16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടന്നു

  16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാതല പരിപാടികളും മത്സരങ്ങളും കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യസംരക്ഷണം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാനജൈവവൈവിധ്യബോര്‍ഡ് സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയാണിത്. സംസ്ഥാനജൈവവൈവിധ്യബോര്‍ഡ് മെമ്പറായ കെ വി ഗോവിന്ദന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. വളര്‍ന്നുവരുന്ന തലമുറയില്‍ പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും സംരക്ഷണത്തെപ്പറ്റിയും അവബോധമുണ്ടാക്കുകയാണ് കുട്ടികളുടെ കോണ്‍ഗ്രസിലൂടെ ലക്ഷ്യമിടുന്നതെന്നും കാലാവസ്ഥ വ്യതിയാനം, അധിനിവേശജീവജാലങ്ങളുണ്ടാക്കുന്ന ഭീക്ഷണികള്‍ എന്നിവയെപ്പറ്റി കുട്ടിശാസ്ത്രഞ്ജന്മാര്‍ ബോധവാന്‍മാരാകണമെന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇഷാര ആനന്ദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ജൈവവൈവിധ്യ ക്ലബ്ബ് കോര്‍ഡിനേറ്ററായ ജി ശ്രീരഞ്ജു, കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, ജൈവവൈവിധ്യ ബോര്‍ഡിന്റെ ജില്ലാ സാങ്കേതിക സമിതി അംഗങ്ങളായ ഡോ. വി പി തോമസ്, ഡോ. എ ജെ റോബി, ഡോ. അഞ്ജു വി…

Read More

നവകേരളസദസ് അടൂര്‍ മണ്ഡലം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

  ഡിസംബര്‍ 17നു മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിന്റെ അടൂര്‍ മണ്ഡലം സംഘാടകസമിതി ഓഫീസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപമുള്ള ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ താഴത്തെ നിലയിലാണ് ഓഫീസ്. ചടങ്ങില്‍ അടൂര്‍ ആര്‍ഡിഒ എ തുളസീധരന്‍ പിള്ള, എ പി ജയന്‍, പി ബി ഹര്‍ഷകുമാര്‍, ഡി സജി, ഏഴംകുളം നൗഷാദ്, റ്റി ഡി ബൈജു, എം അലാവുദ്ധീന്‍, ജയന്‍ അടൂര്‍, അഡ്വ. ശ്രീഗണേഷ്, സാംസണ്‍ ഡാനിയേല്‍, ലിജോ മണക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിപ്പുകള്‍ ( 27/11/2023)

ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, ചുഴലിക്കാറ്റായി മാറാൻ സാധ്യത തെക്കൻ ആൻഡമാൻ കടലിനും മുകളിലായി നില നിന്നിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ചു ന്യൂനമർദ്ദമായി മാറി. ന്യൂനമർദ്ദം പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 29 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് 27-11-2023 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതൽ 1.2 മീറ്റർ വരെയും; തെക്കൻ തമിഴ്നാട് തീരത്ത് 0.3 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1.…

Read More

തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് എന്‍ ഐ എ റെയ്ഡ്

  കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടങ്ങളില്‍ എന്‍.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി) റെയ്ഡ്.പാക് തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.കഴിഞ്ഞ വര്‍ഷം പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.   മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ ഗിര്‍ സോംനാഥ്, ഉത്തര്‍ പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.നാല് സംസ്ഥാനങ്ങളില്‍ നിന്നായി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മറ്റ് രേഖകള്‍ തുടങ്ങിയവയെല്ലാം എന്‍ ഐ എ കണ്ടെത്തി.ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗസ്‌വ ഇ ഹിന്ദ്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു.2022 ജൂലായില്‍ ബിഹാര്‍ പോലീസില്‍ നിന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു.പാകിസ്താന്‍, ബംഗ്ലാദേശ്, യമന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്.അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഇതിനോടകം നിരവധി റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്.

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

  കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത തെക്കൻ തായ്‌ലൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. നാളെയോടെ ഇത് തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ ഇരുപത്തിയൊൻപതോടെ (2023 നവംബർ 29) തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് 27-11-2023 രാത്രി 11.30 വരെ 0.3 മുതൽ 1.2 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരത്ത് 0.3 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും…

Read More

ജീവകാരുണ്യ പ്രവർത്തക സ്നേഹ സംഗമം നടന്നു

  konnivartha.com : മലപ്പുറം പരപ്പനങ്ങാടി വിമൻസ് എജുക്കേഷൻ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തക സ്നേഹ സംഗമം മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു . സലാം പടിക്കൽ അധ്യക്ഷത വഹിച്ചു പ്രതിനിധി സംഗമവും കർമ്മ ശ്രേഷ്ഠ പുരസ്കാര സമർപ്പണവും നടത്തി .കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജീവകാരുണ്യ പ്രവർത്തകരുടെ സംഗമം ആണ് നടന്നത് .പരപ്പനങ്ങാടി നഹാസ് ആശുപത്രി എംഡി ഡോക്ടർ കെ അബ്ദുൽ മുനീർ ഡോക്ടർ ലൈല ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാർ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. സിനിമാതാരം അലൻസിയർ പരപ്പനങ്ങാടി നഗരസഭാ അധ്യക്ഷൻ എ ഉസ്മാൻ, നിയാസ് പുളിക്കലേത്ത്, ടി ശിവശങ്കരൻ സുബ്രഹ്മണ്യൻ, ഗംഗാധരൻ, റൂഷിദ, സുമിത്ര, ദിവ്യ, എന്നിവർ സംസാരിച്ചു

