konnivartha.com: മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ്/ ഫെയ്‌സ് ലെസ് രീതിയിൽ നൽകിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റാബേസിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. വാഹന ഉടമകൾക്ക് തന്നെ മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തി. ഇങ്ങനെ സ്വയം അപ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം വാഹന ഉടമകൾക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകൾ ഈ വർഷം ഫെബ്രുവരി 29 നുള്ളിൽ മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.
Read Moreമാസം: ജനുവരി 2024
കെക്‌സ്‌കോൺ മുഖേന തൊഴിലവസരം
konnivartha.com: കെക്‌സ്‌കോൺ മുഖാന്തിരം ടി.ഇ.എൽ.കെ അങ്കമാലി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഗവ. മെഡിക്കൽ കോളേജ് തൃശ്ശൂർ, സെൻട്രൽ പ്രിസൺ വിയ്യൂർ എന്നീ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ/ സെക്യൂരിറ്റി ഗാർഡ്/ അസി. പ്രിസൺ ഓഫീസർ തസ്തികകളിൽ താത്ക്കാലിക ഒഴിവുകളുണ്ട്. കെക്‌സ്‌കോണിൽ രജിസ്റ്റർ ചെയ്തവർക്കും താത്പര്യമുള്ള വിമുക്തഭടന്മാർക്കും [email protected] ൽ സമ്മതം അറിയിക്കണമെന്ന് ഡയറക്ടർ ഇൻ ചാർജ്ജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7907843372
Read Moreപത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 31/01/2024 )
ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘സമഭാവന 2024’ നടത്തി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കായിക-കലാമേള ‘സമഭാവന 2024’ തട്ടയില്‍ ഗവ. എല്‍ പി എസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരവും കായികപരവുമായുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനാണ് കലാമേളകള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു . 50 കുട്ടികള്‍ വിവിധ കലാകായിക പരിപാടികള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.പി.വിദ്യാധര പണിക്കര്‍, എന്‍.കെ.ശ്രീകുമാര്‍ പഞ്ചായത്ത് അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രജി പ്രദീപ്, അംഗന്‍വാടി വര്‍ക്കര്‍മാര്‍, എന്‍.ആര്‍.ഇ.ജി.എസ്. ഓവര്‍സിയര്‍ അഖില്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു. പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം…
Read Moreനിങ്ങൾ ആരോപണം ഉയർത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാം : മുഖ്യമന്ത്രി പിണറായി വിജയന്‍
konnivartha.com: നിങ്ങൾ ആരോപണം ഉയർത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു . മകൾ വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ വ്യാജമെന്ന് പറഞ്ഞ അദ്ദേഹം തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടര്‍ ആരോപണങ്ങളുടെ ഭാഗമാണിതെന്നും വിമര്‍ശിച്ചു. മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് അക്കമിട്ടു നിരത്തി . ഒരാരോപണവും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ കേൾക്കുന്നില്ല. മുൻപ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്കെതിരെയായി. ബിരിയാണി ചെമ്പിനൊക്കെ മുൻപ് പറഞ്ഞതടക്കം ഒന്നും നമ്മളെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചാണ് സഭയിൽ നന്ദിപ്രമേയ ചര്‍ച്ചയുടെ അവസാന ഭാഗത്ത് മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയത്. ധനകാര്യ കമ്മീഷൻ ശുപാർശ പോലും ലംഘിച്ചാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറക്കുന്നത്. ഇത് ഭരണഘടനാ…
Read Moreകാര്‍ഷിക യന്ത്രവല്‍കരണം: അപേക്ഷ ഫെബ്രുവരി ഒന്ന് മുതല്‍
konnivartha.com: കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ അഥവാ എസ്.എം.എ.എം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷക കൂട്ടായ്മ, ഫാം മെഷിണറി ബാങ്കുകള്‍, എഫ്.പി.ഒ, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ https://agrimachinery.nic.index എന്ന വെബ്സൈറ്റ് വഴി നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതിന് ശേഷം അതിന്റെ പകര്‍പ്പും അനുബന്ധരേഖകളും കൃഷി ഓഫീസറുടെ ശുപാര്‍ശ സഹിതം കണ്ണൂര്‍ കൃഷി അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി വഴി ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകള്‍ അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ കൃഷിഭവന്‍, കൃഷി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍:9539630981, 9383472050, 9383472051, 9383472052.
