നവകേരളം കര്‍മ്മ പദ്ധതി അവലോകന യോഗം നടന്നു

  പത്തനംതിട്ട ജില്ലയില്‍ മനസോടിത്തിരി മണ്ണ് കാമ്പയിന്‍ ശക്തമാക്കും നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ജില്ലാതല അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ഹരിതകേരളം, ആര്‍ദ്രം, വിദ്യാകിരണം, ലൈഫ് എന്നീ നാലു മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മികച്ച രീതിയില്‍ നടക്കുന്നതായി യോഗം വിലയിരുത്തി. നവകേരളം കര്‍മ്മപദ്ധതിയുടെ പുരോഗതിക്ക് ജനപങ്കാളിത്തത്തോടെ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനമേഖലയായ ജലസംരക്ഷണം, ശുചിത്വം, മാലിന്യസംസ്‌കരണം, കൃഷി-പരിസ്ഥിതി പുനസ്ഥാപനപ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. ജലസംരക്ഷണത്തിന്റെ ഭാഗമായുള്ള ജലബജറ്റിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ റാന്നി ബ്ലോക്കില്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. സുരക്ഷിതമാക്കാം പശ്ചിമഘട്ടം മാപ്പത്തോണ്‍ കാമ്പയിനായി തിരഞ്ഞെടുത്ത 16 ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത ഗവി, അടവി ഇക്കോ ടൂറിസം, കോന്നി ആനക്കൂട്, പെരുന്തേനരുവി എന്നിവിടങ്ങളില്‍ വിവിധ…

Read More

തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു (നവംബര്‍ 27)

  konnivartha.com: ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവം നവംബര്‍ 27 ന് നടക്കുന്ന സാഹചര്യത്തില്‍ ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക് ഉണ്ടാകുന്നതിനുളള സാധ്യത പരിഗണിച്ച് തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം അന്നേദിവസം തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ ഷിബു ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല

Read More

കനത്ത മഴ : പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു ( (22-11-2023)

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി konnivartha.com:പത്തനംതിട്ട ജില്ലയിൽ ഇന്ന് (22-1-2023) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു . അതി ശക്തമായ മഴ തുടരുകയാണ് .  കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി . ചെറുതോടുകളും ഓടുകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറി .പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്.ശബരിമലയിലും മഴ പെയ്യുന്നു .കോന്നിയില്‍ ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്. മഴ റെഡ് അലര്‍ട്ട് : വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്ന് മുതല്‍ 24 – തീയതി വരെ പത്തനംതിട്ട ജില്ലയില്‍ നിരോധിച്ചു   കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട അതിശക്തമായ മഴ ( 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്റര്‍…

Read More

ശബരിമലയിലെ (23.11.2023)ചടങ്ങുകൾ(വൃശ്ചികം ഏഴ് )

  .പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 22/11/2023)

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം കേരള  ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും.   താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in. ഹയർസെക്കൻഡറി സുവോളജി സ്‌കൂൾ ടീച്ചർ കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി – ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. കൂടാതെ ബി.എഡ്/ സെറ്റ്, നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി അല്ലെങ്കിൽ…

Read More

ചക്കുളത്ത്കാവ് പൊങ്കാല; മദ്യനിരോധനം ഏര്‍പ്പെടുത്തി(തിരുവല്ല നഗരസഭയിലും ,കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം)

  konnivartha.com: ചക്കുളത്ത്കാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ പൊങ്കാല മഹോത്സവം നടക്കുന്ന ക്ഷേത്രപരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന സമീപപ്രദേശങ്ങളായ തിരുവല്ല നഗരസഭയിലും കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകളിലും കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരം 26 നു വൈകുന്നേരം അഞ്ചു മുതല്‍ 27 നു വൈകിട്ട് ആറു വരെ ബാറുകളും കള്ളുഷാപ്പുകളും വിദേശമദ്യഷാപ്പുകളും ഉള്‍പ്പെടെയുള്ള കടകള്‍ അടച്ചും എല്ലാവിധ മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചും സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചും ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.

