കോന്നിയിൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി പ്രവർത്തനം ആരംഭിയ്ക്കുന്നു

  konnivartha.com: : കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കോന്നി മലയോരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പ്രവർത്തനം ആരംഭിയ്ക്കുന്നു. കാർഷിക ഉല്പന്നങ്ങളെ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി കേരളത്തിലും വിദേശത്തുമായി വിപണിയിലെത്തിയ്ക്കുകയാണ് പദ്ധതി. കോന്നി, മലയാലപ്പുഴ, പ്രമാടം,വള്ളിക്കോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളെ ചേർത്താണ് കമ്പനിയ്ക്ക് രൂപംനൽകുന്നത്. വലിയതോതിൽ തൊഴിലവസരം സൃഷ്ടിയ്ക്കാനും ഇതിലൂടെ സാധിയ്ക്കും. നമ്പാർഡിന്‍റെയും കൃഷി വിജ്ഞാനകേന്ദ്രത്തിന്‍റെയും നേരിട്ടുള്ളുള്ള നിയന്തണത്തിലാണ് കമ്പനി പ്രവർത്തിയ്ക്കുക. ശ്യാംലാൽ ചെയർമാനും ആർ.ഗോവിന്ദ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനം ഏകോപിപ്പിയ്ക്കുന്നത്. കമ്പനിയുടെ ഓഫീസ് ഓഫീസ് ഉദ്ഘാടനം പി ആർ പി സി ചെയർമാൻ കെ പി ഉദയഭാനു നിർവ്വഹിച്ചു. ചെയർമാൻ ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ ഓഫീസർ റജി വർഗീസ്, സെക്രട്ടറി ആർ ഗോവിന്ദ്, വർഗീസ്ബേബി, ആർ സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

Read More

ആദിത്യ എൽ 1 ലക്ഷ്യംകണ്ടു ; പേടകം ഭ്രമണപഥത്തിലെത്തി

  konnivartha.com: രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തെത്തി.പേടകം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ലഗ്രാഞ്ച് പോയിന്റിന്(എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി.അഞ്ചു വര്‍ഷമാണ് ദൗത്യകാലാവധി. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്‍, പ്രഭാമണ്ഡലം, വര്‍ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്‍, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി 2023 സെപ്റ്റംബര്‍ രണ്ടിനാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായി ആദിത്യ എല്‍-1 വിക്ഷേപിച്ചത്.125 ദിവസം നീണ്ട യാത്രയ്ക്ക് ഒടുവിലാണ്  പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയത്. ISRO creates yet another landmark! India’s first solar observatory AdityaL1 successfully inserted into a Halo-Orbit around Lagrangian Point L1.   President of India Another grand feat accomplished by ISRO! As part of…

Read More

വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ( 06.01.2024, 07.01.2024 )

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 06.01.2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി 07.01.2024: എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് (15.6 -64.4 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ * പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ…

Read More

‘പഞ്ചാര പാല് മിഠായി’യുമായി പഴവങ്ങാടി ഗവ യുപി സ്കൂൾ

  konnivartha.com: ഒന്നാം ക്ലാസുകാരെ ഒന്നാന്തരക്കാർ ആക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സംയുക്ത ഡയറി പ്രകാശിതമായി. ആശയാവതരണ രീതിയിൽ ഊന്നി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അക്ഷര ബോധ്യം വരുന്നതിനും അവരെ സ്വതന്ത്ര രചയിതാക്കളും വായനക്കാരും ആക്കുന്നതിനും ആവിഷ്കരിച്ചതാണ് സംയുക്ത ഡയറി . വിവിധ വിദ്യാലയങ്ങളിൽ പ്രകാശിതമാകുന്നസംയുക്ത ഡയറിയുടെ ബ്ലോക്ക് തല പ്രകാശനം പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിൽ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. കുട്ടിപ്പാട്ടുകളും കൂട്ടപാട്ടുമായി അദ്ദേഹം സദസിനെ ഉണർത്തി . വാർഡ് മെമ്പർ ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഓഫീസർ ബി.ജെ ഷിജിത ഒന്നാം ക്ലാസു കാരുടെ കൂട്ടെഴുത്തു പത്രം പ്രകാശനം ചെയ്തു. ബി.പി.സി ഷാജി എ. സലാം ,പിടിഎ പ്രസിഡണ്ട് പ്രവീൺകുമാർ , സ്റ്റാഫ് സെക്രട്ടറി എഫ് .അജിനി, രക്ഷാകർതൃ പ്രതിനിധി വിജയകുമാർ , വിദ്യാർത്ഥിപ്രതികളായ ആദ്യ അരുൺ ,…

