തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടു

  konnivartha.com: മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു . പുത്തൻമേട കൊട്ടാരത്തിന് മുമ്പിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരിച്ച ഘോഷയാത്രാസംഘം ആദ്യദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാംദിവസം ളാഹ വനംവകുപ്പ് സത്രത്തിലാണ് താവളം. മൂന്നാംദിവസം വൈകിട്ട് ശബരിമലയിൽ എത്തിച്ചേരും. പന്തളംകൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് ആശൂലമായതിനാൽ ഇത്തവണ രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര പുറപ്പെട്ടത്‌ . കൊട്ടാരത്തിലും ക്ഷേത്രത്തിലും രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടായില്ല

Read More

മകരപ്പൊങ്കൽ: സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി

  konnivartha.com: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും. മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കൽ എന്നിവ പ്രമാണിച്ചാണ് അവധി.

Read More

അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് : ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 13 ന് ആരംഭിക്കും

             konnivartha.com: അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന്  (ജനുവരി 13) രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാർച്ച് രണ്ട് വരെയാണ്. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക. വനം വകുപ്പിന്റെ www.forest.kerala.gov.in സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാം.

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/01/2024 )

  ജന്മനക്ഷത്രത്തിൽ ഡോ.കെ.ജെ യേശുദാസിന് നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി ഗാനഗന്ധ൪വ്വ൯ ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ജനുവരി 12 ന് വെള്ളിയാഴ്ച ഡോ.കെ.ജെ യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരിൽ പുല൪ച്ചെ 3.15 ന് ഗണപതിഹോമവും രാവിലെ ഏഴിന് മു൯പായി നെയ്യഭിഷേകവും നടത്തി. 7.30 ന് ഉഷപൂജയ്ക്കൊപ്പം സഹസ്രനാമാ൪ച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തി. ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകൾ നടത്തിയത്. എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതമായ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേ൪ന്നാണ് തീരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക വഴിപാടുകൾ പൂ൪ത്തിയാക്കിയത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകൾ നടന്നത്. വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം…

Read More

അമ്മമാരടങ്ങുന്ന അരുവാപ്പുലത്തെ ഭക്തജന കൂട്ടായ്മ അയ്യപ്പന്‍ കഞ്ഞി നടത്തി

  konnivartha.com: മണ്ഡലകാലത്ത് തുടർച്ചയായി കോന്നി അരുവാപ്പുലത്തെ കുടുംബശ്രീ കൂട്ടായ്മ ഈ വർഷവും തമിഴ്നാട്ടിൽ നിന്നും അച്ചൻകോവിൽ കാനന പാത വഴി നടന്നു വരുന്ന അയ്യപ്പ സ്വാമിമാർക്ക് അന്നദാന വഴിപാടായി കഞ്ഞി സമർപ്പിക്കുന്ന ചടങ്ങ് ഈ വർഷവും വളരെ വിപുലമായി കൊണ്ടാടി. അന്നദാനച്ചടങ്ങിൽ വാർഡ് മെമ്പർ സ്മിത സന്തോഷ് ആശംസ അറിയിച്ചു. രാവിലെ 11 മണിക്കു തുടങ്ങിയ അന്നദാനം രാത്രി വൈകിയും തുടർന്നു. ശേഷം അയ്യപ്പ ഭക്തിഗാന ഭജനയോടുകൂടി ഈ വർഷത്തെ അന്നദാനത്തിന് സമാപനം കുറിച്ചു. തുർന്നുള്ള വർഷങ്ങളിലും വളരെ വിപുലമായി അന്നദാനച്ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അമ്മമാരടങ്ങുന്ന ഒരു കൂട്ടം ഭക്തജന കൂട്ടായ്മ.

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 12/01/2024 )

കൊടുമണ്‍ റൈസ് മില്‍ ഉദ്ഘാടനം 15 ന് കൊടുമണ്‍ റൈസ് മില്ലിന്റെ ഉദ്ഘാടനം ജനുവരി 15 നു രാവിലെ 10നു കൊടുമണ്‍ ഒറ്റത്തേക്ക് മൈതാനത്ത് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കൃഷി മന്ത്രി പി പ്രസാദ് സ്വിച്ച് ഓണ്‍ കര്‍മവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കും. ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍,ജില്ലാ കളക്ടര്‍ എ ഷിബു, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍,  വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്തില്‍ നിന്നും ഒന്നരകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ…

Read More

ദേശീയ യുവജന ദിനാഘോഷം സംഘടിപ്പിച്ചു

  konnivartha.com: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘത്തിന്‍റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. തോന്നയ്ക്കൽ സായ്​ഗ്രാമത്തിലെ സത്യസായ് ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടി വി ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്‍റെ ദർശനങ്ങൾ യുവതലമുറയ്ക്ക് എന്നും മാർഗദീപമായിരിക്കുമെന്ന് വി. ശശി എം.എൽ.എ പറഞ്ഞു. സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗത്തിന് ശേഷമാണ് ഭാരതത്തെ ലോകരാജ്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഇന്ന് രാജ്യം ലോകത്തിൻ്റെ നേതൃ രംഗത്തേക്ക് ഉയർന്നു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഐ ഐ എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഠിനാധ്വാനത്തിലൂടെയും സ്മാർട്ട് വർക്കിലൂടെയും വിദ്യാർത്ഥികൾ പരമാവധി ഉയരത്തിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സമയം പാഴാക്കിക്കളയരുതെന്നും അദ്ദേഹം വിശദീകരിച്ചു. നെഹ്റു യുവ കേന്ദ്ര സംഘതൻ സ്റ്റേറ്റ്…

