അഗസ്ത്യാർകൂടം ട്രക്കിങ് ഇന്നു മുതൽ (ജനുവരി 24)

അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് (ജനുവരി 24) തുടക്കമാകും പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്‌നാട്ടിലെ കളക്കാട് – മുണ്ടൻതുറ കടുവാ സങ്കേതം എന്നിവയാണ് അഗസത്യാർകൂടത്തെ വലയം ചെയ്യുന്നത്. വിവിധങ്ങളായ ഔഷധസസ്യങ്ങൾ, ആരോഗ്യപച്ച, ഡ്യുറി ഓർക്കിഡ്, ചെങ്കുറുഞ്ഞി, കൊണ്ടപ്പന തുടങ്ങിയ തദ്ദേശീയമായ സസ്യങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം. നിത്യഹരിതവനം, ആർത്തവ്യത്യഹരിതവനം, ഇലകൊഴിയും വനം, പുൽമേട്, ഈറ്റക്കാടുകൾ, ചോല വനം, ഗിരി വനം എന്നിങ്ങനെ വ്യത്യസ്തതകളുള്ള പ്രദേശവുമാണിവിടം. കടുവ,പുലി ആന, കാട്ടുപോത്ത്, കരടി, മാനുകൾ വിവിധതരം കുരങ്ങു വർഗങ്ങൾ, മലമുഴക്കി വേഴാമ്പൽ, മല മൈന, മാക്കാച്ചിക്കാട എന്നിങ്ങനെയുള്ള അപൂർവയിനം പക്ഷികൾ, രാജവെമ്പാല, മലമ്പാമ്പ്, അണലി ഉൾപ്പെടെയുള്ള ഉരഗങ്ങൾ എന്നിങ്ങനെ ധാരാളം വന്യജീവികൾ ഇവിടെ അധിവസിക്കുന്നു. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ജൈവ സഞ്ചയ…

Read More

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 2024 ജനുവരി 24 ബുധൻ)

  2024 ജനുവരി 24 ബുധൻ 6 മുതൽ പൂങ്കാവ് അരുണോദയം കലാക്ഷേത്ര ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നടന വിസ്മയം 7.30 മുതൽ മല്ലശ്ശേരി അതിര രാജൻ & ടീം അവതരിപ്പിക്കുന്ന ചിലമ്പാട്ടം 8 മണി മുതൽ പാർവ്വതി ജഗീഷ് ടീം അവതരിപ്പിക്കുന്ന പാർവ്വി മ്യൂസിക്സ്

Read More

കോന്നി ഫെസ്റ്റ് 2024:ദൈവത്തിന്‍റെ വിരലുകളാണ് ചിത്രകാരന്മാരുടെസ്വത്ത് : അഡ്വ ജിതേഷ്ജി

  konnivartha.com /കോന്നി : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വരുന്ന ‘കോന്നി ഫെസ്റ്റ് 2024’ ൽ സംഘടിപ്പിച്ച ‘ചിത്രകാരസംഗമവും ആഭരണസഭയും’ അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ ചിത്രകാരൻ ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.   ദൈവത്തിൻ്റെ വിരലുകളാണ് .സ്വന്തം നാട് വിട്ട് വിദേശരാജ്യങ്ങളിൽ എത്തുമ്പോഴാണെന്ന് വേഗവരയിലൂടെ പ്രശസ്തനായ അഡ്വ ജിതേഷ്ജി പറഞ്ഞു. പർവതങ്ങളിൽ മഹാമേരുവിനെ പോലെയും പക്ഷികളിൽ ഗരുഡനെ പോലെയും നദികളിൽ നൈലിനെ പോലെയുമാണ് കലകളിൽ ചിത്രകല എന്ന് ജിതേഷ്ജി പറഞ്ഞു. സാഹിത്യത്തിന്റെ പുരോഗാമിയാണ് ( forerunner ) ചിത്രകല. ലോകമെമ്പാടും സാഹിത്യകാരന്മാരെക്കാളും സാഹിത്യത്തെക്കാളും പ്രാധാന്യം ചിത്രകലയ്ക്കും ചിത്രകാരന്മാർക്കും കിട്ടുമ്പോൾ കേരളത്തിലെ സ്ഥിതി ഒട്ടും ആശാവഹമല്ലെന്നും ചിത്രകലസാക്ഷരതയുടെ ( fine art literacy )കാര്യത്തിൽ മലയാളി ഏറെ മുന്നേറാനുണ്ടെന്നും  ജിതേഷ്ജി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ചിത്രകലാരംഗത്തെ മികച്ച ഇരുപതോളം ചിത്രകാരന്മാരെ കണ്ടെത്തി അവരെ ആദരിക്കാൻ കോന്നി…

