konnivartha.com: നവകേരളം കർമപദ്ധതി 2 ജില്ലാതല അവലോകന യോഗങ്ങൾ ബുധനാഴ്ച (22 നവംബർ) മുതൽ 2024 ജനുവരി 8 വരെ ജില്ലകളിൽ നടക്കും. ഹരിതകേരളം മിഷൻ, ആർദ്രം മിഷൻ, ലൈഫ് മിഷൻ, വിദ്യാകിരണം എന്നീ മിഷനുകളുടെ പ്രവർത്തനങ്ങളും വിവിധ പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്യും. 2024 മാർച്ച് 31 ന് മുമ്പ് പൂർത്തിയാക്കേണ്ട പദ്ധതികളും അവലോകന യോഗത്തിൽ ചർച്ച ചെയ്യും. 14 ജില്ലകളിലും നടക്കുന്ന യോഗങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ തുടങ്ങി അതാത് ജില്ലാ മിഷൻ ടീം അംഗങ്ങളും നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ടീം അംഗങ്ങളും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ മേഖലാതല അവലോകനയോഗ തീരുമാനങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും നവകേരളം കർമപദ്ധതിയുടെ ഭാഗമായി ജില്ലകളിൽ പ്രവർത്തിക്കുന്ന മിഷനുകളുടെ പ്രവർത്തനങ്ങളും പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് അവലോകന യോഗം…
Read Moreവര്‍ഷം: 2023
കോന്നി ഉപജില്ല സ്കൂൾ കലോത്സവം 22 മുതൽ 25 വരെ
konnivartha.com: കോന്നി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 22 മുതൽ 25 വരെ അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് വി എച്ച് എസ് എസ്, അട്ടച്ചാക്കൽ ജി എൽ പി എസ് എന്നിവടങ്ങളിലായി നടക്കും. നവംബർ 23 വ്യാഴാഴ്ച രാവിലെ 9.30ന് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യോഗം കലോത്സവം ഉദ്ഘാടനം ചെയ്യും. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് അധ്യക്ഷത വഹിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ തുളസിമണിയമ്മ, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് എബ്രഹാം, തോമസ് കാലായിൽ, രാഹുൽ വെട്ടൂർ, സോമൻ…
Read Moreസാഹിത്യകാരി പി. വത്സല( 85 ) അന്തരിച്ചു
കേരള സാഹിത്യ അക്കാദമി അധ്യക്ഷ സാഹിത്യകാരി പി. വത്സല (85)അന്തരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നെല്ല് ആണ് ആദ്യ നോവൽ. നിഴലുറങ്ങുന്ന വഴികൾ, നെല്ല്, ആഗ്നേയം, അരക്കില്ലം, ഗൗതമൻ, പാളയം, ചാവേർ, കൂമൻകൊല്ലി, നമ്പറുകൾ, വിലാപം, പഴയപുതിയ നഗരം, ആനവേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉണിക്കോരൻ ചതോപാധ്യായ, ഉച്ചയുടെ നിഴൽ, കറുത്ത മഴപെയ്യുന്ന താഴ്വര, തകർച്ച എന്നിവയാണ് പ്രധാനകൃതികൾ. നിഴലുറങ്ങുന്ന വഴികൾ എന്ന നോവലിനായിരുന്നു സാഹിത്യ അക്കാദമി അവാർഡ്. കാനങ്ങോട്ട് ചന്തുവിന്റെയും പത്മാതിയുടെയും മകളായി 1938 ഏപ്രിൽ നാലിന് കോഴിക്കോട്ടാണ് പി വത്സലയുടെ ജനനം.
Read Moreകോന്നി കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍ നിയമനം
konnivartha.com: കോന്നി ബ്ലോക്കിലെ മാതൃക കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള വിഎച്ച്എസ് സി / ഡിപ്ലോമ (കൃഷി) യോഗ്യതയുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 10 ന് കോന്നി ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം. കുറഞ്ഞത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് ,പത്തനംതിട്ട ജില്ലയിലെ സ്ഥിരം താമസക്കാരനാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍:9383470401.
Read Moreകോഴഞ്ചേരി കീഴുകര ഗവ.മഹിളാ മന്ദിരത്തില്‍ മേട്രന്‍ നിയമനം
konnivartha.com: വനിത- ശിശുവികസന വകുപ്പിനു കീഴില്‍ കോഴഞ്ചേരി കീഴുകര ഗവ.മഹിളാ മന്ദിരത്തില്‍ മേട്രന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 30 ന് രാവിലെ 10 ന് മഹിളാമന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. പ്രായം 50 വയസ് കവിയരുത്. പത്താംക്ലാസ് പാസായിരിക്കണം. ഫോണ്‍ : 0468 2310057, 9947297363.
