konnivartha.com: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി(96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തിൽ നിന്നുള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറായിരുന്നു.അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 1927-ല്‍ പത്തനംതിട്ടയിലായിരുന്നു ഫാത്തിമ ബീവിയുടെ ജനനം. 1927 ഏപ്രിൽ 30നാണ് ജനനം. 1950 നവംബര്‍ 14-നാണ് ഫാത്തിമ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് ആയും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984-ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന്…
Read Moreവര്‍ഷം: 2023
ഒറ്റപ്പെട്ട കൊക്കാത്തോട്ടിലേക്ക് ഗതാഗതം വൈകിട്ടോടെ ക്രമീകരിക്കാൻ നടപടി
Konnivartha. Com :കനത്ത മഴയെ തുടർന്ന് ഉണ്ടായ ശക്തമായ ഒഴുക്കിൽ ഇഞ്ച ചപ്പാത്തു ഭാഗത്തെ കലുങ്കിലെ മണ്ണ് ഒലിച്ചു പോയതിനാൽ കൊക്കാത്തോട്ടിലേക്ക് ഉള്ള വാഹന ഗതാഗതം പൂർണ്ണമായി നിലച്ചു.കലുങ്കിനു മുകളിലെ മണ്ണ് ഒലിച്ചു പോയതിനാൽ ഇന്നലെ രാത്രി മുതൽ ഗ്രാമം ഒറ്റപ്പെട്ടു. 5 മണിക്കൂറിലേറെ നേരം നിർമ്മാണം നടത്തി എങ്കിൽ മാത്രമേ ഗതാഗതം സാധ്യമാകൂ.നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കലുങ്കിലെ മുകളിലെ മണ്ണ് ആണ് ഒലിച്ചു പോയത്. ഈ ഭാഗത്ത് മെറ്റൽ നിറച്ചു താൽക്കാലികമായി ഗതാഗതം പുന:സ്ഥാപിക്കാൻ നടപടി തുടങ്ങി. ഇന്നും ജില്ലയിൽ മഞ്ഞ അലേർട്ട് ആയതിനാൽ മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശങ്ങൾ ഉണ്ട്. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് അപകടാവസ്ഥയിൽ അല്ല. കല്ലേലി ഹാരിസന്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന സ്ഥലത്ത് കൈതകൃഷി ഉണ്ട് . മല വെള്ള പാച്ചിലില്‍ ആയിരക്കണക്കിന് കൈത തൈ…
Read Moreഇഞ്ച ചപ്പാത്ത് ഭാഗത്തെ മണ്ണ് ഒലിച്ച് പോയി :കൊക്കാത്തോട് ഒറ്റപ്പെട്ടു
Konnivartha. Com :കനത്ത മഴയെ തുടർന്ന് ഉണ്ടായ ശക്തമായ ഒഴുക്കിൽ ഇഞ്ച ചപ്പാത്തു ഭാഗത്തെ കലുങ്കിലെ മണ്ണ് ഒലിച്ചു പോയതിനാൽ വാഹന ഗതാഗതം നിലച്ചു. മൂന്ന് മണിക്കൂറിലേറെ നേരം നിർമ്മാണം നടത്തി എങ്കിൽ മാത്രമേ ഗതാഗതം സാധ്യമാകൂ.പല ഭാഗത്തും വെള്ള കെട്ട് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ജല നിരപ്പ് താഴ്ന്നു.പത്തനംതിട്ട ജില്ലയിൽ ഇന്നും മഞ്ഞ അലേർട്ട്ആയതിനാൽ മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശങ്ങൾ ഉണ്ട്. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് അപകടാവസ്ഥയിൽ അല്ല.
Read Moreനവകേരള സദസ്സ്: മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് (നവം. 23)വയനാട് ജില്ലയിൽ
konnivartha.com: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇന്ന് (നവംബർ 23) വയനാട് ജില്ലയിൽ നടക്കും. രാവിലെ 9 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടക്കും. ജില്ലയിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികൾ പ്രഭാതയോഗത്തിൽ പങ്കെടുക്കും. ജില്ലയുടെ സമഗ്രമായ വിഷയങ്ങൾ പ്രഭാത യോഗത്തിൽ ചർച്ച ചെയ്യും. കൽപ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് രാവിലെ 11 ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിൽ നടക്കും. അയ്യായിരത്തോളം പേർക്ക് പങ്കെടുക്കാൻ കഴിയുന്ന പന്തലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മണി മുതൽ പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ ഇവിടെ പ്രവർത്തിക്കും. പത്തോളം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറും. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് വൈകിട്ട് 3 ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്…
Read Moreമഴ : കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവ 24-ാം തീയതി വരെ നിരോധിച്ചു
konnivartha.com: വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും 24-ാം തീയതി വരെ നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും നിരോധനം ബാധകമല്ല. എന്നാല്‍ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.
