ഉയർന്ന തിരമാല ജാഗ്രത നിർദേശം( 24-11-2023 രാത്രി 11.30 വരെ)

  കേരള തീരത്ത് 24-11-2023 രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Read More

പാണ്ഡ്യന്‍ മുടിപ്പും തൃക്കല്യാണവും കുഭാഭിഷേകവും : ഇത് ആര്യങ്കാവ് അയ്യപ്പക്ഷേത്രം

കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം KONNIVARTHA.COM: ആര്യങ്കാവ് അയ്യപ്പക്ഷേത്രത്തിന്‍റെ പേരില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ സ്വാമി അയ്യപ്പന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് അയ്യപ്പക്ഷേത്രം. ആര്യങ്കാവ് ശാസ്താക്ഷേത്രം എന്ന പേരിലും ഇത് അറിയപ്പെടുന്നു. സ്വമി അയ്യപ്പന്‍ കുമാരന്‍റെ രൂപത്തില്‍ ഇവിടെ പ്രതിഷ്ഠകൊള്ളുന്നു. അയ്യപ്പന്‍ ഇവിടെ തിരു ആര്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നതുകൊണ്ടാണ് ആര്യങ്കാവ് എന്ന പേര് സ്ഥലത്തിന് ലഭിച്ചത്.പശ്ചിമഘട്ടത്തിന്‍റെ ചെരിവുകളിൽ കാടും വെള്ളച്ചാട്ടങ്ങളും റബർ തോട്ടങ്ങളും ഒക്കെയുള്ള ആര്യങ്കാവ്, ക്ഷേത്രങ്ങൾക്കും ചന്ദനക്കാടുകൾക്കും കൂടി അറിയപ്പെടുന്ന സ്ഥലമാണ്. കുന്നുകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഇവിടുത്തെ കാഴ്ചകൾ ആരെയും ആകർഷിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. പാലരുവിയും കടമൻപാറ ചന്ദനക്കാടും ആര്യങ്കാവ് ശാസ്താ ക്ഷേത്രവും ഒക്കെ കഥപറയുന്നു. ആര്യങ്കാവിന് ആ പേര് വന്നതിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും…

Read More

കാലവര്‍ഷക്കെടുതി : കൊക്കാത്തോട്ടില്‍ വ്യാപക നാശനഷ്ടം

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഏറെ നാശനഷ്ടം നേരിട്ടത് കുടിയേറ്റ ഗ്രാമമാമ കോന്നി കൊക്കാത്തോട്ടില്‍ . ഒരു ഗ്രാമം പൂര്‍ണ്ണമായും ഒറ്റപ്പെടുന്ന സ്ഥിതി ഉണ്ടായി . പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം അതി ശക്തമായ മഴ പെയ്തതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . രണ്ടു മണിക്കൂര്‍ നേരം കൊണ്ട് ജില്ലയിലെ പല ഭാഗവും വെള്ളകെട്ടു കൊണ്ട് നിറഞ്ഞു . ഇതില്‍ ഏറെ നാശനഷ്ടം നേരിട്ട ഗ്രാമം ആണ് വനാന്തരത്തില്‍ ഉള്ള കൊക്കാത്തോട്‌. ഇഞ്ച ചപ്പാത്തില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കലുങ്കിന് മുകളില്‍ പാകിയ മണ്ണ് പൂര്‍ണ്ണമായും ഒലിച്ചു പോയതോടെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു . മറ്റു പാത ഇല്ലാത്തതിനാല്‍ ഗ്രാമത്തിനു പുറം ലോകവുമായുള്ള എല്ലാ ബന്ധവും മുറിഞ്ഞു . കാറ്റടിച്ചു വൈദ്യുത ബന്ധം വേര്‍പെട്ടു . മൊബൈല്‍ ടവറില്‍ നിന്നുള്ള…

Read More

ശബരിമലയിലെ (24.11.2023)ചടങ്ങുകൾ( വൃശ്ചികം എട്ട് )

  പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 23/11/2023)

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്  (24) കേരളസംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍  രാവിലെ 10 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും വനിതാ കമ്മീഷന്‍ സിറ്റിംഗ്  (24) വനിതാ കമ്മീഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിംഗ്  (24) രാവിലെ 10 മുതല്‍ തിരുവല്ല വൈഎംസിഎ ഹാളില്‍ നടക്കും. ആസൂത്രണസമിതി യോഗം ഇന്ന് (24) ജില്ലാ ആസൂത്രണസമിതി യോഗം ഇന്ന് (24) ഉച്ചയ്ക്ക് ശേഷം മൂന്നിനു ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും ക്വട്ടേഷന്‍ പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുവേണ്ടി മിനിമം ഏഴു സീറ്റ് കപ്പാസിറ്റിയുള്ള പാസഞ്ചര്‍ വാഹനം പ്രതിമാസ നിരക്കില്‍ കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് നിയമാനുസൃതമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ. ഫോണ്‍ : 04735 251153.…

