റാന്നിയിലെ ശാസ്ത്രാധ്യാപകർക്ക് ‘റാ’ പരിശീലനം

  konnivartha.com: ഇന്ത്യ ഗവൺമെൻറ് ആരംഭിച്ച രാഷ്ട്രീയ ആവിഷ്കാർ അഭിയാ(RAA)ന്റെ ഭാഗമായി റാന്നി ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർക്ക് ബി. ആർ .സിയിൽ പരിശീലനം നൽകി.സ്കൂൾ കുട്ടികളിൽ ശാസ്ത്രാവബോധവും ശാസ്ത്രീയ മനോഭാവവും വളർത്തുന്നതിന് സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ . റാന്നി ബിആർസിയിൽ നടന്ന അധ്യാപക പരിശീലനം ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു.റിസോഴ്സ് പേഴ്സൺസ് ആയ എഫ് അജിനി, സൈജു സക്കറിയ, റോബി റ്റി. പാപ്പൻ എന്നിവർ സംസാരിച്ചു.ചെറുപ്പം മുതലുള്ള പഠനവും പ്രശ്ന പരിഹരണ ശേഷിയും ശാസ്ത്രീയ ചിന്തയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം .പരിശീലനാനന്തരം സയൻസ് ഫെസ്റ്റ്, ശാസ്ത്ര ക്വിസ് ,സയൻസ് കിറ്റ്, ശാസ്ത്ര പാർക്ക് നവീകരണം ശാസ്ത്ര പഠനയാത്ര, ശാസ്ത്ര പ്രോജക്ടുകൾ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും. പ്രവർത്തനാധിഷ്ഠിത ക്ലാസ് റൂം പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം പഴവങ്ങാട്…

Read More

കോന്നിയിൽ പ്രിൻസിപ്പാൾ ഒഴിവ്

പ്രിൻസിപ്പാൾ ഒഴിവ്            konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ.            യോഗ്യത: ഫുഡ് ടെക്നോളജി / ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും: www.supplyco.kerala.com, www.cfrdkerala.in.

Read More

പി.എസ്.സി പരീക്ഷാ പരിശീലനം

konnivartha.com: തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 150 മണിക്കൂർ ദൈർഘ്യമുള്ള പി.എസ്.സി മത്സര പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 8 മുതൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണിവരെ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജനുവരി 8നു രാവിലെ 10 മുതൽ ക്ലാസുകൾ ആരംഭിക്കും. വിശദവിവരങ്ങൾക്ക് : 8574676096, 0471 2330756

Read More

ശബരിമല വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 03/01/2024 )

  മകരവിളക്ക് മുന്നൊരുക്കം; യോഗം ചേര്‍ന്നു konnivartha.com: മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശബരിമല എ.ഡി.എം സൂരജ് ഷാജിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. മകരവിളവിലക്കിനോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പ മേധാവികൾക്ക് യോഗം നിര്‍ദ്ദേശം നല്‍കി. എല്ലായിടങ്ങളിലും വിവിധ ഭാഷകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്നും . മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് ആവശ്യമെങ്കില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ലഭ്യമാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു . നാളികേരം കൂട്ടിയിടാതെ ഉടന്‍തന്നെ കൊപ്ര കളത്തിലേക്ക് മാറ്റണം. കൊപ്രകളം പരിശോധിച്ച് ചിരട്ട കൂട്ടി ഇട്ടിരിക്കുന്നതില്‍ അപാകതകള്‍ ഉണ്ടോ എന്ന് ഫയര്‍ആന്റ് റെസ്‌ക്യു പരിശോധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കണം. ഭക്ഷണശാലകളിലെ വിലവിവരപ്പട്ടിക വ്യക്തമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ശബരിമല ദേവസ്വം ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/01/2024 )

ലേലം മല്ലപ്പളളി താലൂക്ക് ആശുപത്രി  പരിസരത്ത് അപകടകരമായി കാക്ഷ്വാലിറ്റിക്ക് സമീപം നില്‍ക്കുന്ന പ്ലാവ് വെട്ടിമാറ്റി ആശുപത്രി കോമ്പൗണ്ടില്‍  നിന്നും നീക്കം ചെയ്യുന്നതിനു ജനുവരി ആറിന് രാവിലെ 11.30 ന് താലൂക്ക് ആശുപത്രിയില്‍ ലേലം നടക്കും. ഫോണ്‍ : 0469 2683084. ജാഗ്രത നിര്‍ദ്ദേശം പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള വലതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിച്ചിട്ടുളളതിനാലും ജനുവരി അഞ്ചുമുതല്‍  ഇടതുകര  കനാലിലൂടെയുളള  ജലവിതരണം ആരംഭിക്കുന്നതിനാലും കനാലിന്റെ ഇരുകരയിലുമുളള ജനങ്ങള്‍  ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട പിഐപി ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ് ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525. ഉന്നത വിദ്യാഭ്യാസ…

