കോന്നി മെഡിക്കല്‍ കോളേജ് : കോന്നി ആനകുത്തിയില്‍ ദിശാ സൂചക ബോര്‍ഡ് ഇല്ല

  konnivartha.com: കോന്നി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന ആംബുലന്‍സ് അടക്കം ഉള്ള വാഹനങ്ങള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുവാന്‍ ഉള്ള ദിശാ സൂചന ബോര്‍ഡുകള്‍ ഇല്ല . ആനകുത്തി എന്ന സ്ഥലത്ത് ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇവിടെ നിന്നും റോഡു രണ്ടായി പിരിയുന്നു . ഒന്ന് കുമ്മണ്ണൂർ ഭാഗത്തേക്കും ഒന്ന് മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും . ഇവിടെ ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇതിനാല്‍ നേരെ ഉള്ള കുമ്മണ്ണൂർ റോഡിലേക്ക് ആംബുലന്‍സ് അടക്കം കടന്നു വന്നു ഫോറസ്റ്റ് ഓഫീസ് വരെ എത്തുന്നു .   ഇവിടെ വനം തുടങ്ങുന്നതിനാല്‍ ചെക്ക്‌ പോസ്റ്റ്‌ അടച്ചു വെച്ചു . ഇതിനാല്‍ രോഗികളെയും കൊണ്ട് വീണ്ടും നാല് കിലോമീറ്റര്‍ തിരികെ ആശുപത്രിയിലേക്ക് സഞ്ചരിക്കണം . ഉടന്‍ തന്നെ ദിശാ സൂചക ബോര്‍ഡ് സ്ഥാപിക്കണം എന്ന്…

Read More

കേന്ദ്രമന്ത്രി എസ്​ ജയ്​ശങ്കർ നാളെ തിരുവനന്തപുരത്ത് വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കും

    konnivartha.com: വിദേശകാര്യ മന്ത്രി ശ്രീ എസ്​ ജയ്​ശങ്കർ തിരുവനന്തപുരത്ത് നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ നാളെ (2024 ജനുവരി 6ന് ) മുഖ്യാതിഥിയായായി പങ്കെടുക്കും. തിരുവന്തപുരത്തെ ലീഡ് ബാങ്ക് ഓഫീസ് സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10.30 ന് കവടിയാർ വുമെൻസ് ക്ലബിന്റെ ശ്രീ കാർത്തിക ഹാളിൽ നടക്കും. വിദേശകാര്യ പാർലമെൻററികാര്യ സഹമന്ത്രി വി മുരളീധരനും പരിപാടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും. കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം, ​വിവിധ വിഭാ​ഗത്തിൽപ്പെട്ട അപേക്ഷകർക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, ഉജ്ജ്വല യോജനക്കുകീഴിൽ പുതിയ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്യൽ, ഗുണഭോക്താക്കളുടെ അനുഭവം പങ്കിടൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമാകും. ചടങ്ങിൽ സങ്കൽപ് പ്രതിജ്ഞയുമെടുക്കും. കേന്ദ്ര…

Read More

മകരവിളക്കുത്സവം: സുസജ്ജമായി ആരോഗ്യ വിഭാഗം

  konnivartha.com: മകരവിളക്കുത്സവത്തിന്റെ മുന്നോടിയായി സുസജ്ജമായ സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പ് ശബരിമലയിൽ ഒരുക്കുന്നത്. നിലവിലെ സൗകര്യങ്ങൾക്ക് പുറമെ മകരവിളക്കിനോടനുബന്ധിച്ച് പതിനൊന്ന് വ്യൂ പോയിന്റുകളിൽ ആംബുലൻസ് സൗകര്യമുൾപ്പെടെ ഡോക്ടറും സ്റ്റാഫ് നേഴ്സും ഉൾപ്പെട്ടെ മെഡിക്കൽ ടീമിനെ നിയോഗിക്കും. പമ്പ, ഹിൽ ടോപ്പ്, ഹിൽ ഡൗൺ, ത്രിവേണി പെട്രോൾ പമ്പ്, ത്രിവേണി പാലം, പമ്പ കെ എസ് ആർ ടി സി സ്റ്റാന്റ്, ചാലക്കയം, അട്ടത്തോട് കുരിശ് കവല, അട്ടത്തോട് പടിഞ്ഞാറെക്കര കോളനി, എലവുങ്കൽ, നെല്ലി മല, അയ്യൻ മല, പാഞ്ഞിപ്പാറ, ആങ്ങമുഴി ടൗൺ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കുക. തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്ന ദിനം പന്തളം മുതൽ പമ്പ വരെ ഘോഷയാത്രയെ ഒരു മൊബൈൽ മെഡിക്കൽ യൂണിറ്റ് അനുഗമിക്കും. ജനുവരി 10 മുതൽ 17 വരെ കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്നും ഇക്കാര്യം കാണിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് അപേക്ഷ…

