2024 ജനുവരി 27 ശനി 6 മണി മുതൽ കുമ്പഴ യദുകുല നൃത്ത കലാലയം അവതരിപ്പിക്കുന്ന നൃത്യ സമർ ചിത 7 മണി മുതൽ പൊൻപൂത്താലം ഉദ്ഘാടനം ഫ്ളവേഴ്സ് ചാനൽ ഫെയിം പാർവ്വതി അയ്യപ്പദാസ് 8 മണി മുതൽ തിരുവനന്തപുരം നർമ്മ കല അവതരിപ്പിക്കുന്ന ടൈം പാസ്സ്
Read Moreമാസം: ജനുവരി 2024
കോന്നി ഹിന്ദുമത സമ്മേളനം തുടങ്ങി
സത്യം പറയാത്ത ചരിത്രകാരന്മാർ ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു-ഡോ. കെ.എസ്.രാധാകൃഷ്ണൻ konnivartha.com/ കോന്നി: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ രാഷ്ട്രീയ കക്ഷികൾക്ക് ഒരു പങ്കുമില്ലെന്ന് മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ. രാഷ്ട്രീയ കക്ഷികളുടെ പങ്കുകൂടി വന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കോന്നി ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തിലെ 16ാമത് കോന്നി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചട്ടമ്പി സ്വാമികളെയും, ശ്രീനാരായണ ഗുരുവിനെയും, അയ്യൻകാളിയെയും പോലുള്ള കേരളത്തിലെ സമൂഹ്യ പരിഷ്കർത്താക്കൾ വിജ്ഞാനത്തിന്‍റെ വിതരണരീതിയുടെ നീതിക്കുവേണ്ടി ആണ് പരിശ്രമിച്ചത്. രാജഭരണ കാലത്ത് സ്ഥാപിച്ചതാണ് നാടിന്‍റെ അഭിമാനമായ കോളജുകൾ പലതും. പിന്നെ മിഷണറിമാർ സ്ഥാപിച്ചതും. ഇത്തരത്തിൽ മഹത്തായ അക്കാദമിക പാരമ്പര്യമുള്ള കോളജുകളെ എങ്ങിനെയൊക്കെ നശിപ്പിക്കാമെന്നാണ് രാഷ്ട്രീയക്കാർ കാണിച്ചുതരുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഹാരാജാസ് കോളജിന്‍റെ ഇപ്പോഴത്തെ അവസ്ഥ. വ്യാജരേഖ ചമക്കലും, കോപ്പിയടിക്ക് അവസരമൊരുക്കലും, പഠനത്തെക്കാൾ കൂടുതൽ സമരത്തെ…
Read Moreഹെറിച്ച് തട്ടിയത് 1157 കോടി:എച്ച് ആര്‍ കോയിൻ വഴി 1138 കോടിയുടെ ഇടപാട്
konnivartha.com: ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പിന്‍റെ കണക്കുകള്‍ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തട്ടിപ്പിലൂടെ കമ്പനി കൈവശപ്പെടുത്തിയത് 1157 കോടി . ഇ.ഡി. റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഉടമകളായ പ്രതാപനും ശ്രീനയും നിലവില്‍ ഒളിവിൽ തന്നെ . 482 കോടി രൂപ ശേഖരിച്ചത് ക്രിപ്‌റ്റോ കറന്‍സി വഴിയാണ്.എച്ച്.ആര്‍. കോയിൻ ഇടപാട് വഴി 1138 കോടി രൂപ തട്ടി.ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.പലചരക്ക് ഉത്പന്ന വിൽപ്പനയുടെ മറവിൽ മണി ചെയിൻ നടത്തുകയാണ് സ്ഥാപനം ചെയ്തിരുന്നത്. കേരളത്തിൽ മാത്രം 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ഷോപ്പുകളുമുണ്ട്.വൻതുകയാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. വൻപലിശ വാഗ്‌ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചുവെന്ന പരാതിയുമുണ്ട്. തട്ടിപ്പ് ആണെന്ന് മനസ്സിലാക്കാതെ ലാഭ വിഹിതം ലക്ഷ്യമാക്കി പോപ്പുലര്‍ ഫിനാന്‍സില്‍ പണം എറിഞ്ഞ നിരവധിആളുകളും ഈ…
Read Moreകൊച്ചു സ്‌കൂളിലെ വലിയ റിപ്പബ്ലിക്ക് ദിനാഘോഷം
konnivartha.com / മെഴുവേലി : ഒരു നൂറ്റാണ്ടു പഴക്കമുള്ള സരസകവി മൂലൂർ പദ്മനാഭ പണിക്കരാൽ സ്ഥാപിതമായ ജിവിഎൽപി സ്‌കൂൾ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ഏതാണ്ട് നിലച്ചുപോയേക്കാവുന്ന അവസ്ഥയിൽ നിന്ന് പൂർവ്വ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ഇടപെടലിലൂടെ കേരളത്തിനാകെ മാതൃകയാവുകയാണ് കൊച്ചുസ്കൂൾ എന്നറിയപ്പെടുന്ന ജിവിഎൽപി സ്‌കൂൾ. കേരള സർക്കാരിന്റെ ജനകീയ ഇടപെടലുകളിലൂടെയും പൊതു വിദ്യാലയങ്ങളുടെ ഉന്നമനം എന്ന ആശയത്തെ പിന്തുടർന്ന് അടിസ്ഥാന സൗകര്യ വികസനമടക്കം ജനകീയമായ ഇടപെടലുകളിലൂടെ നടപ്പാക്കി മാതൃകയായിരിക്കുകയാണ് ജിവിഎൽപി സ്‌കൂൾ. ശീതീകരിച്ച ക്ലാസ് മുറിയോടെ പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുകയും, സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും, “ഒന്നാം ക്ലാസ് ഒന്നാം തരം” എന്ന ലക്ഷ്യത്തോടെ തുടർ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയുമാണ്. ഉന്നത വിദ്യാഭ്യാസം നേടിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ കൃത്യതയോടെയുള്ള മേൽനോട്ടവും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അക്കാദമിക്ക് പിന്തുണയും കൂടി ചേർന്നപ്പോൾ ഒരു പൊതു വിദ്യാലയത്തെ എങ്ങനെ…