Read More

പത്തനംതിട്ട -കോഴഞ്ചേരി വാര്യാപുരത്തിന് സമീപം റോഡില്‍ വെള്ളം കയറി

  konnivartha.com: പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടി കഴിഞ്ഞുമഴ വെള്ള പാച്ചില്‍ . റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതംഏറെ നേരം  തടസ്സപ്പെട്ടു . കനത്ത മഴയാണ് പത്തനംതിട്ട  ജില്ലയില്‍ ഉണ്ടായത് . മലകളില്‍ നിന്നും വെള്ളം കുത്തി ഒഴുകി എത്തിയതോടെ റോഡിലേക്ക് വെള്ളം കയറുകയായിരുന്നു .ഓടകള്‍ പലതും അടഞ്ഞതിനാല്‍ വെള്ളം ഒഴുകി പോകുവാന്‍ കഴിയുന്നില്ല . പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചിരുന്നു .ശക്തമായ മഴ തുടരുകയാണ്

Read More

കനത്ത മഴ സാധ്യത : പത്തനംതിട്ട ,ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 22-11-2023 : പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 22-11-2023 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 23-11-2023 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് 24-11-2023 : എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട…

Read More

‘നീതിമാന്‍ നസ്രായന്‍’ ഒര്‍ലാന്റോ സെന്റ് മേരീസ് ചര്‍ച്ചില്‍ അരങ്ങേറി

പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത ‘നീതിമാന്‍ നസ്രായന്‍’ ഒര്‍ലാന്റോ സെന്റ് മേരീസ് ചര്‍ച്ചില്‍ അരങ്ങേറി   konnivartha.com/ ഫ്‌ളോറിഡ: സെന്റ് ജോസഫിന്റെ ജീവിതത്തെ ആസ്പദമാക്കി തോമസ് മാളക്കാരന്‍ രചിച്ച് പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത ‘നീതിമാന്‍ നസ്രായന്‍’ എന്ന നാടകം അമേരിക്കയിലെ ഫ്‌ളോറിഡ ഒര്‍ലാന്റോ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചില്‍ അരങ്ങേറി. പൗലോസ് കുയിലാടന്‍ മികച്ച സംവിധായകനാണെന്ന് അമേരിക്കന്‍ മലയാളികള്‍ അവതരിപ്പിച്ച നിരവധി നാടകങ്ങളിലൂടെ ഇതിനകം തെളിയിച്ചിട്ടുണ്ട് . നീതിമാന്‍ നസ്രായനും പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ അവതരണമായിരുന്നു. അരങ്ങില്‍ കഥാപാത്രങ്ങളായി ജീവിച്ച അഭിനേതാക്കള്‍ ബൈബിളിലേക്ക് ഒരു തീര്‍ത്ഥയാത്ര പോയ അനുഭവമാണ് ഓരോ പ്രേക്ഷകനും സമ്മാനിച്ചത്. ഈ നാടകത്തിന്റെ പാട്ടുകള്‍ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് സെന്റ് ജോസഫിലെ കലാകാരികള്‍ തന്നെയാണ്.സെന്റ് ജോസഫ് കുടുംബാംഗങ്ങളുടെ ഒത്തൊരുമയോടുള്ള പ്രയത്‌നമാണ് ഈ നാടകത്തിന്റെ വലിയ വിജയമായിരുന്നു.

Read More

ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌കറ്റ് ബോള്‍

  konnivartha.com: ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്: സീറോ മലബാര്‍ കത്തീഡ്രല്‍ ഒന്നാം സ്ഥാനവും, ക്‌നാനായ കാത്തലിക് ചര്‍ച്ച് രണ്ടാം സ്ഥാനവും നേടി ബെഞ്ചമിന്‍ തോമസ് (പി.ആര്‍.ഒ) ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ടീം ഒന്നാം സ്ഥാനവും, ക്‌നാനായ കാത്തലിക് ചര്‍ച്ച് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗ്ലെന്‍ എല്ലനിലുള്ള ആക്കര്‍മാന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നവംബര്‍ 18-ന് ശനിയാഴ്ച നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ക്‌നാനായ കാത്തലിക് ചര്‍ച്ച്, മാര്‍ത്തോമാ ചര്‍ച്ച്, മലങ്കര കാത്തലിക് ചര്‍ച്ച്, ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, യാക്കോബായ ചര്‍ച്ച്, സി.എസ്.ഐ ചര്‍ച്ച് എന്നീ ദേവാലയങ്ങളില്‍ നിന്നുമുള്ള 10 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. വളരെ ആവേശകരമായ മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുവാന്‍ കഴിഞ്ഞത്. വിജയികള്‍ക്ക് എക്യൂമെനിക്കല്‍…

Read More