ജപ്പാന്‍ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി

  ജപ്പാന്‍റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി. സെപ്റ്റംബർ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ.ജപ്പാൻ ബഹിരാകാശ ഏജൻസി ജക്‌സയുടെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ ചന്ദ്രനിലിറങ്ങി. ലക്ഷ്യസ്ഥാനത്തിന് നൂറ് മീറ്റർ പരിധിയിൽ കൃത്യമായി ലാൻഡ് ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. ഷിയോലി ഗർത്തത്തിന് സമീപമുള്ള ചരിഞ്ഞ പ്രതലത്തിലായിരുന്നു ലാൻഡിംഗ്. അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് പുറകെ ചന്ദ്രനിലിറങ്ങിയ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി.

Read More

കെ ആർ ടി എ സംസ്ഥാന സമ്മേളനം: പോസ്റ്റർ പ്രചരണത്തിന് തുടക്കം

  konnivartha.com: കെ ആർ ടി എ (കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ) സംസ്ഥാന സമ്മേളനം പോസ്റ്റർ പ്രചരണത്തിന് റാന്നിയിൽ തുടക്കമായി.കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം എഫ്. അജിനി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആർ. റ്റി.എ ജില്ലാ എക്സിക്യൂട്ടീവ് സീമ എസ്.പിള്ള, ഹിമമോൾ സേവ്യർ, റിയ മോൾ റോയ്, കെ.എസ്.ടി.എ ഭാരവാഹികളായ ഷാജി എ. സലാം, ഷാജി തോമസ് എന്നിവർ പങ്കെടുത്തു. മതനിരപേക്ഷ സമൂഹം, ഭിന്നശേഷി സൗഹൃദ നവകേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കെആർ. ടി. എ അഞ്ചാമത് സംസ്ഥാന സമ്മേളനം ജനുവരി 25,26 തീയതികളിൽ കൊല്ലത്ത് നടക്കുന്നു. പൊതുസമ്മേളനം സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും .പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ മനോജ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി പതാകജാഥ, പ്രകടനം, പൊതുസമ്മേളനം , സാംസ്കാരിക…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/01/2024 )

അപേക്ഷ ക്ഷണിച്ചു എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കംപ്യുട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി) കോഴ്‌സിലേക്ക് പ്ലസ് ടു (കൊമേഴ്‌സ്)/ബി കോം/എച്ച് ഡി സി/ജെ ഡി സി യോഗ്യതയുള്ളവര്‍ക്കും ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിലേക്ക് എസ്എസ് എല്‍ സി പാസായവര്‍ക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 9947123177 സൗജന്യ പരിശീലനം പത്തനംതിട്ട  എസ് ബി ഐയുടെ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം പറക്കോട് ബ്ലോക്കില്‍ എട്ടുദിവസത്തെ  സൗജന്യ കൂണ്‍ കൃഷി പരിശീലനം  ആരംഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഇന്ന് (ജനുവരി 20) ന് രാവിലെ 09.45…

Read More

ശബരിമല വാര്‍ത്തകള്‍ ( 20/01/2024 )

    ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി യുവതികള്‍ എന്നതരത്തില്‍ വ്യാജവീഡിയോ: പോലീസ് കേസെടുത്തു ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികള്‍ എന്നതരത്തിലുള്ള സെല്‍ഫി വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനില്‍ സ്വമേധയായി കേസ് രജിസ്റ്റര്‍ ചെയ്തത്. രാജേഷ് എന്ന യുവാവിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സൈബര്‍ പോലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇരുമുടിക്കെട്ടുമായി നില്‍ക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പതിനെട്ടാം പടിക്ക് സമീപം സെല്‍ഫി വീഡിയോ ചിത്രീകരിച്ചതരത്തില്‍ വ്യാജമായി നിര്‍മിച്ച വീഡിയോയാണ് ഇയാള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന്, മതവികാരം വ്രണപ്പെടുത്തിയതിനും, ശബരിമല വിശ്വാസികളുടെ മനസുകളില്‍ മുറിവുളവാക്കി സമൂഹത്തില്‍ ലഹള സൃഷ്ടിക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും, ഐ…

Read More

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 20/01/2024 )

  2024 ജനുവരി 20 ശനി വൈകിട്ട് 4 മണിക്ക് ചലച്ചിത്ര ഗാനാലാപന മത്സരം വൈകിട്ട് 6 മണി മുതൽ നൃത്തനിലാവ് 2024 അവതരണം : അഡ്വ രാഗം അനൂപ്, റിഥംസ്, പത്തനംതിട്ട വൈകിട്ട് 7.30 നാടൻ പാട്ടിന്‍റെ ദൃശ്യാവിഷ്കാരം അവതരണം : വാഴമുട്ടം യുവധാര ക്ലബ്ബ് 8 മണി മുതൽ ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് സീസൺ 2 ബെസ്റ്റ് കൊമേഡിയൻ അനീഷ് കാവിൽ നയിക്കുന്ന കലാരംഗ് അവതരിപ്പിക്കുന്ന കിടിലൻ ചിരിഉത്സവം

