തിരുവാഭരണ ഘോഷയാത്ര : എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിച്ചു konnivartha.com: ശബരിമല മകരവിളക്കിനോടനുബന്ധിച്ചു ജനുവരി 13 മുതല്‍ 15 വരെ നടക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ റാന്നി തഹസില്‍ദാര്‍ എം. കെ. അജികുമാറിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ചു ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി. ഇദ്ദേഹത്തോടൊപ്പം റവന്യൂ വകുപ്പിലെ പത്തംഗസംഘവും തിരുവാഭരണത്തെ അനുഗമിക്കും.
Read Moreമാസം: ജനുവരി 2024
സത്യം തുറന്ന് പറയാൻ ബാധ്യതയുള്ളവരാണ് മാധ്യമങ്ങളെന്ന് സ്പീക്കർ
konnivartha.com : ജനാധിപത്യത്തിലെ നാലാം തൂൺ എന്ന നിലയിൽ സത്യം തുറന്നു കാട്ടാനുള്ള ബാധ്യത നിറവേറ്റണ്ടവരാണ് മാധ്യമങ്ങളെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ ജേണലിസം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക കാലഘട്ടം വരെ ഇന്ത്യൻ മാധ്യമങ്ങൾക്ക് ഈ ദൗത്യം നിർവഹിക്കാൻ കഴിഞ്ഞു. എന്നാൽ കോർപ്പറേറ്റ് കാലത്ത് ഉടമയുടെ താൽപ്പര്യങ്ങൾക്ക് മാധ്യമ പ്രവർത്തനം വഴിമാറിയിരിക്കുകയാണ്. ബേക്കിംഗിനു വേണ്ടി നുണ പ്രചരിപ്പിക്കുന്നവർ അങ്ങനെ ലഭിക്കുന്ന ശ്രദ്ധ താൽക്കാലികമാണെന്ന് തിരിച്ചറിയണം. സത്യം പറയാൻ ശ്രമിക്കുകയെന്നതാണ് മാധ്യമ വിദ്യാർത്ഥികളോട് പറയാനുള്ളത്. നിയമനിർമാണ സഭ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്ന ജനാധിപത്യ വേദിയാണ്. അത് കൊണ്ട് തന്നെ സഭ നടപടികൾ കൃത്യമായി നിരീക്ഷിക്കാനും പഠിക്കാനും മാധ്യമ വിദ്യാർത്ഥികൾ…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 09/01/2024 )
തിരുവാഭരണ ഘോഷയാത്ര : എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിച്ചു ശബരിമല മകരവിളക്കിനോടനുബന്ധിച്ചു ജനുവരി 13 മുതല്‍ 15 വരെ നടക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ റാന്നി തഹസില്‍ദാര്‍ എം. കെ. അജികുമാറിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ചു ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി. ഇദ്ദേഹത്തോടൊപ്പം റവന്യൂ വകുപ്പിലെ പത്തംഗസംഘവും തിരുവാഭരണത്തെ അനുഗമിക്കും. വിവരശേഖരണം നടത്തുന്നു സര്‍ക്കാരില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരുന്നതും മരണപ്പെട്ടതുമായ രണ്ടാം ലോകമഹായുദ്ധസേനാനികളുടെ അവിവാഹിതാരോ വിധവകളോ ആയ പെണ്മക്കള്‍ക്ക് സര്‍ക്കാരില്‍ നിന്നോ തദ്ദേശ സ്വയംഭരണ/പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത പക്ഷം 50,000 രൂപ വാര്‍ഷിക വരുമാന പരിധി അടിസ്ഥാനമാക്കി സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസ് വിവരശേഖരണം നടത്തുന്നു. പത്തനംതിട്ടയില്‍ നിന്നുള്ളവര്‍ നേരിട്ടോ 0468 2961104 എന്ന ഫോണ്‍ നമ്പറിലോ 15നു…
Read More3 ദിവസത്തെ ഹിന്ദു മഹാ സമ്മേളനം കോന്നിയിൽ നടക്കും
konnivartha.com: കോന്നി ഹൈന്ദവ സേവാ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും 2024 ജനുവരി 26, 27. 28 തീയതികളിൽ കോന്നി മഠത്തിൽ കാവ് ശ്രീ ദുര്‍ഗ്ഗ ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദു മഹാ സമ്മേളനം നടക്കും . 26. 1. 2024 വെള്ളിയാഴ്ച്ച രാവിലെ 8. 30 ന് സമിതി രക്ഷാധികാരി ധ്വജാരോഹണം നടത്തി 3 ദിവസത്തെ ഹിന്ദു മഹാ സമ്മേളനത്തിന് തുടക്കം കുറിക്കും. തുടർന്ന് കോന്നിയൂർ ശശിധരൻ നായർ നയിക്കുന്ന ശ്രീമദ് നാരായണീയ പാരായണ യജ്‌ഞം നടക്കും. വൈകിട്ട് 5 മണിക്ക് പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനം രക്ഷാധികാരി, ഡോക്ടർ ജി ജയചന്ദ്ര രാജന്‍റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം, മുൻ പി. എസ്. സി ചെയർമാൻ കെ. എസ്. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും . വൈകിട്ട് 7 മാണി മുതൽ കോഴിക്കോട് അദ്വൈതാ…
