കോന്നി ഫെസ്റ്റ് അമ്യൂസ്മെൻ്റ് പാർക്ക് ശ്രദ്ദേയമാകുന്നു

  konnivartha.com: കോന്നി : കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വരുന്ന കോന്നി ഫെസ്റ്റിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയിരിക്കുന്ന അമ്യൂസ്മെൻ്റ് പാർക്ക് ശ്രദ്ദേയമാകുന്നു. ജെയിൻ്റ് വീൽ, ബ്രേക്ക് ഡാൻസ്, കൊളമ്പസ്, ഡ്രാഗൺ ട്രയിൻ, ബൗൺസി ബലൂൺ, മിനി ട്രയിൻ, മിനി കാർ, ഗയിംസ് തുടങ്ങിയ നിരവധി വൈവിധ്യമാർന്ന ഇനങ്ങൾ കോന്നി ഫെസ്റ്റിൽ എത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നു.

Read More

ഇന്ത്യ 2047ഓടെ പൂർണ്ണമായും വികസിത രാഷ്ട്രമാകും

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒൻപതര വർഷത്തിനുള്ളിൽ രാജ്യം സാമ്പത്തിക ശക്തിയിൽ ലോക രാജ്യങ്ങൾക്കിടയിൽ പത്താം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തെത്തിയെന്നും, ഇനി ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യം ഒന്നാം സ്ഥാനത്തെത്തുമെന്നും അനിൽ അഗ്രവാൾ എം പി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തിലെ വനിതകളുടെയും യുവാക്കളുടെയും കർഷകരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുകയാണെന്നും ഇതിലൂടെ 2047ൽ ഇന്ത്യയിൽ എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ വിവിധ കേന്ദ്ര ക്ഷേമ വികസന പദ്ധതികളിൽ അംഗങ്ങളാകാൻ വിവിധ വിഭാഗങ്ങളിലെ ജനങ്ങൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ വികസന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നഗരത്തിൽ നടത്തുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ കഴക്കൂട്ടത്തെയും പാറ്റൂരെയും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴക്കൂട്ടം കാനറ ബാങ്ക് നേതൃതം നൽകിയ…

Read More

അയോധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ രാവിലെ 11.30 മുതൽ ( ജനുവരി 22 )

  konnivartha.com: പ്രാണപ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ അയോധ്യ കനത്ത സുരക്ഷാവലയത്തില്‍ .പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ക്ഷേത്രപരിസരത്തേക്ക് പ്രവേശിപ്പിക്കില്ല.പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും. അതിഥികളോട് രാവിലെ 11 ന് മുന്‍പ് എത്തുവാന്‍ നിർദേശിച്ചിട്ടുണ്ട്. 11.30 മുതൽ 12.30 വരെ ഒരുമണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്.

Read More

മാളികപ്പുറത്ത് ഗുരുതി പൂജ നടന്നു

  ശബരിമല മകരവിളക്ക് കാലത്തെ തീർത്ഥാടനത്തിന് സമാപനംകുറിച്ച് മാളികപ്പുറത്ത് ഗുരുതി പൂജ നടന്നു

Read More

യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി റവ.ഫാ.വിജു ഏലിയാസിന് സ്വീകരണം നൽകി

  konnivartha.com/ കുവൈറ്റ് : സെൻറ്.തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രസ്ഥാനത്തിന്‍റെ 21-ാം വാർഷികത്തോനോടനുബന്ധിച്ച് ക്രമീകരിച്ചിച്ചിരിക്കുന്ന മൂന്ന് നോമ്പ് ധ്യാനയോഗത്തിനും, ഏകദിന സമ്മേളനത്തിനും നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന, ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറിയും, കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ റവ.ഫാ. വിജു ഏലിയാസിന് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി. യുവജനപ്രസ്ഥാനം കുവൈറ്റ് സോൺപ്രസിഡന്റും, പഴയപള്ളി വികാരിയുമായ റവ.ഫാ എബ്രഹാം പി.ജെ,മലങ്കര സഭ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്,ഇടവക ട്രസ്റ്റി അലക്സാണ്ടർ എ. എബ്രഹാം, യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം കെ.സി ബിജു, യുവജനപ്രസ്ഥാനം കുവൈറ്റ് സോണൽ സെക്രട്ടറി സോജി വർഗീസ്, യുവജനപ്രസ്ഥാനം കുവൈറ്റ് സോൺ പ്രവാസി സെൽ കോഡിനേറ്റർ അരുൺ തോമസ്, മഹാ ഇടവക യുവജനപ്രസ്ഥാനം സെക്രട്ടറി ദീപ് ജോൺ, അസോസിയേഷൻ…

Read More

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 2024 ജനുവരി 21 ഞായർ)

