ഭക്തിയെ ഉണ൪ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാ൪ഗം ഓർമ്മപ്പെടുത്തുന്നതാണ് ഓരോ ഉത്സവങ്ങളും : ശബരിമല മേൽശാന്തി പി.എ൯ മഹേഷ് നമ്പൂതിരി konnivartha.com: ഭക്തിയെ ഉണ൪ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാ൪ഗമെന്തെന്ന് ഓ൪മ്മപ്പെടുത്തുകയാണ് ഓരോ ഉത്സവങ്ങളുടെയും പ്രധന ഉദ്ദേശ്യമെന്ന് ശബരിമല മേൽശാന്തി പി.എ൯. മഹേഷ് നമ്പൂതിരി പറഞ്ഞു. മണ്ഡലകാലം പൂർത്തിയാക്കി മകരവിളക്കിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല. എല്ലാ വർഷത്തെയും പോലെ ആചാരങ്ങളും ചടങ്ങുകളും നടത്തി ജനുവരി 15ന് അയ്യപ്പ ഭഗവാന് തിരുവാഭരണം ചാർത്തും. തുടർന്ന് നടക്കുന്ന ദീപാരാധന ഏറെ പ്രാധാന്യമുള്ളതാണ്. ഭക്തരെ സംബന്ധിച്ചിടത്തോളം മകരവിളക്ക് ദർശിക്കുക എന്നാൽ വലിയ അനുഭൂതിയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreമാസം: ജനുവരി 2024
മകരവിളക്ക്: തീര്‍ഥാടക വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി പ്രത്യേക സംഘം
konnivartha.com: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദര്‍ശനത്തിനായുള്ള ജില്ലയിലെ വ്യൂ പോയിന്റുകള്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സന്ദര്‍ശിച്ചു. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്പ ഹില്‍ ടോപ്, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ വ്യൂ പോയിന്റുകള്‍ സന്ദര്‍ശിച്ച സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി. വ്യൂ പോയിന്റുകളില്‍ ബാരിക്കേഡുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും വാട്ടര്‍ അഥോറിറ്റിയും ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ആംബുലന്‍സ് സജ്ജീകരണം ഉള്‍പ്പെടുന്ന വൈദ്യസംഘത്തെ ഓരോ വ്യൂ പോയിന്റിലും ക്രമീകരിക്കും. ശബരിമല എഡിഎം സൂരജ് ഷാജി, ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍/വാര്‍ത്തകള്‍ ( 11/01/2024 )
നെടുങ്കുന്നുമല ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാകും : ഡപ്യൂട്ടി സ്പീക്കര്‍: നെടുങ്കുന്നുമല ടൂറിസം പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം konnivartha.com: അടൂര്‍ നെടുങ്കുന്നുമല ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പാട്ടവ്യവസ്ഥയില്‍ പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് നല്‍കുന്നതിന് അംഗീകാരം ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 2023-24 ബജറ്റില്‍ വകയിരുത്തി 23.50 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. വിനോദസഞ്ചാരകേന്ദ്രമാകാന്‍ തയ്യാറെടുക്കുന്ന ഇവിടെ ഹാന്‍ഡ് റെയിലോടുകൂടിയ നടപ്പാതകള്‍, ലാന്‍ഡ് സ്‌കേപ്പിംഗ്, സന്ദര്‍ശകര്‍ക്കാവശ്യമായ ഇരിപ്പിടങ്ങള്‍, കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ള വിശാലമായ കളിസ്ഥലം, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വിവിധ ശില്‍പങ്ങള്‍, ലൈറ്റ് ആന്റ്‌റ് സൗണ്ട് ക്രമീകരണങ്ങള്‍, ബയോ ടോയ്‌ലറ്റുകള്‍, വിദൂരക്കാഴ്ചകള്‍ക്കായി 12 മീറ്ററോളം ഉയരം വരുന്ന രണ്ട് വാച്ച് ടവറുകള്‍, മാലിന്യ സംസ്‌ക്കരണം, പാര്‍ക്കിങ് സൗകര്യം എന്നിവ ഉള്‍പ്പെടെ വന്‍ പദ്ധതികളാണ് ഒരുക്കുന്നത്. ഭൂമി…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 11/01/2024 )
