konnivartha.com: അഗസ്ത്യാർകൂടം സീസണൽട്രക്കിംഗ് 2024ന് സന്ദർശകരെ അനുവദിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ജനുവരി 24 മുതൽ മാർച്ച് 2 വരെ ആയിരിക്കും ഈ വർഷത്തെ സീസണൽ ട്രക്കിങ്. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ 2024 ജനുവരി 10 മുതൽ ഒരു ദിവസം 70 പേർ എന്ന കണക്കിൽ ആരംഭിക്കാനും അനുമതി നൽകി. ബുക്കിങ് കാൻസലേഷൻ ഉൾപ്പെടെ പരമാവധി സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ഓരോ ദിവസവും 30 പേരിൽ അധികരിക്കാതെ ഓഫ്‌ലൈൻ ബുക്കിങ് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന് അനുവദിക്കാം. ഓഫ് ലൈൻ ബുക്കിങ്, ട്രക്കിങ് തീയതിയ്ക്ക് ഒരു ദിവസം മുൻപ് മാത്രമേ നടത്താൻ പാടുള്ളു. ട്രക്കിങ് ഫീസ്, ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാർജ്ജ് അടക്കം 2500/- (രണ്ടായിരത്തി അഞ്ഞൂറ് രൂപ) ആയിരിക്കും. ഒരു ദിവസം അഗസ്ത്യാർകൂടം ട്രക്കിങിന് പരമാവധി ബുക്കിങ്ങ് കാൻസലേഷൻ…
Read Moreമാസം: ജനുവരി 2024
കലാ സാംസ്കാരിക സഹകരണത്തിന് കൈകോർത്ത് അബുദാബിയും കേരളവും
കേരള ലളിത കലാ അക്കാദമിയും, റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവും ധാരണപത്രത്തിൽ ഒപ്പുവെച്ചു konnivartha.com/ കൊച്ചി; കലകളുടെയും, കലാകാരൻമാരുടേയും ഉന്നമനത്തിന് വേണ്ടി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവും (RAl), കേരള ലളിതകലാ അക്കാദമിയും കൈകോർക്കുന്നു. അതിന് വേണ്ടി കേരള ലളിത കലാ അക്കാദമിക്ക് കീഴിലെ കലാകാരൻമാരുടെ കലാസൃഷ്ടികൾക്ക് അബുദാബിയിൽ പ്രദർശനവും, വിപണനവും നടത്തുന്നതിന് വേണ്ടി റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് (RAl) മുൻകൈയെടുക്കും. അബുദാബിയിലെ കലാസൃഷ്ടികൾ കേരളത്തിലും പ്രദർശിപ്പിക്കും. ഇതിന് വേണ്ടിയുള്ള ധാരണാപത്രം കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷഫീന യൂസഫ് അലിയുടെയും, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിന്റേയും സാന്നിധ്യത്തിൽ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ചീഫ് ക്യൂരിയേറ്ററും ക്രിയേറ്റീവ് ഡയറക്ടറുമായ മീന വാരിയും, ലളിതകലാ അക്കാദമി സെക്രട്ടറി എൻ…
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 08/01/2024 )
സൗജന്യപരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ഹാന്‍ഡ് എംബ്രോയിഡറി, മെഷീന്‍ എംബ്രോയിഡറി, ഫാബ്രിക ്പെയിന്റിംഗ്, ഫിംഗര്‍ പെയിന്റിംഗ്, നിബ ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രൈ പെയിന്റിംഗ് എന്നിവയില്‍ ജനുവരി 15ന് പരിശീലനം തുടങ്ങും. പരിശീലന കാലാവധി 30 ദിവസം.18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം. ഫോണ്‍: 8330010232, 0468 2270243. അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് കോഴ്സിനു ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുളള കോഴ്സിന് പ്ലസ്ടു യോഗ്യതയുളളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. ജില്ലയിലെ പഠനകേന്ദ്രം : വേദഗ്രാം ഹോസ്പിറ്റല്‍,ആറ്റരികം , ഓമല്ലൂര്‍ പി.ഒ, പത്തനംതിട്ട , പിന്‍- 689647.…
