konnivartha.com: സന്നിധാനത്ത് നൃത്ത വിസ്മയം തീർത്ത് ബാംഗ്ലൂർ സ്വദേശികളായ അച്ഛനും മകനും. മൈക്കോ വിജയ കുമാറും അദ്ദേഹത്തിന്റെ മകൻ ധ്രുവ്.വി. കുമാറും ചേർന്നാണ് ബുധനാഴ്ച വൈകിട്ട് സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്ത ഓഡിറ്റോറിയത്തിൽ നൃത്തശില്പം അവതരിപ്പിച്ചത്. അയ്യപ്പ കീർത്തനങ്ങൾ ഉൾപ്പെടുത്തിയ ഭരതനാട്യ നൃത്ത രൂപമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചത്.കഴിഞ്ഞ 30 വർഷമായി നൃത്തം അഭ്യസിക്കുന്ന വിജയകുമാർ നിലവിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. 2016 വരെ സ്ഥിരമായി സന്നിധാനത്ത് എത്തി ഇത്തരത്തിൽ നൃത്തശില്പം അവതരിപ്പിച്ചിരുന്ന ഇദ്ദേഹം എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ മകരവിളക്ക് കാലത്ത് ശബരിമലയിലെത്തിയത്. ശബരിമല സന്നിധാനത്ത് എത്തി നൃത്തശില്പം അവതരിപ്പിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമാണ് ഉള്ളത്. ദേവസ്വത്തിന്റെ ഭാഗത്തുനിന്നും മറ്റ് വകുപ്പുള്ള ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. വരും വർഷങ്ങളിലും സംവിധാനത്തെത്തി അയ്യപ്പന് കാണിക്കയായി നൃത്തം അവതരിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും…
Read Moreമാസം: ജനുവരി 2024
ഭക്തിസാന്ദ്രം ജീവനക്കാരുടെ ഗാനസന്ധ്യ
konnivartha.com: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പ് ജീവനക്കാ൪ അവതരിപ്പിച്ച ഗാനസന്ധ്യ ഭക്തിസാന്ദ്രം. ആരോഗ്യം, റവന്യൂ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് ഭക്തിഗാനാ൪ച്ചന നടത്തി ഭക്തരുടെ മനം കുളി൪പ്പിച്ചത്. പമ്പ, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെ കീഴിലുളള ഇ൯സ്പെക്ഷ൯ സ്ക്വാഡ്, സാനിറ്റേഷ൯ സ്ക്വാഡ് തുടങ്ങി വിവിധ സ്ക്വാഡുകളായി പ്രവ൪ത്തിക്കുന്ന ജീവനക്കാരാണിവ൪. 34 പേരുടെ സംഘമാണ് ഗാനാ൪ച്ചനയിൽ പങ്കാളികളായത്. അയ്യപ്പ ഗീതങ്ങളും കൃഷ്ണ സ്തുതികളും ദേവീ സ്തുതികളും ശിവസ്തുതികളും ഉൾപ്പടെയുള്ള ഉൾപ്പടെ നിരവധി ഗാനങ്ങൾ ആലപിച്ചു. ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ഗാനാ൪ച്ചനയിൽ 12 ഗാനങ്ങളാണ് ആലപിച്ചത്. വെങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയ൪ ഹെൽത്ത് ഇ൯സ്പെക്ട൪ കണ്ണൂ൪ പിണറായി സ്വദേശിയായ പ്രമോദ് കണ്ണന്റെയും വൈത്തിരി താലൂക്ക് ഓഫീസിലെ സീനിയ൪ ക്ല൪ക്കും വയനാട് സ്വദേശിയുമായ ഹരീഷ് നമ്പ്യാരുടെയും നേതൃത്വത്തിലാണ് ഗാനാ൪ച്ചന അരങ്ങേറിയത്. ശ്രീരഞ്ജിനി, പ്രണവപ്രിയ തുടങ്ങിയ മ്യൂസിക്…
Read Moreസൗഹൃദക്ലബ് വിദ്യാര്‍ഥികളില്‍ നേതൃത്വപാടവം സൃഷ്ടിക്കും : ഡപ്യൂട്ടി സ്പീക്കര്‍
സൗഹൃദക്ലബ്ബിന്റെ പ്രവര്‍ത്തനം കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും നേതൃത്വപാടവവുംസൃഷ്ടിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ പഴകുളം പാസ് ട്രൈയിനിംഗ് സെന്ററില്‍ സംഘടിപ്പിച്ച സൗഹൃദ സ്റ്റുഡന്റസ് കണ്‍വീനേഴ്‌സ് ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഹയര്‍സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡള്‍സെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിദഗ്ദര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. ജില്ലാ കോഡിനേറ്റര്‍ ഡോ.സുനില്‍ അങ്ങാടിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.അജിത് ആര്‍ പിള്ള , അനീഷ് കുമാര്‍ , ഡോ. സെബിന്‍ കൊട്ടാരം, ഷൈജു, ബിന്ദു ചന്ദ്രന്‍, ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