Read More

ഒ.ഐ.ഒ.പി മൂവ്‌മെന്റ് കുവൈറ്റില്‍ കലണ്ടർ വിതരണം ആരംഭിച്ചു

  konnivartha.com: ഒ.ഐ.ഒ.പി മൂവ്‌മെന്റ് കുവൈത്ത് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലണ്ടർ വിതരണം ആരംഭിച്ചു. മംഗഫിൽ വച്ച് ഓവർസീസ് ജനറൽ സെക്രട്ടറി ഷാജി വർഗീസിന്‍റെ സാന്നിദ്ധ്യത്തിൽ കുവൈത്ത് നാഷണൽ പ്രസിഡന്റ് ജിനു.കെ.വി കുവൈത്ത് നാഷണൽ സെക്രട്ടറി സൂരജിനു നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.മനോജ് കോന്നി,ഷാലൂ തോമസ് എന്നിവരെ കൂടാതെ മറ്റുപ്രവർത്തകരും സന്നിഹതരായിരുന്നു.

Read More

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; രണ്ടുപേർ തമിഴ്‌നാട്ടിൽനിന്ന് പിടിയിൽ

  പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്‌മണ്യന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച തെങ്കാശിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും രാത്രിതന്നെ പത്തനംതിട്ടയില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.കസ്റ്റഡിയിലുള്ള രണ്ടുപേരും പത്തനംതിട്ട സ്വദേശിയായ മൂന്നാമനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. സംഘത്തിലുണ്ടായിരുന്ന മൂന്നാമന്‍ പത്തനംതിട്ട സ്വദേശിയായ ഓട്ടോഡ്രൈവറാണെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ ജയില്‍വാസം അനുഭവിക്കുന്നതിനിടെയാണ് മൂവരും പരിചയപ്പെട്ടതെന്നും പോലീസ് പറയുന്നു..ഡിസംബര്‍ 30-ന് വൈകിട്ടാണ് മൈലപ്ര പോസ്റ്റ് ഓഫീസിന് സമീപം പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണി(73)യെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കടയ്ക്കുള്ളിലെ മുറിയില്‍ കൈകാലുകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. ഡിസംബര്‍ 30-ന് വൈകീട്ട് അഞ്ചുമണിയോടെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആള്‍, ജോര്‍ജിനെ വിളിച്ചെങ്കിലും കണ്ടില്ല. അകത്തുകയറി നോക്കുമ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ജോര്‍ജിന്റെ…

Read More

ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന

  സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് നാവികസേന. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. നിലവില്‍ കപ്പല്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് ദൗത്യം വിജയിപ്പിച്ചത്. കമാന്‍ഡോകളുടെ മുന്നറിയിപ്പില്‍ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതായി നാവികസേന അറിയിച്ചു ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോള്‍ക്ക് എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ഇന്നലെ വൈകിട്ട് ആയുധധാരികളായ സംഘം കപ്പല്‍ റാഞ്ചിയെന്നാണ് നാവികസേനയ്ക്ക് ലഭിച്ച സന്ദേശം. സോമാലിയന്‍ തീരത്തുനിന്ന് 500 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം.ഇന്ത്യന്‍ നാവികസേനയുടെ വിമാനം കടലില്‍ നിരീക്ഷണം നടത്തിയതിന് പിന്നാലെ കപ്പലിന്റെ ചലനദിശ കണ്ടെത്തി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ കപ്പലിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ആദ്യം കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തിയ നാവികസേന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരാണെന്ന് അറിയിച്ചു. പിന്നാലെ രക്ഷാപ്രവര്‍ത്തന ദൗത്യം വിജയകരമായി.

