konnivartha.com: പത്തനംതിട്ട കൈപ്പട്ടൂർ കടവ് ഭാഗത്ത് കെ എസ് ആര്‍ ടി സി ബസ്സുകള്‍ കൂട്ടിയിടിച്ചു . അപകടത്തിൽ പരിക്ക് പറ്റിയ മുഴുവൻ യാത്രക്കാരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തേക്കുംപോയ ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്.കട്ടപ്പനയില്‍ നിന്ന് തിരുവന്തപുരത്തേക്കു പോയ ബസിലെ ഡ്രൈവറെ പുറത്തെടുത്തത് അരമണിക്കൂറിനുശേഷമായിരുന്നു. കൂട്ടിയിടിയില്‍ ഇദ്ദേഹത്തിന്റെ രണ്ടുകാലുകളും ബസ്സിനുള്ളില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി സീറ്റുകളും മറ്റും വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.അപകടത്തിനുപിന്നാലെ ഇതുവഴി ജീപ്പില്‍വന്ന പോലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ബസ്സിലുണ്ടായിരുന്ന യാത്രക്കാരന്‍ ആരോപിച്ചു. ജീപ്പിലുണ്ടായിരുന്ന പോലീസുകാരോട് സഹായിക്കണമെന്ന് പറഞ്ഞു. പരിക്കേറ്റവര്‍ക്കായി വെള്ളമെടുക്കാന്‍ തൊട്ടടുത്ത വീട്ടില്‍ പോയി തിരിച്ചുവന്നപ്പോഴേക്കും പോലീസ് പോയി . നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ഫയര്‍ഫോഴ്‌സ് എത്തിയാണ് ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചത്.
Read Moreവര്‍ഷം: 2023
കോന്നി പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണം
konnivartha.com: കോന്നി പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണം : 2024-25 ഗ്രാമസഭാ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതായി അധ്യക്ഷ അനി സാബു തോമസ് അറിയിച്ചു
Read More‘മുസ്ലിംലീഗ് ജമ്മുകശ്മീര്‍’ സംഘടനയെ കേന്ദ്രം നിരോധിച്ചു
മുസ്ലീംലീഗ് ജമ്മുകശ്മീരി(മസ്രത് ആലം)നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. സംഘടന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുരുതരമായ ആരോപണങ്ങളാണ് സംഘടനക്കെതിരെ കേന്ദ്രം ആരോപിച്ചിരിക്കുന്നത്. ജമ്മുകശ്മീരിനെ പാക്കിസ്താനോട് ചേർക്കലാണ് സംഘടനയുടെ അജണ്ടയെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ സംഘടന ഇടപെടുന്നുവെന്നും കേന്ദ്രം പറയുന്നു. ഭീകര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു, ഇവരുടെ സാമ്പത്തിക സ്രോതസ്സുകൾ ഇതിന് വേണ്ടിയാണ്. ഈ സാഹചര്യത്തിൽ സംഘടന നിരോധിക്കുകയാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചു. സംഘടന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. Ministry of Home Affairs declares ‘Muslim League Jammu Kashmir (Masarat Alam faction)’/MLJK-MA as ‘Unlawful Association’ he Government of India has declared ‘Muslim League Jammu Kashmir (Masarat Alam…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 27/12/2023)
തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടന്നു: മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി konnivartha.com: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടന്നു. രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടന്നത്. മണ്ഡലപൂജയ്ക്ക് മുന്നോടിയായി കലശാഭിഷേകവും തുടര്‍ന്ന് കളഭാഭിഷേകവും നടന്നു. നാഗാലാന്‍ഡ് ഗവര്‍ണര്‍ എൽ. ഗണേശ്, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ അജികുമാര്‍, ജി. സുന്ദരേശന്‍, എഡിജിപി എം.ആര്‍ അജിത് കുമാര്‍, ദേവസ്വം സ്‌പെഷല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, എഡിഎം സൂരജ് ഷാജി, ദേവസ്വം കമ്മിഷണര്‍ സി.എന്‍ രാമന്‍, സന്നിധാനം സ്പെഷൽ ഓഫീസർ കെ.എസ്.സുദർശൻ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/12/2023)
ലേലം അടൂര്‍, ആറന്മുള , തണ്ണിത്തോട് പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഒന്‍പതു ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 29 വാഹനങ്ങള്‍,www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ജനുവരി എട്ടിനു രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ – ലേലം നടത്തും. ഫോണ്‍: 0468 2222630 ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30ന് പത്തനംതിട്ട ജില്ലാ വികസനസമിതി യോഗം ഡിസംബര്‍ 30ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബോധവല്‍ക്കരണ സെമിനാര്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി , എന്റെ ഗ്രാമം എന്നീ തൊഴില്‍ദായക പദ്ധതികളെപ്പറ്റി പുതിയ തൊഴില്‍ അന്വേഷകര്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ അയിരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. അയിരൂര്‍…
