ഗ്രാഫിക് ഡിസൈനർ

konnivartha.com: റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 20065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം.  ഇ-മെയിൽ: [email protected]. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en ഫോൺ: 0471-2365559, 9447302431.

Read More

കോന്നി മെഡിക്കൽ കോളജിൽ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍

പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്ത് വന്‍ മുന്നേറ്റം :കോന്നിയില്‍ അഞ്ച് പ്രവര്‍ത്തികളുടെ ഉദ്ഘാടനം 27 ന്: മെഡിക്കൽ കോളജിൽ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ konnivartha.com: പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്ത് സമാനതകളില്ലാത്ത മാതൃകയുമായി കോന്നി മെഡിക്കല്‍ കോളേജ്. കോന്നി മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് ഐസിയുവിന്റെയും ബോയ്സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനവും, മൈലപ്ര, മലയാലപ്പുഴ, കൂടൽ,കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണോദ്ഘാടനവുമാണ് 27 ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍വഹിക്കുന്നത്. കിഫ്ബി ഫണ്ടിലൂടെ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മെഡിക്കൽ കോളജിൽ നടന്നുവരുന്നത്. ആരോഗ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ്. മണ്ഡലത്തിലെ എട്ട് ആരോഗ്യഉപകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 55.5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. മലയാലപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരപ്പാറ, പുതുക്കുളം, അരുവാപ്പുലം പഞ്ചായത്തിലെ വയക്കര, മുതുപേഴുങ്കല്‍, സീതത്തോട് പഞ്ചായത്തിലെ കോട്ടമണ്‍പാറ, കൊച്ചുകോയിക്കല്‍, കലഞ്ഞൂര്‍ പഞ്ചായത്തിലെ ഇടത്തറ, തണ്ണിത്തോട് പഞ്ചായത്തിലെ പ്ലാന്റേഷന്‍ എന്നിവയ്ക്കാണ്…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/01/2024 )

75-ാമത് റിപ്പബ്ലിക് ദിനാഘോഷം (26) :ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സല്യൂട്ട് സ്വീകരിക്കും ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ (26) രാവിലെ ഒന്‍പതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും. ആരോഗ്യ വനിതാ-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പരേഡിനുള്ള തയാറെടുപ്പുകള്‍ രാവിലെ 8.45 ന് ആരംഭിക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് ജില്ലാ പോലീസ് മേധാവിയും 8.55ന് ജില്ലാ കളക്ടറും വേദിയിലെത്തും. ഒന്‍പതിന് മുഖ്യാതിഥി എത്തി അഭിവാദ്യം സ്വീകരിച്ച ശേഷം ദേശീയ പതാക ഉയര്‍ത്തും. 9.10 ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ്, 9.30 ന് മുഖ്യാതിഥിയുടെ റിപ്പബ്ലിക്ദിന സന്ദേശം, 9.40 മുതല്‍ സാംസ്‌കാരിക പരിപാടികള്‍, സമ്മാനദാനം എന്നിവ നടക്കും. പരേഡില്‍ പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്സൈസ്,…

Read More

സ്റ്റിക്കർ നിർബന്ധം: 791 സ്ഥാപനങ്ങളിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് പരിശോധന

  konnivartha.com: ഭക്ഷ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന പാഴ്സൽ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 52 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 791 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്.   നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 120 സ്ഥാപനങ്ങൾക്ക് നേരെ അഡ്ജ്യൂഡിക്കേഷൻ നടപടി സ്വീകരിക്കും. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഭക്ഷണ പൊതികളിൽ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കർ പതിപ്പിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർബന്ധമാക്കിയിരുന്നു. പല സ്ഥാപനങ്ങളും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ…

Read More

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 25/01/2024 )

  2024 ജനുവരി 25 വ്യാഴം 5.30 മുതൽ പ്രതീക്ഷ ബാലസഭ അവതരിപ്പിക്കുന്ന മേളനം 2K24 8 മണി മുതൽ ജോബി പാല അവതരിപ്പിക്കുന്ന മെഗാ ഷോ

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/01/2024 )

അര്‍ഹതയുള്ളവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ് റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗങ്ങളില്‍ അര്‍ഹതപെട്ടവരെ ഉള്‍പ്പെടുത്തി സാമൂഹ്യനീതി നടപ്പാകുകയാണ് സംസ്ഥാന  സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനോപകാരപ്രദമായ ഒരു വലിയ കര്‍ത്തവ്യമാണ് സംസ്ഥാന പൊതുവിതരണവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ പരിശോധനകളിലൂടെയാണ്  മുന്‍ഗണനാപ്പട്ടിക തയാറാക്കിയിട്ടുള്ളത്.  നവകേരളസദസ്സിലും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിച്ചവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ താലൂക്കിലെ 10 കുടുംബങ്ങള്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. ഫെബ്രുവരി അഞ്ചിന് ശേഷം 90 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായി ലഭിക്കുമെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു. അക്ഷയ സെന്റര്‍ മുഖേനയോ സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയോ ഫെബ്രുവരി അഞ്ചിന് ശേഷം പ്രിന്റ്…

