സ്നേഹം, ത്യാഗം, സമാധാനം മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിയ്ക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നല്‍കിയ യേശു ക്രിസ്തു, ആ തിരുപ്പിറവി യാഥാര്‍ത്യമായ ദിനമാണ് ക്രിസ്തുമസ്സായി ലോകമെങ്ങും ആഘോഷിയ്ക്കുന്നത്. തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന, യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിയ്ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍.സ്നേഹവും ത്യാഗവുമാണ് ജീവിതത്തെ മനോഹരമാക്കുന്നതെന്ന വലിയ സന്ദേശം ഓര്‍മപ്പെടുത്തികൊണ്ട് ഒരു ക്രിസ്തുമസ്സ് കൂടി വരവായി. കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍
Read Moreവര്‍ഷം: 2023
പത്താമത് ഇന്റർ-ഐസർ സ്പോർട്സ് മീറ്റിന് തുടക്കമായി
konnivartha.com: തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) വിതുര കാമ്പസിൽ പത്താമത് ഇന്റർ-ഐഐഎസ്ഇആർ സ്പോർട്സ് മീറ്റിന് ആതിഥേയത്വം വഹിക്കുന്നു. ഡയറക്ടർ പ്രൊഫ.ജെ.എൻ.മൂർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേശീയോദ്ഗ്രഥനം, ശാരീരികവും മാനസികവുമായ ക്ഷേമം, യുവാക്കളിൽ കായികക്ഷമത വളർത്തൽ എന്നിവയിൽ കായിക ഇനങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. മുൻ ചാമ്പ്യൻമാരായ ഐസർ ഭോപ്പാലിന് ചടങ്ങിൻ്റെ ഭാഗമായി അദ്ദേഹം ദീപശിഖ കൈമാറി. തുടർന്ന്, ആതിഥേയ സ്ഥാപനമായ ഐസർ തിരുവനന്തപുരത്തിൻ്റെ അത്‌ലറ്റുകൾ ദീപശിഖ ഏറ്റുവാങ്ങി. രാജ്യത്തുടനീളമുള്ള മറ്റ് 9 ദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള 1500 ഓളം വിദ്യാർത്ഥികൾ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുന്നുണ്ട്. 147 അംഗ സംഘവുമായി ഐസർ തിരുവനന്തപുരം എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. ഭോപ്പാൽ, ബെർഹാംപൂർ, കൊൽക്കത്ത, പൂനെ, മൊഹാലി, തിരുപ്പതി, എന്നിവിടങ്ങളിലെ ഐസറുകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ…
Read Moreമുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ് ആശംസ
konnivartha.com; പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു.
Read Moreശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 24/12/2023)
അപ്പം-അരവണ വിതരണത്തിന് നിയന്ത്രണമില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ് konnivartha.com: ശബരിമലയിൽ അപ്പം -അരവണ പ്രസാദവിതരണത്തിന് നിലവിൽ പ്രതിസന്ധിയില്ലെന്നും ഏതാനും മണിക്കൂറുകൾ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലകാലത്ത് പ്രസാദവിതരണത്തിനുള്ള ശർക്കര എത്തിക്കുന്നതിന് മഹാരാഷ്ട്രയിലുള്ള കമ്പനികളുമായാണ് കരാറിൽ ഏർപ്പെട്ടിരുക്കുന്നത്. ദിവസവും മൂന്നുലോഡ് ശർക്കര (32 ടൺ വീതം) എത്തിക്കുന്നതിനാണ് കരാർ. എന്നാൽ ഗതാഗതപ്രശ്‌നങ്ങളെത്തുടർന്ന് ലോഡ് എത്താൻ വൈകിയതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പ്രശ്‌നമുണ്ടായത്. ഡിസംബർ 22ന് വൈകിട്ട് ആറുമണിക്ക് എത്തേണ്ട ശർക്കര ലോഡ് പിറ്റേദിവസം ഒൻപതുമണിയോടെയാണ് എത്തിയത്. മണ്ഡലകാലത്തു പ്രസാദവിതരണത്തിന് തടസമുണ്ടാകാതിരിക്കാൻ അഞ്ചുലക്ഷം കിലോഗ്രാം ശർക്കര ലോക്കൽ പർച്ചേസ് നടത്താൻ ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ടെൻഡർ ഡിസംബർ 25ന് വൈകിട്ടു തന്നെ തുറക്കും. ടെൻഡർ അംഗീകരിച്ചാലുടൻ തന്നെ ആവശ്യമായ ശർക്കര എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മണ്ഡലപൂജാ സമയത്തും മകരവിളക്കുത്സവത്തിന്റെ…
Read Moreസന്നിധാനത്ത് സൗജന്യ വൈഫൈ സേവനത്തിന് നാളെ തുടക്കം(ഡിസംബർ 25)
ഭക്തർക്ക് അരമണിക്കൂർ വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം konnivartha.com: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പദ്ധതിക്ക് (ഡിസംബർ 25) തുടക്കം. വൈകിട്ട് നാലുമണിക്ക് നടപ്പന്തലിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടക്കം കുറിക്കും. തുടക്കത്തിൽ നടപ്പന്തലിലും പരിസരങ്ങളിലുമാകും സൗജന്യവൈഫൈ ലഭിക്കുക. ഡിസംബർ 30 മുതൽ സന്നിധാനത്തെ 15 കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ അയ്യപ്പഭക്തർക്ക് ഈ കേന്ദ്രങ്ങളിലെല്ലാം വൈഫൈ സേവനം ലഭ്യമകുന്ന തരത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി 15 ഇടങ്ങളിലാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാർട്ടേഴ്‌സുകളിലും സൗജന്യ വൈഫൈ ലഭിക്കും.100 എം.ബി.പി.എസ്.ആണ്…
