണ്ഡലത്തിലെ സംഘാടകസമിതി എക്സിക്യൂട്ടീവ് യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 16, 17 തീയതികളിലാണ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കുന്നത്. 17 ന് രാവിലെ 11-നാണ് ആറന്മുള മണ്ഡലത്തിലെ സദസ്. പങ്കെടുക്കുന്നവര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാനുള്ള സൗകര്യം ഒരുക്കണം. മെഡിക്കല്‍ ടീം സജ്ജമായിരിക്കണം. പരാതി സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകള്‍ സജ്ജീകരിക്കണം. പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. നവകേരളസദസുമായി ബന്ധപ്പെട്ടുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആറന്മുളമണ്ഡലത്തില്‍ ആരംഭിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഭാതചര്‍ച്ചയില്‍ വിവിധമേഖലകളില്‍ നിന്നും ക്ഷണിക്കപ്പെട്ട…
Read Moreപമ്പ ത്രിവേണി പാലത്തിനു സമീപം കഞ്ചാവ് പിടിച്ചെടുത്തു: ഒരാള്‍ പിടിയില്‍
konnivartha.com : പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം നൗഷാദിന്റെ നിര്‍ദേശാനുസരണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാറും സംഘവും പമ്പ ത്രിവേണി പാലത്തിനു സമീപം നടത്തിയ റെയ്ഡില്‍ അഞ്ചു ഗ്രാം ഉണക്കകഞ്ചാവുമായി മാവേലിക്കര സ്വദേശി ആദര്‍ശ് സതീഷ് അറസ്റ്റിലായി. ഇയാളെ തുടര്‍നടപടികള്‍ക്കായി ചിറ്റാര്‍ റേഞ്ചിന് കൈമാറി. എക്‌സൈസ് ഇന്‍സ്പക്ടര്‍ സുമേഷ്, പി ഒ മാരായ ജയന്‍ പി ജോണ്‍, കെ കെ സുരേഷ് , സിഇഒ മാരായ രാഹുല്‍, മണികണ്ഠന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു
Read More