മകരവിളക്കിന് ഒരുങ്ങി സന്നിധാനം; ക്രമീകരണങ്ങൾ പൂ൪ത്തിയായി മകരജ്യോതി ദ൪ശനത്തിനെത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് അന്നദാനത്തിനു പുറമേ സൗജന്യ ഭക്ഷണം നൽകും മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന ഭക്ത൪ക്ക് പരമാവധി സൗകര്യങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. നാലു ലക്ഷത്തിലധികം ഭക്ത൪ മകരജ്യോതി ദ൪ശിക്കുമെന്നാണ് കരുതുന്നത്. അവ൪ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളം, സ്നാക്സ്, ഭക്ഷണം എന്നിവ വിതരണം ചെയ്യും. ഈ വ൪ഷം സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദ൪ശനത്തിനായി എത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് ജനുവരി 14, 15 തീയതികളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാ൯ ദേവസ്വം ബോ൪ഡ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 60 ദിവസമായി അന്നദാനം നൽകുന്നുണ്ട്. അന്നദാനത്തിനു പുറമേയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പരമാവധി പത്ത് പോയിന്റുകളിൽ മകരജ്യോതി ദ൪ശനത്തിനുള്ള സംവിധാനമുണ്ടാകും. ഇവിടങ്ങളിലേക്കാവശ്യമായ സുരക്ഷാ വേലികൾ, പ്രകാശ ക്രമീകരണം എന്നിവ…
Read Moreഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റാൽ കർശന നടപടി
അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകും konnivartha.com: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ശക്തമായി ആരംഭിക്കുന്നു. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18004253182 എന്ന ടോൾ ഫ്രീ നമ്പർ മുഖേന പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണ്. പൊതുജനങ്ങളും മരുന്ന് വ്യാപാരികളും എ.എം.ആറിനെപ്പറ്റി അവബോധമുള്ളവരാകണമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള വ്യാപകമായി ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ.എം.ആർ. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം രോഗാണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധ…
Read Moreഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി ടെക്നോപാർക്ക് മാറുകയാണ്
konnivartha.com: നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്നോപാർക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺടൗൺ പ്രോജക്ടിന്റെ ഭാഗമായുള്ള നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാൻഡുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഇതിലൂടെ സാധ്യമാകും. മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവർത്തനാന്തരീക്ഷം ഒരുക്കിയും കൂടുതൽ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവരസാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റങ്ങളിൽ രാജ്യത്തിന് മാതൃകയായിത്തീർന്ന നിരവധി മുൻകൈകൾ കേരളത്തിന്റേതായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനി, ആദ്യത്തെ ഐ ടി പാർക്ക്, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവയെല്ലാം ആരംഭിച്ചത് കേരളത്തിലാണ്. രാജ്യത്തെ ആദ്യത്തെ ഐ ടി…
Read Moreകോന്നി മെഡിക്കല്‍ കോളേജ് :ആനകുത്തിയിലെ ബോര്‍ഡ് ഇങ്ങനെ ആണ്
konnivartha.com: കോന്നി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന ആംബുലന്‍സ് അടക്കം ഉള്ള വാഹനങ്ങള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുവാന്‍ ഉള്ള ദിശാ സൂചന ബോര്‍ഡുകള്‍ ഇല്ല . ആനകുത്തിയിലെ ബോര്‍ഡ് ഇങ്ങനെ ആണ് .ഉള്ളത് കീറിപറിഞ്ഞു ,നല്ലൊരു ബോര്‍ഡ് വെക്കാന്‍ സാധിച്ചാല്‍ ഉപകാരം . ആനകുത്തി എന്ന സ്ഥലത്ത് ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇവിടെ നിന്നും റോഡു രണ്ടായി പിരിയുന്നു . ഒന്ന് കുമ്മണ്ണൂർ ഭാഗത്തേക്കും ഒന്ന് മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും . ഇവിടെ ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇതിനാല്‍ നേരെ ഉള്ള കുമ്മണ്ണൂർ റോഡിലേക്ക് ആംബുലന്‍സ് അടക്കം കടന്നു വന്നു ഫോറസ്റ്റ് ഓഫീസ് വരെ എത്തുന്നു . ഇവിടെ വനം തുടങ്ങുന്നതിനാല്‍ ചെക്ക് പോസ്റ്റ് അടച്ചു വെച്ചു . ഇതിനാല്‍ രോഗികളെയും കൊണ്ട് വീണ്ടും നാല്…
