konnivartha.com: ശബരിമലയിൽ സുരക്ഷയ്ക്കായി നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്) ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ചെന്നൈ നാലാം ബറ്റാലിയനിൽ നിന്നുമുള്ള കമാൻഡർ ഉമ എം റാവുവിന്റ നേതൃത്വത്തിലുള്ള 65 അംഗ സംഘമാണ് സുരക്ഷാ ചുമതലയ്ക്കായി എത്തിയിട്ടുള്ളത്. ഇതിൽ 45 പേരെ സന്നിധാനത്തും 20 പേരെ പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്. എല്ലാത്തരം ദുരന്തങ്ങളെയും നേരിടാൻ സജ്ജരായാണ് ടീം എത്തിയിട്ടുള്ളത്.വൈദ്യസഹായം ഉൾപ്പെടെ എല്ലാ സഹായങ്ങളും ഇവർ ഒരുക്കിയിട്ടുണ്ട്. മണ്ഡലകാല സീസൺ അവസാനിക്കുന്നത് വരെ ഇതേ ബറ്റാലിയൻ തന്നെയാണ് ഇവിടെ ഉണ്ടാവുക. കഴിഞ്ഞവർഷവും ഇവർ തന്നെയാണ് സേവനമനുഷ്ഠിച്ചത്.
Read Moreവര്‍ഷം: 2023
പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 21/11/2023)
ഫാര്‍മസിസ്റ്റ് നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : ഗവ.അംഗീകൃത ഡി ഫാം/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നവംബര്‍ 27 ന് വൈകിട്ട് അഞ്ചുനു മുന്‍പ് ചിറ്റാര്‍ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ചിറ്റാര്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. ഫോണ്‍ : 04735 256577. മേട്രന്‍ നിയമനം വനിത- ശിശുവികസന വകുപ്പിനു കീഴില്‍ കോഴഞ്ചേരി കീഴുകര ഗവ.മഹിളാ മന്ദിരത്തില്‍ മേട്രന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 30 ന് രാവിലെ…
Read Moreപത്തനംതിട്ട ജില്ലാ ടൂറിസം ഓഫീസ് ഉദ്ഘാടനം ചെയ്തു
konnivartha.com: വിനോദസഞ്ചാരവകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ് ജില്ലാ കളക്ടര്‍ എ. ഷിബു ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കെട്ടിടത്തില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഇപ്പോള്‍ കണ്ണങ്കര അനുഗ്രഹ ബില്‍ഡിംഗില്‍ ഒന്നാം നിലയിലാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) അനൂപ് കുമാര്‍, ജില്ലാ ഫോംസ് ഓഫീസര്‍ രാമചന്ദ്രന്‍ നായര്‍, ഫിനാന്‍സ് ഓഫീസര്‍ അനില്‍ കുമാര്‍, ഗസ്റ്റ് ഹൗസ് മാനേജര്‍ എ. പുഷ്പ, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. പവിത്രന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreലഹരിഉപയോഗത്തിനെതിരെ ബോധവൽക്കരണക്ലാസ്സ് നടത്തി
konnivartha.com/ പത്തനംതിട്ട : എസ് പി സി സ്റ്റേറ്റ് ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നചലഞ്ച് ദ ചലഞ്ചസ് പ്രോഗ്രാമിന്റെ ഭാഗമായ ഡ്രഗ്ഗ് അഡിക്ഷൻ ടോപ്പിക്കിൽ ഡോൺ ബോസ്കോ ഡ്രീം പദ്ധതിയുടെ സഹകരണത്തോടു കൂടി മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെ സംബന്ധിച്ച് അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. എസ് പി സി പ്രോജക്ട് സ്റ്റേറ്റ് നോഡൽ ഓഫിസർ ദക്ഷിണമേഖല ഡി ഐ ജി ആർ നിശാന്തിനി ഐ പി എസിന്റെ നിർദ്ദേശപ്രകാരമാണ് പരിപാടി നടന്നത്. ആരോഗ്യപരവും ശക്തവുമായ വിദ്യാർത്ഥിസമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകർക്കുള്ള ക്ലാസ്സ് സംഘടിപ്പിച്ചത്. ജില്ലയിലെ എസ് പി സി ചുമതലയുള്ള അധ്യാപകരാണ് പങ്കെടുത്തത്. കുട്ടികളിലെ ലഹരി ഉപയോഗം എന്നതായിരുന്നു വിഷയം. എസ് പി സി ജില്ലാ നോഡൽ ഓഫിസിന്റെ നേതൃത്വത്തിൽ പോലീസ് ആസ്ഥാനത്തെ ഡി എച്ച് ക്യൂ സഭാഹാളിൽ നടന്ന പരിപാടി, ജില്ലാ പോലീസ് മേധാവി വി…
Read Moreകോന്നി മെഡിക്കൽ കോളേജ് 24 മണിക്കൂറും പ്രവർത്തിപ്പിക്കണം :ആർ.എസ്. പി
