ആംബുലന്‍സ്സുകളെ പിടിക്കാന്‍ : മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും

  konnivartha.com: ആംബുലൻസുകളുടെ ദുരുപയോഗം, അനധികൃത സർവീസ്, അത്യാവശ്യഘട്ടങ്ങിലല്ലാതെ അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായി ഹോൺ, സൈറൺ എന്നിവ ഉപയോഗിക്കുക, ഭൗതിക ശരീരം വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങളിൽ സൈറൺ, ഹോൺ എന്നിവ ഉപയോഗിക്കുക, മദ്യം, മറ്റു ലഹരി പദാർഥങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. ജനുവരി 10 മുതൽ സംസ്ഥാനത്തുടനീളം ‘ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്’ എന്ന പേരിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്.

Read More

നെയ്ത്ത് പരിശീലന കളരി ഉദ്ഘാടനം ചെയ്തു

അടൂര്‍ നെല്ലിക്കാമുരുപ്പ് ഈറ്റ സ്വയം സഹായസംഘത്തിന് അനുവദിച്ചിട്ടുള്ള തഴ നെയ്ത്ത് പരിശീലനകളരി പാലമുക്കില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.   പത്ത് അംഗങ്ങള്‍ക്കാണ് ഈറ, തഴ നെയ്ത്ത് എന്നിവയില്‍ പരിശീലനം നല്‍കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പരിശീലനകളരി ഫെബ്രുവരി അഞ്ചിന് സമാപിക്കും. ചടങ്ങില്‍ വാസ്തു വിദ്യാഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. എസ്. പ്രിയദര്‍ശന്‍ മുഖ്യപ്രഭാഷണം നടത്തി. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എസ്. ആശ, പഞ്ചായത്ത് അംഗം ബാബു ജോണ്‍, രാധ മോഹന്‍, രേഖ ബാബു, ഷീജ ശങ്കര്‍, ഷൈജ ഓമനക്കുട്ടന്‍, ഗീത ശിവപ്രസാദ്, ഗംഗകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു

Read More

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

konnivartha.com: ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ 25 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. എംസി റോഡിനേയും ദേശീയപാതയേയും സമാന്തരമായി ബന്ധിപ്പിക്കുന്ന റോഡ് ശബരിമല തീര്‍ഥാടകര്‍ക്കും സൗകര്യപ്രദമാണ്. അതിനനുസൃതമായ പ്രാധാന്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് സമയബന്ധിതമായി പൊതുഗതാഗതത്തിന് തുറന്നു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Read More

‘സാന്‍സ് ‘: പരിശീലന പരിപാടി സംഘടിപ്പിച്ചു

  konnivartha.com: കുട്ടികളിലെ ന്യൂമോണിയ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള പരിപാടിയായ ‘സാന്‍സ് ‘ ( സോഷ്യല്‍ അവേര്‍നസ് ആന്‍ഡ് ആക്ഷന്‍സ് ടു ന്യൂട്രലൈസ് ന്യുമോണിയ സക്‌സെസ്ഫുള്ളി) ന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയും പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ലോഞ്ചിങ്ങും സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കെ.ജി.എം.ഒ. എ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .എല്‍ അനിതകുമാരി നിര്‍വഹിച്ചു. ചടങ്ങില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.ഡി ബാലചന്ദര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളില്‍ ന്യൂമോണിയ മൂലം ഉണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യും. പരിശീലനപരിപാടിയില്‍ കോന്നി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം മേധാവി…

Read More

തിരുവാഭരണഘോഷയാത്ര; ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം – ജില്ലാ കളക്ടര്‍

    konnivartha.com: തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ദേവസ്വം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഘോഷയാത്ര കടന്നുപോകുന്ന കാനന പാതകള്‍ തെളിയിക്കുന്ന ജോലികള്‍ ജനുവരി 10 നകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഘോഷയാത്രാ പാതയിലും സന്നിധാനത്തും പൊലീസ് ടീമിനെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. ഘോഷയാത്ര ദിവസം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള പ്രത്യേക പോലീസ് ടീമിനെ നിയോഗിക്കും. ഘോഷയാത്രയ്ക്ക് അകമ്പടിയായി എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉള്‍പ്പടെയുള്ള ടീമിനെ സജ്ജമാക്കും. പന്തളം ഭാഗത്ത് ആവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഘോഷയാത്ര കടന്നു പോകുന്ന പാതകളില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്ന സ്ഥലങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. യോഗത്തില്‍ പോലീസ്, ആരോഗ്യം, ഗതാഗതം, വനം തുടങ്ങിയ…