Read Moreമകരവിളക്ക് മഹോത്സവം; പോലീസ് സേനയുടെ പുതിയ ബാച്ച് ചുമതല ഏറ്റെടുത്തു
konnivartha.com: മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ പുതിയ ബാച്ച് പോലീസ് സേന ചുമതലയേറ്റെടുത്തു. ശബരിമല സന്നിധാനത്തെ പുതിയ സ്പെഷ്യൽ ഓഫീസറായി എസ് സുജിത് ദാസ് ചുമതലയേറ്റു. മുൻ മലപ്പുറം എസ് പിയായിരുന്ന അദ്ദേഹം നിലവിൽ ആന്റി നക്സൽ സ്ക്വാഡ് തലവനാണ്. മകരവിളക്ക് ദർശനത്തിന് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും സുഗമമായ ദർശനവും സഹായവും നൽകാൻ പോലീസ് പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് പുതിയ ബാച്ചിനെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ അഭിസംബോധന ചെയ്തുകൊണ്ട് നിലവിലെ സന്നിധാനം സ്പെഷ്യൽ ഓഫീസറായ ആർ ആനന്ദ് പറഞ്ഞു. മകരവിളക്കിനോടനുബന്ധിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകും. വിമർശനങ്ങൾക്ക് ഇടനൽകാതെ ഭക്തർക്ക് നല്ലൊരു മകരവിളക്ക് ദരശനം ഉറപ്പാക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേനയുടെ ആറാമത് ബാച്ചാണ് ശബരിമലയിൽ ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ ബാച്ചിലെ 50 ശതമാനം പോലീസുദ്യോഗസ്ഥരെ നിലനിർത്തിക്കൊണ്ട് ഘട്ടം ഘട്ടമായാണ് പുതിയ ബാച്ച്…
Read Moreകണ്ണൂര്‍ കണ്ണ് വെച്ച കപ്പ് അടിച്ചു
konnivartha.com: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുമെത്തി . 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് സ്വര്‍ണക്കപ്പെത്തുന്നത്. 1960, 1997, 1998, 2000 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്.
Read Moreവനിതകൾക്കും ട്രാൻസ് ജെൻഡർ വനിതകൾക്കും സൗജന്യ പരിശീലനം
ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചാണ് പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും താമസവും സൗജന്യം.ആറുമാസക്കാലം സ്‌റ്റൈപ്പന്റും ലഭിക്കും. konnivartha.com: വനിതകൾക്കും വനിതകളായി സ്വയം തിരിച്ചറിയുന്ന ട്രാൻസ് ജൻഡർ സ്ത്രീകൾക്കും സിനിമാ സാങ്കേതിക രംഗത്ത് പരിശീലനവുമായി കേരള നോളെജ് ഇക്കോണമി മിഷൻ. സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേർന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനം പൂർണമായും സൗജന്യമാണ്. പരിശീലന കാലയളവിൽ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസക്കാലത്തേക്ക് ചലച്ചിത്ര അക്കാദമിയിൽ നിന്ന് സ്‌റ്റൈപ്പന്റും ലഭിക്കും. 18 വയസ്സിനു മുകളിൽ പ്രായമുള്ള പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് പരിശീലനത്തിന് അപേക്ഷിക്കാനാവുക. പ്രൊഡക്ഷൻ മാനേജ്‌മെൻറ്, ലൈറ്റിംഗ്, ആർട്ട് ആൻഡ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ് , പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആൻഡ് പബ്ലിസിറ്റി എന്നീ സാങ്കേതിക വിഭാഗങ്ങളിലാണ് സൗജന്യ പരിശീലനം നൽകുന്നത്. അപേക്ഷകരിൽ നിന്ന് നിശ്ചിത യോഗ്യതയുള്ളവരെ ആദ്യം കരിയർ ഓറിയന്റേഷൻ ശില്പശാലയിൽ പങ്കെടുപ്പിക്കുന്നു. ഇവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ തൊഴിൽ പരിശീലനവും അതുവഴി വിവിധ കമ്പനികളിൽ തൊഴിലവസരവും…
Read More‘കീം’ പരീക്ഷ ഈ വർഷം മുതൽ ഓൺലൈനിൽ
