ശബരിമല വനത്തിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്തി

  konnivartha.com: പുല്ലുമേടുനിന്നും സന്നിധാനത്തേക്ക് മല കയറുന്നതിനിടയിൽ വനത്തിൽ കുടുങ്ങിയ തീർത്ഥാടക സംഘത്തെ പോലീസും എൻഡിആർഎഫും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.   തമിഴ്നാട്ടിൽ നിന്നുള്ള 17 പേരാണ് പുല്ലുമെടുനിന്നു മൂന്നു കിലോമീറ്റർ മാറി കഴുതക്കുഴി എന്ന ഭാഗത്ത് കുടുങ്ങിയത്. ഇതിൽ പരിക്കുപറ്റിയ മൂന്നുപേരിൽ രണ്ടു പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഒരാൾ സന്നിധാനത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കോന്നിയില്‍ തെരുവ് നായ ശല്യം അതി രൂക്ഷം :സ്കൂള്‍ കുട്ടികളെ കടിക്കാന്‍ ഓടിച്ചു

  konnivartha.com: കോന്നിയില്‍ തെരുവ് നായ ശല്യം രൂക്ഷമായതായി ജനങ്ങള്‍ പരാതി പറഞ്ഞു .കോന്നി മങ്ങാരം വാര്‍ഡില്‍ തെരുവ് നായ ശല്യം രൂക്ഷം ആണ് എന്ന് രക്ഷിതാക്കള്‍ അറിയിച്ചു . കുട്ടികളെ തെരുവ് നായ്ക്കള്‍ കടിക്കാന്‍ ഓടിച്ചു . കുട്ടികള്‍ പ്രാണ ഭീതിയില്‍ ആണ് .പഞ്ചായത്ത് അധികാരികള്‍ ഇതൊന്നും അറിയുന്നില്ല.കാണുന്നില്ല ,കേള്‍ക്കുന്നില്ല . കുട്ടികളെ കൂടാതെ റോഡിൽ കൂടി സന്ധ്യ മയങ്ങിയ ശേഷം ആളുകള്‍ പോകുമ്പോൾ പട്ടി പുറകെ വരും.കാലിനു കടിക്കും .ഓടി മറയും . ട്യൂഷനും മറ്റും പോകുന്ന കുട്ടികളെ വരെ ആണ് തെരുവ് നായ ആക്രമിക്കാന്‍ പിന്നാലെ കൂടുന്നത് .കുട്ടികള്‍ നിലവിളിച്ചു കൊണ്ട് ആണ് ഓടുന്നത് . എത്രയും വേഗം തെരുവ് നായ്ക്കളെ പിടികൂടി ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ പഞ്ചായത്ത് ശ്രമിക്കണം .

Read More

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ (21/11/2024 )

സൗഹൃദ ഫുട്‌ബോള്‍ സംഘടിപ്പിച്ചു വനിതാ-ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ ഫുട്‌ബോളും ശിശുദിനവാരാഘോഷ സമാപനവും പ്രമാടം റിവറൈന്‍ ഫീല്‍ഡ് ടര്‍ഫില്‍ സംഘടിപ്പിച്ചു. ഫുട്‌ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ നിര്‍വഹിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം അഡ്വ. പേരൂര്‍ സുനില്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏകദിന പരിശീലനവും ഫലവൃക്ഷത്തൈ വിതരണവും മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പും തണ്ണീര്‍ത്തട അതോറിറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന തണ്ണീര്‍തട സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇളം ശൂരനാട് – കുന്നിട – കൊല്ലോട്ടില്‍ നീര്‍ത്തട വൃഷ്ടി പ്രദേശത്തെ ഗുണഭോക്താക്കള്‍ക്കായി ഏകദിന പരിശീലനവും ഫലവൃക്ഷത്തൈ വിതരണവും നടത്തി. എനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഏഴംകുളം പഞ്ചായത്ത് മെമ്പര്‍ കെ. സുരേഷ് അധ്യക്ഷനായി.…

Read More

മുപ്പതിലധികം മോഷണക്കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി

  പത്തനംതിട്ട : സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ കുടുങ്ങി. മുപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടി ബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസിധര (48)നാണ് അറസ്ററിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പന്തളം ഏനാത്ത് പോലീസിന്റെ സംയുക്തസംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മോഷ്ടാവ് വലയിലായത്. പന്തളം എസ് എച്ച് ഒ റ്റി ഡി പ്രജീഷ്, ഏനാത്ത് എസ് എച്ച് ഒ അമൃത് സിംഗ് നായകം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം . കഴിഞ്ഞ 8 ന് രാത്രി പന്തളം കുരമ്പാല സ്വദേശി അനീഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറിലധികം റബ്ബർ ഷീറ്റുകളും ആക്ടീവ സ്കൂട്ടറും കവർന്ന് പ്രതി കടന്നിരുന്നു.പിറ്റേന്ന് പുലർച്ചെ 5 മണിക്കാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന്, പന്തളം പോലീസ് കേസെടുത്ത് വ്യാപകമായ അന്വേഷണം നടത്തി സംശയമുള്ള നിരവധിപേരെ നിരീക്ഷിച്ചു…