Read More

ശബരിമല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

  konnivartha.com: ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മകരജ്യോതി വ്യൂ പോയിന്റുകളിലും അപകടസാധ്യത കൂടിയ മേഖലകളിലും ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടന പാതയിലും സന്നിധാനത്തും കുടിവെള്ള സൗകര്യം ഉറപ്പാക്കും. നിലവിലുള്ള ശൗചാലയങ്ങള്‍ കൂടാതെ ആവശ്യമായ താത്കാലിക ശൗചാലയങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സജ്ജീകരിക്കും. ഭക്തജനത്തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ അധിക സര്‍വീസുകള്‍ ക്രമീകരിക്കും. എല്ലാ വ്യൂ പോയിന്റുകളിലും തിരക്കേറിയ മേഖലകളിലും അപകടസാധ്യതകളെ പരാമര്‍ശിച്ചുകൊണ്ടുള്ള മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ സജ്ജീകരിക്കും. ബിഎസ്എന്‍എലിന്റെ മേല്‍നോട്ടത്തില്‍ വ്യൂ പോയിന്റുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും. ക്യൂ കോംപ്ലക്‌സുകള്‍ ഒഴിവാക്കി പ്രധാനപാത വഴി തന്നെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി വരുന്നു. തിരുവാഭരണ ഘോഷയാത്രക്കായി നിലക്കല്‍, പ്ലാപ്പള്ളി, ളാഹ…

Read More

വനമേഖലകളിലെ ടൂറിസം പദ്ധതികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

konnivartha.com: കേരളത്തിലെ വനമേഖലകളില്‍ ടൂറിസം സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി മൈക്രോ ലെവലിലുള്ളതു മുതല്‍ ഉന്നത നിലവാരം വരെയുള്ള ടൂറിസം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. വനം വകുപ്പും ടൂറിസം വകുപ്പും പരസ്പരം സഹകരിച്ച് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ കണ്ടെത്തി അവ വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമാകും വിധം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് 1.9 കോടി രൂപയാണ് ഗവിയിലെ ഇക്കോ ടൂറിസം സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നവീകരിക്കുന്നതിനായി അനുവദിച്ചത്. സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ആധുനികരിച്ച ഇക്കോ കോട്ടെജുകള്‍, ഭക്ഷണശാല, ബോട്ടിംഗ് സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ…

Read More

മഴ സാധ്യത : (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ)

  konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, and Thrissur districts of Kerala.

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 05/01/2024 )

  സമയം നീട്ടി കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് ജനുവരി 31 വരെ സമയം അനുവദിച്ചു. എന്നാല്‍ ഇതിനകം 60 വയസ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല. കുടിശിക അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകൂടി ഹാജരാക്കണം. കുടിശികയുളള അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415 ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (പാര്‍ട്ട് 1-നേരിട്ടുളള നിയമനം)(കാറ്റഗറി നം. 111/2022) തസ്തികയുടെ 28.12.2023 ലെ 34/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.…

Read More

അയ്യന്‍റെ പുഷ്പാഭിഷേക ദർശനത്തിൽ നിർവൃതിയടഞ്ഞ് ഭക്തർ

  konnivartha.com/ ശബരിമല : ശരണമന്ത്രങ്ങളാലും നറുനെയ്യിന്റെ വാസനയാലും നിറഞ്ഞ് നിൽക്കുന്ന ശബരീശ സന്നിധി. ഭസ്മാഭിഷേകവും കലശാഭിഷേകവും കളഭാഭിഷേകവും കഴിഞ്ഞു നിൽക്കുന്ന അഭിഷേകപ്രിയനായ അയ്യന് പൂക്കളാൽ ഒരുക്കുന്ന അർച്ചനയാണ് പുഷ്പാഭിഷേകം. ശബരിമല പുങ്കാവനമെന്ന് വിശേഷിപ്പിക്കുന്നതുപോലും അയ്യന് പൂക്കളോടുള്ള പ്രിയം കൊണ്ടാണെന്ന് സാരം. അതുകൊണ്ടാണ് ശബരിമലയിലെ മറ്റൊരുപ്രധാന വഴിപാടായി പുഷ്പാഭിഷേകവും മാറിയത്. നെയ്യഭിഷേകത്താൽ തപിക്കുന്ന തങ്കവിഗ്രഹത്തെ കളഭാഭിഷേകത്താൽ കുളിരണിയിക്കുന്നതുപോലെ ഭക്തമനസ്സും അഭിഷേക ദർശനത്താൽ നിർവൃതി അണയുന്നു. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി അയ്യപ്പസ്വാമിക്ക് നിത്യവും സമർപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണിത്. നിരവധി പേരാണ് അയ്യന് പുഷ്പാഭിഷേക വഴിപാടുമായി ശബരീശസന്നിധിയിൽ എത്തുന്നത്. വൈകീട്ട് ദീപാരാധനക്കുശേഷം തുടങ്ങി അത്താഴപൂജയ്ക്ക് തൊട്ടു മുൻപുവരെയാണ് തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ പുഷ്പാഭിഷേകം നടക്കുക. താമര, പനിനീർപൂ, മുല്ല, അരളി, ജമന്തി, തുളസി, കൂവളം, തെറ്റി തുടങ്ങിയ എട്ടുതരം പുഷ്പങ്ങൾ മാത്രമാണ് അഭിഷേകത്തിനുപയോഗിക്കുക. അതിനോടൊപ്പം ഏലക്കാ മാല, രാമച്ചമാല,…

Read More