Read More

ഭിന്നശേഷിക്കാരന്‍റെ ആത്മഹത്യ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

  konnivartha.com: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് ഭിന്നശേഷിക്കാരൻ ആത്മഹത്യചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി.കേന്ദ്ര സർക്കാർ, സാമൂഹ്യ നീതി വകുപ്പ്, കോഴിക്കോട് കളക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിർ കക്ഷികൾ. മുതുകാട് സ്വദേശി വളയത്ത് ജോസഫ് എന്ന പാപ്പച്ചന്‍(77) ആണ് മരിച്ചത്..15 ദിവസത്തിനകം പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്നുകാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞദിവസം കത്ത് നല്‍കി.പെരുവണ്ണാമൂഴി പോലീസിനും കത്ത് കൈമാറിയിരുന്നു. കോഴിക്കോട് കളക്ടര്‍ക്ക് കത്ത് നല്‍കാനിരിക്കുകയായിരുന്നു.കിടപ്പുരോഗിയായ 47-കാരിയായ മകള്‍ക്കും ജോസഫിനും പെന്‍ഷന്‍ തുകമാത്രമായിരുന്നു ആകെയുള്ള ആശ്രയം.ലക്ഷക്കണക്കിന് പേരാണ് പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങി മരുന്ന് വാങ്ങാനും ജീവിക്കാനും നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്നത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത് ദുരന്തം മാത്രമാണ്. അധികാരത്തിന്റെ ധാര്‍ഷ്ട്യവും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു

Read More

ബി ജെ പി നേതാക്കൾ ‘ഹരിതാശ്രമം’ സന്ദർശിച്ചു

  konnivartha.com/ പന്തളം : ബി ജെ പി കേരള ഘടകത്തിന്‍റെ സംഘടനാ ചുമതലയുള്ള ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുഭാഷ് കണ്ണോത്തിന്‍റെ  ( കണ്ണൂർ ) നേതൃത്വത്തിലുള്ള ബിജെപി സംസ്ഥാന – ജില്ലാ നേതാക്കൾ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ‘ഹരിതാശ്രമം’ പാരിസ്ഥിതിക ദാർശനിക ഗുരുകുലവും സ്ഥാപകൻ ജിതേഷ്ജിയെയും സന്ദർശിച്ചു . എൻ എസ് എസ് കരയോഗപ്രസ്ഥാനത്തിനു സമാരംഭം കുറിക്കുന്നതിനു വേദിയായി ശ്രീ മന്നത്ത് പദ്മനാഭൻ തെരഞ്ഞെടുത്ത പുരാതന നായർ തറവാടായ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് കല്ലുഴത്തിൽ തറവാടിന്റെ പൂമുഖമാണ് ഇപ്പോൾ ഹരിതാശ്രമം പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്നത്.മണ്ണുമര്യാദ, ജലസാക്ഷരത,പുഴയറിവ്, വനസ്നേഹം , പ്രകൃത്യോപാസന, സഹജീവിസ്നേഹം, സമസൃഷ്ടിഭാവന എന്നീ സപ്തനന്മകൾ പ്രചരിപ്പിക്കുന്ന പാരിസ്ഥിതിക ദാർശനികഗുരുകുലമാണ് ഹരിതാശ്രമം. അതിഥികളായെത്തിയവർക്ക് ഹരിതാശ്രമം സ്ഥാപകൻ ജിതേഷ്ജി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അതിവേഗരേഖാചിത്രം വരച്ച്…

Read More

ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ 20 കോടി XC-224091 എന്ന നമ്പറിന്

  konnivartha.com: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി XC-224091 എന്ന നമ്പറിന്.പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പി. ഷാജഹാൻ എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്.   തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജൻസിയിൽനിന്ന് ടിക്കറ്റ് വാങ്ങിയത്. ദൊരൈരാജിന്‍റെ തിരുവനന്തപുരത്തുള്ള ലോട്ടറിക്കടയിൽ വിൽപന നടത്തുന്നതിനായാണ് ഈ ടിക്കറ്റുകൾ വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റർ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകൾ വിൽപന നടത്തിയത്. 30-40 ദിവസം മുമ്പ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ളവരാണ് ടിക്കറ്റെത്തവരിൽ അധികമെന്നും ദുരൈരാജ് പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ, മുൻ മന്ത്രി ആൻ്റണി രാജു, ചലചിത്ര താരം സോന നായർ എന്നിവർ…

Read More

പ്രതിഷ്ഠാ വാർഷികവും പൊതുസമ്മേളനവും ജനുവരി 26 ന്

  konnivartha.com: എസ് എന്‍ ഡി പി യോഗം 4677 കുമ്മണ്ണൂർ ശാഖയിലെ ഗുരുക്ഷേത്രത്തിലെ 4 – മത് പ്രതിഷ്ഠാ വാർഷികവും പൊതുസമ്മേളനവും ജനുവരി 26 – വെള്ളിയാഴ്ച ശാഖാങ്കണത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . രാവിലെ 5.30 ന് നടതുറക്കൽ . ഉഷ:പൂജ,ഗുരുപൂജ 6.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം 9.30 am ന് പൊതുസമ്മേളനം. എസ് എന്‍ ഡി പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യും .ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ തോപ്പിൽ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി ബിജു കുമ്മണ്ണൂർ യോഗത്തിൽ സ്വാഗതം ആശംസിക്കും. SNDPയോഗം അസ്സി. സെക്രട്ടറിറ്റി പി. സുന്ദരേശൻ . പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ . എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിൽ അംഗങ്ങളായ സലീംകുമാർ .മൈക്രോ ഫിനാൻസ് – കോഡിനേറ്റർ…

Read More