Read Moreഡോ.കെ.ജെ യേശുദാസ്സ് : അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകൾ
ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസിന് മംഗളങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് konnivartha.com: ജൻമനക്ഷത്രത്തിൽ (ജനുവരി 12 ന് ) ഭാവഗായകനായി ശബരിമല അയ്യപ്പ സ്വാമിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് വക പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും . എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതം ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേരുകയാണ് തീരുവിതാംകൂർ ദേവസ്വം ബോർഡ്. ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ദേഹത്തിന്റെ ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകൾ നടത്തും. ജനുവരി 12 ന് വെള്ളിയാഴ്ച ഡോ.കെ.ജെ യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരിൽ പുലർച്ചെ ഗണപതിഹോമവും സഹസ്രനാമാർച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തും. ഗാനഗന്ധർവ്വനു വേണ്ടി നെയ്യഭിഷേകവും നടത്തുന്നുണ്ട്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകൾ നടത്തുക. ശബരിമല അയ്യപ്പ സ്വാമിയെ ഉണർത്തുന്ന അയ്യപ്പസുപ്രഭാതവും ഉറക്കുന്ന…
Read Moreമകരമാസ പൂജ : ജനുവരി 16 മുതൽ 20 വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു
konnivartha.com: മകരമാസ പൂജാ സമയത്തെ ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന് 50,000 പേർക്കും 17 മുതൽ 20 വരെ പ്രതിദിനം 60,000 പേർക്കും ദർശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളിൽ പമ്പ, നിലക്കൽ, വണ്ടിപ്പെരിയാർ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ മാത്രം സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.
Read Moreകെ.സി.എസ്.എം.ഡബ്ല്യുവിന് പുതിയ ഭരണസമിതി
konnivartha.com/ വാഷിംഗ്ടണ്‍ ഡി.സി: നാൽപതാം വാർഷീകം ആഘോഷിക്കുന്ന കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്‌ടൺ, 2024 ലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. മെരിലാന്റിലെ Thomas Wootton High School ൽ വച്ചുനടന്ന വിപുലമായ ക്രിസ്‌മസ് ആഘോഷച്ചടങ്ങിൽ വച്ച് പുതിയ ഭാരവാഹികളെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി. വാഷിങ്ങ്റ്റൺ മെട്രോ ഏരിയായിൽ സുപരിചിതനും, കലാസാംസ്കാരിക വേദിയിൽ സ്ഥിരം സാന്നിദ്ധ്യവും, കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്ടന്‍റെ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനുമായ ശ്രീ സുരേഷ് നായരാണ് സംഘടനയുടെ പുതിയ സാരഥി. കഴിഞ്ഞ നാൽപതു വർഷങ്ങളായി ഡിസി വാഷിങ്ങ്‌ടൺ മെട്രോ പ്രദേശത്തെ മലയാളികളിലേക്കെത്തിക്കുന്ന സേവനങ്ങൾ തുടരുന്നതോടൊപ്പം തന്നെ ധാർമികമൂല്യങ്ങൾക്ക് അപച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും അതിന്റെ മൂല്യങ്ങളും പുതു തലമുറയിലേക്കു പകരാനുതകുന്ന പല പ്രവർത്തനങ്ങൾക്കും പുതിയ നേതൃത്വം പ്രാധാന്യം നല്കുന്നതായിരിക്കുമെന്ന് സുരേഷ് നായർ കമ്മറ്റിയെ പരിചയപ്പെടുത്തവേ…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 10/01/2024 )