konnivartha.com : കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുന്നു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിന് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നൽകിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പരീക്ഷ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമമായും നടത്താനാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ചോദ്യങ്ങൾ സജ്ജീകരിക്കൽ, അച്ചടി, ഗതാഗതം, ഒഎംആർ അടയാളപ്പെടുത്തൽ, മൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്ന നിലവിലെ പരീക്ഷാ നടത്തിപ്പ് ബുദ്ധിമുട്ടുകൾ പരിഗണിച്ച് പരീക്ഷ ഓൺലൈനായി നടത്താനുള്ള നിർദ്ദേശം പ്രവേശന പരീക്ഷാ കമ്മീഷണർ സർക്കാരിന്റെ പരിഗണനക്ക് സമർപ്പിച്ചിരുന്നു. എൻജിനീയറിങ് വിദ്യാഭ്യാസത്തിനു പ്രസക്തമായ പൊതുവായതും വിഷയാധിഷ്ഠിത കഴിവുകൾ പരിശോധിക്കുന്നതുമായ ഒറ്റപ്പേപ്പര് ഉണ്ടാകുക, പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) ടെസ്റ്റ് ആയി നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. കാര്യക്ഷമത, വഴക്കം, കുറഞ്ഞ പേപ്പർ ഉപഭോഗം, കാര്യക്ഷമമായ മൂല്യനിർണ്ണയം,…
Read Moreനവകേരള സദസ്സ്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ആരംഭിച്ചു
konnivartha.com; നവകേരള സദസ്സിൽ ലഭിച്ച നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് വ്യത്യസ്ത വകുപ്പുകളിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിശോധിക്കാൻ ഉന്നതതല ഉദ്യോഗസ്ഥ യോഗം വിളിക്കുന്നത്. തിങ്കളാഴ്ച തദ്ദേശ സ്വയംഭരണം, എക്‌സൈസ്, പൊതുമരാമത്ത്, വിനോദസഞ്ചാരം, ആരോഗ്യം, വനിത ശിശുവികസനം, ആയുഷ്, ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി, കായികം, ന്യുനപക്ഷ ക്ഷേമം, വഖഫ്, സാംസ്‌ക്കാരികം, മത്സ്യബന്ധനം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ അവലോകനം നടന്നു. വ്യത്യസ്ത വകുപ്പുകളിൽ നിന്ന് വന്ന നിർദേശങ്ങൾ പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ചൊവ്വാഴ്ച വ്യവസായം, നിയമം, മൈനിങ്ങ് ആൻറ് ജിയോളജി, പട്ടികജാതി പട്ടിക വർഗം, ദേവസ്വം, റവന്യു, ഭവന നിർമ്മാണം, പൊതുവിദ്യാഭ്യാസം, തൊഴിൽ, കൃഷി വകുപ്പുകളുടെ അവലോകനമാണ് നടക്കുക. ബുധനാഴ്ച വനം വന്യജീവി, ഗതാഗതം, ജലവിഭവം,…
Read Moreക്രിസ്തുമസ്- ന്യൂ ഇയർ ബംമ്പർ 2023-24; സ്വപ്ന സൗഭാഗ്യത്തിന്‍റെ വിൽപ്പന റെക്കോർഡിലേയ്ക്ക്
konnivartha.com: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള 2023-24 ലെ ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പർ വിൽപ്പന റെക്കോർഡിലേയ്ക്ക്. ഭാഗ്യത്തെ സ്വപ്നം കാണുന്നവർക്ക് ഈ വർഷം ജനുവരി 24 ഉച്ചയ്ക്ക് രണ്ടു മണി സൗഭാഗ്യത്തിന്റെ പുത്തനുണർവ്വാണ് സമ്മാനിക്കുന്നത്. നാളെയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പൊതുജനങ്ങൾ വിപണിയിലെത്തിയ ടിക്കറ്റ് സ്വന്തമാക്കിയതിലൂടെ ലോട്ടറി വകുപ്പിനും സ്വപ്ന സാഫല്യം. മുൻ വർഷത്തെക്കാൾ ഏഴര ലക്ഷം അധികം ടിക്കറ്റുകളാണ് (08.01.2024) വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് വിറ്റുപോയത്. ഇരുപത്തേഴു ലക്ഷത്തിനാൽപ്പതിനായിരത്തി എഴുനൂറ്റയമ്പതു (27,40,750) ടിക്കറ്റുകൾ ഇതിനോടകം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു. രണ്ടു ലക്ഷത്തി അൻപത്തൊമ്പതിനായിരത്തി ഇരുന്നൂറ്റമ്പതു (2,59,250) ടിക്കറ്റുകൾ മാത്രമാണ് ഇനി വിൽപ്പനയ്ക്കായി ബാക്കിയുള്ളത്. നിലവിൽ ടിക്കറ്റ് വിൽപ്പനയിൽ ഒന്നാം സ്ഥാനം പാലക്കാടിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങളുമായി എറണാകുളവും തൃശൂരും ഏകദേശം ഒപ്പത്തിനൊപ്പം മുന്നേറുന്നു. മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം…
Read More