Read More

കേരളത്തിലെ ഉപഭോക്താക്കളുടെ നെറ്റ് വര്‍ക്ക് മെച്ചപ്പെടുത്തി വി

    konnivartha.com:  കേരളത്തിലെ 2500-ല്‍ ഏറെ സൈറ്റുകളില്‍ ശേഷി വര്‍ധിപ്പിക്കുകയും 950-ല്‍ ഏറെ സൈറ്റുകളില്‍ എല്‍900 സ്ഥാപിക്കുകയും ചെയ്തതോടെ ഇന്‍ഡോറില്‍ പോലും വി ഇപ്പോള്‍ അതിവേഗവും കൂടുതല്‍ മെച്ചപ്പെട്ട ശബ്ദവ്യക്തതയും ലഭ്യമാക്കുന്നു – കേരളത്തിലെ 14 ജില്ലകളിലായുള്ള 1.5 കോടി വി ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന നെറ്റ് വര്‍ക്ക് അനുഭവങ്ങള്‍ ലഭ്യമാക്കുന്നു കൊച്ചി: ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ജോലിയായാലും വിനോദമായാലും ദൈനംദിന ജീവിതത്തിന്‍റെ കാര്യത്തില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് വളരെ നിര്‍ണായകമാണ്. ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ഈ ആവശ്യങ്ങള്‍ നിറവേറ്റാനായി മുന്‍നിര ടെലികോം ബ്രാന്‍ഡ് ആയ വി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നെറ്റ് വര്‍ക്ക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഈ നീക്കങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ കൂടുതല്‍ മെച്ചപ്പെട്ട അനുഭവവും അതിവേഗവും ലഭിക്കും.   കഴിഞ്ഞ 2-3 മാസങ്ങളില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള 900 മെഗാഹെര്‍ട്ട്സ് സ്പെക്ട്രമാണ് കേരളത്തിലെ 950-ല്‍ ഏറെ സൈറ്റുകളിലായി അധികമായി…

Read More

തിരുവാഭരണ ഘോഷയാത്രാ സംഘം 24ന് പന്തളത്ത് തിരിച്ചെത്തും

  konnivartha.com: ശബരിമല മണ്ഡലകാല, മകരവിളക്ക് ഉത്സവത്തിനുശേഷം നട അടച്ച് പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാ സംഘം (24ന്) പന്തളത്ത് എത്തിച്ചേരും. ജനുവരി 13 നാണ് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് ഘോഷയാത്രാസംഘം പന്തളത്ത് നിന്ന് പോയത്. മകരവിളക്ക് മഹോത്സവത്തിന് ശേഷം 22-ന് നടയടച്ച ശേഷമാണ് തിരുവാഭരണഘോഷയാത്രാസംഘം പരമ്പരാഗത പാതയിലൂടെ തിരിച്ച് പന്തളത്തേക്ക് എത്തുന്നത്. (23ന്) വൈകുന്നേരത്തോടെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേര്‍ന്ന ഘോഷയാത്രാസംഘം രാത്രിവിശ്രമത്തിന് ശേഷമാണ് ഇന്ന് പന്തളത്തേക്ക് എത്തുക. ആറന്മുള മങ്ങാട്ട് കൊട്ടാരത്തില്‍ ആഭരണങ്ങള്‍ ദര്‍ശനത്തിനായി തുറന്ന് വച്ചിരുന്നു. (ബുധന്‍) പുലര്‍ച്ചെ ആറന്മുളയില്‍ നിന്ന് തിരിച്ച് കുറിയാനിപ്പള്ളി, ഉള്ളന്നൂര്‍, കുളനട വഴിയാണ് രാവിലെ ഏഴ് മണിക്ക് പന്തളത്ത് എത്തിച്ചേരുക.പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെത്തുന്ന ആഭരണപ്പെട്ടികള്‍ ദേവസ്വം ബോര്‍ഡ് അധികാരികളില്‍ നിന്ന് കൊട്ടാരം നിര്‍വാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയില്‍ സൂക്ഷിക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി തുറക്കുന്നത്.…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 23/01/2024 )

മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഫെബ്രുവരിയില്‍ പട്ടയം വിതരണം ചെയ്യും: മന്ത്രി കെ. രാജന്‍ സംസ്ഥാനത്ത് മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഫെബ്രുവരി ആദ്യവാരത്തില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള വിപുലമായ മേളക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ പറഞ്ഞു. തുവയൂര്‍ മാഞ്ഞാലി ഈശ്വരന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം ആശുപത്രി അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി രണ്ടേകാല്‍ വര്‍ഷത്തിനുള്ളില്‍ 1,23,000 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തിട്ടുള്ളത്. ഫെബ്രുവരിയിലെ പട്ടയമേളക്ക് ശേഷം ആകെ പട്ടയം ലഭിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിയുമെന്നും ഇത് കേരളത്തിന് മാത്രം അവകാശപെടാനാകുന്ന അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ഒരു ദശാബ്ദത്തിന് ഇപ്പുറം നോക്കുമ്പോള്‍ സമാനതകള്‍ ഇല്ലാത്ത മാറ്റങ്ങള്‍ക്കാണ് അടൂര്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്.വികസനമേഖലയില്‍ മണ്ഡലം ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍…