  2024 ജനുവരി 21 ഞായർ 2 മണി മുതൽ ചിത്രരചനാ മത്സരം (ജലച്ചായം ) 6 മണി മുതൽ പുളിമുക്ക് ദ്രുതം ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്ത വിസ്മയം രംഗാനുഭവം 7.30 മുതൽ ജനുവരി ഒരു ഓർമ്മ ഉദ്ഘാടനം : അനിൽ മാരാർ 8 മണി മുതൽ സുമേഷ് കുട്ടിക്കൽ ടീം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ

Read More

15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കമായി

  konnivartha.com:നാനാതത്വത്തിൽ ഏകത്വമാണ് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം കൈമനത്ത് ബിഎസ്എൻഎൽ റീജിയണൽ ടെലികോം ട്രെയിനിങ് സെൻററിൽ 15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ നിലകൊള്ളുന്നത് ഭാരതമെന്ന ഒരേയൊരു വികാരമാണെന്ന് ഗവർണർ പറഞ്ഞു. കേവലം നഗര പ്രദേശങ്ങൾ മാത്രമല്ല ഗ്രാമീണ മേഖലകൾ കൂടി ചേർന്നതാണെന്ന് ഭാരതം. ജാതി, മതം, ജന്മദേശം എന്നിവയെല്ലാം വ്യത്യസ്തമാണെങ്കിലും ഭാരതീയർ എന്ന നിലയിൽ നാം ഒന്നിച്ചു നിൽക്കുന്നു. കേരളത്തിന് മഹാത്തായ ഒരു പാരമ്പര്യമുണ്ട്. സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സമൂഹമാണ് കേരളത്തിലുള്ളത്. സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരളം സന്ദർശിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജന സംഘം ഇതൊരു വിനോദയാത്രയായി മാത്രം കരുതരുത്. മറിച്ച് കേരളത്തിന്റെ സംസ്കാരത്തെ അടുത്ത് അറിയാനും അതിൽ നിന്ന്…

Read More

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/01/2024)

  ആസ്തി വികസന ഫണ്ട്: പദ്ധതികള്‍ സമയബന്ധിതമായി  പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നിയമനടപടി- ഡപ്യൂട്ടി സ്പീക്കര്‍ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നടത്തുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പിഴവ് വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകള്‍ നീക്കുന്നതില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കാലതാമസം ശിക്ഷാര്‍ഹമാണെന്നും ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.   അടൂര്‍ ഗാന്ധി പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണവകുപ്പിനെ ചുമതലപ്പെടുത്തി. പ്രവര്‍ത്തി പൂര്‍ത്തികരിക്കുന്നതിന് വസ്തുവിന്റെ ഉപയോഗാനുമതി റവന്യു വകുപ്പ് തദ്ദേശസ്വയം ഭരണ വകുപ്പിന് കൈമാറാനും യോഗത്തില്‍ തീരുമാനമായി. പാര്‍ക്കിന്റെ നടത്തിപ്പിനും തുടര്‍പരിപാലനത്തിനും ഭരണസമിതി രൂപീകരിക്കും. അടൂര്‍ യുഐറ്റി സെന്റര്‍ കെട്ടിട നിര്‍മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു.…

Read More

ശബരിമലയിൽ അവലോകന യോഗം ചേർന്നു

konnivartha.com/ ശബരിമല : ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്തിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ 2023-2024 വർഷത്തെ മണ്ഡല മകരവിളക്ക് ഉൽസവം സംബന്ധിച്ച് വിലയിരുത്തൽ നടത്തി. ഇത്തവണത്തെ തീർഥാടന കാലം ഭംഗിയാക്കാൻ സഹായിച്ച വിവിധ വകുപ്പുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് പ്രസിഡൻറ് നന്ദി അറിയിച്ചു. അടുത്ത വർഷത്തെ തീർത്ഥാടനം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ വേണ്ട നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. ശബരിമല സ്പെഷ്യൽ കമ്മീഷണർ എം.മനോജ്, പൊലീസ് സ്പെഷ്യൽ ഓഫീസർ സുജിത്ത് ദാസ് ഐ പി എസ്സ്, എ ഡി എം സൂരജ് ഷാജി ഐ എ എസ്സ്, പൊലീസ് അസിസ്റ്റൻറ് സ്പെഷ്യൽ ഓഫീസർ പ്രതാപചന്ദ്രൻ നായർ ,ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് എഞ്ചീനിയർ ശ്യാം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Read More

മണ്ഡല-മകരവിളക്ക്: ശബരിമലയിലെ ആകെ വരുമാനം 357.47 കോടി

മണ്ഡല-മകരവിളക്ക്: ശബരിമലയിലെ ആകെ വരുമാനം 357.47 കോടി: കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്; ഭക്തരുടെ എണ്ണത്തിൽ 5 ലക്ഷത്തിന്റെ വർധനവ് konnivartha.com/ശബരിമല : 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്. അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ…

Read More