ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തും : ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്ത് konnivartha.com: ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്താൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം പ്രസിഡൻറ് പി.എസ്.പ്രശാന്ത് വിളിച്ചു ചേർത്ത എക്സിക്യൂട്ടീവ് ഡൂട്ടി മജിസ്ട്രേറ്റുമാരുടെയും വിശുദ്ധി സേന കോർഡിനേറ്ററുമാരുടെയും, ദേവസ്വം മരാമത്ത് വിഭാഗം ജീവനക്കാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.എ ല്ലാ മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങളും മാലിന്യ നീക്കവും യഥാസമയം നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വിശുദ്ധി സേനാ കോർഡിനേറ്റർമാർ പരിശോധിച്ച് ഉറപ്പു വരുത്തണം. ഡ്യൂട്ടി മജിസ്ട്രേറ്റ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്ത് നിർദ്ദേശിച്ചു നിരോധിത പ്ലാസ്റ്റിക് ഉപയോഗം: പമ്പയിൽ മിന്നൽ പരിശോധന പമ്പയിലും പരിസരത്തുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളിനിന്ന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ…
Read Moreവര്‍ഷം: 2023
വനിതാ ഡ്രൈവര്‍മാര്‍ക്ക് കോന്നിയില്‍ അവസരം
konnivartha.com: കോന്നി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഇലക്ട്രിക് വാഹന ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . കുടുംബ ശ്രീ അംഗങ്ങളായിട്ടുള്ള വനിതകള്‍ക്ക് മുന്‍ഗണന . യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2023 ഡിസംബര്‍ 30 ന് രാവിലെ 11 ന് കോന്നി പഞ്ചായത്ത് ഓഫീസില്‍ എത്തണം എന്ന് സെക്രട്ടറി അറിയിച്ചു
Read Moreമണ്ഡലപൂജ : ശബരിമലയിൽ പോലീസ് ഒരുക്കങ്ങൾ തുടങ്ങി
konnivartha.com: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ അഞ്ഞൂറോളം പോലീസുകാർ കൂടുതലായി എത്തും. മണ്ഡലപൂജാ സമയത്ത് ആകെ 2700 ഓളം പേരെയാണ് ശബരിമലയിൽ മാത്രമായി വിന്യസിക്കുക. നിലവിൽ പോലീസ് ,ആർ ആർ എഫ് , ബോംബ് സ്‌ക്വാഡ് ,സി ആർ പി എഫ് , എൻ ഡി ആർ എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 2150 പേരാണ് സന്നിധാനത്തും പരിസരത്തും മാത്രമായി ഡ്യൂട്ടിയിൽ ഉള്ളത്. ഇതിന് പുറമെയാണ് പമ്പയിലും നിലയ്ക്കലും ജോലി ചെയ്യുന്ന പോലീസുകാരുടെ എണ്ണം . ഇതിൽ ശബരിമലയിലെ 750 പേരുടെ ഡ്യൂട്ടി (19 .12.23 ) അവസാനിക്കുകയും പകരം പുതിയ ഉദ്യോഗസ്ഥർ ചുമതല ഏൽക്കുകയും ചെയ്തു. സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡി ഐ ജി രാഹുൽ ആർ നായർ പുതിയ സേനാംഗങ്ങളെ സ്വാഗതം…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 19/12/2023)
വാക്ക് ഇന്‍ ഇന്റര്‍വ്യു മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിലേക്ക് വെറ്ററിനറി സര്‍ജ്ജന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സ് ബിരുധദാരികള്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ളക്സിലുളള ചീഫ് വെറ്ററിനറി ഓഫീസില്‍ ഡിസംബര്‍ 22 ന് രാവിലെ 11 മുതല്‍ 01.15 വരെ നടത്തുന്ന ഇന്റര്‍വ്യുവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് നിയമനം നല്‍കും. താല്‍പര്യമുളളവര്‍ ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ 22 ന് രാവിലെ 11 ന് ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്…
Read Moreചൈനയിൽ വൻ ഭൂചലനം: മരണ സംഖ്യ ഉയരുന്നു
Magnitude 6.2 earthquake kills 118 in China’s Gansu, Qinghai ചൈനയിൽ വൻഭൂചലനം.ഗാൻസൂ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ 118 കടന്നതായാണ് റിപ്പോർട്ട്. 200 ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഗ്യാൻസൂ കിംഗ്ഹായ് പ്രവിശ്യകളിലാണ് നാശനഷ്ങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. A magnitude-6.2 earthquake jolted a remote and mountainous region on the northern edge of the Qinghai-Tibetan plateau just before midnight on Monday, killing at least 118 people and injuring hundreds, according to Chinese state media. Authorities have mobilised an array of emergency responses, but rescue work has proved challenging in…
Read Moreകോവിഡ് : അനാവശ്യ ഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു: മന്ത്രി വീണാ ജോർജ്
konnivartha.com: കേരളത്തിൽ കോവിഡ് കേസുകൾ കൂടുതലാണ് എന്ന നിലയിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് തീർത്തും തെറ്റായ കാര്യമാണ്. നവംബർ മാസത്തിൽത്തന്നെ കോവിഡ് കേസുകളിൽ ചെറുതായി വർദ്ധനവ് കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിർദേശം നൽകി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സാമ്പിളുകൾ ഹോൾ ജിനോം സീക്വൻസിംഗ് പരിശോധനയ്ക്ക് അയയ്ക്കാൻ മന്ത്രിതല യോഗത്തിൽ അന്നുതന്നെ തീരുമാനിച്ചിരുന്നു. നവംബർ മുതൽ ഹോൾ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു വരുന്നു. അതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആൾക്കാണ് ഇത് കണ്ടെത്തിയത്. അവർ ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി. അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരിൽ ജെഎൻ 1…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 18/12/2023 )
അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം കുളനട ഗ്രാമപഞ്ചായത്തിലെ എംജിഎന്‍ആര്‍ഇജിഎസ് വിഭാഗത്തിലെ അക്രഡിറ്റഡ് എഞ്ചിനീയറിംഗ് തസ്തികയിലെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. യോഗ്യത : സിവില്‍ /അഗ്രികള്‍ചറല്‍ എഞ്ചിനീയറിംഗ് ബിരുദം /ത്രിവത്സര ഡിപ്ലോമ (പ്രവൃത്തിപരിചയം ഉളളവര്‍ക്ക് മുന്‍ഗണന). ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ചുവര്‍ഷം തൊഴിലുറപ്പ് പദ്ധതി /തദ്ദേശ സ്വയംഭരണ /സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ /പൊതുമേഖലാ /സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് 10 വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ /സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയവും. അപേക്ഷ…
Read Moreപത്തനംതിട്ട ജില്ല : കെഎസ് ഇബി മുന്നറിയിപ്പ്
konnivartha.com: ക്രിസ്തുമസ് നവവത്സര ഉത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോള്‍ വൈദ്യുത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാത്ത പക്ഷം വൈദ്യുത അപകടങ്ങള്‍ സംഭവിക്കും. പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ. താത്ക്കാലിക ആവശ്യത്തിന് എടുക്കുന്ന വൈദ്യുത കണക്ഷന്റെ തുടക്കത്തില്‍ തന്നെ പ്രവര്‍ത്തനക്ഷമായ 30 മില്ലി ആമ്പിയര്‍ സെന്‍സിറ്റിവിറ്റിയുളള എര്‍ത്ത് ലീക്കേജ് സുരക്ഷാസംവിധാനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കൂടുതല്‍ സര്‍ക്യൂട്ടുകള്‍ ഉണ്ടെങ്കില്‍, ഓരോ സര്‍ക്യൂട്ടിനും ഈ സംവിധാനം നല്‍കുന്നത് ഉചിതമാണ്. യാതൊരു കാരണവശാലും മെയിന്‍ സ്വിച്ചില്‍ നിന്നോ എനര്‍ജി മീറ്ററിനുശേഷമുളള ഫ്യൂസ്, ന്യുട്രല്‍ലിങ്ക് ഇവയില്‍ നിന്നോ നേരിട്ട് വൈദ്യുതി എടുക്കാതിരിക്കുക. വൈദ്യുതാലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഗുണനിലവാരം ഉളളതും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതും ആണെന്ന് ഉറപ്പു വരുത്തുക. വിലക്കുറവ് നോക്കി വഴിയോരങ്ങളില്‍നിന്നും ഓണ്‍ലൈന്‍വഴിയും വാങ്ങുന്ന ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുന്നത് മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കും. ആയതിനാല്‍ വൈദ്യുത സാമഗ്രികളില്‍…
Read Moreനവകേരള സദസ്സ് : പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 23,610 നിവേദനങ്ങള്‍
konnivartha.com : ഡിസംബര്‍ 16,17 തീയതികളിലായി പത്തനംതിട്ട ജില്ലയില്‍ നടന്ന നവകേരള സദസ്സില്‍ ആകെ ലഭിച്ചത് 23,610 നിവേദനങ്ങള്‍. തിരുവല്ല – 4840, ആറന്മുള – 5558, റാന്നി – 3964, കോന്നി – 4516, അടൂര്‍ – 4732 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക്. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കുള്‍പ്പെടെ 20 മുതല്‍ 25 കൗണ്ടറുകളാണ് മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നത്. സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ വേദിക്ക് സമീപത്തായി കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. സദസ്സിന് ശേഷവും നിവേദനങ്ങള്‍ സ്വീകരിക്കുന്നതുവരെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു
Read Moreകാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റ് ക്രിസ്മസ് കരോൾ-ഗ്ലോറിയ -23 ഡിസംബർ 30 ന്
konnivartha.com/ കാൽഗറി: കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളുടെ കൂട്ടായ്മയായ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റ് ക്രിസ്മസ് ആഘോഷം “ഗ്ലോറിയ -23 ” ഡിസംബർ 30 ന് RCCG House Of Praise , 5 Redstone Hts ൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ക്രിസ്മസ് കരോളിൽ ബഹുമാനപ്പെട്ട രാജൻ സാനെ (ആൽബെർട്ട മിനിസ്റ്റർ ഓഫ് അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ ) മുഖ്യാഥിതിയായിരിക്കും. അഭിവന്ദ്യ.ആർച്ച് ബിഷപ്പ് ഗ്രിഗറി കെർ വിൽസൺ ( കാൽഗറി ആംഗ്ലിക്കൻ ചർച്ച് ), ക്രിസ്തുമസ് സന്ദേശം നല്കുന്നതുമായിരിക്കും, കൂടാതെ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിലെവിവിധ ഇടവക അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന ക്രിസ്മസ് കലാ വിരുന്നും ഉണ്ടായിരിക്കും . കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളായ, സെന്റ് ജൂഡ് സിറോ മലങ്കര കത്തോലിക്ക മിഷൻ , സെയിന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ,സെന്റ് മദർ തെരേസ സിറോ മലബാർ ചർച്ച്…
Read More