Read Moreസൈമണ്‍ തോമസ് (75 )നിര്യാതനായി
konnivartha.com/കലഞ്ഞൂര്‍ : നെല്ലിമൂട്ടില്‍ (കൊടിതോട്ടത്തില്‍ ) സൈമണ്‍ തോമസ് ( 75)നിര്യാതനായി . സംസ്കാരം 28/01/2024 ഞായര്‍ 1.30 ന് ഭവനത്തിലെ ശ്രുശ്രൂക്ഷയ്ക്ക് ശേഷം കൂടല്‍ സെന്റ് മേരി ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ ഭാര്യ : സൂസമ്മ സൈമണ്‍ മകന്‍ : ജോണ്‍സി സൈമണ്‍ മരുമകള്‍ : ബെസി ജോണ്‍സി കൊച്ചു മക്കള്‍ : ഹന്ന, അലീന
Read Moreറിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി
konnivartha.com: ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47 ന് പരേഡ് കമാന്‍ഡര്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50 ന് ജില്ലാ പൊലീസ് മേധാവി വി. അജിത്തും 8.55 ന് ജില്ലാ കളക്ടര്‍ എ. ഷിബുവും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ-വനിതാ,ശിശുവികസന മന്ത്രി വീണാ ജോര്‍ജ് വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദേശീയ പതാക ഉയര്‍ത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10 ന് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ മന്ത്രി പരേഡ് പരിശോധിച്ചു. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. 9.30 ന് മുഖ്യാതിഥി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. 9.40ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഡിസ്പ്ലേ…
Read Moreജ. ഫാത്തിമാ ബീവിക്കും ഒ. രാജഗോപാലിനും പദ്മഭൂഷണ്‍; ആറ് മലയാളികള്‍ക്ക് പദ്മശ്രീ
2024-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് പദ്മഭൂഷണ്‍ ലഭിച്ചു.ചിത്രന്‍ നമ്പൂതിരിപ്പാട് (മരണാനന്തരം), അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി, സ്വാമി മുനി നാരായണ പ്രസാദ്, കണ്ണൂർ സ്വദേശിയായ തെയ്യം കലാകാരൻ നാരായണൻ ഇ.പി. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കാസർകോട് സ്വദേശിയായ നെൽ കർഷകൻ സത്യനാരായണ ബലേരി, എന്നീ മലയാളികള്‍ക്കാണ് പദ്മശ്രീ ലഭിച്ചത്. അഞ്ചുപേര്‍ക്കാണ് പദ്മവിഭൂഷണ്‍. 17 പേര്‍ക്ക് പദ്മഭൂഷണും 110 പേര്‍ക്ക് പദ്മശ്രീയും ലഭിച്ചു. വൈജയന്തിമാല ബാലി (കല), ചിരഞ്ജീവി (കല), വെങ്കയ്യ നായിഡു, ബിന്ദേശ്വര്‍ പഥക് (സാമൂഹിക സേവനം – മരണാനന്തരം), പദ്മ സുബ്രഹ്‌മണ്യം (കല) എന്നിവര്‍ക്കാണ് പദ്മവിഭൂഷണ്‍ ലഭിച്ചത്.
Read Moreകോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ (2024 ജനുവരി 26 വെള്ളി )
2024 ജനുവരി 26 വെള്ളി 5 മണി മുതൽ തിരുവാതിര കളി മത്സരം 7 മണി സാംസ്കാരിക സമ്മേളനം ദൃശ്യവിസ്മയത്തിന്‍റെ മലയാളി ഫ്രെയിം ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ സാന്നിദ്ധ്യം: ചലച്ചിത്ര താരം കുമാരി പ്രീതി രാജേന്ദ്രൻ 8 മണി മുതൽ ഫ്ളവേഴ്സ് കോമഡി ഉത്സവം ഫെയിം കിഷോർ കുമാർ അവതരിപ്പിക്കുന്ന തൃശ്ശൂർ ബിഗ് ബാൻഡ്
Read Moreതൊഴില്‍ അവസരങ്ങള്‍ ( 25/01/2024 )
തൊഴില്‍ അവസരങ്ങള്‍ ( 25/01/2024 ) ഹൗസ് കീപ്പർ, കുക്ക് ഒഴിവ് മുട്ടത്തറ സിമറ്റ് കോളജ് ഓഫ് നഴ്സിങ്ങിലെ ലേഡീസ് ഹോസ്റ്റലിൽ ഹൗസ് കീപ്പർ, കുക്ക് തസ്തികകളിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സന്നദ്ധരായ സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചു മണി. ഹൗസ് കീപ്പർ തസ്തികയിൽ പ്ലസ്ടുവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. കുക്ക് തസ്തികയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. 24 മണിക്കൂർ ഡ്യൂട്ടിയും അടുത്ത ദിവസം അവധിയും എന്ന വ്യവസ്ഥയിലായിരിക്കും നിയമനം. പ്രായപരിധിയിൽ ഒബിസി വിഭാഗത്തിന് മൂന്ന് വർഷത്തേയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് അഞ്ച് വർഷത്തേയും ഇളവ് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ,…
Read More