Read Moreജോലിയുടെ കൂലിചോദിച്ചതിന് കല്ലുകൊണ്ട് മർദ്ദിച്ചു പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
പത്തനംതിട്ട : ചെയ്തപണിയുടെ കൂലിചോദിച്ചതിന്റെ പേരിൽ യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കൊടുമൺ പോലീസ് പിടികൂടി. പന്തളം തെക്കേക്കര പറന്തൽ കുറവഞ്ചിറ മറ്റക്കാട്ടു മുരുപ്പെൽ തമ്പിക്കുട്ടനാ(38)ണ് കല്ലുകൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. പ്രതികളായ പന്തളം തെക്കേക്കര തട്ടയിൽ പറപ്പെട്ടി പറപ്പെട്ടി കുറ്റിയിൽ വീട്ടിൽ ബിനു (34), പറന്തൽ മാമൂട് പൊങ്ങലടി മലയുടെ കിഴക്കേതിൽ അനന്തു (28) എന്നിവരെ ഇന്ന് ഉച്ചയ്ക്ക് 2.45 മണിയോടെ പറപ്പെട്ടിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മാമൂട് കനാൽ പാലത്തിൽ വച്ച് തമ്പിക്കുട്ടന് മർദ്ദനമേറ്റത്. വീടിനടുത്തുള്ള കടയിൽനിന്നും സാധനങ്ങൾ വാങ്ങി തിരികെ വരുംവഴി, കനാൽ പാലത്തിന്റെ തിട്ടയിലിരുന്ന് പ്രതികൾ മദ്യപിക്കുന്നതുകണ്ടു. ജോലിചെയ്തതിന് കിട്ടാനുള്ള പണം ചോദിച്ചപ്പോൾ തടഞ്ഞുനിർത്തി ചീത്തവിളിച്ചുകൊണ്ട് ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആദ്യം ബിനു പാറക്കല്ലുകൊണ്ട് കണ്ണിന്റെ പുരികത്തിന്റെ താഴെ ശക്തിയായി ഇടിച്ച് മുറിവേല്പിച്ച് അസ്ഥിക്ക്…
Read Moreഇന്ത്യയും സൗദിയും ഹജ് കരാറിൽ ഒപ്പിട്ടു
ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയും മന്ത്രി സ്‌മൃതി ഇറാനിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്തതായി മന്ത്രി…
Read Moreമന്ത്രിമാരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം
KONNIVARTHA.COM: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടേത് സർക്കാരിന്‍റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ പുറത്താക്കി മാലദ്വീപ്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവർ പങ്കുവച്ചിരുന്നു. ഈ പരാമർശങ്ങൾ വലിയ വിവാദമായി. സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നു. മാലദ്വീപ് മുൻ പ്രധാനമന്ത്രി മൊഹമ്മദ് നഷീദുൾപ്പടെ ഇതിനെതിരെ രംഗത്തുവന്നു. ഇന്ത്യക്കെതിരായ പരാമർശം സർക്കാർ നയമല്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.…
Read Moreകുറുമ്പകര രാമകൃഷ്ണനെ തിരഞ്ഞെടുത്തു
konnivartha.com: എ ഐ ടി യു സി സംസ്ഥാന കമ്മറ്റി മെമ്പറായി കുറുമ്പകര രാമകൃഷ്ണനെ തിരഞ്ഞെടുത്തു . സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിധ്യമാണ്
Read Moreശബരിമല: വിജിലൻസ് പരിശോധന കെയർ ടേക്കർക്കെതിരെ നടപടിക്ക് ശിപാർശ