Read Moreഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് 25-12-2023 (നാളെ) രാത്രി 11.30 വരെ 0.3 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് 25-12-2023 (നാളെ) രാത്രി 11.30 വരെ 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും…
Read Moreപ്രത്യാശയുടെ നിറവുമായി സോമര്‍സെറ്റ് ദേവാലയത്തില്‍ വീണ്ടുമൊരു ക്രിസ്മസ് കരോള്‍
സെബാസ്റ്റ്യൻ ആൻ്റണി konnivartha.com/ ന്യൂജേഴ്‌സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്‌മസ് രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്‌നേഹദൂതുമായി സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയവും വാര്‍ഡ് തോറുമുള്ള ക്രിസ്‌മസ് കരോള്‍ ഈ വർഷവും ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്‌മസ് കാലത്തിന്റെ ഓര്‍മയുണര്‍ത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാര്‍ത്ത ഉത്‌ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോള്‍ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി. ഉണ്ണിയേശുവിന്റെ തിരുപ്പിറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിന് ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു, ക്രിസ്‌മസ് സന്ദേശം നല്‍കി ക്രിസ്‌മസ് ഗാനാലാപനത്തോടെയാണ് സമാപിച്ചത്. വികാരി അച്ചനും കരോളിംഗില്‍ സജീവമായി പങ്കെടുത്തു. ആഹ്ളാദവും ഭക്തിയും…
Read Moreഭക്തിസാന്ദ്രമായ കർപ്പൂരാഴി ഘോഷയാത്രയുമായി ദേവസ്വം ബോർഡ് ജീവനക്കാർ
konnivartha.com: ശബരീശസന്നിധിയിൽ വർണവും വാദ്യമേളകളും കൊണ്ട് ഉത്സവം തീർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര.സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്രയാണു പൂർവാധികം വർണപ്പകിട്ടോടെ കൊണ്ടാടിയത്. (ഡിസംബർ 23) സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു. പുലിവാഹനമേറിയ അയ്യപ്പൻ, ശിവൻ, പാർവതി, ഹനുമാൻ തുടങ്ങിയ ദേവതാരൂപങ്ങളൾ സന്നിധാനത്തു തിങ്ങിനിറഞ്ഞ ഭക്തസഹസ്രങ്ങൾക്ക് ആനന്ദക്കാഴ്ചയായി. വർണക്കാവടിയും മയൂരനൃത്തവും വിളക്കാട്ടവും കർപ്പൂരാഴി ഘോഷാത്രയ്്ക്ക് മിഴിവേകി.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്,…
Read Moreമുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ് എടുക്കാൻ കോടതി നിർദേശം
ആലപ്പുഴയിൽ കെ എസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ് എടുക്കാൻആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിനിർദേശം നല്‍കി . ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിർദ്ദേശം നൽകിയത്. മർദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എഡി തോമസ് , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രടറി അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് കോടതി നിർദേശം. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
Read Moreക്രിസ്തുമസ് – പുതുവത്സര വിപണിയിൽ കർശന ഭക്ഷ്യ സുരക്ഷാ പരിശോധന
മാനദണ്ഡങ്ങൾ പാലിക്കാത്ത 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു konnivartha.com: ക്രിസ്തുമസ് – പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസ് – പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തി വരുന്നത്. സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2583 പരിശോധനകളാണ് പൂർത്തിയാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 151 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. 213 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 317 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 1114 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. വരുന്ന ആഴ്ചയും പരിശോധന തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കേക്ക്, വൈൻ, മറ്റുള്ള ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ…
Read More