അടിയന്തരചികിത്സ ഉറപ്പാക്കി;ഈ മണ്ഡലകാലത്ത് സംരക്ഷിച്ചത് 76 ജീവൻ സന്നിധാനത്തെ ആശുപത്രിയിൽ ഈ മണ്ഡലകാലത്ത് ചികിത്സ തേടിയത് 45105 പേർ konnivartha.com: ശരണവഴിയിൽ കരുതലൊരുക്കിയ ആരോഗ്യവകുപ്പിന്റെ കൃത്യസമയത്തെ ഇടപെടലിലൂടെ ഈ മണ്ഡലകാലത്ത് രക്ഷിക്കാനായത് വിലപ്പെട്ട 76 ജീവൻ. പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തിലേയ്ക്കുള്ള വഴിയിൽ അടിയന്തരഘട്ടങ്ങളിൽ സേവനത്തിന് ഒരുക്കിയിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗൂർഖ വാഹനത്തിലുള്ള ആംബുലൻസ് സംവിധാനം ഉപയോഗിച്ചാണ് 76 പേർക്കു കൃത്യസമയത്ത് അടിയന്തരചികിത്സ നൽകാനായത്. സന്നിധാനം, അപ്പാച്ചിമേട്, ചരൽമേട് തുടങ്ങിയ ശരണപാതകളിലാണ് ആംബുലൻസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്കു സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയ ശേഷം പമ്പയിലെ സർക്കാർ ആശുപത്രിയിലേക്കാണു മാറ്റുന്നത്. കൂടുതൽ വിദഗ്ധ ചികിത്സ വേണ്ടവരെ കോന്നി, കോട്ടയം മെഡിക്കൽ കോളജിലേക്കോ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കോ അയക്കും. മലകയറിവന്നവരിൽ ഹൃദയസംബന്ധമായ അസുഖം നേരിട്ടവരാണ് അടിയന്തരചികിത്സ തേടിയവരിൽ നല്ലപങ്കും. അടിയന്തരചികിത്സാ ആവശ്യങ്ങൾ നേരിടുന്നതിനായി…
Read Moreവര്‍ഷം: 2023
തൽസമയം കേക്കും നക്ഷത്രവിളക്കും; ലൈവായി സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ
konnivartha.com: ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ശയ്യാവലംബികളായ കുട്ടികളുടെ ഭവനങ്ങളിൽ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങൾ അവിസ്മരണീയമാക്കി റാന്നി ബി.ആർ.സി.യുടെ ചങ്ങാതിക്കൂട്ടം. വെച്ചൂച്ചിറയിലെ ഏദൻ ബിനോയ് യുടെ വീട്ടിൽ നക്ഷത്രവിളക്ക് നിർമിച്ചും ഏദനിഷ്ടപ്പെട്ട ചോക്ലേറ്റ് കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി നൽകിയുമാണ് ആഘോഷങ്ങൾ തുടങ്ങിയത്. റാന്നി ബി.ആർ.സി ശയ്യാവലംബികളായ കുട്ടികളുടെ വീടുകളിൽ നടക്കുന്ന ക്രിസ്മസ് നവവത്സരാഘോഷം ‘ ചങ്ങാതിക്കൂട്ടം’ വെച്ചൂച്ചിറ പഞ്ചയത്ത് മെമ്പർ പൊന്നമ്മ ചാക്കോ ഏദന്റെ വീട്ടിൽ ഉദ്ഘാടനം ചെയ്തു. റാന്നി ബി.പി.സി ഷാജി.എ.സലാം അധ്യക്ഷത വഹിച്ചു.ഏദനെ എൻറോൾ ചെയ്തിട്ടുള്ള വെച്ചുച്ചിറ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമാധ്യാപിക വി.റ്റി. ലിസ്സിയുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ പാടിയപ്പോൾ ഏദനും ഏറ്റുപാടി. സ്കൂളിൽ ഡയപ്പർ ബാങ്ക് തുറന്ന് അത് വഴി ആവശ്യമായ ഡയപ്പറുകൾ കുട്ടിക്ക് നൽകുമെന്ന് പ്രഥമാധ്യാപിക പറഞ്ഞു.കുടമുരുട്ടി ഗവ.യു.പി സ്കൂൾ അധ്യാപിക…
Read Moreശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വേണ്ടി കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുവാൻ സർക്കാർ തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ദ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതു ആവശ്യം ആണെന്നത് കണക്കിലെടുത്തും പദ്ധതിക്കായി ആവശ്യമുള്ള ചുരുങ്ങിയ അളവിലുള്ള ഭൂമിയാണ് എന്നുള്ളതും ഇതിന് അനുയോജ്യമായ മറ്റു ഭൂമികൾ ലഭ്യമല്ലാത്തതും നിലവിൽ കണ്ടെത്തിയ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്നുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. 2013 ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ച് സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ധ…
Read Moreമെഡിക്കല്‍ കോളേജുകളില്‍ വന്‍ മാറ്റം: പുതിയ 270 തസ്തികകള്‍
