കുടിശിക അടയ്ക്കണം

  കേരള ഷോപ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായി കുടിശിക വരുത്തിയ സ്ഥാപനങ്ങൾ കുടിശിക ഉടൻ അടയ്ക്കണം. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ അംശദായം ഒടുക്കണം. അംശദായ കുടിശിക വരുത്തിയിട്ടുള്ള സ്ഥാപനത്തിന് കുടിശിക അടയ്ക്കുന്ന മുറയ്ക്ക് മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളൂ. ആനുകൂല്യത്തിനുള്ള അപേക്ഷകൾ മൂന്ന് മാസത്തിനകം നൽകണം. പുതിയ അംഗത്വത്തിന് www.peedika.kerala.gov.in വഴിയോ തിരുവനന്തപുരം ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ: 0471 2572189

Read More

രഘുനാഥ് ഇടത്തിട്ടയെ തിരഞ്ഞെടുത്തു

  konnivartha.com:കോന്നി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ സൊസൈറ്റി പ്രസിഡന്റായി രഘുനാഥ് ഇടത്തിട്ടയെ തിരഞ്ഞെടുത്തു .സിപിഐ (എം) കോന്നി ഏരിയ കമ്മിറ്റി അംഗവും, കേരളാ പ്രവാസി സംഘം ജില്ലാ സെക്രട്ടറിയുമാണ്.

Read More

പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

  രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്‌കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവവും കെ. ബി. ഗണേഷ്‌കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, സജി ചെറിയാൻ, ജി. ആർ. അനിൽ, കെ. എൻ. ബാലഗോപാൽ, എ. കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, വി. എൻ. വാസവൻ, ഡോ. ആർ. ബിന്ദു, എം. ബി. രാജേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം. പി, എം. എൽ. എമാർ, മറ്റു ജനപ്രതിനിധികൾ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കൾ, കല,…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 29/12/2023 )

റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ താല്‍ക്കാലിക നിയമനം കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യതയും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍. 0484-2422275. സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. മേല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രിതരായവരും ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് /അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തിന് സാധുവായ യുഡിഐഎസ്ഇ കോഡ് ഉണ്ടായിരിക്കണം. അപേക്ഷകരായ വിദ്യാര്‍ഥികളുടെ…

Read More

കുട്ടികളുടെ വ്യക്തിവികാസത്തില്‍ എസ് പി സി പദ്ധതി വലിയ പങ്ക് വഹിക്കുന്നു: ഡെപ്യൂട്ടി സ്പീക്കര്‍

കുട്ടികളുടെ വ്യക്തിവികാസത്തില്‍ എസ് പി സി പദ്ധതി വലിയ പങ്ക് വഹിക്കുന്നു: ഡെപ്യൂട്ടി സ്പീക്കര്‍: എസ്പിസി ജില്ലാതല ക്യാമ്പ് ആരംഭിച്ചു കുട്ടികളുടെ വ്യക്തിവികാസത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വലിയ പങ്ക് വഹിക്കുന്നുവെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കടമ്പനാട് കെ ആര്‍ കെ പി എം സ്‌കൂളില്‍ നടക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല ക്യാമ്പ് ഹൃദ്യം 2023 ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ എസ് പി സി കേഡറ്റുകളെ ഡെപ്യൂട്ടി സ്പീക്കര്‍ ചടങ്ങില്‍ ആദരിച്ചു. ക്യാമ്പ് 31ന് അവസാനിക്കും. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ വിദ്യാധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. രാജു, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി എ സലിം, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസ്, കെ എന്‍…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ജനുവരി 22ന്

  ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സ്പെഷല്‍ സമ്മറി റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുമായി പങ്കുവയ്ക്കുന്നതിനുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 26 വരെ ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കും. ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ നിന്നും 78,465 അപേക്ഷകള്‍ ലഭിച്ചതില്‍ 65,989 എണ്ണം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ജില്ലയില്‍ ലഭിച്ച 9163 എപ്പിക് കാര്‍ഡുകളില്‍ ല്‍ 7131 കാര്‍ഡുകള്‍ വിതരണം ചെയ്തു. ശേഷിക്കുന്ന കാര്‍ഡുകള്‍ ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നിരീക്ഷകരും രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തുകൊണ്ടുള്ള യോഗം ഇന്ന് (30) ഉച്ചക്ക് 3.30 ന് കളക്ടറേറ്റ്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 29/12/2023)

  മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച ( ഡിസം 30 ) നട തുറക്കും : തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി : മകരവിളക്ക് ജനുവരി 15 ന് : മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ പൂര്‍ത്തിയായി : സന്നിധാനം ആയുർവേദ ആശുപത്രിയിൽ12 ലക്ഷം രൂപയുടെ മരുന്നുകളെത്തി   konnivartha.com:മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച ( ഡിസം 30 ) നട തുറക്കും മകരവിളക്ക് മഹോത്സവത്തിനായി  ( ഡിസംബർ 30 ) വൈകുന്നേരം അഞ്ചിന് ശബരിമല ശ്രീധർമശാസ്താക്ഷേത്രം നട തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നടതുറക്കും. തുടർന്ന് മേൽശാന്തി ആഴിയിൽ അഗ്നി പകരും. അതിനുശേഷം തീർഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം അനുവദിക്കും.മണ്ഡലപൂജകൾക്കു ശേഷം ഇക്കഴിഞ്ഞ 27 ന് രാത്രി 11 ന് ഹരിവരാസനം പാടി നട…

Read More

അനുസ്മരണ സ്മൃതി സദസ്സ് സംഘടിപ്പിച്ചു

  konnivartha.com/ നെടുമങ്ങാട്: ചലച്ചിത്ര നടനും, സംവിധായകനുമായ അനിൽ നെടുമങ്ങാടിന്റെ മൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരണ സ്മൃതി സദസ്സ് കച്ചേരി നടയിൽ സംഘടിപ്പിച്ചു.മുൻ നഗരസഭ കൗൺസിലറും, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മുൻ നഗരസഭ കൗൺസിലർമാരായ കെ ജെ ബിനു, അഡ്വക്കേറ്റ് എസ്. നൂർജി, കരിപ്പൂര് സുരേഷ്, പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് മാണിക്യം വിളാകം റഷീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ്. മഹേഷ് ചന്ദ്രൻ, വാണ്ട സതീഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ മന്നുർക്കോണം സജാദ്, നെടുമങ്ങാട് താഹിർ, വ്യാപാരി വ്യവസായി സംഘ് നേതാക്കളായ കൊല്ലം കാവ് രാധാകൃഷ്ണൻ, സത്യൻ ചന്തവിള, മുസ്ലിം…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  konnivartha.com: കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രായപരിധി – 50 വയസ്. പ്രവര്‍ത്തിപരിചയവും പത്തനംതിട്ട ജില്ലയിലുളളവര്‍ക്കും മുന്‍ഗണന

Read More

ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

  konnivartha.com: കോന്നി സിഎഫ്ആര്‍ഡി യുടെ ഉടമസ്ഥതയിലുളള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററിലേക്ക്  ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   പ്രതിമാസവേതനം 25000 രൂപ.  യോഗ്യത : ഫുഡ് ടെക്നോളജി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ് /ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദവും  മോഡേണ്‍ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും.   സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും  വിരമിച്ച പ്രവര്‍ത്തി പരിചയമുളളവരെയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. വെബ്‌സൈറ്റ് : www.supplycokerala.com, www.cfrdkerala.in ഫോണ്‍ : 0468 2961144.

Read More