konnivartha.com: ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്. മകര ജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള പത്ത് പോയിന്റുകളിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മകര ജ്യോതി ദർശനത്തിനെത്തുന്ന ഭക്തർ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നിർദേശങ്ങൾ അനുസരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർഥിച്ചു. അന്നദാനത്തിന് പുറമേ ഇത്തവണ ആദ്യമായി ജനുവരി 14, 15 തിയതികളിൽ മൂന്ന് നേരവും ഭക്തർക്കായി പ്രത്യേക ഭക്ഷണസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ഭക്തർക്ക് ഇത് പ്രയോജനപ്പെടും. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി.കെ ശേഖർബാബുവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭക്തർക്കുള്ള ലഘുഭക്ഷണമായി 80 ലക്ഷത്തോളം ബിസ്കറ്റുകൾ എത്തും. ഇതോടൊപ്പം ഇടതടവില്ലാതെ ചുക്കുവെള്ളവും ഭക്തർക്കായി നൽകും. മകരവിളക്ക് ദിനമായ നാളെ (ജനുവരി 15) പുലർച്ചെ 2.15 ന് നട തുറക്കും. 2.46 ന് നെയ്യഭിഷേകം നടത്തി മകരസംക്രമപൂജ നടത്തും.…
Read Moreമാസം: ജനുവരി 2024
കോന്നിയിലും തണുപ്പ് കൂടുന്നു : കാലാവസ്ഥാ വ്യതിയാനം
konnivartha.com : ഡിസംബര്‍ മാസം ഇക്കുറി തണുപ്പ് ഇല്ലായിരുന്നു. എന്നാല്‍ ജനുവരി പത്തു മുതല്‍ തണുപ്പ് തുടങ്ങി .മകരത്തില്‍ മഞ്ഞു പെയ്യും എന്ന് പഴമയുടെ വാക്ക് ഉണ്ട് . വെളുപ്പിനെ കടുത്ത തണുപ്പും പകല്‍ കടുത്ത ചൂടും തുടങ്ങിയതോടെ വേനല്‍ക്കാല രോഗങ്ങള്‍ ഉടലെടുത്തു . ജലാശയങ്ങള്‍ വറ്റിത്തുടങ്ങി . അച്ചന്‍ കോവില്‍ നദിയുടെ ഉത്ഭവ സ്ഥാനം മുതല്‍ കല്ലേലി വരെയുള്ള കാട്ടരുവികള്‍ വറ്റിതുടങ്ങി . ഇക്കുറി കടുത്ത ജലക്ഷാമം നേരിടും എന്നാണ് പഴമക്കാര്‍ പറയുന്നത് . നദീതീര സംസ്കാരം കുറഞ്ഞു . ആധുനിക രീതിയില്‍ ആണ് ജനതയുടെ നീക്കം . ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു . കൃഷി നിലച്ചതോടെ വയലുകള്‍ തരിശു ഭൂമിയായി .ജലം ഉള്‍വലിഞ്ഞു . ജലത്തിന്‍റെ കണികകള്‍ ഇല്ലാതാകുന്നതോടെ കണികകള്‍ ഭൌമ അന്തരീക്ഷത്തില്‍ സൂര്യ പ്രകാശം വരെ നിലനില്‍ക്കും .അപ്പോള്‍ തണുപ്പിന്‍റെ കാഠിന്യം…
Read Moreപാക് ഭീകരരെ തുരത്താൻ സൈന്യം; ‘ഓപ്പറേഷന്‍ സര്‍വ്വശക്തി’ക്ക് തുടക്കം
konnivartha.com: ജമ്മു കശ്മീരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ‘ഓപ്പറേഷന്‍ സര്‍വശക്തി’ ആരംഭിച്ച് ഇന്ത്യന്‍ സൈന്യം. പിര്‍ പഞ്ചല്‍ പര്‍വതനിരകളുടെ ഇരുഭാഗത്തുമുള്ള പാകിസ്താന്‍ ഭീകരരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ദൗത്യം. നഗ്രോട്ട ആസ്ഥാനമായ വൈറ്റ് നൈറ്റ് കോര്‍പ്‌സും, ചിന്നാര്‍ സൈന്യ വിഭാഗവും ഒരേസമയം നടത്തുന്ന ദൗത്യത്തില്‍ ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്, പ്രത്യേക ദൗത്യ സംഘം, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരും ഭാഗമാണ് . തീവ്രവാദികളെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2003-ല്‍ തുടങ്ങിയ ഓപ്പറേഷന്‍ സര്‍പ്പവിനാശില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓപ്പറേഷന്‍ സര്‍വശക്തി ആരംഭിച്ചത് . In a major step towards thwarting Pakistan’s attempts to increase terrorist activities in Jammu and Kashmir, the Indian Army is launching OperationSarvashakti, where the security forces will be targeting the terrorists…