Read Moreറെഡ് അലേര്‍ട്ട് : ശബരിമലയില്‍ എല്ലാ വകുപ്പുകള്‍ക്കും ജാഗ്രതാ നിര്‍ദേശം
konnivartha.com: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു . ഇതിനെ തുടര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി . ശബരിമലയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അടിയന്തിര സാഹചര്യം നേരിടാന്‍ തയാറായി ഇരിക്കണം എന്ന് ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി . അഗ്നി ശമന സേന ,പോലീസ് ,എന്‍ ഡി ആര്‍ എഫ് മറ്റ് ദുരന്ത പ്രതികരണ സേനകള്‍ അടിയന്തിര സാഹചര്യത്തോട് പ്രതികരിക്കാന്‍ തയാര്‍ ആകണം എന്ന് നിര്‍ദേശം നല്‍കി . മെഡിക്കല്‍ വിഭാഗം , കെ എസ് ഇ ബി , മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ക്കും നിര്‍ദേശം നല്‍കി . നിലയ്ക്കല്‍ മുതല്‍ പമ്പ വരെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്…
Read Moreശബരിമല : പടി പതിനെട്ടും ആരാധിച്ച് പടിപൂജ
konnivartha.com: വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന ശബരിമലയിലെ പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അര്‍പ്പിച്ച് പടിപൂജ. ദീപപ്രഭയില്‍ ജ്വലിച്ച് പുഷ്പവൃഷ്ടിയില്‍ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂര്‍വ്വ കാഴ്ച . പൂജയുടെ തുടക്കത്തില്‍ ആദ്യം പതിനെട്ടാംപടി കഴുകി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ഇരുവശത്തും ഓരോ നിലവിളക്ക് കത്തിച്ചു വെച്ചു. ഓരോ പടിയിലും നാളികേരവും പൂജാ സാധനങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങള്‍ക്ക് പൂജ കഴിച്ചു. ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.പടിപൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഉണ്ട് പൊന്നമ്പലമേട്, ഗരുഡന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പദേവര്‍മല, ഖര്‍ഗിമല, മാതംഗമല, മയിലാടുംമല, ശ്രീപാദംമല, ദേവര്‍മല, നിലയ്ക്കല്‍ മല, തലപ്പാറ മല, നീലിമല, കരിമല, പുതുശേരിക്കാനം മല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിവയാണ് 18…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 22/11/2023)
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി konnivartha.com:പത്തനംതിട്ട ജില്ലയിൽ ഇന്ന് (22-1-2023) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു . അതി ശക്തമായ മഴ തുടരുകയാണ് . കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി . ചെറുതോടുകളും ഓടുകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറി .പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്.ശബരിമലയിലും മഴ പെയ്യുന്നു .കോന്നിയില്‍ ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്. മഴ റെഡ് അലര്‍ട്ട് : വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്ന് മുതല്‍ 24 – തീയതി വരെ പത്തനംതിട്ട ജില്ലയില്‍ നിരോധിച്ചു കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട അതിശക്തമായ മഴ ( 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്റര്‍ മഴ)…
Read Moreഅധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം: 9 ജില്ലകളിൽ വ്യാഴാഴ്ച സ്കൂൾ അവധി
konnivartha.com:അധ്യാപകരുടെ ശാക്തീകരണ പരിശീലനമായ ക്ലസ്‌റ്റർ യോഗം നടക്കുന്നതിനാൽ ഒമ്പതു ജില്ലകളിലെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് വ്യാഴം അവധിയായിരിക്കും. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്ന ജില്ലകളിൽ ക്ലസ്‌റ്റർ യോഗം ഇല്ലാത്തതിനാൽ അവിടെ ക്ലാസ് ഉണ്ടാകും. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് 10-ാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ചത്. അതേ സമയം കൊല്ലം, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ ജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്നതിനാൽ ക്ലസ്‌റ്റർ യോഗം ഇല്ല. ഈ ജില്ലകളിൽ ക്ലാസുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശേരി സബ്‌ജില്ലകളിലും അവധിയായിരിക്കും. വയനാട്ടിൽ ക്ലസ്‌റ്റർ യോഗം 24നും പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, ചെർപ്പുളശേരി ഒഴികെയുള്ള ഉപജില്ലകളിൽ 27നും നടക്കും. എറണാകുളം, കൊല്ലം ജില്ലകളിൽ 28നും കോട്ടയത്ത് 29നും ആണ് ക്ലസ്‌റ്റർ യോഗങ്ങൾ.
Read Moreമാലിന്യമുക്തം നവകേരളം: ഓണാശംസാകാര്‍ഡ് മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശുചിത്വമിഷന്‍ നടത്തിയ ഓണാശംസാകാര്‍ഡ് മത്സരവിജയികള്‍ക്കുള്ള സംസ്ഥാന-ജില്ലാതല സമ്മാനങ്ങള്‍ വിതരണം ചെയ്തു. നവകേരളം കര്‍മപദ്ധതിയുമായി ബന്ധപ്പെട്ടു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. റ്റി എന്‍ സീമ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശുചിത്വ-മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ ശരിയായ അവബോധവും ഉത്തരവാദിത്വവും ഉണ്ടാക്കുക, മാതാപിതാക്കളെ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗരൂകരാക്കുക എന്നീ ഉദ്ദേശത്തോടെ ‘ഈ ഓണംവരും തലമുറയ്ക്ക്’എന്നവിഷയത്തില്‍ സംഘടിപ്പിച്ച ഓണാശംസാകാര്‍ഡ് തയ്യാറാക്കല്‍ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ യു.പി വിഭാഗത്തില്‍ നിന്ന് തിരുമൂലപുരം ബാലികമഠം എച്ച്എസ്എസ് ലെ അഥീന എം വര്‍ഗ്ഗീസ്, പുതുശ്ശേരിമല ഗവ. യു.പി സ്‌കൂളിലെ ഷ്രേയ എസ് എന്നിവര്‍ രണ്ടാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവല്ല പെരിങ്ങര പിഎംവിഎച്ച്എസിലെ കൃഷ്ണപ്രിയ മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തില്‍…
Read More