Konnivartha. Com :കോന്നി മെഡിക്കൽ കോളേജ് ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിപ്പിക്കണമെന്ന് ആ എസ് പി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് ശിവകുമാർ ആവശ്യപ്പെട്ടു. ആർ എസ് പി കോന്നി ടൗൺ കമ്മറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇപ്പോൾ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് പണ്ടുകാലത്തെ ഗ്രാമച്ചന്തകൾ പ്രവർത്തിച്ചിരുന്നതുപോലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെയാണ് . 1 മണിക്ക് പൂട്ടികെട്ടി പോകുന്നതുകാരണം ഒ പ്പിയിൽ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ നിന്നും വരുന്ന രോഗികൾക്കു ചികിത്സ കിട്ടാത്ത സാഹചര്യമാണുള്ളത് . ഇതിന് എത്രയും പെട്ടന്നു പരിഹാരം കണ്ടില്ലെങ്കിൽ ആർ എസ് പി ശക്തമായ സമരപരിപാടികൾ ആരംഭിക്കും . ആർ എസ് പി കോന്നി ടൗൺ കമ്മറ്റിയുടെ സെക്രട്ടറിയായി ഡാനിയേൽ ബാബുവിനേയും ,ഐക്യമഹിളാ സംഘം കോന്നി ടൗൺ സെക്രട്ടറിയായി അനിത ബിജുവിനെയും തിരഞ്ഞെടുത്തു…
Read Moreവിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 22-11-2023 : പത്തനംതിട്ട, ഇടുക്കി 23-11-2023 : ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 21-11-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം 22-11-2023 : തിരുവനന്തപുരം, മലപ്പുറം 23-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം 24-11-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്…
Read Moreമാർത്തോമ്മാ കൺവൻഷൻ നവംബർ 23 മുതൽ 26 വരെ
മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോന്നി സെന്‍റര്‍ മാർത്തോമ്മാ കൺവൻഷൻ നവംബർ 23 മുതൽ 26 വരെ konnivartha.com: മലങ്കര മാർത്തോമ്മാ സുറിയാനി സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം കോന്നി സെന്‍റര്‍ കൺവൻഷൻ നവംബർ 23 മുതൽ 26 വരെ പൂവൻപാറ ശാലേം മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ദിവസവും വൈകിട്ട് ആറു മുതൽ 9 മണി വരെയാണ് കൺവൻഷനുകൾ നടക്കുന്നത്. വൈകിട്ട് നടക്കുന്ന യോഗങ്ങളിൽ ഗാനശുശ്രൂഷയും വചനപ്രഘോഷണവും ഉണ്ടായിരിക്കുമെന്ന് മാർത്തോമ്മാ കൺവൻഷൻ കോന്നി സെന്‍റര്‍ കമ്മിറ്റിക്കുവേണ്ടി, റവ. റെജി കെ. ഫിലിപ്പ്, റവ. ഫിലിപ്പ് സൈമൺ, ബാബു വെമ്മേലി, സജു ജോൺ, തോമസ് മാത്യു എന്നിവര്‍ അറിയിച്ചു . നവംബർ 25 ശനിയാഴ്ച സൺഡേ സ്കൂൾ കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക സമ്മേളനം വൈകിട്ട് 4 മണിക്ക് ഉണ്ടായിരിക്കുന്നതാണ്.നവംബർ 26 ഞായറാഴ്ച വൈകിട്ട് 5…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 21/11/2023)
ശബരിമലയിലെ (22.11.2023)ചടങ്ങുകൾ.( വൃശ്ചികം ആറ് ) ………….. പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. ശബരിമലയില്‍ ശക്തമായ മഴ ഇന്ന് വൈകിട്ടോടെ ശബരിമലയില്‍ ശക്തമായ മഴ പെയ്തു . പവിത്രം ശബരിമല ശുചീകര…
Read Moreകറുപ്പസ്വാമി ക്ഷേത്രവും കറുപ്പനൂട്ടും
എസ്. ഹരികുമാര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം കറുപ്പസ്വാമിയുടെ കഥ തുടങ്ങുന്നത് തന്നെ ഭഗവാന്‍ അയ്യപ്പനില്‍ നിന്നാണ് konnivartha.com: മഹിഷിയുമായി കടുത്ത യുദ്ധം നടക്കുകയാണ്. അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായ വാവര് വിശ്രമിക്കാനിരുന്ന നേരം. യുദ്ധം തടസപ്പെടാന്‍ പാടില്ല. ധീരന്മാരായവരെല്ലാം കളം നിറഞ്ഞു യുദ്ധം ചെയ്യണം. ഈ സമയം കൈലാസനാഥനായ ശിവന്‍ ഉഗ്രമൂര്‍ത്തി ഭാവത്തില്‍ പിറവി നല്‍കിയതാണ് കറുപ്പസ്വാമി. പിന്നീടങ്ങോട്ട് അയ്യപ്പന്റെ വഴികളിലെല്ലാം കറുപ്പസ്വാമിയുടെ കാല്‍പ്പാടുകളും പതിഞ്ഞു. തമിഴ്‌നാട്ടിലെ ശങ്കരനാരായണന്‍ കോവില്‍ എന്ന സ്ഥലത്താണ് കറുപ്പസ്വാമിയുടെ തിരു അവതാര പിറവി എന്നാണ് വിശ്വാസം. തമിഴ്‌നാട്ടിലടക്കം കറുപ്പസ്വാമിയുടെ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും അച്ചന്‍കോവിലിലുള്ള കറുപ്പസ്വാമിയുടെ ക്ഷേത്രമാണ് വിശ്വപ്രസിദ്ധം. ഇവിടെ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തിന് സമീപംതന്നെയാണ് കറുപ്പസ്വാമിയുടെ ക്ഷേത്രവും. ശാസ്താവും കറുപ്പസ്വാമിയും മുഖാമുഖമാണ് ഇവിടെ ഇരിക്കുന്നത് എന്നതാണ് മറ്റൊരു പ്രതേൃകത. ശാസ്താവിന്റെ സാന്നിധ്യവും നിറഞ്ഞതുകൊണ്ടുതന്നെ…
Read Moreശബരിമല തീർത്ഥാടനം: 108 റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ
photo :file konnivartha.com: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ…
Read More