കൊടുമണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു konnivartha.com: കേരളത്തിന്‍റെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ വിനിയോഗിക്കുമെന്നും അതില്‍ ആദ്യ ഗഡു ഈ വര്‍ഷം തന്നെ ലഭിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൊടുമണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം കൊടുമണ്‍ ഒറ്റത്തേക്ക് മൈതാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് വേള്‍ഡ് ബാങ്കില്‍ നിന്നും ഈ തുക ലഭിക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ ഇത്രയും വലിയ തുക ചെലവഴിച്ച് കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നത്. മൂല്യവര്‍ധിത കൃഷി, ഉത്പന്നം എന്നിവയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ സാധിക്കും. അതിനായി കാപ്‌കോ എന്ന പേരില്‍ കമ്പനി രൂപീകരിച്ചു. കമ്പനിക്ക് ലൈസന്‍സും ലഭിച്ചു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം കേരളത്തില്‍ ആദ്യമായാണ് അരി ഉത്പാദന മില്‍ നടത്തുന്നത്. അടുക്കളയുടെ പ്രാധാന്യം കുറയുമ്പോള്‍…
Read Moreമാസം: ജനുവരി 2024
LIVE: ശബരിമല മകരവിളക്ക് മഹോത്സവം 2024 ( 15-01-2024)
ശബരിമല മകരവിളക്ക് മഹോത്സവം 2024 . തത്സമയ സംപ്രേക്ഷണം thanks/courtesy : Prasar Bharati/Doordarshan malayalam
Read Moreമാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമല: മന്ത്രി കെ. രാധാകൃഷ്ണൻ
konnivartha.com: ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്ക് വർധിക്കും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തീർഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങൾ പരത്താനുള്ള ശ്രമമുണ്ടായി. എന്നാൽ അതെല്ലാം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. പുറത്ത് നിന്ന് കേട്ട വാർത്തകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതായി മലയിറങ്ങിയ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തർ സാക്ഷ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഭക്തിയോടെ മലകയറുന്നവരുടെ മനസ്സ് ശുദ്ധമായിരിക്കണം. മാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമലയെന്നും മനുഷ്യർ ഒന്നാണെന്ന സന്ദേശമാണ് ഇവിടം നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreവീരമണി ദാസനെ അഭിനന്ദിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ
konnivartha.com: ഹരിവരാസനം പുരസ്കാര ജേതാവ് പി. കെ. വീരമണിദാസനെ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അഭിനന്ദിച്ചു. ഹരിവരാസനം പുരസ്കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണ് അദ്ദേഹം. ഏതെങ്കിലും സ്വാധീനത്തിന്റെ അടിസ്ഥാനത്തിലല്ല, കഴിവും അർഹതയും മാത്രം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയതെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുടെ പ്രധാന്യം ഭക്തരിലെത്തിക്കുന്നവരെ ആദരിക്കുന്നതിനായാണ് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടുകാരനായ വീരമണിദാസൻ തമിഴ് ഭാഷയുടെ ശക്തിയും ഓജസ്സും നമുക്ക് കാട്ടിത്തന്ന ആളാണ്. അത് കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ ആറായിരത്തോളം ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. വീരമണി ദാസന്റെ ആദ്യപുരസ്കാരമാണിത്. പത്മശ്രീ ഉൾപ്പെടെയുള്ള വലിയ പുരസ്കാരങ്ങളിലേക്കുള്ള തുടക്കമാവട്ടെ ഇതെന്നും മന്ത്രി ആശംസിച്ചു. മുൻവർഷ ഹരിവരാസനം പുരസ്കാര ജേതാവ് ആലപ്പി രംഗനാഥന്റെ വാക്കുകൾ ചടങ്ങിൽ മന്ത്രി ഓർമ്മിപ്പിച്ചു. ഹരിവരാസനം പുരസ്കാരം ലഭിച്ചതോടെ താൻ മഹത്വവത്കരിക്കപ്പെട്ടെന്നും…
Read Moreമകരവിളക്ക് ആശംസകള്‍
ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകരജ്യോതി ദർശനം. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയതിയാണ് ഈ ഉത്സവം നടക്കുന്നത്. അന്നേദിവസം അയ്യപ്പക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം അയ്യപ്പക്ഷേത്രത്തിന്റെ ഒരു കോണിലുള്ള പൊന്നമ്പലമേട് (കാന്തമല )എന്ന മലയുടെ മുകളിലുള്ള വനക്ഷേത്രത്തിലും ദീപാരാധന നടക്കും. ഇതിനെ മകരജ്യോതി എന്നാണ് വിശേഷിപ്പിക്കുന്നത്. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക . ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിൻറെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകം നടക്കും. തിരുവിതാംകൂർ രാജവംശത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്നു പ്രത്യേക ദൂതൻ വശം കൊണ്ടുവന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് സംക്രമവേളയിൽ അഭിഷേകം ചെയ്യുക