Read More

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത (03.01.2024 )

  konnivartha.com: കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (പുറപ്പെടുവിച്ച സമയം 07.00 PM 03.01.2024 ) Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Idukki, Ernakulam, Thrissur, Malappuram, Kozhikode, Wayanad, Kannur, and Kasaragod districts of Kerala.

Read More

ശ്രീനാരായണ മിഷൻ സെന്റർ വാഷിംഗ്ടൺ ഡി.സി (SNMC) ക്ക് പുതിയ ഭാരവാഹികൾ

  സന്ദീപ് പണിക്കർ വാഷിംഗ്ടൺ ഡി.സി: മാനവരാശിക്ക് വേണ്ടിയുള്ള സേവനമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളുടെ കാതൽ. നിസ്വാർത്ഥ സേവനത്തിലാണ് യഥാർത്ഥ ആത്മീയത എന്ന് അദ്ദേഹം വിശ്വസിച്ചു. ഗുരുവിന്റെ തത്ത്വചിന്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അസംഖ്യം സാമൂഹിക സേവന സംഘടനകൾ ആ പാരമ്പര്യത്തെ നിലനിർത്തുന്നു. മനുഷ്യരാശിയുടെ ക്ഷേമമാണ് നമ്മുടെ പരിശ്രമങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതോടൊപ്പം, ആ മഹാ ഗുരുവിന്റെ അഗാധ ജ്ഞാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ അനുകമ്പയുള്ളതും എല്ലാവരേയും ഉൾക്കൊള്ളുന്നതും പ്രബുദ്ധവുമായ ഒരു ലോകത്തിനായി കൂട്ടായി പ്രവർത്തിക്കാം എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി ശ്രീനാരായണ മിഷൻ സെന്റർ (SNMC) നിലകൊള്ളുന്നു. ഡിസംബർ പത്താം തീയതി, മെരിലാൻഡിൽ നടന്ന വാർഷിക പൊതുയോഗത്തിൽ 2024 വർഷത്തിലേക്കുള്ള 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് , ശ്രീ. ശ്യാം ജി.ലാൽ (പ്രസിഡന്റ്), ഡോ. മുരളീ രാജൻ മാധവൻ(വൈസ് പ്രസിഡന്റ്),…

Read More

പാം ഇന്റർനാഷണലിന് സ്ഥിരമായ ഓഫീസ് ആസ്ഥാനം ഉദ്ഘാടനം ചെയ്തു

  konnivartha.com/ ന്യൂയോർക് : പുതു വത്സര പിറവിയിൽ പാം ഇന്റർനാഷണലിൻറെ, പാം എന്ന രജിസ്റ്റർഡ് സംഘടനക്ക് ഒരു സ്ഥിരമായ ഓഫീസ് ആസ്ഥാനം പന്തളത്തു, കുരമ്പാല, ഇടയാടി ജംഗ്ഷനിൽ ആരംഭിച്ചു. 2024 ജനുവരി ഒന്നാം തിയതി രാവിലെ പന്തളം നഗരസഭ ചെയർ പേഴ്സൺ  സുശീല സന്തോഷ്‌ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത. പാം ഓഫീസ് വേദിയിൽ മുനിസിപ്പൽ കൗൺസിലർ കോമളവല്ലി, സ്നേഹ താഴ്‌വരയുടെ സാരഥി C. P. മാത്യു, പാമിന്റെ പാട്രൺ / ചെയർമാൻ  C S മോഹനൻ, പാമിന്റെ സ്ഥാപക പ്രസിഡന്റ്‌ അബ്ദുൽ ഖാദർ, ജന: സെക്രട്ടറി.  ക്രിസ്റ്റഫർ വര്ഗീസ്, NSSPT പ്രിൻസിപ്പൽ പ്രീത ടീച്ചർ, മുൻ പ്രിൻസിപ്പൽ  ജയാദേവി, പാമിന്റെ പ്രസിഡന്റ്‌ തുളസിധരൻ പിള്ള, ജന : സെക്രട്ടറി.  അനിൽ നായർ, കർമ ദീപം കോർഡിനേറ്റർ രാജേഷ് എം പിള്ള, മുതിർന്ന പ്രവർത്തകരാ യ …

