ശബരിമല വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 29/12/2023)

  തടസ്സമില്ലാതെ വൈദ്യുതി നൽകി ശബരിമല കെഎസ്ഇബി konnivartha.com: മണ്ഡലകാലത്ത് നവംബർ 17 മുതൽ ഡിസംബർ 27 വരെ ഇടതടവില്ലാതെ 41 ദിവസവും വൈദ്യുതി നൽകി കേരള സംസ്ഥാന വൈദ്യുതി ബോർഡ്. മണ്ഡലകാലത്തിനു രണ്ടുമാസം മുൻപ് തന്നെ അറ്റകുറ്റപ്പണികൾ കെഎസ്ഇബി ആരംഭിച്ചിരുന്നു. ദേവസ്വം ബോർഡിന്റെയും കേരള ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. മണ്ഡല പൂജയ്ക്കു ശേഷം നടയടച്ച 28, 29 തീയതികളിൽ അടുത്ത 21 ദിവസത്തേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് കെഎസ്ഇബി. പമ്പ മുതൽ സന്നിധാനം വരെയുള്ള എല്ലാ ട്രാൻസ്ഫോർമറുകളും ലൈനുകളും പൂർണമായി പരിശോധിച്ച് അറ്റകുറ്റ പണികൾ നടത്തി ഇടതടവില്ലാതെ വൈദ്യുതി നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരുന്നു. പമ്പയിലും സന്നിധാനത്തുമായി 25 സ്ഥിര ജീവനക്കാരും കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരും കർമ്മനിരതരായി പ്രവർത്തിച്ചുവരുകയാണെന്ന് സന്നിധാനം അസിസ്റ്റന്റ് എൻജിനീയർ അനിൽകുമാർ പറഞ്ഞു. സന്നിധാനവും പതിനെട്ടാം പടിയും ശുചീകരിച്ചു ശബരിമല…

Read More

അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ സൊസൈറ്റി; വീണ്ടും എല്‍ ഡി എഫ്

  konnivartha.com: അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പാനലിൽ മത്സരിച്ച  സഹകരണ മുന്നണി സ്ഥാനാർഥികള്‍ക്ക് ഭൂരിപക്ഷം.എല്‍ ഡി എഫ് പാനല്‍ വിജയിച്ചു

Read More

അമിത വേഗത :കോന്നിയില്‍ വാഹനാപകടം തുടരുന്നു

  konnivartha.com: കോന്നിയില്‍ ഗതാഗതം നിയന്ത്രിക്കാന്‍ അധികാരികള്‍ ഇല്ലാതായതോടെ വാഹനാപകടം തുടരുന്നു . ഇന്നലെ പൂവന്‍പാറയില്‍ കാര്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു . അതിനു സമീപം തന്നെ കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി . ഇന്ന് എലിയറക്കല്‍ ഭാഗത്ത്‌ മിനി ലോറി സ്കൂട്ടറില്‍ ഇടിച്ചു . കഴിഞ്ഞ ദിവസം ഇളകൊള്ളൂരില്‍ കാര്‍ മറിഞ്ഞു . ഇന്ന് കുമ്പഴ പാലത്തില്‍ നിന്നും കാര്‍ അച്ചന്‍ കോവില്‍ നദിയില്‍ വീണു . വകയാറില്‍ കാര്‍ ഇടിച്ചു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചിട്ട് ഒരു മാസം . കൂടലിലും കാര്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചിട്ടു രണ്ടു മാസം . അമിത വേഗത നിയന്ത്രിയ്ക്കാന്‍ യാതൊരു നടപടിയും ഇല്ലാത്ത അവസ്ഥ ആണ് . കെ എസ് ടി പി റോഡ്‌ പണികള്‍ തീര്‍ന്നതോടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ കുതിക്കുന്നു .…

Read More

നാടക സംവിധായകന്‍ പ്രശാന്ത് നാരായണൻ(54) അന്തരിച്ചു

  konnivartha.com: പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ (54) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍. പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, അധ്യാപകന്‍, നടന്‍, നാടകരചയിതാവ്, സംവിധായകന്‍, ആട്ടക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ചു.ഭാരതാന്തം ആട്ടക്കഥ പതിനേഴാം വയസ്സില്‍ എഴുതി . കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്.മുപ്പതോളം നാടകങ്ങള്‍ എഴുതി. അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്തു.മോഹന്‍ലാലിനേയും മുകേഷിനേയും ഉള്‍പ്പെടുത്തി ചെയ്ത ‘ഛായാമുഖി’ എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.എം.ടിയുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി മഹാസാഗരം എന്ന പേരില്‍ നാടകമവതരിപ്പിച്ചു.