Read Moreകാഴ്ചകളുടെ സദ്യയൊരുക്കി കല്ല്യാണത്തണ്ട് മലനിരകൾ
konnivartha.com: ഒരു വശത്ത് പച്ച പുതച്ച് നില്‍ക്കുന്ന മലനിരകള്‍, അതിനിടയില്‍ നീലപ്പരവതാനി വിരിച്ച പോലെ ഇടുക്കി ജലാശയവും പച്ചത്തുരുത്തുകളും, ഒപ്പം കോടമഞ്ഞും കുളിർകാറ്റും, മറുവശത്ത് കട്ടപ്പന നഗരത്തിന്‍റെ അതിമനോഹര കാഴ്ച. ഇടുക്കിക്കാര്‍ക്ക് സുപരിചിതമായ കല്യാണത്തണ്ട് മലനിരകള്‍ തേടി മറ്റു നാടുകളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒരിക്കല്‍ ഇവിടെ വന്നുപോയവരുടെ വാക്കുകളിലൂടെ ഈ മനോഹാരിത അറിഞ്ഞാണ്. ഭീമാകാരമായ ഒരു ദണ്ഡ് വീണുകിടക്കുന്നതുപോലെ നീണ്ടുകിടക്കുന്ന ഒരു മല. ഏകദേശം 15 കിലോമീറ്റര്‍ നീളമുണ്ട് ഈ മലയ്ക്ക്. 3600 അടിയാണ് ഇതിന്റെ ശരാശരി ഉയരം. മലമുകളില്‍ ചിലയിടങ്ങളില്‍ ഒരു കിലോമീറ്റര്‍ വീതിയുമുണ്ട്. ഈ മലയുടെ ഏറ്റവും ഉയരത്തില്‍ മനോഹരമായ ഒരു തടാകമുണ്ട്. ചരിത്രപരമായും, ഐതീഹ്യപരമായും വളരെയധികം പ്രാധാന്യമർഹിക്കുന്ന സ്ഥലമാണ്.കട്ടപ്പന ചെറു തോണി റോഡിൽ നിർമ്മല സിറ്റി എന്ന സ്ഥലത്തു നിന്നു രണ്ടു കിലോമീറ്റര്‍ മാറി ആണ് ഈ സ്‌ഥലം.…
Read Moreതരൂർ അല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേര് ഇല്ലല്ലോ : മനസ്സുകൊണ്ട് തയ്യാര്‍
konnivartha.com: തിരുവനന്തപുരത്ത് താൻതന്നെ സ്ഥാനാർഥിയെന്ന് ഉറപ്പിച്ച് ശശി തരൂർ എംപി. പാർട്ടിയുടെ തീരുമാനം വരുമ്പോൾ താൻതന്നെ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നതെന്നും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേര് കോൺഗ്രസിനുമുമ്പിൽ ഇല്ലല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉള്ള മറുപടി ഇങ്ങനെ ആണ് : ‘എനിക്കും തോന്നുന്നു, പാർട്ടിയുടെ തീരുമാനം വരുമ്പോൾ അങ്ങനെ തന്നെ ആയിരിക്കുമെന്ന്. ഞാൻ എന്തായാലും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ട്. പക്ഷെ, പ്രഖ്യാപനം വരുന്നതിന് മുമ്പ് ഇറങ്ങാൻ ബുദ്ധിമുട്ടാണ്.ഞാൻ എന്തായാലും ഇവിടത്തെ എം.പി.യായിട്ട് എപ്പോഴും ഉണ്ടല്ലോ. ഞാൻ ജനങ്ങളെ കാണും. ഓരോ ദിവസവും ചടങ്ങിൽ പങ്കെടുക്കുന്നു. ജനങ്ങളോട് സംസാരിക്കുന്നുണ്ട്. അതൊക്കെ ഒരു രീതിയിൽ നിങ്ങൾ പ്രചാരണമായി കണ്ടോളൂ. തിരുവനന്തപുരത്ത് എന്നാണ് ചുവരെഴുത്ത് തുടങ്ങുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്; ‘കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി ചിലഭാഗത്ത് പാർട്ടി ചുവരൊക്കെ ബുക്ക് ചെയ്തുകഴിഞ്ഞു. തിരഞ്ഞെടുപ്പും…
Read Moreപേ വിഷബാധ: വേണം കരുതലും പ്രതിരോധവും
konnivartha.com: മാരകമായ ജന്തുജന്യരോഗമാണ് പേ വിഷബാധ അഥവാ റാബീസ്. അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആർ.എൻ.എ വൈറസ്സാണ് പേവിഷബാധ ഉണ്ടാക്കുന്നത്. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. പട്ടികളിലും പൂച്ചകളിലുമാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. പെരുച്ചാഴി, കുരങ്ങൻ, കുറുക്കൻ, ചെന്നായ, അണ്ണാൻ തുടങ്ങിയ മൃഗങ്ങളെയും ബാധിക്കാം. ഈ മൃഗങ്ങളിൽ നിന്നും സാരമുള്ളതും അല്ലാത്തതുമായ മുറിവുണ്ടായാൽ ഒരിക്കലും അതിനെ അവഗണിക്കരുതെന്നും ഉടനടി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.പ്രഥമ ശുശ്രൂഷആദ്യമായി കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 20 മിനിറ്റോളം നന്നായി കഴുകുക. മൃഗത്തിന്റെ ഉമിനീരിൽ നിന്നോ ശരീരത്തിൽ നിന്നോ മുറിവേറ്റ ഭാഗത്തേക്ക് എത്തിയിരിക്കുന്ന വൈറസിനെ നിർവീര്യമാക്കാൻ സോപ്പിന് കഴിയും. അതിനുശേഷം അയഡിൻ കലർന്ന ആന്റിസെപ്റ്റിക് ലേപനങ്ങൾ പുരട്ടാവുന്നതാണ്. ഒരു കാരണവശാലും മുറിവിന് പുറത്ത് മറ്റ് വസ്തുക്കൾ…
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ തൊഴില്‍ അവസരം
വാക്ക് ഇന്‍ ഇന്റര്‍വ്യൂ konnivartha.com: കോന്നി താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി മുഖേന സെക്യൂരിറ്റി ഓഫീസറെ ( വിമുക്തഭടന്മാര്‍ മാത്രം) ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 11 ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി 65 വയസ്. ഉദ്യോഗാര്‍ഥികള്‍ സേവനം അനുഷ്ഠിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പോലിസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. എക്‌സറേ ടെക്‌നീഷ്യന്‍ നിയമനം konnivartha.com: കോന്നി താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി മുഖേന എക്‌സറേ ടെക്‌നീഷ്യന്‍ ( ഇസിജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) നെ ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 11:30 ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത – പ്ലസ്…
Read Moreജോബ് ഡ്രൈവ്: ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍
konnivartha.com: അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ഓഫീസര്‍, നഴ്സിംഗ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. യോഗ്യത പത്താംക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം. ഫോണ്‍: 8921636122, 8289810279, 7736645206.
Read More