2024 ജനുവരി 23 ചൊവ്വ 5.30 മുതൽ കോന്നി എസ്.എൻ കലാക്ഷേത്ര മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന സംഗീത നടന ലയ ചാരുത 8 മുതൽ ചന്ദ്രൻ പരിയാരം സംവിധാനം ചെയ്ത് കോഴിക്കോട് പേരാമ്പ്ര വജ്രിക & കലൈഭാരതി അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ
Read Moreമാസം: ജനുവരി 2024
ജനുവരി 24ലെ പണിമുടക്ക്: ഹാജരാകാതിരുന്നാൽ ഡയസ് നോൺ
konnivartha.com: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ 2024 ജനുവരി 24ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്തുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ചു സർക്കാർ ഉത്തരവ് (സ.ഉ.(അച്ചടി) നം.1/2024/പൊ.ഭ.വ, തീയതി 22.01.2024) പുറപ്പെടുവിച്ചു. അനധികൃതമായി ജോലിക്കു ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കും. പണിമുടക്കു ദിവസത്തെ ശമ്പളം 2024 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് (ഗസറ്റഡ് ജീവനക്കാർ ഉൾപ്പെടെ) അടിയന്തര സാഹചര്യങ്ങളിലൊഴികെ 2024 ജനുവരി 24ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാരനോ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാൽ (അടുത്ത ബന്ധുക്കൾ എന്നാൽ ജീവനക്കാരന്റെ ഭാര്യ/ഭർത്താവ്/മക്കൾ/മാതാപിതാക്കൾ), ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിന്, ജീവനക്കാരിയുടെ പ്രസവാവശ്യത്തിന്, സമാനമായ മറ്റ് ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങൾ എന്നീ സാഹചര്യങ്ങളിലൊഴികെ…
Read Moreപത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 22/01/2024 )
ഉദ്ഘാടനം (23) തുവയൂര്‍ മാഞ്ഞാലി ഈശ്വരന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം (23) ന് രാവിലെ 11ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തീയതി നീട്ടി സംസ്ഥാനത്തെ ടോപ് ക്ളാസ് സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാലയങ്ങളില്‍ ഒന്‍പത്, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി/ഇ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി…
Read Moreകല്ലേലി കാവില്‍ ആഴി പൂജയും വെള്ളം കുടി നിവേദ്യവും സമര്‍പ്പിച്ചു
KONNIVARTHA.COM/ കോന്നി : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) നടന്നു .999 മലകളെ ഉണര്‍ത്തി പ്രകൃതി കോപങ്ങളെ ശമിപ്പിച്ച് മാനവകുലത്തിനും സര്‍വ്വചരാചരങ്ങള്‍ക്കും ഐശ്വര്യം പ്രദാനം ചെയ്യുന്ന വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്നആഴിപൂജ ,വെള്ളം കുടി നിവേദ്യം ,കളരിപൂജ ,ചരിത്ര പുരാതനമായ കുംഭപാട്ട് ,ഭാരതക്കളി എന്നീ ചടങ്ങുകള്‍ ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തോടെ നടന്നു . ഏഴര വെളുപ്പിനെ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി , തൃപ്പടി പൂജ ,ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ , വാനര പൂജ ,വാനര…
Read Moreഐക്യ കർഷക സംഘം വടശ്ശേരിക്കര പഞ്ചായത്ത് കൺവൻഷൻ നടന്നു
konnivartha.com/ വടശേരിക്കര: ഐക്യ കർഷക സംഘം വടശ്ശേരിക്കര പഞ്ചായത്ത് കൺവൻഷൻ നടത്തി. റാന്നി മണ്ഡലം പ്രസിഡന്റ് ഷിബു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് രവി പിള്ള കോന്നി ഉത്‌ഘാടനം ചെയ്തു. പഞ്ചായത്തിലെ ചെറുകിട കർഷകർ നേരിടുന്ന വെല്ലുവിളികൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. റബ്ബർ വിലയിടിവ് താങ്ങാനാകാതെ കർഷകർ വലയുകയാണ്. ഉത്പാദന ചെലവ് ലഭിക്കുന്ന വിലയേക്കാൾ കൂടുതലാണ്. ഇതുമൂലം റബ്ബർ കർഷകരുടെ തോട്ടങ്ങളിൽ ടാപ്പിംഗ് മുടങ്ങിയതിനാൽ തോട്ടങ്ങളിലെ അടിക്കാടുകളിൽ കാട്ടുപന്നികൾ പെറ്റുപെരുകി മറ്റു കർഷകരുടേയും തൊഴിലാളികളുടേയും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. പഞ്ചായത്ത് അധികൃതർ തോട്ടം ഉടമകളോട് കാടുകൾ തെളിച്ചിടാൻ നിർദ്ദേശിക്കുകയോ, പഞ്ചായത്തു നേരിട്ട് തൊഴിലുറപ്പു തൊഴിലാളികളെകൊണ്ട് തെളിപ്പിക്കുകയോ വേണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിൽ ഐക്യ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ശക്തമായപ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി ജോൺസ്…