Read More

നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിന് (71) വിട

  നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.   ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ പുരോഗമിക്കുകയായിരുന്നു. പിന്നീട് ാശുപത്രി വിട്ടുവെങ്കിലും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെക്കപ്പിനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് ബാധയേൽക്കുന്നത്.നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട വിജയകാന്തിന് എംജിആർ പുരസ്‌കാരം കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിഎംഡികെ സ്ഥാപകൻ കൂടിയായിരുന്ന വിജയകാന്ത് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്.   ഡിഎംഡികെ സ്ഥാപകനും നടനുമായ ശ്രീ വിജയകാന്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ശ്രീ വിജയകാന്തിന്റെ പൊതുസേവനത്തെ അദ്ദേഹം അനുസ്മരിച്ചു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ശ്രീ വിജയകാന്ത് ജിയുടെ…

Read More

കോന്നിയിലെ വനം വകുപ്പ് ഓഫീസുകളില്‍ വിജിലൻസിന്‍റെ പരിശോധന

  konnivartha.com: കോന്നി ഡി എഫ് ഓഫീസ് , അടവി ഇക്കോ ടൂറിസം സെന്‍റര്‍എന്നിവിടങ്ങളിൽ വിജിലൻസിന്‍റെ പരിശോധന നടന്നു.കോന്നി ഡി എഫ് ഒ ഓഫീസിൽ ഇന്ന് വൈകുന്നേരം 6 മണിവരെയാണ് പരിശോധന നടന്നത് . കോന്നി വനം ഡിവിഷനുകളിലെ വനസംരക്ഷണ  പ്രവർത്തനങ്ങളുടെയും,വികസന പദ്ധതികളുടെയും പേരിൽ ക്രമക്കേട് നടക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. വനം വകുപ്പിലെ കോൺട്രാക്ട് എടുക്കുന്നതിലും,മറ്റു പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കൽ, വനമേഖലയിലെ വികസന പ്രവർത്തനങ്ങളിൽ ഉള്ള ക്രമക്കേട്,ടൂറിസം കേന്ദ്രങ്ങളിൽ നടക്കുന്ന ക്രമക്കേട്, എന്നിവയാണ് പ്രധാനമായും വിജിലൻസിന്‍റെ മുന്നിൽ എത്തിയ പരാതികൾ.ഇതിൽ പലതിലും വ്യക്തമായി തെളിവുകളും നാല് മാസങ്ങൾക്ക് മുൻപ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചുവെന്നും പറയുന്നു.വിവരങ്ങൾ പരിശോധിച്ചു വരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

Read More

കൈപ്പട്ടൂര്‍ ബസപകടം: വിദഗ്ധ ചികിത്സ ഉറപ്പാക്കി മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: പത്തനംതിട്ട കൈപ്പട്ടൂരില്‍ ബസപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. 36 പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 22 പേര്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും 2 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Read More

കല്ലേലി കാവില്‍ ആറ്റു വിളക്ക് സമർപ്പിച്ചു

  konnivartha.com :41 വിളക്കിനോട് അനുബന്ധിച്ചു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ 41 തൃപ്പടികളിൽ ദീപം തെളിയിക്കുകയും അച്ചൻകോവിൽ പുണ്യ നദിയിൽ ആറ്റു വിളക്ക് സമർപ്പിക്കുകയും ചെയ്തു.പൂജകൾക്ക് മുഖ്യ ഊരാളി ഭാസ്കരൻ കാർമികത്വം വഹിച്ചു.

Read More

മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച നട തുറക്കും

  konnivartha.com: മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് ശബരിമല നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13നു വൈകിട്ട് പ്രാസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്നു വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്നു നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.   നാല്പത്തിയൊന്നു ദിവസം നീണ്ടു നിന്ന മണ്ഡല കാല ഉത്സവത്തിന് സമാപനമായി.ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നടയടച്ചു. രാത്രി 9.55 ന്ഹരിവരാസനം പാടി. രാത്രി 10 ന് ക്ഷേത്രം മേൽശാന്തി മഹേഷ് നമ്പൂതിരിയാണ് നടയടച്ചത് അഡ്മിനിസ്ടേറ്റീവ് ഓഫീസർ ഒ ജി ബിജു…

Read More

ശബരിമലയിലെ വരവ് 241 കോടി : കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.72 കോടി അധിക വരുമാനം

  konnivartha.com: ശബരിമലയിലെ മണ്ഡലകാലത്തെ വരവ് 241,71,21,711 (ഇരുനൂറ്റി നാല്പത്തി ഒന്ന് കോടി എഴുപത്തിഒന്ന് ലക്ഷത്തി ഇരുപത്തിഒന്നായിരത്തി എഴുനൂറ്റി പതിനൊന്ന്) രൂപയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 187251461 (പതിനെട്ട് കോടി എഴുപത്തിരണ്ട് ലക്ഷത്തി അമ്പത്തിഒന്നായിരത്തി നാനൂറ്റിഅറുപത്തിഒന്ന് രൂപ) അധികമാണ് ഈ വര്‍ഷത്തെ വരവ്. 2229870250 രൂപ (ഇരുനൂറ്റി ഇരുപത്തിരണ്ട് കോടി തൊണ്ണൂറ്റി എട്ട് ലക്ഷത്തി എഴുപതിനായിരത്തി ഇരുനൂറ്റി അമ്പത് രൂപ)യായിരുന്നു കഴിഞ്ഞവര്‍ഷത്തെ വരവ്. കുത്തകലേലം വഴി ലഭിച്ച വരുമാനം കൂടി ചേര്‍ത്തതാണ് ഈ കണക്ക്. 374045007 (മുപ്പത്തിയേഴ് കോടി നാല്പത്‌ ലക്ഷത്തി നാല്പത്തിഅയ്യായിരത്തി ഏഴ്) രൂപയാണ് കുത്തകലേലത്തിലൂടെ ലഭിച്ചത്. ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കണക്കില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കാണിക്കയായി ലഭിച്ച നാണയങ്ങള്‍, നിലയ്ക്കലിലെ പാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേര്‍ക്കുമ്പോള്‍ വരുമാനത്തില്‍ ഇനിയും മാറ്റമുണ്ടാകുമെന്നും സന്നിധാനം…

Read More