കോന്നി ഫെസ്റ്റ് അരങ്ങുണരുന്നു: ജനുവരി 18 മുതൽ 28 വരെ

    കോന്നി : മലയോര നാടിന്‍റെ ആഘോഷ രാപ്പകലുകൾക്ക് അരങ്ങുണരുന്നു. കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന വ്യാപാര – വിജ്ഞാന – പുഷ്പോത്സവ കലാമേളയായ കോന്നി ഫെസ്റ്റ് ജനുവരി 18 മുതൽ 28 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. വ്യാപാര രംഗത്ത് പുതിയ കാഴ്ചപ്പാടുകളുമായി 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഊട്ടി പൂക്കൾ ഉൾപ്പെടെ പൂക്കളുടെ വർണ്ണവിസ്മയം, വൈവിധ്യങ്ങളുടെ രുചിക്കൂട്ട് ഒരുക്കി വിശാലമായ ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കുവാൻ അമ്യൂസ്മെൻറ് പാർക്ക്, കുതിര സവാരി, ലോക പ്രശസ്ത കലാകാരന്മാർ അണിചേരുന്ന മെഗാ കലാമേളകൾ, തദ്ദേശിയ കലാപ്രതിഭകൾ അണിനിരക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങൾ, ചിത്രരചന – ചലച്ചിത്രഗാനാലാപനം -തിരുവാതിര കളി മത്സരങ്ങൾ തുടങ്ങി 10 ദിനങ്ങൾ ഇനി ആഘോഷമാക്കുവാൻ കോന്നി ഫെസ്റ്റ് വേദി ഉണരുന്നു. ജനുവരി 18 വൈകിട്ട് 5 മണിക്ക്…

Read More

മതേതര സമൂഹത്തിന്‍റെ ഐക്യം കാത്തുസൂക്ഷിക്കണം – മാർ സേവേറിയോസ്

  konnivartha.com/ ചെങ്ങരൂർ:മതേതര സമൂഹത്തിന്‍റെ ഐക്യം കാത്തു സൂക്ഷിക്കുവാൻ വിവര സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തണമെന്നും നവമാധ്യമങ്ങളുടെ ഗുണപരമായതിനെ സ്വീകരിച്ച് രാജ്യത്തിന്‍റെ വികസനത്തിനും വളർച്ചയ്ക്കുമായി പ്രവർത്തിക്കണമെന്നും അറിവ് നേടുന്നതിലൂടെ നന്മയിലേക്ക് സഞ്ചരിച്ച് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ നവമാധ്യമങ്ങളെ ഉപയോഗിക്കണമെന്നുംശരിയേക്കാൾ കൂടുതൽ തെറ്റിലേക്ക് സഞ്ചരിക്കുവാൻ സാധ്യത കൂടുതൽലായ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തെ മാതാപിതാക്കൾ ഗൗരവത്തോടെ കാണണമെന്നും ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നവമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ -എന്ന വിഷയത്തിൽ നടന്ന സെമിനാറും സമ്മേളനവും മാർ സേവേറിയോസ് കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കെ സി സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡയലോഗ് കമ്മീഷൻ ചെയർമാൻ അഡ്വ.ജോസഫ് നെല്ലാനിക്കൻ വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി ഡോ.…

Read More

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ആലങ്ങാട് യോഗത്തിന്‍റെ കർപ്പൂര താലം എഴുന്നള്ളത്ത്

  konnivartha.com: കർപ്പൂര ദീപ്രപഭയാൽ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം നടത്തിയ കർപ്പൂര താലം എഴുന്നള്ളത്ത്  സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് സംഘം ഭക്തിയുടെ നെറുകയിൽ ചുവടുകൾ വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും, കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന തിടമ്പും ചാർത്തിയാണ് കർപ്പൂര താലം എഴുന്നുള്ളത്ത് നടത്തിയത്. ശുഭ്രവസ്ത്രം ധരിച്ച് വാലിട്ട് കണ്ണെഴുതി, കർപ്പൂര താലമേന്തി നൂറുകണക്കിന് യോഗാംഗങ്ങൾ ശീവേലിയിൽ അണിനിരന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയ്ക്കൽ എത്തിയശേഷം, പടികൾ കഴുകി അവയിൽ കർപ്പൂരപൂജയും ആരാധനയും നടത്തി. തുടർന്ന് അയ്യപ്പദർശനത്തനു ശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി. 20 ന് മാളികപ്പുറത്തെ ഗുരുതി കണ്ട് തൊഴുത് ഉപചാരം പറഞ്ഞാണ് പടിയിറക്കം. യോഗ പെരിയോൻ അമ്പാട് എ. കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് സംഘം…