Read Moreചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം
konnivartha.com: ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : ഗവ.അംഗീകൃത ഡി ഫാം/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നവംബര്‍ 27 ന് വൈകിട്ട് 5 ന് മുന്‍പ് ചിറ്റാര്‍ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ചിറ്റാര്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. ഫോണ്‍ : 04735 256577.
Read Moreനാഷണല്‍ ട്രസ്റ്റ് ഹിയറിഗ്: 22 പേര്‍ക്ക് രക്ഷിതാക്കളെ അനുവദിച്ചു
ഭിന്നശേഷിക്കാരായ പൗരന്‍മാര്‍ക്ക് നിയമപരമായ രക്ഷകര്‍തൃത്വം നല്‍കുന്നതമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 22 അപേഷകര്‍ക്ക് നിയമപരമായി രക്ഷിതാക്കളെ അനുവദിച്ചു. വസ്തു സംബന്ധമായ 10 കേസുകള്‍ തീര്‍പ്പാക്കുകയും രണ്ടു അപേക്ഷകര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീടിന് മുന്‍ഗണന ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിച്ചു. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗങ്ങള്‍ അപേക്ഷകരുടെ കുടുംബങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിശദമായി പഠിച്ച ശേഷമാണ് അവരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പു വരുത്തുന്ന തരത്തില്‍ അപേക്ഷകളില്‍ തീരുമാനം എടുത്തത്. ഭിന്നശേഷിക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി നിയമപരമായ രക്ഷകര്‍തൃത്വം ഏറ്റെടുക്കുന്നവര്‍ അവരോടൊപ്പം താമസിച്ച് ശുശ്രൂഷിക്കുന്നവരും നിയമപരമായും സാമ്പത്തികമായുമുള്ള ഇടപെടലുകള്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരാണോയെന്നും കമ്മിറ്റി വിലയിരുത്തും. ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ് മുതലായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ , വാസയോഗ്യമായ ഭവനം ഉണ്ടോ, കുടുംബ…
Read Moreഉത്തരകാശിയിലെ സില്‍ക്യാര ടണല്‍ തകര്‍ന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി
സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധത തുടര്‍ന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കിയ തുരങ്കത്തിന്റെ 2 കിലോമീറ്റര്‍ ഭാഗമാണ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു. തുരങ്കത്തിന്റെ സുരക്ഷിതമായ ഈ ഭാഗത്ത്, വൈദ്യുതിയും ജലവിതരണവും പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇതിനായി സ്ഥാപിച്ച 4 ഇഞ്ച് കംപ്രസര്‍ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്നു. തൊഴിലാളികളുടെ സുരക്ഷിതമായ ഒഴിപ്പിക്കല്‍ ഉറപ്പാക്കാനായി വിവിധ ഗവണ്‍മെന്റ് ഏജന്‍സികളെ അണിനിരത്തി, ഓരോന്നിനും പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് ഇവരുമായി നിരന്തരമായ ആശയവിനിമയം നടത്തുന്നു. രക്ഷാപ്രവർത്തനത്തിൻ്റെ ഏറ്റവും പുതിയ വിവരങ്ങൾ: 1. NHIDCL ലൈഫ് ലൈൻ ശ്രമങ്ങള്‍: • അവശ്യ വസ്തുക്കളുടെ വിതരണത്തിനായി ഇന്നലെ NHIDCL ഒരു…
Read Moreകാറ്റ് : മുളകുകൊടിത്തോട്ടത്തില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു
konnivartha.com: അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മുളകുകൊടിത്തോട്ടത്തില്‍ ശക്തമായ കാറ്റില്‍ തെങ്ങ് പിഴുതു വീണു വീട് തകര്‍ന്നു . കോന്നി മെഡിക്കല്‍ കോളേജിന് സമീപം മുളകുകൊടിത്തോട്ടം തേയിലപ്പടി പുത്തന്‍ വീട്ടില്‍ സാമുവല്‍ വര്‍ഗീസിന്‍റെ വീടിന് മുകളിലേക്ക് ആണ് ഇന്ന് സന്ധ്യയ്ക്ക് തെങ്ങ് പിഴുതു വീണത് . സിറ്റ് ഔട്ടിന് മുകളിലെ ഷീറ്റ് പൂര്‍ണ്ണമായും തകര്‍ന്നു . വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു എങ്കിലും ആര്‍ക്കും പരിക്ക് ഇല്ല . ഐരവണ്‍ വില്ലേജ് ഓഫീസിന്‍റെ പരിധിയില്‍ ആണ് സംഭവം നടന്നത് .
Read Moreശബരിമലയിലെ (22.11.2023)ചടങ്ങുകൾ.( വൃശ്ചികം ആറ് )
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
Read More