മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസി അന്തരിച്ചു

Spread the love

അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി കെ. കെ. പ്രസാദ് (54) അന്തരിച്ചു.

പത്തനംതിട്ട ജില്ലാകളക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് 2020 ഏപ്രിൽ 11ന് റാന്നി, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് റോഡിൽ അലഞ്ഞുതിരിഞ്ഞ് രോഗാതുരനായി കണ്ടെത്തിയ മാടമൺ, കോട്ടയ്ക്കൽ വീട്ടിൽ പ്രസാദിനെ മഹാത്മയിൽ എത്തിച്ചത്.

മൃതദേഹം ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരെങ്കിലും എത്തിയാൽ
സംസ്കാര ചടങ്ങുകൾക്കായ് മൃതദേഹം വിട്ടുനൽകുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തുരുവല്ല അറിയിച്ചു. ഫോൺ : 04734-299900