Read More

ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ സംഘക്കാരുടെ ശീവേലി

  konnivartha.com: ഭക്തി നിര്‍ഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിൻ്റെ ശീവേലി എഴുന്നള്ളത്ത്. വൈകിട്ട് അഞ്ച് മണിയോടെ മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നുള്ളത്ത്. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു. എഴുന്നള്ളത്ത് പതിനെട്ടാം പടിയ്ക്കല്‍ എത്തിയപ്പോൾ പടി കഴുകി വൃത്തിയാക്കി പടിയില്‍ കര്‍പ്പൂരാരതി നടത്തി. തുടര്‍ന്ന് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്നും തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് വിരിയില്‍ എത്തി കര്‍പ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാള്‍ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ഥാടനത്തിന് സമാപനമായി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തിയ…

Read More

ഭക്തജന പ്രവാഹത്തിൽ സന്നിധാനം; തിരുവാഭരണ ദർശനം 18 വരെ

  konnivartha.com: മകരവിളക്കിന്റെ പുണ്യം ഏറ്റുവാങ്ങി കൺനിറയെ അയ്യനെ കണ്ട് തൊഴുത് മനം നിറഞ്ഞ് ഭക്തർ മലയിറങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം ജനുവരി 18 വരെ ഉണ്ടാവും.   ഞായറാഴ്ച പകൽ പമ്പയിൽ നിലയുറപ്പിച്ച ഭക്തർ അന്ന് രാത്രിയിലും തിങ്കൾ പുലർച്ചെയുമായി മലകയറിയെത്തിയത് മകരജ്യോതി ദർശനത്തിന് ശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരാൻ കാരണമായി. ആന്ധ്ര, കർണാടക, തമിഴ്‌നാട്, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് ദർശനം നടത്തി മടങ്ങുന്നവരിൽ അധികവും. മകരവിളക്ക് ദർശനം കഴിഞ്ഞ ഉടൻ സാന്നിധാനത്തു നിന്നുള്ള ഭക്തരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു.   ദിവസങ്ങൾക്ക് മുമ്പെ എത്തി പർണശാലകൾ തീർത്ത് മകരജ്യോതി ദർശനത്തിനായി കാത്തിരുന്ന അയ്യപ്പഭക്തരാണ് വിളക്ക് ദർശനത്തിന് ശേഷം ഉടൻ മലയിറങ്ങിയത്. ഭക്തരുടെ മലയിറക്കത്തെ തുടർന്നുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ സന്നിധാനത്ത് പ്രത്യേക…

Read More

പ്രധാനമന്ത്രി ഇന്ന് (ജനുവരി 16) കേരളത്തിലെത്തും

  രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു(ജനുവരി 16) കേരളത്തിലെത്തും. വൈകിട്ട് 6.45നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഐ.എൻ.എസ്. ഗരുഡയിൽ എത്തുകയും തുടർന്ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ തങ്ങുകയും ചെയ്യും. ജനുവരി 17നു രാവിലെ ഗസ്റ്റ് ഹൗസിൽനിന്നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40നു ഗുരുവായൂർ ക്ഷേത്രത്തിലും 10.15നു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഉച്ചയ്ക്കു 12നു കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ എത്തുകയും കൊച്ചിൻ ഷിപ്‌യാർഡിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് 1.30നു മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. തുടർന്ന് 2.35ന് പ്രധാനമന്ത്രി ഐ.എൻ.എസ്. ഗരുഡയിലേക്കു പുറപ്പെടുകയും അവിടെനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും ഡൽഹിയിലേക്കു മടങ്ങുകയും ചെയ്യും.