Read More

കോന്നി സെന്‍റര്‍ മാർത്തോമ്മാ കൺവൻഷൻ ആരംഭിച്ചു

  konnivartha.com : മലങ്കര മാർത്തോമ്മാ സുറിയാനി സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം കോന്നി സെന്‍റര്‍ കൺവൻഷൻ 26 വരെ പൂവൻപാറ ശാലേം മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും . ദിവസവും വൈകിട്ട് ആറു മുതൽ 9 മണി വരെയാണ് കൺവൻഷനുകൾ നടക്കുന്നത്. എന്നും വൈകിട്ട് നടക്കുന്ന യോഗങ്ങളിൽ ഗാനശുശ്രൂഷയും വചനപ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്.ഇന്ന് പൂവൻപാറ ശാലേം മാർത്തോമ്മാ ഗായകസംഘത്തിന്‍റെ ഗാനശുശ്രൂഷയും, റവ. ജോർജ്ജ് വർഗ്ഗീസ് പുന്നക്കാടിന്‍റെ വചന ശുശ്രൂഷയുമാണ് നടന്നത്. നവംബര്‍ 24 ന് രാവിലെ 10 മണിയ്ക്ക് ഉപവാസ പ്രാർഥന, വചന ശുശ്രൂഷ ബ്രദർ ബാബു ജോൺ വൈകിട്ട് 6.30 ഗാന ശുശ്രൂഷ, വചന ശുശ്രൂഷബ്രദർ ജോയി പുല്ലാട് നയിക്കും നവംബർ 25 ശനിയാഴ്ച സൺഡേ സ്കൂൾ കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക സമ്മേളനം വൈകിട്ട് 4 മണിക്ക് ഉണ്ടായിരിക്കുന്നതാണ്. നവംബർ 26 ഞായറാഴ്ച വൈകിട്ട്…

Read More

കോന്നി ഗവ.മെഡിക്കല്‍ കോളജ് : ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം ( 23/11/2023)

  konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിസിഎ ആന്റ് ടാലി പ്രായപരിധി 18-40 വയസ്. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ആറിന് രാവിലെ 10 ന് മുമ്പായി പ്രിന്‍സിപ്പാള്‍/സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10 വരെ. ഫോണ്‍ : 0468 2344801

Read More

കോന്നി ഗവ.മെഡിക്കല്‍ കോളേജ് : പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നിയമനം

  konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത : എംഎസ്ഡബ്ല്യൂ /എംബിഎ, എംപിഎച്ച്, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 18-40 വയസ്. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ആറിന് രാവിലെ 10 ന് മുമ്പായി പ്രിന്‍സിപ്പല്‍/സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. ഫോണ്‍ : 0468 2344801.

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ /അറിയിപ്പുകള്‍ ( 23/11/2023)

  www.konnivartha.com ശബരിമല മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി ഭക്തജനങ്ങളോട് ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവം: കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കും സന്നിധാനത്തേക്കുള്ള വഴിയിൽ കൂടുതൽ പാമ്പ് പിടുത്തക്കാരെ നിയമിക്കാൻ നിർദേശം സന്നിധാനത്തേക്കുള്ള യാത്ര വഴികളിൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചു. ഇതു സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായും ദേവസ്വം മന്ത്രി ചർച്ച നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾകടക്കം പാമ്പ് കടിയേറ്റിരുന്നു. നിലവിൽ നാലു പാമ്പു പിടുത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. കാനനപാതയിൽ വനാശ്രീ തരിൽ നിന്ന് നിയമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും തീർത്ഥാടകരുടെ സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവം :  കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം. തിരുവനന്തപുരം കാട്ടാകട സ്വദേശി പ്രശാന്തിന്റെ മകൾ നിരഞ്ജന (6)…

Read More

പത്തനംതിട്ട ,ഇടുക്കി ,കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ( 23-11-2023 )

  കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം konnivartha.com: നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനിലും, അച്ചൻകോവിൽ നദിയിലെ (പത്തനംതിട്ട) തുമ്പമൺ സ്റ്റേഷനിലും ഇന്ന് മഞ്ഞ അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 23-11-2023 : പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.…

Read More