Read Moreമണ്ഡലപൂജ ഇന്ന്; ശബരിമല നട അടയ്ക്കും: ഡിസംബർ 30 ന് തുറക്കും
നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനത്തിനു ഇന്നു(ഡിസംബർ 27) പരിസമാപ്തി. ഇന്നു രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. രാത്രി 11.00 മണിക്ക് ഹരിവരാസനം പാടി അടയ്ക്കുന്ന നട ഡിസംബർ 30ന് വൈകിട്ട് അഞ്ചു മണിക്കു മകരവിളക്ക് ഉത്സവത്തിനായി തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. ഭക്തസാഗരത്തിന്റെ നടുവിൽ ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന. മണ്ഡല ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഇന്ന് (ഡിസംബർ 27) രാവിലെ 10.30 നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ…
Read Moreശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം
konnivartha.com/ പത്തനംതിട്ട : ജില്ല ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ഓമല്ലൂരിലെ ദത്തെടുക്കൽ കേന്ദ്രത്തിൽ ( തണൽ ) നടന്ന ക്രിസ്തുമസ് ആഘോഷം ജില്ല കളക്ടർ എ. ഷിബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു . ജില്ല വൈസ് പ്രസിഡന്റ് അജിത്കുമാർ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജി. പൊന്നമ്മ , സംസ്ഥാന സമിതി അംഗം പ്രൊഫ. ടി. കെ.ജി നായർ , ജില്ല ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ , കേരള ബാങ്ക് സംസ്ഥാന ഡയറ്കടർ ബോർഡ് അംഗം എസ്. നിർമ്മലാദേവി , ജില്ല ട്രഷറാർ ദീപു എ.ജി , എസ്. മീരാസാഹിബ് , സുമാ നരേന്ദ്ര , തണൽ മനേജർ ചന്ദ്രിക സി.ജി , ആർ. അജയകുമാർ എന്നിവർ പ്രസംഗിച്ചു .
Read Moreപ്രത്യേക ജാഗ്രതാ നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. KONNIVARTHA.COM: 26.12.2023 : കന്യാകുമാരി തീരം അതിനോട് ചേർന്നുള്ള മാലിദ്വീപ് പ്രദേശം തെക്കൻ ആൻഡമാൻ കടൽ അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 27.12.2023 : കന്യാകുമാരി തീരം അതിനോട് ചേർന്നുള്ള മാലിദ്വീപ് പ്രദേശം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 28.12.2023 : കന്യാകുമാരി തീരം…
Read Moreശബരിമല: ഇതുവരെ 204.30 കോടി രൂപ നടവരവ്: കാണിക്കായി ലഭിച്ചത് 63.89 കോടി രൂപ
KONNIVARTHA.COM: മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും മണ്ഡലപൂജ-മകരവിളക്ക് ഉത്സവം സംബന്ധിച്ചു സന്നിധാനം ദേവസ്വം ഗസ്റ്റ്ഹൗസിലെ കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ് പറഞ്ഞു. കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. (63,89,10,320). അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു. മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31,43,163 പേരാണു ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7,25,049 പേർക്കു സൗജന്യമായി ഭക്ഷണം നൽകി. പമ്പാ ഹിൽടോപ്പിൽ…
Read Moreക്രിസ്മസ് കുടുംബസംഗമവും സ്നേഹവിരുന്നും നടത്തി
konnivartha.com: പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ നിർമ്മിച്ച നൽകിയ ഭവനങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കുടുംബ സംഗമവും ക്രിസ്മസ് സ്നേഹവിരുന്നും പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് ഗ്ലോബൽ ഇന്ത്യ ന്യൂസ് എഡിറ്റർ ഹരി നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. വിവിധ ജില്ലകളിൽ നിന്നും എത്തിയ 100 കുടുംബങ്ങൾക്ക് ദുബായിലെ ദിശയുടെ സഹായത്താൽ 22 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. 200ൽ പരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടീച്ചർ നിർമ്മിച്ചു നൽകിയ വീടുകളിലെ കുട്ടികളുമായി ചേർന്ന് ക്രിസ്മസ് കേക്ക് മുറിക്കുകയും എല്ലാവർക്കും ക്രിസ്മസ് സ്നേഹവിരുന്നും കേക്കുകളും നൽകുകയുണ്ടായി. ഡോ.എം .എസ്. സുനിൽ ക്രിസ്മസ് സന്ദേശം നൽകുകയും ജയശ്രീ ദേവി ., ലിജു ചെറിയാൻ., കെ .പി. ജയലാൽ .,മഞ്ജു സക്കറിയ., ജിലു ചെറിയാൻ .,ഷോളി വർഗീസ്…
Read More