Read More

കല മനുഷ്യഹൃദയത്തെ ആര്‍ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: കല മനുഷ്യഹൃദയത്തെ ആര്‍ദ്രമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ കഥകളി ക്ലബിന്റെ 17-ാ മത് കഥകളി മേളയുടെ ഉദ്ഘാടനം അയിരൂര്‍ ചെറുകോല്‍പ്പുഴ ശ്രീവിദ്യാധി രാജ നഗറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഥകളിമേള വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ ഉണര്‍വും അനുഭവവും സമ്മാനിക്കും. അവിസ്മരണീയമായ ബിംബങ്ങളും ഓര്‍മ്മകളുമാണ് അവരിലേക്ക് പതിക്കപ്പെടുന്നത്. വര്‍ത്തമാന കാലഘട്ടത്തില്‍ കഥകളിയെ ജനകീയമാക്കാനും പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. കഥകളി ക്ലബ് ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സംസ്‌കാരത്തിന്റെ ഭാഗമായി കഥകളിയെ കരുതുന്ന അയിരൂര്‍ക്കരയ്ക്ക് ലഭിച്ച ആദരവാണ് അയിരൂര്‍ കഥകളി ഗ്രാമം എന്ന ഔദ്യോഗിക പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടു കൂടി അയിരൂര്‍ കഥകളി മ്യൂസിയം, തെക്കന്‍ കലാമണ്ഡലം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കഥകളി ഗ്രാമമെന്ന അത്യപൂര്‍വമായ അംഗീകാരം നേടിയെടുക്കാന്‍ അയിരൂരിന് സാധിച്ചത് പരിശ്രമത്തിന്റെ ഫലമായാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച…

Read More

വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

konnivartha.com: കോന്നി  മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി -രാധപ്പടി റോഡില്‍ ടാറിങ്ങ് നടക്കുന്നതിനാല്‍ ജനുവരി 09-10-11 തീയതികളില്‍ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

Read More

കോന്നിയില്‍ അതിരാത്ര മഹായാഗം : സ്വാഗത സംഘം രൂപീകരിച്ചു

  konnivartha.com: കോന്നി ഇളകൊള്ളൂർ ക്ഷേത്രത്തിൽ സംഹിതാ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ 2024 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന അതിരാത്ര മഹായാഗത്തിന്‍റെ പ്രവർത്തനങ്ങൾക്കായി നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ഗുരുവായൂർ തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ തന്ത്രി മoത്തിൽ വച്ച് നടന്ന യോഗത്തിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും യുവ സംവിധായകനുമായ വിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.നാരായണൻ നമ്പൂതിരി,സംഹിതാ ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹൻ, ക്ഷേത്ര ദേവസ്വം പ്രസിഡൻറ് സരോജ് കുമാർ, ഹരികുമാർ പി.വി, മുരളീധരൻ പി.ആർ, അനീഷ് വാസുദേവൻ പോറ്റി, കെ.സി. പ്രദീപ് കുമാർ, അനിൽ രാജ് ആർ,അഭിലാഷ് അയോദ്ധ്യ എന്നിവർ സംസാരിച്ചു. ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരി ( ചെയർമാൻ), എം ജി ഉണ്ണികൃഷ്ണൻ (വൈസ് ചെയർമാൻ, പി ആർ മുരളീധരൻ (ജനറൽ കൺവീനർ),…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 08/01/2024 )

  തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി മകരവിളക്ക് മഹോത്സവകാലത്തെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാനായി പമ്പ മുതൽ സന്നിധാനം വരെ ഒരുങ്ങി കഴിഞ്ഞു ആഴിയും പതിനെട്ടാം പടിയും നെയ്ത്തോണിയും അഗ്നിരക്ഷാസേനയും വിശുദ്ധി സേനയും കഴുകി വൃത്തിയാക്കി സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരി 13 വരെ ഓൺലൈനിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്ത 80,000 പേർക്കാണ് ദർശനം സാധ്യമാവുക. ജനുവരി 10 ന് ശേഷം സ്പോർട്ട് ബുക്കിംഗ് സംവിധാനം നിലവിലുണ്ടാവില്ല. വെർച്വൽ ക്യൂ ടിക്കറ്റില്ലാത്ത ഒരു തീർത്ഥാടകനേയും സന്നിധാനത്തേക്ക് കടത്തിവിടില്ല. ജനുവരി 14 ന് 50,000 പേർ, 15 ന് 40,000 പേർ എന്നിങ്ങനെയാണ് വെർച്വൽ സൗകര്യം നിശ്ചയിച്ചത്. ഈ ദിവസങ്ങളിലെ ബുക്കിംഗ്…

Read More

മകരവിളക്കിനെ വരവേൽക്കാൻ ഒരുങ്ങി ശബരിമല

  konnivartha.com: ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2 മണിക്ക് തിരുനടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവുപൂജകള്‍ക്കുശേഷം അന്ന് വൈകീട്ട് അഞ്ചിനാണ് നടതുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടൽ ചടങ്ങ് നടക്കും. വൈകീട്ട് 5.30 ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6.15 ന് കൊടിമര ചുവട്ടിൽ തിരുവാഭരണ പേടകത്തെ സ്വീകരിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6.30 ന് നടക്കും. ശേഷം മകരവിളക്ക് – മകരജ്യോതി ദര്‍ശനം എന്നിവ നടക്കും. ജനുവരി 15 ന്…

Read More