Read Moreഅന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ വാഗമണിൽ
konnivartha.com: അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ 2024 ന് വാഗമൺ വേദിയാകും. മാർച്ച് 14, 15, 16, 17 തീയതികളിലാണ് ഫെസ്റ്റിവൽ. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്റോ സ്‌പോർട്‌സ് അഡ്വഞ്ചർ ഫെസ്റ്റിവലാണ് നാല് ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ. പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്ന് അന്തർ ദേശീയ തലത്തിൽ പ്രശസ്തരായ നൂറിലധികം ഗ്ലൈഡർമാർ പരിപാടിയുടെ ഭാഗമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ആറ് ഇനങ്ങളിലായി പാരാഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ഇത് കൂടാതെ സാഹസിക ടൂറിസം…
Read Moreപ്രവാസികളോട് സർക്കാരുകൾ കാണിക്കുന്ന അവഗണന അനുവദിക്കുകയില്ല
konnivartha.com: പത്തനംതിട്ട: പ്രവാസികളോട് കേന്ദ്ര കേരള സർക്കാരുകൾ കാണിക്കുന്ന അവഗണനക്കെതിരെ പ്രവാസി ലീഗ് നടത്തിയ അവകാശ സമരം താക്കീതായി. റെയിൽവെയിൽ മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക. പ്രവാസി പുനരധിവാസം ഉറപ്പാക്കുക, പ്രവാസി കുടിയേറ്റ നിയമം നടപ്പിലാക്കുക, തിരിച്ചു വന്ന പ്രവാസികൾക്ക് ദേശീയ തലത്തിൽ ആരോഗ്യ പദ്ധതി നടപ്പിലാക്കുക, അറുപത് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷനടക്കമുള്ള ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവാസി ലീഗ് സമരം. പത്തനംതിട്ട ബിഎസ്എൻഎൽ ഓഫീസിന് മുമ്പിൽ നടന്ന സമരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ K.E.അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു. പ്രവാസികളൊട് കേന്ദ്ര കേരള സർക്കാരുകൾ കാണിക്കുന്ന അനീതി പൊറുക്കാനാവാത്ത താണെന്ന് കെ ഇ. പറഞ്ഞു. പ്രവാസികൾ നമ്മുടെ രാഷ്ട്രത്തിന്റെ വികസന മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചവരാണ്. അവർ തികഞ്ഞ അവഗണനയും, അനീതിയും നേരിടുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി ലീഗ്…
Read Moreമനുഷ്യ ചങ്ങലയിൽ മുഴുവൻ ചുമട്ടു തൊഴിലാളികളും പങ്കെടുക്കും:സി ഐ ടി യു
konnivartha.com: പത്തനംതിട്ട : ജനുവരി 20 ന് നടക്കുന്ന മനുഷ്യ ചങ്ങലയിൽ മുഴുവൻ ചുമട്ടു തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കും. പത്തനംതിട്ട ജില്ലാ ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (CITU).യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആനത്തലവട്ടം ആനന്ദൻ നഗറിൽ ( ഗീതാഞ്‌ജലി ഓഡിറ്റോറിയം ) നടന്നു. സി ഐ ടി യു പത്തനംതിട്ട ജില്ലാ സെക്രട്ടറി പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. സി. രാജഗോപാലൻ Ex MLA അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മലയാലപ്പുഴ മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജെ. അജയകുമാർ, എൻ. കെ. ജയപ്രകാശ്, കെ.കെ.സുകുമാരൻ, ആർ. ഉണ്ണികൃഷ്ണപിള്ള ExMLA എന്നിവർ അഭിവാദ്യം ചെയ്തു.ടി. വി. സ്റ്റാലിൻ സ്വാഗതവും പി.ജി. പ്രസാദ് നന്ദിയും…
Read More