Read More

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം മെസ്സിക്ക്

  ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്‌.അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്‌, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്.   മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതി തിരഞ്ഞെടുക്കപ്പെട്ടു.8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

Read More

കോന്നി കണിയാംപറമ്പിൽ രതീഷിന്‍റെ ചികിത്സയ്ക്ക് ധനസഹായം തേടുന്നു

  konnivartha.com: 2023 ഡിസംബർ 25 ന് രാത്രിയില്‍ അപ്രതീക്ഷിതമായി സംഭവിച്ച വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ മെക്കാനിക്കൽ വെന്റിലേറ്ററില്‍ ചികിത്സയില്‍ ഉള്ള പത്തനംതിട്ട കോന്നി ചൈനാമുക്ക്  കണിയാംപറമ്പിൽ രതീഷിന്‍റെ ചികിത്സയുടെ ആവശ്യത്തിലേക്ക് വീട്ടുകാര്‍ ധനസഹായം തേടുന്നു .ഇതിനായി കൂട്ടുകാര്‍ ചേര്‍ന്ന് ഒരുക്കിയ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സഹായം അഭ്യര്‍ഥിച്ചു . നാളിതുവരെയായി ഏകദേശം 9 ലക്ഷം രൂപ ധനസഹായമായി ലഭിച്ചിട്ടുണ്ട് . അടുത്ത ബന്ധുക്കൾ പ്രിയപ്പെട്ട സൗഹൃദവലയങ്ങൾ ചേർത്ത് പിടിച്ചാണ് നിലവിൽ ചികിത്സയ്ക്കായി തുക കണ്ടെത്തിയിട്ടുള്ളത്. തുടർന്നും ചികിത്സയ്ക്കായി വലിയ തുക വേണ്ടി വരും എന്നതിനാല്‍ സഹായിക്കാന്‍ കഴിയുന്നവര്‍ അടിയന്തിരമായി സഹായം എത്തിക്കാന്‍ സന്മനസ്സ് കാണിക്കുക . Shiju as A/c No.67304156989 SBI konni branch Ifsc SBIN0070062 a/c name : shiju as a/c number :…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 15/01/2024 )

  ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം; പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു konnivartha.com: ഭക്ത ലക്ഷങ്ങളുടെ ശരണം വിളികളെ സാക്ഷിയാക്കി പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു. തിങ്കളാഴ്ച (ജനുവരി 15 ) വൈകിട്ട് 6.46 ഓടെയാണ് സന്നിധാനത്തെയും പരിസരത്തെയും ശരണ സമുദ്രമാക്കി മകരവിളക്ക് തെളിഞ്ഞത്. മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്ന ഭക്തർക്കത് പ്രാർത്ഥനാ സാക്ഷാത്കാരത്തിന്റെ നിമിഷമായി മാറി. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ നിന്ന് എത്തിയ തിരുവാഭരണ ഘോഷയാത്ര സംഘത്തിന് വൈകിട്ട് ആറുമണിയോടെ ശരംകുത്തിയിൽ വച്ച് ദേവസ്വം ബോർഡ് അധികൃതർ വരവേൽപ്പ് നൽകി സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാം പടിക്കു മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, എംഎൽഎമാരായ കെ.യു ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മറ്റ് ദേവസ്വം ഭാരവാഹികൾ എന്നിവർ ചേർന്ന് തിരുവാഭരണ പെട്ടി സ്വീകരിച്ചു. തുടർന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ആചാരപൂർവ്വം…

Read More

പ്രധാനമന്ത്രി മകരസംക്രാന്തി ആശംസകൾ നേർന്നു

മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “साधना-ध्यान और दान-पुण्य की पवित्र परंपरा से जुड़े पावन पर्व मकर संक्रांति की ढेरों शुभकामनाएं। प्रकृति के इस उत्सव पर उत्तरायण सूर्यदेव से कामना है कि वे देश के मेरे सभी परिवारजनों को सुख-समृद्धि, सौभाग्य और उत्तम स्वास्थ्य प्रदान करें।”

Read More