Read More

ഇന്ത്യയിലെ ആദ്യത്തെ വനിതാ നിർമ്മിത ഉപഗ്രഹം : വീസാറ്റ്

  konnivartha.com: പൂജപ്പൂര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വികസിപ്പിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ നിർമ്മിത ഉപഗ്രഹമായ വീസാറ്റ് (Women Engineered Satellite) ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എൽ.ബി.എസ് വനിതാ എഞ്ചിനിയറിംഗ് കോളേജിലെ അദ്ധ്യാപികമാരായ ഡോ. ലിസ്സി എബ്രഹാം, ഡോ. രശ്മി. ആർ. ഡോ.സുമിത്ര. എം.ഡി. വിദ്യാർത്ഥി കോർഡിനേറ്റർമാരായ ദേവിക. ഡി.കെ, സൂര്യ ജയകുമാർ, ഷെറിൽ മറിയം ജോസ് എന്നിവരും എൽ.ബി.എസ് കോളേജിന്റെ പ്രതിനിധിയായി ഗോപകുമാർ. ജി യും എൽ.ബി.എസ് സെന്ററിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ഡയറക്ടർ മുജീബ് റഹ്‌മാൻ. എ. കെ. എന്നിവരുമാണ് ചടങ്ങിൽ പങ്കെടുത്തത്. വീസാറ്റ് ആകാശത്തിലേക്ക് കുതിച്ചുയുർന്നുകൊണ്ട് എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സുപ്രധാന ചുവടുവെയ്പ്പിൽ പങ്ക് വഹിച്ചുകൊണ്ടിരിക്കുകയാണ്. ഐ.എസ്.ആർ.ഒ-യുടെ 60-ാം വാർഷിക പി.എസ്.എൽ.വി മിഷൻ വിക്ഷേപണത്തോടനുബന്ധിച്ച് ശ്രീഹരിക്കോട്ടയിൽ…

Read More

സ്വാതി സംഗീത പുരസ്‌കാരം  പി.ആർ.കുമാര കേരളവർമ്മയ്ക്ക്

  ഇന്ത്യൻ സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകൾ നൽകിയ സംഗീതപ്രതിഭകൾക്ക് കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരമായ സ്വാതി സംഗീത പുരസ്‌കാരം പ്രഖ്യാപിച്ചു. 2021 വർഷത്തെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. പ്രമുഖ കർണ്ണാടക സംഗീതജ്ഞൻ പി.ആർ.കുമാര കേരളവർമ്മയ്ക്കാണ് 2021 ലെ പുരസ്‌കാരം. കർണ്ണാടക സംഗീതത്തിന്റെ വിവിധ മേഖലകളിൽ നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് കുമാര കേരളവർമ്മയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും സർട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര വിതരണ തീയതി പിന്നീട് പ്രഖ്യാപിക്കും. ഡോ.കെ.ഓമനക്കുട്ടി ചെയർപേഴ്സണും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മെമ്പർ സെക്രട്ടറിയും സംഗീതജ്ഞൻമാരായ പാർവതീപുരം എച്ച്.പത്മനാഭ അയ്യർ, കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായുള്ള പുരസ്‌കാര നിർണ്ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഏറ്റവുമധികം സ്വാതിതിരുനാൾ കൃതികൾ പാടിയിട്ടുള്ള സംഗീതജ്ഞനും മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജ സ്വാമികൾ,…

Read More

ആവേശകൊടുമുടിയില്‍ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ജനുവരി 12 ന് സമാപനം

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ജനുവരി 12 ന് സമാപനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അറുപത്തിയഞ്ചാമത് കായികോത്സവത്തില്‍ ഗ്രൂപ്പ് 10 മത്സര ഇനങ്ങളായ സോഫ്റ്റ്‌ബോള്‍, ബോള്‍ ബാഡ്മിന്റണ്‍, ടഗ് ഓഫ് വാര്‍, പവര്‍ ലിഫ്റ്റിംഗ് എന്നീ മത്സരങ്ങള്‍ക്കാണ് ജില്ല ആതിഥ്യമരുളിയത്. കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, കതോലിക്കേറ്റ് സ്‌കൂള്‍ ഓഡിറ്റോറിയം, മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ യാണ് സ്‌കൂള്‍ കായികോത്സവം ഉദ്ഘാടനം ചെയ്തത്   പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവം : സംസ്ഥാന സ്‌കൂള്‍ കായികോത്സവം ആണ് . കേരളത്തിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്ന വലിയ കായികോത്സവം. ഇത് സര്‍ക്കാര്‍ വലിയ രീതിയില്‍ പരിഗണിക്കുന്നില്ല എന്ന് കായിക താരങ്ങള്‍ പറയുന്നു .…

Read More