Read More

മന്നത്ത് ആചാര്യന്‍റെ പാവനസ്മരണയിൽ കല്ലുഴത്തിൽ തറവാട്

konnivartha.com: സാമൂഹ്യ പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെ 147ആം ജന്മവാർഷികം ആചരിക്കുന്ന വേളയിൽ സമുദായാചാര്യന്റെ പാവനസ്മരണയിലാണ് അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ‘കല്ലുഴത്തിൽ’ തറവാട്. കൊല്ലവർഷം 1104 ധനു ഒന്നിന് മന്നത്ത്‌ പദ്മനാഭന്റെ സാന്നിദ്ധ്യത്തിൽ തട്ടയിൽ ഗ്രാമത്തിലെ ഇടയിരേത്ത്‌ , കല്ലുഴത്തിൽ എന്നീ രണ്ട് പുരാതന തറവാടുകളിൽ യഥാക്രമം രാവിലെയും വൈകിട്ടുമായി നടന്ന നായർ കരപ്രമാണിമാരുടെ യോഗത്തിലാണ് ‘കരയോഗ പ്രസ്ഥാനവും’ ‘പിടിയരി പ്രസ്ഥാനവും’ ഭാരതകേസരി മന്നത്ത് പദ്മനാഭൻ ഭദ്രദീപം തെളിച്ച് വിളംബരം ചെയ്തത്‌. ഹരികഥാപ്രസംഗകനും സമുദായപ്രവർത്തകനുമായ ടി പി വേലുക്കുട്ടി മേനോനും തൃശുരിൽ നിന്ന് കരയോഗപ്രസ്ഥാനത്തിനു സമാരംഭം കുറിക്കുന്ന ചടങ്ങിന് ചുക്കാൻ പിടിക്കാൻ വന്നെത്തിയിരുന്നു. കരയോഗപ്രസ്ഥാനം സമാരംഭം കുറിച്ച് ഒരു മാസത്തിന് ശേഷം കൊല്ലവർഷം 1104 മകരമാസം ആറാം തീയതി ഔദ്യോഗികമായി യഥാക്രമം ഒന്നും രണ്ടും കരയോഗങ്ങളായി രജിസ്റ്റർ ചെയ്യുകയുമുണ്ടായി. എൻ എസ് എസ് എന്ന സാമുദായികസംഘടനയുടെ…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 02/01/2024)

  കെ.പി.മോഹനൻ എം.എൽ.എയും സംഘവും ശബരീശ ദർശനം നടത്തി ദർശനപുണ്യം തേടി പതിവു തെറ്റാതെ ഗുരുസ്വാമിയായി കെ.പി.മോഹനൻ എം.എൽ.എ.യും ശബരിമലയിലെത്തി. കണ്ണൂർ ജില്ലയിലെ പാനൂർ പുത്തൂരിലെ വസതിയിൽ ഭാര്യ ഹേമജ ഉൾപ്പടെ 44 സ്വാമിമാർക്ക് കെട്ടുനിറച്ച് നൽകിയാണ് ഇന്ന് എം.എൽ.എ.ശബരിമല ധർമശാസ്താവിനെ തൊഴാനെത്തിയത് .   കോവിഡ് കാലത്ത് ഒഴികെ മുടങ്ങാതെ അയ്യപ്പദർശനം തേടുന്ന മോഹനൻ ഇത് അമ്പത്തിനാലാം തവണയാണ് മുദ്രയണിയുന്നത്. എരുമേലിയിൽ പേട്ട തുള്ളി ചൊവ്വാഴ്ച രാവിലെ സന്നിധാനത്തെത്തി. ശബരീശ ദർശനത്തിനു ശേഷം രാവിലെ 11 ന് നെയ്യഭിഷേകം നടത്തി തുടർന്ന് മാളികപ്പുറത്തും ദർശനം നടത്തി. .പുത്തൂരിലെ വീട്ട് മുറ്റത്ത് നിന്നും കെട്ട് നിറച്ചാണ്  45 അംഗ സംഘം രണ്ട് വാഹനങ്ങളിലായി യാത്ര തിരിച്ചത്. ഗുരുസ്വാമിയായ എം.എൽ.എയാണ് കെട്ട് നിറ നടത്തിയത്. പിതാവ് അന്തരിച്ച മുൻ മന്ത്രി പി.ആർ.കുറുപ്പിൻ്റെ കാലം മുതലെ തുടങ്ങിയതാണ് കെ.പി.മോഹനൻ്റെ ശബരിമല…

Read More