Read More

ചാന്ദ്രയാൻ മൂന്ന്: വിക്രം ലാൻഡറില്‍ നിന്നും സിഗ്നലുകൾ ലഭിച്ചു തുടങ്ങി

  konnivartha.com: ലാൻഡറിൽ നാസ നിർമിച്ച പേ ലോഡായ ലേസർ റിട്രോഫ്ലക്ടർ അറേയിൽ നിന്നാണ് സിഗ്നലുകൾ ലഭിച്ചു തുടങ്ങി.ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലൊക്കേറ്ററായി പ്രവർത്തനം തുടങ്ങി. ലാൻഡർ ചന്ദ്രേപരിതലത്തിൽ എവിടെയാണന്ന് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണിത്. നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററിന് ഡിസംബർ 13നാണു ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയത്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ പ്രവർത്തിക്കുന്ന ഏക എൽആർഎയാണിത്.ചന്ദ്രൻ്റെ ഭ്രമണം, ആന്തരിക ഘടന, ഗുരുത്വാകർഷണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും എൽആർഎയിൽ നിന്നു ലഭ്യമാകും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ഏറെ ഗുണപ്രദമാകും എൽആർഎയുടെ കണ്ടെത്തലുകൾ.

Read More

ബി കെ എം യു കോന്നി വില്ലേജ് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു

  konnivartha.com/ കോന്നി : ക്ഷേമ പെൻഷൻ കുടിശിക വിതരണം ചെയ്യുക,പിരിഞ്ഞു പോയ തൊഴിലാളികൾക്ക് അധിവർഷ ആനുകൂല്യം നൽകുക, ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി കെ എം യു കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ ഉത്ഘാടനം ചെയ്തു. സി പി ഐ കോന്നി താഴം ലോക്കൽ സെക്രട്ടറി സി കെ ശാമുവൽ അധ്യക്ഷത വഹിച്ചു.കോന്നി ലോക്കൽ സെക്രട്ടറി സി ജെ റെജി,മണ്ഡലം കമ്മറ്റി അംഗം എ സോമശേഖരൻ,ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി വിനീത് കോന്നി, കിസാൻ സഭ കോന്നി മണ്ഡലം സെക്രട്ടറി ഡോ രാജൻ, ചിറ്റാർ ആനന്ദൻ, എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി പ്രദീപ്‌ കുമാർ, ഗ്രാമപഞ്ചായത്ത് അംഗം…

Read More

കോന്നി മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന് പുതിയ ഭാരവാഹികള്‍

  konnivartha.com: കോന്നി മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന് പുതിയ ഭരണ സമിതി നിലവില്‍ വന്നു . ചെയര്‍മാനായി സി പി ഇടുക്കുള ,വൈസ് ചെയര്‍മാനായി അഡ്വ സി വി ശാന്തകുമാറും ചുമതല ഏറ്റു. സഹകരണ സംഘത്തില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ ഇരുവരും ചുമതല ഏറ്റെടുത്തു

Read More

കോന്നി ഫെസ്റ്റ് ഇന്നത്തെ പ്രത്യേക പരിപാടികള്‍

  2024 ജനുവരി 19 വെള്ളി: വൈകിട്ട് 6 മണി ശ്രീ ശങ്കര നൃത്ത വിദ്യാലയം വെട്ടൂർ – കുളത്തുമൺ അവതരിപ്പിക്കുന്ന ആവിഷ്കാർ 2K24 വൈകിട്ട് 7 മണി മുതൽ മത്തായി സുനിൽ നയിക്കുന്ന ഫോക് റെവലൂഷൻ അവതരണം : ശാസ്താംകോട്ട, പാട്ടുപുര

Read More

കോന്നി ഫെസ്റ്റിന് ദീപം തെളിഞ്ഞു : ജനുവരി 28 വരെ ജന പ്രവാഹം

  konnivartha.com/കോന്നി കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ഈ മാസം 28 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടത്തുന്ന വ്യാപാര-വിജ്ഞാന-പുഷ്പോത്സവ- കലാമേളയായ കോന്നി ഫെസ്റ്റിന് അടൂർ പ്രകശ് എം.പി തിരി തെളിച്ചു. ഗ്രാമീണ മേഖലയിലെ കലാ-കായിക പ്രതിഭകളെ വളർത്തിയെടുക്കാനും അവരെ ഭാവിയിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നതിനായി പ്രോത്സാഹനം നൽകാനുമായി എട്ട് വർഷമായി നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് നാടിൻ്റെ സ്നേഹകൂട്ടായ്മയാണെന്ന് അടൂർ പ്രകാശ് എം പി കോന്നി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കലാസന്ധ്യ സിനിമ – സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ദേശീയ സ്കൂൾ കായിക മേളയിൽ 4 x 100 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ ജേതാവ് അമാനിക, ഇൻ്റർ സോൺ വോളിബോൾ ടൂർണ്ണമെൻ്റ് വിജയികളായ ഖേലോ ഇന്ത്യ വോളിബോൾ അക്കാദമി ടീം അംഗങ്ങളായ…

Read More