ഇത്രയുമധികം മെഡിക്കല്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നത് ഇതാദ്യം സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആദ്യമായി വിവിധ മെഡിക്കല്‍ കോളേജുകളില്‍ 42 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ konnivartha.com/ തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂര്‍ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂര്‍ 31, കാസര്‍ഗോഡ് 1 എന്നിങ്ങനെ മെഡിക്കല്‍ കോളേജുകളിലും അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിങ് സെന്ററില്‍ (ATELC) 3…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 20/12/2023 )
പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 20/12/2023 ) അടൂര്‍ മണ്ഡലത്തില്‍ കാര്‍ഷികരംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു :ഡപ്യൂട്ടി സ്പീക്കര്‍ അടൂര്‍ മണ്ഡലത്തില്‍ കാര്‍ഷികരംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്നു ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിറപൊലിവ് അടൂര്‍ വിഷന്‍ 2026 ന്റെ ഭാഗമായി ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് എല്‍ പി സ്‌കൂളില്‍ വെജിറ്റബിള്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ടെറസ്സ് കൃഷി ചെയ്യുവാനുള്ള 100 ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍ പോട്ട് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി ആര്‍ രശ്മി , കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, വാര്‍ഡ് അംഗങ്ങളായ രാജേഷ് അമ്പാടിയില്‍, ജയകുമാര്‍, സന്തോഷ് കുമാര്‍, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, എച്ച് എം ബുഷാര, കാര്‍ഷിക…
Read Moreശബരിമലയില്‍ കുട്ടികള്‍ക്ക് സുരക്ഷയേകാന്‍ കേരളാ പോലീസ് – വി സഹകരണം
konnivartha.com/ പത്തനംതിട്ട: മണ്ഡലകാലം ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി കേരളാ പോലീസുമായി സഹകരിക്കുന്നു. വന്‍ തിരക്കിനിടയില്‍ കുട്ടികളെ കാണാതാകുന്നത് ഓരോ വര്‍ഷവും ആശങ്കഉയര്‍ത്താറുണ്ട്. ഇവരെ ഉറ്റവരുടെ അടുത്തെത്തിക്കാന്‍ കേരളാ പോലീസും വലിയ ശ്രമം നടത്തേണ്ടി വരാറുണ്ട്. തീര്‍ത്ഥാടകരും പോലീസ് വകുപ്പും നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കി തീര്‍ത്ഥാടകരെ സുരക്ഷിതരാക്കാന്‍ വേണ്ടി ക്യുആര്‍ കോഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള ബാന്‍ഡാണ് വി തയ്യാറാക്കിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് കേരളത്തിലെ ഏറ്റവും അടുത്തുള്ള വി സ്റ്റോറോ പമ്പയിലെ വി സ്റ്റാളോ സന്ദര്‍ശിച്ച് രക്ഷിതാവിന്‍റേയോ കുടുംബാംഗങ്ങളുടേയോ മൊബൈല്‍ നമ്പര്‍ നല്‍കി ക്യൂആര്‍ കോഡ് സംവിധാനമുള്ള ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ കയ്യില്‍ ഈ ബാന്‍ഡ് കെട്ടി ഈ സേവനം പ്രയോജനപ്പെടുത്താം. കൂട്ടം തെറ്റിപോയ കുട്ടികളെ കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരളാ പോലീസ് ചെക് പോസ്റ്റില്‍ എത്തിക്കുക.…
Read Moreഅച്ചന്‍കോവില്‍ : കറുപ്പന്‍ തുള്ളല്‍ തുടങ്ങി
konnivartha.com: അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ അയ്യപ്പന്‍ ഗൃഹസ്ഥനായി നിലകൊള്ളുന്നു. ഇടതും വലതുമായി പൂര്‍ണ്ണ, പുഷ്കല എന്നീ പ്രതിഷ്ഠകള്‍. ധനു-1 ന് കൊടിയേറുന്ന ഉത്സവത്തിന്റെ മൂന്നാം ദിനം മുതല്‍ ആരംഭിക്കുന്ന ചടങ്ങാണ് കറുപ്പന്‍ തുള്ളല്‍. ആചാരപ്പെരുമയില്‍ അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവിന്റെ പരിവാരമൂര്‍ത്തിയായ കറുപ്പസ്വാമിക്ക് പ്രാധാന്യമുണ്ട്. ഇവിടെ എത്തുന്നവര്‍ അഭീഷ്ടസിദ്ധിക്ക് കറുപ്പനൂട്ട് നടത്തിയാണ് മടങ്ങുക. കറുപ്പന്‍ കോവിലിലെ കാര്‍മ്മികസ്ഥാനം കറുപ്പന്‍ പൂജാരിക്കാണ്. വെള്ളാള സമുദായത്തില്‍പ്പെട്ട താഴത്തേതില്‍ കുടുംബത്തിനാണ് പൂജാരിസ്ഥാനം. ഉത്സവത്തിന് ചപ്രം എഴുന്നള്ളിപ്പിനും, രഥോത്സവത്തിന് അകമ്പടി സേവിക്കാനും കറുപ്പുസ്വാമിയുണ്ടാകും. പരമശിവന്‍, മഹിഷീനിഗ്രഹത്തിന് നിയുക്തനായ മണികണ്ഠനെ സഹായിക്കാന്‍ മൂര്‍ച്ചയുള്ള ‘കുശ’ എന്ന പല്ല് ഉപയോഗിച്ച് സിദ്ധികര്‍മ്മത്തിലൂടെ സൃഷ്ടിച്ച ശക്തിമാനായ ഭൂതഗണമാണ് കറുപ്പ സ്വാമി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കാലുറകളണിഞ്ഞ്, കച്ചമണികള്‍ കെട്ടി, ശിരസില്‍ അലങ്കാരവസ്ത്രം ചുറ്റി, വലങ്കയ്യില്‍ വേലും ഇടങ്കയ്യില്‍ ഭസ്മക്കൊപ്പരയും വഹിച്ച് പ്രത്യേക ഭാവാദികളോടെ കറുപ്പ സ്വാമി രംഗത്തെത്തുമ്പോള്‍ സ്ത്രീജനങ്ങള്‍ വായ്ക്കുരവയുടെ…
Read Moreമലയാളി അസോസിയേഷൻ ഓഫ് കാൽഗരി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
konnivartha.com: കാൽഗരി : മലയാളി അസോസിയേഷൻ ഓഫ് കാൽഗരിയുടെ 2024-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡൻറ് -മുഹമ്മദ് റഫീക്ക് , വൈസ് പ്രസിഡൻറ് ആൻഡ് മലയാളം സ്കൂൾ -അനിത സന്തോഷ് , ട്രഷറർ -രഞ്ജി പിള്ള , സെക്രട്ടറി -സന്ദീപ് സാം അലക്സാണ്ടർ , പബ്ലിസിറ്റി ആൻഡ് ഫണ്ട് റൈസിംഗ് -വിനിൽ വർഗീസ് അലക്സ് , മെമ്പർഷിപ്പ് കോഡിനേറ്റർ -അഞ്ചും സാദിഖ് , പ്രോഗ്രാം ആൻഡ് യൂത്ത് കോഡിനേറ്റർ -ലിനി മറ്റമന സാജു, പ്രോഗ്രാം കോഡിനേറ്റർ -രശ്മി സുധീർ , പ്രോഗ്രാം ആൻഡ് മെമ്പർഷിപ്പ് കോഡിനേറ്റർ -സ്നേഹ അത്തം കാവിൽ, യൂത്ത് കോഡിനേറ്റർ -മായ നമ്പൂതിരിപ്പാട്, സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് സ്പോർട്സ് -തൗസീഫ് ഉസ്മാൻ, ന്യൂ കമർ കോർഡിനേറ്റർ -പ്രിൻസ് ജോസഫ് , ന്യൂ കമർ കോഡിനേറ്റർ -ശ്രീദേവി ലതീഷ് ബാബു, സോഷ്യൽ മീഡിയ…
Read Moreകേരളത്തില്‍ കോവിഡ് വർധിക്കുന്നു : ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി
കോവിഡിൽ ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി വീണാ ജോർജ് കോവിഡ് കണ്ടെത്തുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു konnivartha.com : സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തിൽ യോഗങ്ങൾ ചേർന്ന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ അയക്കാനും നിർദേശം നൽകിയിരുന്നു. മാത്രമല്ല ഈ മാസത്തിൽ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതൽ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ…
Read Moreശബരിമല കേന്ദ്രീകരിച്ച് കൊള്ളസംഘം പ്രവര്‍ത്തിക്കുന്നു
ശബരിമലയിലെ കടകളിൽ പരിശോധന: 4,61,000 രൂപ പിഴ ഈടാക്കി konnivartha.com: ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും വൃശ്ചികം ഒന്ന് മുതൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിയോഗിച്ച സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 4,61,000 രൂപ പിഴയായി ഈടാക്കി. പഴകിയ സാധനങ്ങളുടെ വില്പന , അമിത വില , അളവിൽ കുറവ് വരുത്തുക എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ. വിലനിലവാരം പ്രദര്ശിപ്പിക്കാത്തവർക്ക് താക്കീത് നൽകിയിട്ടുണ്ട്. വിരി വയ്ക്കുന്നവരിൽ നിന്ന് അമിത തുക ഈടാക്കിയതിനും പിഴയുണ്ട്. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ തുക വാങ്ങിയവർക്ക് പിഴ ചുമത്തിയിട്ടുണ്ട് . വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് എൻ കെ കൃപ അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ മുരളീധരന്റെ നേതൃത്വത്തിലാണ് പരിശോധനാ സ്‌ക്വാഡ് പ്രവർത്തിക്കുന്നത് .
Read More