Read Moreമൈലപ്രായില്‍ യൂത്ത് കോൺഗ്രസിന്‍റെ സമര ജ്വാല നടന്നു
konnivartha.com/ മൈലപ്രാ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് മൈലപ്രാ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സമര ജ്വാല നടത്തി . മൈലപ്രാ പഞ്ചായത്ത് പടിയിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം മൈലപ്രാ ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആകാശ് മാത്യു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്-പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റല്ലു പി.രാജു, ജില്ലാ സെക്രട്ടറി ബിബിൻ ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്, മുൻ മണ്ഡലം പ്രസിഡന്റ് മാത്യൂ തോമസ്, ഡി.സി.സി എക്സിക്യൂട്ടീവ് അംഗംജയിംസ് കീക്കരികാട്, ജനപ്രതിനിധിമാരായ സുനിൽ കുമാർ, ജെസി വർഗ്ഗീസ്, അനിത തോമസ്, കായിക വേദി ജില്ലാ പ്രസിഡന്റ് സിബി ജേക്കബ്,…
Read Moreവള്ളിക്കോട് സഹകരണ സൊസൈറ്റി : സഹകരണ മുന്നണിക്ക് വിജയം
konnivartha.com: കോന്നി വള്ളിക്കോട് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പിൽ സഹകരണ മുന്നണിക്ക് മികച്ച ഭൂരിപക്ഷത്തിൽ വിജയം.കെ ജി മുരളീധരൻ നായർ, മോഹനൻ നായർ, കെ എൻ രഘുനാഥൻ, പി ആർ രാജൻ, എസ് രാജേഷ്, അജിത എൻ നായർ, ചന്ദ്രമതി യശോധരൻ, ജോമിനി ജേക്കബ്, എ വസുമതി, പി ജി ശശിധര കുറുപ്പ് എന്നിവരാണ് വിജയിച്ചത്. വിജയികൾക്ക് എൽഡിഎഫ് നേതൃത്വത്തിൽ സ്വീകരണം നൽകി .സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, സിപിഐ ജില്ലാ കമ്മിറ്റി അംഗം ജയകുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി എസ് കൃഷ്ണകുമാർ, എം എസ് ഗോപിനാഥൻ ,ആർ മോഹനൻ നായർ, കെ ആർ ജയൻ, ടി രാജേഷ് കുമാർ, ലോക്കൽ സെക്രട്ടറി സി സുമേഷ്, ഡി ഉല്ലാസ്, ജനതാദൾ എസ് നേതാവ് സോമൻ…
Read More“ഗ്രാമവൃക്ഷത്തിലെ കുയിലിന്‍റെ” പ്രദർശനം സംഘടിപ്പിക്കും
konnivartha.com: കുമാരനാശാൻ യാത്രയായിട്ട് 100 വർഷം തികയുന്ന ജനുവരി16 ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ സിനിമാശാലകളിൽ വിഖ്യാത ചലച്ചിത്രകാരൻ കെ.പി കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിലിന്‍റെ പ്രദർശനം സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ട്രിനിറ്റി മൂവിമാക്സിൽ 16, 17 തീയതികളിൽ നൂൺ ഷോയും (രാവിലെ 11 മണിക്ക് )18 ന് നൂൺ ഷോയും ഫസ്റ്റ് ഷോയും (വൈകിട്ട് 6 മണിക്ക് )ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു . പത്തനംതിട്ട പ്രസ് ക്ലബ് ലൈബ്രറി & മീഡിയ റിസർച്ച് സെന്ററും, ദേശത്തുടിയും ഫിലിം ലവേഴ്സ് ക്ലബ്ബുമാണ് സംഘാടകർ.ഷോയുടെ വിവരങ്ങൾക്ക് എം. എസ് . സുരേഷ് (9447945710)ജി.വിശാഖൻ,(8075608214-9995423950)രാജേഷ് ഓമല്ലൂർ(9446394229) എന്നിവരുടെ നമ്പരിൽ ബന്ധപ്പെടുക