konnivartha.com: രസീത് നൽകാതെ അനധികൃതമായി തീർത്ഥാടകരെ താമസിപ്പിച്ചതിന് എം ഒ സി , എം എൻ നമ്പ്യാർ മഠം കെയർ ടേക്കർ സജയകുമാറിനെതിരെ നടപടിയെടുക്കാൻ ദേവസ്വം വിജിലൻസ് ചുമതലയുള്ള എസ് ഐ ബി ശ്യാം ശിപാർശ ചെയ്തു. കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയെത്തുടർന്നാണിത്. പരിശോധനയിൽ എം ഒ സി യിൽ 25 പേരും എം എൻ നമ്പ്യാർ മഠത്തിൽ 23 പേരും രസീത് എടുക്കാതെ റൂമുകളിൽ കിടന്നുറങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്
Read Moreവന്യജീവി ഭീഷണിയിൽ നിന്നും സംരക്ഷിക്കണം: ഐക്യ കർഷക സംഘം
konnivartha.com: പത്തനംതിട്ടജില്ലയിലെ കർഷകരെ വന്യജീവി ഭീഷണിയിൽ നിന്നും സംരക്ഷിക്കണം എന്ന് ഐക്യ കർഷക സംഘം റാന്നി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു .സമ്മേളനം പി എം ചാക്കോയുടെ അദ്ധ്യക്ഷതയിൽ ആര്‍ എസ് പി റാന്നി മണ്ഡലം സെക്രട്ടറി സജി നെല്ലുവേലി ഉദ്ഘാടനം ചെയ്തു . പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലും പന്നി,ആന,പുലി,കടുവാ,മല അണ്ണാൻ മുതലായ വന്യ ജീവികളുടെ അക്രമണം രൂക്ഷമാണ് ഇതുമൂലം കർഷകരുടെ ജീവൻ തന്നെ ഭീഷണിയെ നേരിടുന്നു ദൈനംദിന ജീവിതവും സാമ്പത്തിക ഭദ്രതയും താറുമാറായിരിക്കുകയാണ് . ഇതിനു പരിഹാരം കാണുന്നതിന് വേണ്ടി കേന്ദ്ര കേരള സർക്കാരുകൾ ഉടൻ നടപടി സ്വീകരിച്ചില്ലാഎങ്കിൽ ജില്ലയിൽ ഐക്യ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി . ജില്ലാ പ്രസിഡന്റ് രവിപിള്ള മുഖ്യപ്രഭാഷണം നടത്തി . ജോൺസ് യോഹന്നാൻ,ഡാനിയേൽ ബാബു,ഷിബു തോമസ്,വിലാസ ചന്ദ്രൻ,സുനിൽ…
Read Moreഅഭിമാനനിമിഷം; ചുവടുറപ്പിച്ച് ഡോ.ആനി പോൾ; റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ വൈസ് ചെയർ
സെബാസ്റ്റ്യൻ ആന്റണി konnivartha.com/ ന്യൂയോർക്ക് : അമേരിക്കൻ കുടിയേറ്റ ചരിത്രത്തിൽ വീണ്ടും ചരിത്രം കുറിച്ചുകൊണ്ട് ഡോ.ആനി പോൾ റോക്ക് ലാൻഡ് കൌണ്ടി ലെജിസ്ലേച്ചറായി നാലാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ നിയമസഭാ വൈസ് ചെയറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും മലയാളിക്ക് സ്വന്തം. നാലാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോള്‍ വൈസ് ചെയറായി ചുമതലയേറ്റു. കഠിനാധ്വാനം ചെയ്താല്‍ വിദേശമണ്ണിലെ രാഷ്ട്രീയത്തിലും ഇന്ത്യക്കാര്‍ക്ക് ചുവടുറപ്പിക്കാനാകുമെന്നാണ് ആനി പോളിന്‍റെ പക്ഷം. സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി മൂന്നാം തിയതി ന്യൂസിറ്റിയിലെ കൌണ്ടി ഹാളിൽ വച്ച് നടന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ വിവിധ സ്റ്റേറ്റ്കളിൽ നിന്നും തന്റെ കുടുംബാംഗങ്ങളും, ഒട്ടേറെ സംഘടനാ പ്രവർത്തകരും,സുഹൃത്തുക്കളും എത്തി. അമേരിക്കൻ ഭരണഘടനയും നിയമങ്ങളും പാലിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പുറമെ കൗണ്ടി നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും…
Read More