Read More

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് നമ്മുടെ മുദ്രാവാക്യം: മന്ത്രി കെ. രാജന്‍

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സംസ്ഥാന റവന്യു വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യമെന്ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ പറഞ്ഞു. പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടയവിതരണവും പെരിങ്ങനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരേയും ഭൂമിക്ക് അവകാശികളാക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനമാണ് ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പട്ടയമിഷനും എംഎല്‍എ ചെയര്‍മാനായി പട്ടയ അസ്സംബ്ലിയും രൂപീകരിക്കുന്നതെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് കഴിവതും വേഗം സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസ് എന്നാല്‍ രേഖകള്‍ കെട്ടിക്കിടക്കുന്ന ഒരു കെട്ടിടം എന്നതിനു വിഭിന്നമായി, എല്ലാ ജനങ്ങള്‍ക്കും വിരല്‍ത്തുമ്പില്‍ സേവനം എത്തിക്കുന്നതിനുള്ള ഒരിടമാവണം എന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. കേരളത്തില്‍ നിലവിലുള്ള വില്ലേജ് ഓഫീസുകളും താലൂക്ക്…

Read More

കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ അനുസ്മരണം നടന്നു 

  കോന്നി :കുംഭപ്പാട്ടിന്റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്റെ ആറാമത് അനുസ്മരണം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ടാനവും കുംഭപ്പാട്ടും തലമുറകളിലേക്ക് കൈമാറുന്നതിൽ മുഖ്യസ്ഥാനം വഹിച്ച മഹത് വ്യക്തിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കേരളത്തിന്‌ അകത്തും പുറത്തും കുംഭപ്പാട്ട് കൊട്ടിപ്പാടി കലാരൂപത്തെ ലോക പ്രശസ്തമാക്കി. നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമ കൂടിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിംകുമാർ കല്ലേലി തുടങ്ങിയവർ അനുസ്മരണ സന്ദേശം കൈമാറി. വിശേഷാൽ പൂജകൾക്ക് കാവ് മുഖ്യഊരാളി ഭാസ്കരൻ നേതൃത്വം നൽകി.

Read More

തൊഴിൽമേള സംഘടിപ്പിക്കുന്നു:ആയിരത്തിലേറെ തൊഴിലവസരങ്ങള്‍

  konnivartha.com: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി മൂന്നിന് കൊല്ലം, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ‘കരിയർ എക്‌സ്‌പോ 2024’ എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്‌സ്‌പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്‌സ്‌പോയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907565474, 0471 2308630.

Read More

വിവരം നല്കാത്ത ആറ് ഓഫീസർമാർക്ക് 65,000 രൂപ പിഴ

  വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നിഷേധിക്കുക,വിവരാവകാശ കമ്മിഷന് റിപ്പോർട്ട് നല്കാതിരിക്കുക, കമ്മിഷന്റെ ഷോക്കോസ് നോട്ടിസിന് യഥാസമയം വിശദീകരണം സമർപ്പിക്കാതിരിക്കുക, വിവരം ഫയലിൽ വ്യക്തമായിരുന്നിട്ടും തെറ്റിധരിപ്പിക്കുന്ന മറുപടി നല്കുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ ജില്ലകളിലെ ആറ് ഓഫീസർമാർക്കായി 65000 രൂപ പിഴ ശിക്ഷ. ആനയറ ജി.അജിത്കുമാറിന്റെ പരാതിയിൽ തിരുവനന്തപുരം കോർപ്പറഷനിലെ 2017 ജൂലൈയിലെ അസി. എഞ്ചിനീയർക്ക് 25000 രൂപയും കണ്ണൂർ വെങ്ങൂട്ടായി രനീഷ് നാരായണന് മന:പൂർവം വിവരം നിഷേധിച്ച കുറ്റത്തിന് തിരുവനന്തപുരം കൃഷി വകുപ്പ് ഡയറക്ടറേറ്റിലെ 2019 ഏപ്രിലിലെ ബോധന ഓഫീസർക്ക് 15000 രൂപയും എറണാകുളം വട്ടപ്പറമ്പ് ബി.പി. ഷാജുവിന്റെ അപേക്ഷയിൽ പത്തനംതിട്ട ജില്ല കോയിപ്പുറം പൊലീസ് സ്റ്റേഷനിലെ 2017 ഒക്ടോബറിലെ ഹൗസ് ഓഫീസർക്ക് 10,000 രൂപയും കൊല്ലം കരിമ്പിൻപുഴ ഗോപകുമാറിന്റെ ഹരജിയിൽ പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ 2015 ആഗസ്റ്റിലെ സെക്രട്ടറിക്ക് 5000 രൂപയും കാസർകോട് ഉളിയത്തടുക്ക…

Read More