Read Moreമത്സ്യത്തൊഴിലാളി : പ്രത്യേക ജാഗ്രതാ നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം 13.01.2024: കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.മേൽ പറഞ്ഞ തീയതിയിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Read Moreയുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8468 കോടി രൂപ
konnivartha.com/ കൊച്ചി: മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8468 കോടി രൂപ കഴിഞ്ഞതായി 2023 ഡിസംബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 67 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളിലും ബാക്കി മിഡ്, സ്മോള്‍ ക്യാപുകളിലാണെന്നും ഡിസംബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, കോട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ എന്നിവയിലാണ് ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളോടെ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുയോജ്യമായതാണ് 2005-ല്‍ ആരംഭിച്ച യുടിഐ വാല്യു ഫണ്ട്.
Read Moreമകരവിളക്ക് മഹോത്സവം : ഫയർഫോഴ്സിന്റെ 35 സ്ട്രക്ച്ചർ ടീം രംഗത്തുണ്ടാകും
konnivartha.com: മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം രംഗത്ത് ഉണ്ടാകുമെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ് വൊളണ്ടിയർമാർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് സ്ട്രക്ചർ ടീമിന്റെ ദൗത്യം. വിവിധ പോയിന്റുകളിൽ 24 മണിക്കൂറും ഇവർ സജ്ജരായിരിക്കും. സിവിൽ ഡിഫൻസ് വൊളണ്ടിയർമാരെയും ആപ്ത മിത്ര വൊളണ്ടിയർമാരെയും ഉൾപ്പെടുത്തിയാണ് സ്ട്രക്ചർ ടീമിന്റെ പ്രവർത്തനം. മരക്കൂട്ടം മുതൽ പാണ്ടിത്താവളം വരെ 12 പോയിന്റുകളാണ് ഫയർഫോഴ്സിന് ഉള്ളത്. കൂടുതൽ മുൻകരുതലിന്റെ ഭാഗമായി പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെയും പരിസരത്തെയും ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും ഇതിനോടകം പരിശോധന പൂർത്തിയാക്കി വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിൽ തീപിടിത്തം ഉണ്ടായാൽ…
Read Moreമകരവിളക്കിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി 1000 പോലീസ് ഉദ്യോഗസ്ഥ൪ കൂടി
സന്നിധാനത്ത് ഡി.ജി.പിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേ൪ന്നു konnivartha.com: ഈ വ൪ഷത്തെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി ആയിരം പോലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദ൪വേഷ് സാഹിബ് പറഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി ചേ൪ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എസ്.പി.മാ൪, 19 ഡി.വൈ.എസ്.പിമാ൪, 15 ഇ൯സ്പെക്ട൪മാ൪ അടക്കമാണ് ആയിരം പേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം. മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ എല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്ത൪ക്കായി കൃത്യമായ എക്സിറ്റ് പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദ൪ശനത്തിനായി ഭക്ത൪ ഒത്തുകൂടുന്ന ഇടങ്ങളിൽ എല്ലാം വെളിച്ചം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേ൪ന്ന് കൃത്യമായ ഏകോപനത്തോടെയാണ്…
Read More