Read Moreഎതിർപ്പുകളെ പുഞ്ചിരിയോടെ നേരിടാൻ പ്രാപ്തരാകണം : അഖിൽ മാരാർ
konnivartha.com/ കോന്നി : നമുക്ക് നേരെ വരുന്ന പ്രതിസന്ധികളെയും എതിർപ്പുകളെയും പുഞ്ചിരിയോടെ നേരിടാൻ പുതിയ തലമുറ പ്രാപ്തരാകണമെന്ന് ബിഗ് ബോസ് ഷോയിലെ വിജയിയും സിനിമ സംവിധായകൻ കൂടിയായ അഖിൽ മാരാർ .കോന്നി ഫെസ്റ്റിലെ ജനുവരി ഒരു ഓർമ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാര കാര്യങ്ങളിൽ വാടി തളരുന്നവരാകരുത് നമ്മുടെ പുതിയ തലമുറയെന്നും പ്രതിസന്ധികളെ തരണം ചെയ്താണ് ഞാൻ ഇവിടെ നിൽക്കുന്നതെന്നും അഖിൽ മാരാർ പറഞ്ഞു കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, എലിസബത്ത് അബു, ജി. ശ്രീകുമാർ, ബിനുമോൻ ഗോവിന്ദ്, രാജീവ് മള്ളൂർ, പ്രവീൺ പ്ലാവിളയിൽ, ജോയൽ മാത്യു മുക്കരുണത്ത്, രല്ലു.പി രാജു, ചിത്ര രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു
Read Moreകോന്നി ഫെസ്റ്റ് :ഇന്നത്തെ പരിപാടികള്‍ ( 22/01/2024 )
2024 ജനുവരി 23 തിങ്കൾ 6 മണി കോന്നി ചിലമ്പ് അവതരിപ്പിക്കുന്ന നാടൻ കലാരൂപങ്ങളും ദൃശ്യാവിഷ്കാരവും 7.30 മുതൽ ചിത്രകാരന്മാർക്ക് ആദരവ് വരരുചിക്കൂട്ടിലെ വർണ്ണക്കൂട്ടുകാർ 8 മണി മുതൽ ചലച്ചിത്ര പിന്നണി ഗായകരായ റഹ്മാൻ, അഡ്വ ഗായത്രി നായർ എന്നിവർ അവതരിപ്പിക്കുന്ന തിരുവനന്തപുരം മെഗാ മിക്സ്ൻ്റെ ഗാനമേള
Read Moreമകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി : ശബരിമല നട അടച്ചു
konnivartha.com: മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. രാവിലെ അഞ്ചിന് ശ്രീകോവിൽ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതിഹോമം നടന്നു. പിന്നീട് തിരുവാഭരണ സംഘം അയ്യനെ വണങ്ങി തിരുവാഭരണവുമായി പന്തളത്തേക്ക് യാത്ര തിരിച്ചു. ശേഷം പന്തളം കൊട്ടാരം പ്രതിനിധികൾ ദർശനം നടത്തി.തിരുവാഭരണ സംഘം 24 ന് പന്തളം കൊട്ടാരത്തിൽ എത്തിച്ചേരും.രാവിലെ 6:30 ന് ഭസ്മാഭിഷേകത്തിനുശേഷം ഹരിവരാസനം പാടി നടയടച്ചു.
Read Moreഐരവൺ മുളന്തറയിൽ ഷോക്കേറ്റ് മരിച്ചു
konnivartha.com/ കോന്നി : മുളന്തോട്ടി വെട്ടുന്നതിനിടെ വൃദ്ധൻ ഷോക്കേറ്റ് മരിച്ചു.മുളന്തറ നെഹലാ മനസിലിൽ ഷാഹുൽ ഹമീദ് (65) ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. മുളന്തറയിലെ 11 കെ വി ലൈൻ കടന്നുപോകുന്നതിന് താഴെ മുളം തോട്ടി വെട്ടുന്നതിനിടെ പച്ച മുള ലൈൻ കമ്പിയിൽ തട്ടി ഇയാൾ ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. ഷാഹുൽ ഹമീദിന്റെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ :നൂർജഹാൻ, മകൾ : നെഹന
Read Moreകോന്നി എസ്. എൻ. ഡി. പി യോഗം കോളേജില്‍ ദേശീയ സെമിനാര്‍
konnivartha.com: കോന്നി എസ്. എ. എസ്. എസ്. എൻ. ഡി. പി യോഗം കോളേജിന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേർഴ്സുമായി സഹകരിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോളേജിൽ ദേശീയ സെമിനാർ നടത്തും. ജനാധിപത്യ സംരക്ഷണത്തിൽ മാധ്യമങ്ങളുടെയും കോടതിയുടെയും പങ്ക് എന്നതാണ് വിഷയം. തിങ്കൾ രാവിലെ 10ന് കെ. യു. ജനീഷ് കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. എസ്. എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അധ്യക്ഷനായിരിക്കും. എം. ജി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ, സ്കൂൾ ഓഫ് ഗാന്ധിയൻ തൊട്സ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ ഡോ. ബിജു ലക്ഷ്മണൻ എന്നിവർ മുഖ്യ പ്രസംഗങ്ങൾ നടത്തും. മുതിർന്ന മാധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ, അഡ്വ. സീനാ. എസ്. നായർ, സബ് ജഡ്ജ് സി. ആർ. രാജശ്രീ, മാധ്യമ…
Read More