Read More

തീർഥാടകർക്ക് ആശ്വാസമായി ചുക്കുവെള്ളവും ബിസ്ക്കറ്റും

  ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ദേവസ്വം ബോർഡ് വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്ക്കറ്റും നൽകുന്ന ആശ്വാസം ചെറുതല്ല. പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമുള്ളതിനാൽ കൈയ്യിൽ വെള്ളം കരുതാതെയാണ് കൂടുതൽ സ്വാമിമാരും മല കയറുന്നത്. എന്നാൽ പമ്പ മുതൽ സന്നിധാനം വരെ ആവശ്യമുള്ളവർക്കെല്ലാം സുലഭമായി സുരക്ഷിതമായ കുടിവെള്ളം ചെറു ചൂടോടെ നൽകുന്നു. പമ്പയിലും ശരംകുത്തിയിലും സന്നിധാനത്തും ചുക്കു വെള്ളം തയ്യാറാക്കുന്നുണ്ട്. ശരംകുത്തിയിൽ മാത്രം 15,000 ലിറ്ററിൻ്റെ മൂന്ന് ബോയിലറുകൾ പ്രവർത്തിക്കുന്നു. നാലാമതൊരെണ്ണത്തിൻ്റെ നിർമാണം പുരോഗമിച്ചു വരുന്നു. പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ വഴിയാണ് കുടിവെള്ളം വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്. ശരംകുത്തി മുതൽ ക്യൂ കോംപ്ലക്സ് അവസാനിക്കുന്നതുവരെ 20 ഇടങ്ങളിൽ കുടിവെള്ള ടാപ്പുകൾ ഉണ്ട്. തീർഥാടകർക്ക് ഇവിടങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കാം. വലിയ നടപ്പന്തലിൽ എല്ലാ വരികളിലും നിൽക്കുന്നവർക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള വിധത്തിലുള്ള ക്രമീകരണങ്ങളുണ്ട്.വലിയ നടപ്പന്തലിൽ അഞ്ച് ട്രോളി കളിലും കുടിവെള്ളം വരിനിൽക്കുന്ന…

Read More

നടൻ മേഘനാഥൻ(60) അന്തരിച്ചു

  പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ്.ചെങ്കോൽ, ഈ പുഴയും കടന്ന് തുടങ്ങി 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.

Read More

അനധികൃത റേഷന്‍ കാര്‍ഡ് കൈവശം ഉള്ളവരുടെ ശ്രദ്ധയ്ക്ക് : നിയമ നടപടി സ്വീകരിക്കും

  അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറയിപ്പ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തൃതിയുള്ള വീട്/അംഗങ്ങള്‍ക്ക് എല്ലാംകൂടി ഒരേക്കറില്‍ അധികം ഭൂമി/ഏതെങ്കിലും അംഗത്തിന്റെ പേരില്‍ നാല്ചക്ര വാഹനം/എല്ലാ അംഗങ്ങള്‍ക്കും കൂടി 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനം- ഇതില്‍ ഏതിലെങ്കിലും ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ല. അനര്‍ഹമായി കൈവശമുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികളെടുക്കും, അനധികൃതമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ പൊതുവിപണി വിലയും ഇടാക്കും. റേഷന്‍ കടകളില്‍ വച്ചിട്ടുള്ള പെട്ടികളില്‍ ഡിസംബര്‍ 15 വരെ ആര്‍ക്കും പരാതി നല്‍കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222212.

Read More

ശബരിമല :സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ

  സന്നിധാനത്ത് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഇതിന്റെ ചുമതലയുള്ള സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. സംഗീതിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.   പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും അരവണ പ്ലാന്റ്, അന്നദാന കേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സന്നിധാനത്തെ ഹോട്ടലുകളിൽ ജോലിചെയ്യുന്ന 40 പേർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.   ഭക്ഷണം പാചകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കേണ്ട രീതികൾ, ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി എന്നിവ സംബന്ധിച്ച് ഇവർക്ക് പരിശീലനം നൽകി. സന്നിധാനത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക്…

Read More