ലോക്‌സഭ തെരഞ്ഞെടുപ്പ് : സ്‌കൂള്‍ കെട്ടിടങ്ങള്‍ രൂപഭേദം വരുത്തരുത് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ നിലവില്‍ പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി ഇല്ലാതെ രൂപഭേദം വരുത്തരുതെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പിയര്‍ എഡ്യുക്കേറ്റേഴ്‌സ് പരിശീലനം ആരംഭിച്ചു കൗമാരആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള പിയര്‍ എഡ്യുക്കേറ്റര്‍ ചാത്തങ്കരി ബ്ലോക്ക്തല പരിശീലന പരിപാടി തിരുവല്ല താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാലില്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ക്കായാണ് നാലു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി നടത്തുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും തിരുവല്ല നഗരസഭയുടെയും കീഴില്‍ വരുന്ന സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കൗമാരകാലത്ത്…
Read Moreകൈവെട്ടിയ കേസിലെ ഒന്നാം പ്രതിയെ 13 വർഷത്തിനുശേഷം എൻഐഎ അറസ്റ്റ് ചെയ്തു
തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സവാദ് (38) കണ്ണൂരിൽ പിടിയില്‍. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) അശമന്നൂർ നൂലേലി മുടശേരി സ്വദേശിയായ സവാദിനെ പിടികൂടിയത്. 2010 ജൂലൈ 4നു ആലുവയിൽ നിന്ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരിൽനിന്ന് ഇയാൾ പിടിയിലായത്. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചായിരുന്നു ടി ജെ ജോസഫിനെതിരെ ആക്രമണമുണ്ടായത്. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം 4 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്. 54 പ്രതികളുള്ള…
Read Moreകോന്നി മാമ്മൂട്ടിലും , വകയാര്‍ മ്ലാന്തടത്തും വാഹനാപകടം
konnivartha.com: കോന്നി മാമ്മൂട് ,വകയാര്‍ മ്ലാന്തടം എന്നിവിടെ ഇന്ന് രണ്ടു വാഹനാപകടം നടന്നു . മാമ്മൂട്ടില്‍ റെഡ് സിഫ്റ്റ് കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചതിന് ശേഷം നിർത്തി ഇട്ടിരുന്ന വൈറ്റ് സിഫ്റ്റ് കാറിൽ ഇടിച്ചു മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. മ്ലാന്തടം ഭാഗത്ത് സ്വകാര്യ ബസ്സിലേക്ക് ഓട്ടോ ഇടിച്ചു . കഴിഞ്ഞ ദിവസങ്ങളിലും കുമ്പഴ പുനലൂര്‍ റൂട്ടില്‍ ചെറിയ ചെറിയ വാഹനാപകടം നടന്നിരുന്നു . വാഹനങ്ങള്‍ അമിത വേഗതയില്‍ ആണ് പോകുന്നത് . വേഗത നിയന്ത്രിയ്ക്കാന്‍ നടപടി സ്വീകരിക്കണം എന്ന് പരക്കെ അഭിപ്രായം ഉണ്ട്
Read Moreരാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല:റിമാൻഡിൽ
konnivartha.com: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ ഈ മാസം 22വരെ റിമാൻഡിൽ വിട്ടു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ തള്ളിയത്.വൈദ്യ പരിശോധനയിൽ രാഹുലിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് വന്നതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്. രാവിലെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read More