Read Moreപമ്പയിലും നിലയ്ക്കലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി
മകരവിളക്ക് മഹോത്സവം : പമ്പയിലും നിലയ്ക്കലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി konnivartha.com; മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ പമ്പയിലും നിലയ്ക്കലും പരിശോധന നടത്തി. ഹോട്ടലുകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. വില നിലവാര പട്ടിക അനുസരിച്ചുള്ള വിലയാണ് ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഈടാക്കുന്നത് എന്നും ഭക്ഷണം വൃത്തിയായും ശുചിയായും പാകം ചെയ്താണ് തീര്‍ഥാടകര്‍ക്കായി നല്‍കുന്നതെന്നും ഉറപ്പു വരുത്തി. മുന്‍കരുതലിന്റെ ഭാഗമായി പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെയും പരിസരത്തെയും ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന പൂര്‍ത്തിയാക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഏതെങ്കിലും വിധത്തില്‍ തീപിടിത്തം ഉണ്ടായാല്‍ നേരിടുന്നതിനായി എല്ലാ പോയിന്റുകളിലെയും ഫയര്‍ ഹൈഡ്രന്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ഫയര്‍ എക്സ്റ്റിങ്ങ്യൂഷറുകളും സജ്ജമാണ്. മകരവിളക്ക് വ്യൂ പോയിന്റുകളിലും ഫയര്‍ഫോഴ്‌സിന്റെ സേവനമുണ്ടായിരിക്കും. മണ്ഡല കാലത്തിനു മുന്‍പേ പമ്പ ആശുപത്രിയില്‍…
Read Moreമകരവിളക്ക് ദിവസത്തെ ചടങ്ങുകൾ ( (15.01.2024)
konnivartha.com പുലർച്ചെ 2 ന് പള്ളി ഉണർത്തൽ 2.15 ന്.. തിരുനട തുറക്കൽ.. നിർമ്മാല്യം 2.46 ന് മകര സംക്രാന്തി പൂജയും നെയ്യഭിഷേകവും 3 മണിക്ക് പതിവ് അഭിഷേകം 3.30 ന് .ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കും 5 മണിക്ക് തിരുനട തുറക്കും 5 .15 ന് തിരുവാഭരണ ഘോഷയാത്ര സ്വീകരിക്കാൻ പുറപ്പെടൽ 5.30 ന് ശരംകുത്തിയിൽ തിരുവാഭരണ പേടകങ്ങൾക്ക് സ്വീകരണം. 6.30 ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന തുടർന്ന് മകരവിളക്ക് ദർശനം 9.30 ന് അത്താഴ പൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട…
Read Moreഹരിവരാസന പുരസ്കാര സമർപ്പണം തിങ്കളാഴ്ച ( ജനുവരി 15 ന്) രാവിലെ 9 ന്
ഹരിവരാസന പുരസ്കാര സമർപ്പണം തിങ്കളാഴ്ച ( ജനുവരി 15 ന്) രാവിലെ 9 ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും konnivartha.com: ഈ വർഷത്തെ ഹരിവരാസനം പുരസ്കാര സമർപ്പണം തിങ്കളാഴ്ച (ജനുവരി 15 ന് ) രാവിലെ 9 ന് സന്നിധാനത്ത് നടക്കും. സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണിദാസനാണ് ഈ വർഷത്തെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായിട്ടുള്ളത്. മന്ത്രി അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. തമിഴ്, തെലുങ്ക്, കന്നട, സംസ്കൃതം എന്നീ ഭാഷകളിലായി ഏകദേശം 6,000 ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ശബരിമല ജ്യോതിമല തുടങ്ങിയ ഗാനങ്ങൾ അതിൽ എടുത്തു പറയേണ്ടവയാണ്. ദേവസ്വം…
Read Moreമലയാലപ്പുഴ പൊങ്കാല കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു
konnivartha.com: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റും പൊങ്കാലയും ഫെബ്രുവരി 20 ന് നടക്കും. പൊങ്കാല കൂപ്പൺ വിതരണം പത്തനംതിട്ട ഡിവൈഎസ് പി എസ് നന്ദകുമാർ അമ്പലപ്പുഴ സ്വദേശിനി തൻവിയ വിനോദിന് അദ്യ കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ദിലീപ് കുമാർ അധ്യക്ഷനായി. സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ,ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് ,ക്ഷേത്രം എ ഒ ഉണ്ണികൃഷ്ണൻ നായർ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ എസ് വിജയൻ ,മുൻസിപ്പൽ കൗൺസിലർ ജെറി അലക്സ്, പഞ്ചായത്ത് അംഗങ്ങളായ സുമരാജേശേഖരൻ, ഷീബ, ഉപദേശക സമിതി ജോ: സെക്രട്ടറി മോഹൻ, നല്ലൂർ കരകമ്മിറ്റി അംഗങ്ങളായ കെ കെ അനിൽ ,ശശിധരൻ നായർ, ഓമനകുട്ടൻ, പി പ്രവീൺ, ഡി ഗോപകുമാർ എന്നിവർ സംസാരിച്ചു.
Read Moreമുൻമന്ത്രി ടി.എച്ച്. മുസ്തഫ (84) അന്തരിച്ചു
മുൻമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബര്‍സ്ഥാനിലാണ് കബറടക്കം.കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 14 വർഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്നു.1977-ൽ ആലുവയിൽനിന്നാണ് ടി.എച്ച്. മുസ്തഫ നിയമസഭയിലേക്കെത്തുന്നത്. പിന്നീട് 1982, 1987, 1991, 2001 വർഷങ്ങളിൽ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1991-95 കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
Read More