Read More

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് അപകടം; 2 പെൺകുട്ടികളടക്കം നാല് മരണം

  കുസാറ്റ് ദുരന്തത്തിൽ മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ്, നോർത്ത് പറവൂർ സ്വദേശിനി ആൻ റിഫ്റ്റ,കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, ആൽവിൻ ജോസ് എന്നിവരാണ് മരിച്ചത് കുസാറ്റിലെ ഓപ്പൺ സ്റ്റേജിൽ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പൺ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോൾ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേർ ഒരുമിച്ച് ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓഡിറ്റോറിയത്തിൽ 700-800 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ടെ വിദ്യാർത്ഥികൾ വീഴുകയായിരുന്നു. പിൻനിരയിൽ നിന്നവരും വോളന്റിയർമാർക്കുമാണ് ഗുരുതര പരിക്കുകൾ സംഭവിച്ചത്. 13 പടികൾ താഴ്ച്ചായിലേക്കാണ് വിദ്യാർത്ഥികൾ വീണത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. 64 പേർക്ക്…

Read More

താലൂക്ക്, വില്ലേജ് ഓഫീസുകള്‍ നവംബര്‍ 26, ഡിസംബര്‍ മൂന്ന് തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും

താലൂക്ക്, വില്ലേജ് ഓഫീസുകള്‍ നവംബര്‍ 26, ഡിസംബര്‍ മൂന്ന്  തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും; ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ konnivartha.com: ഇലക്ഷന്‍ സമ്മറി റിവിഷന്‍-വോട്ടര്‍പട്ടിക പുതുക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ ക്യാമ്പയിനുകള്‍ നടത്തും. പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളും നവംബര്‍ 26, ഡിസംബര്‍ മൂന്ന് തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനും പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍, തെറ്റു തിരുത്തല്‍ തുടങ്ങിയവ ചെയ്യുന്നതിനുള്ള സൗകര്യം ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. അതത് സ്ഥലത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയും വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാമെന്നും പത്തനംതിട്ട ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Read More

കേരഗ്രാമം പദ്ധതി ആരംഭിച്ചു

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെയും കേരരക്ഷാ വാരത്തിന്റെയും ഉദ്ഘാടനം കാവുങ്കല്‍ ജംഗ്ഷനില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല നിര്‍വഹിച്ചു. നാളികേര ഉത്പാദനം ശാസ്ത്രീയമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കായ്ഫലമുള്ള കുറഞ്ഞത് 10 തെങ്ങുള്ള കേരകര്‍ഷകര്‍ക്കു  തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്ന ഗ്രൂപ്പിന്റെ സഹായത്തോടെ  പദ്ധതി ആനുകൂല്യം ലഭ്യമാകും. തെങ്ങിന്റെമണ്ട വൃത്തിയാക്കി തേങ്ങയിട്ടു നല്‍കല്‍, തെങ്ങുകള്‍ക്കു രോഗ, കീട നിയന്ത്രണത്തിനായുള്ള മരുന്നു തളിയ്ക്കല്‍, തെങ്ങിന്‍തടം വൃത്തിയാക്കല്‍,തെങ്ങിന്‍തടത്തില്‍ പയര്‍ വിത്തുവിതയ്ക്കല്‍, കേടു വന്ന തെങ്ങ് വെട്ടിമാറ്റി നല്‍കല്‍, തെങ്ങിന്‍ തൈ വിതരണം/തൈ നട്ടു നല്‍കല്‍, തെങ്ങിനു സുക്ഷ്മ മൂലക വളപ്രയോഗം, തുടങ്ങിയ സേവനങ്ങള്‍ ചങ്ങാതിക്കൂട്ടം വഴി ലഭിക്കുന്നു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവനും  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത്…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 26/11/2023)

അയ്യപ്പന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന :ജില്ലാ പോലീസ് മേധാവി വി.അജിത് മണ്ഡല മകരവിളക്ക് കാലത്തോടനുബന്ധിച്ച് ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തമാൻമാരുടെ സുരക്ഷ ഉറപ്പ് വരുത്തി സുഖമമായ മണ്ഡല കാലം പ്രധാനം ചെയ്യുന്നതിന് ജില്ലാ പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ പോലീസ് മേധാവി വി.അജിത്. ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ച് മോഷ്ടാക്കളെയും മറ്റ് സാമൂഹ്യ വിരുദ്ധരെയം രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരെയും കണ്ടെത്തുന്നതിലേക്ക് ജില്ലാ പോലീസ് ഡ്രോൺ വിഭാഗം ,ളാഹ ,ഇലവുങ്കൽ,നിലയ്ക്കൽ,പമ്പ ഗണപതി കോവിൽ ,നീലീമല, മരക്കൂട്ടം ,സന്നിധാനം എന്നിവിടങ്ങളിലും ഉൾവന പ്രദേശങ്ങളിലും നിരീക്ഷണം നടത്തി.തുടർന്നുള്ള ദിവസങ്ങളിലും നിരീക്ഷണവും പരിശോധനകളും ശക്തി പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് ചന്ദ്രശേഖർ, പമ്പ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കുമാർ, സബ്ബ് ഇൻസ്പെക്ടർ ആദർശ് തുടങ്ങിയവർ നിരീക്ഷണത്തിനു നേതൃത്വം നൽകി. ശബരിമലയിലെ 26.11.2023 – ലെ…

Read More