Read More

കോന്നി മെഡിക്കല്‍ കോളേജ് : കോന്നി ആനകുത്തിയില്‍ ദിശാ സൂചക ബോര്‍ഡ് ഇല്ല

  konnivartha.com: കോന്നി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന ആംബുലന്‍സ് അടക്കം ഉള്ള വാഹനങ്ങള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലേക്ക് പോകുവാന്‍ ഉള്ള ദിശാ സൂചന ബോര്‍ഡുകള്‍ ഇല്ല . ആനകുത്തി എന്ന സ്ഥലത്ത് ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇവിടെ നിന്നും റോഡു രണ്ടായി പിരിയുന്നു . ഒന്ന് കുമ്മണ്ണൂർ ഭാഗത്തേക്കും ഒന്ന് മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും . ഇവിടെ ആണ് ദിശാ സൂചക ബോര്‍ഡ് ഇല്ലാത്തത് . ഇതിനാല്‍ നേരെ ഉള്ള കുമ്മണ്ണൂർ റോഡിലേക്ക് ആംബുലന്‍സ് അടക്കം കടന്നു വന്നു ഫോറസ്റ്റ് ഓഫീസ് വരെ എത്തുന്നു .   ഇവിടെ വനം തുടങ്ങുന്നതിനാല്‍ ചെക്ക്‌ പോസ്റ്റ്‌ അടച്ചു വെച്ചു . ഇതിനാല്‍ രോഗികളെയും കൊണ്ട് വീണ്ടും നാല് കിലോമീറ്റര്‍ തിരികെ ആശുപത്രിയിലേക്ക് സഞ്ചരിക്കണം . ഉടന്‍ തന്നെ ദിശാ സൂചക ബോര്‍ഡ് സ്ഥാപിക്കണം എന്ന്…

Read More

കേന്ദ്രമന്ത്രി എസ്​ ജയ്​ശങ്കർ നാളെ തിരുവനന്തപുരത്ത് വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കും

    konnivartha.com: വിദേശകാര്യ മന്ത്രി ശ്രീ എസ്​ ജയ്​ശങ്കർ തിരുവനന്തപുരത്ത് നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ നാളെ (2024 ജനുവരി 6ന് ) മുഖ്യാതിഥിയായായി പങ്കെടുക്കും. തിരുവന്തപുരത്തെ ലീഡ് ബാങ്ക് ഓഫീസ് സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10.30 ന് കവടിയാർ വുമെൻസ് ക്ലബിന്റെ ശ്രീ കാർത്തിക ഹാളിൽ നടക്കും. വിദേശകാര്യ പാർലമെൻററികാര്യ സഹമന്ത്രി വി മുരളീധരനും പരിപാടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും. കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം, ​വിവിധ വിഭാ​ഗത്തിൽപ്പെട്ട അപേക്ഷകർക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, ഉജ്ജ്വല യോജനക്കുകീഴിൽ പുതിയ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്യൽ, ഗുണഭോക്താക്കളുടെ അനുഭവം പങ്കിടൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമാകും. ചടങ്ങിൽ സങ്കൽപ് പ്രതിജ്ഞയുമെടുക്കും. കേന്ദ്ര…

Read More

മകരവിളക്കുത്സവം: സുസജ്ജമായി ആരോഗ്യ വിഭാഗം

  konnivartha.com: മകരവിളക്കുത്സവത്തിന്റെ മുന്നോടിയായി സുസജ്ജമായ സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പ് ശബരിമലയിൽ ഒരുക്കുന്നത്. നിലവിലെ സൗകര്യങ്ങൾക്ക് പുറമെ മകരവിളക്കിനോടനുബന്ധിച്ച് പതിനൊന്ന് വ്യൂ പോയിന്റുകളിൽ ആംബുലൻസ് സൗകര്യമുൾപ്പെടെ ഡോക്ടറും സ്റ്റാഫ് നേഴ്സും ഉൾപ്പെട്ടെ മെഡിക്കൽ ടീമിനെ നിയോഗിക്കും. പമ്പ, ഹിൽ ടോപ്പ്, ഹിൽ ഡൗൺ, ത്രിവേണി പെട്രോൾ പമ്പ്, ത്രിവേണി പാലം, പമ്പ കെ എസ് ആർ ടി സി സ്റ്റാന്റ്, ചാലക്കയം, അട്ടത്തോട് കുരിശ് കവല, അട്ടത്തോട് പടിഞ്ഞാറെക്കര കോളനി, എലവുങ്കൽ, നെല്ലി മല, അയ്യൻ മല, പാഞ്ഞിപ്പാറ, ആങ്ങമുഴി ടൗൺ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കുക. തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്ന ദിനം പന്തളം മുതൽ പമ്പ വരെ ഘോഷയാത്രയെ ഒരു മൊബൈൽ മെഡിക്കൽ യൂണിറ്റ് അനുഗമിക്കും. ജനുവരി 10 മുതൽ 17 വരെ കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്നും ഇക്കാര്യം കാണിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് അപേക്ഷ…

Read More