രണ്ടാംദിനവും സന്നിധാനത്ത് ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര

konnivartha.com:ശബരിമല: തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തെ ആഘോഷത്തിലാക്കി കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സന്ധ്യയിൽ കർപ്പൂരാഴി ഘോഷയാത്ര നടന്നത്. മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര തിങ്കളാഴ്ച സന്നിധാനത്തു സംഘടിപ്പിച്ചിരുന്നു. സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു. പുലിവാഹനമേറിയ മണികണ്ഠനൊപ്പം ദേവതാരൂപങ്ങളും വർണക്കാവടിയും കെട്ടുകാഴ്ചകളും ഘോഷയാത്രക്ക് കൊഴുപ്പേകി. അയ്യപ്പദർശനത്തിന് ഫ്‌ളൈ ഓവറിൽ വരിനിന്ന ഭക്തർക്കും ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര മാറി. എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ,…

Read More

തങ്കഅങ്കി ഘോഷയാത്ര: ഡിസംബർ 25 ന്ഭക്തരെ പമ്പയിൽ നിന്ന് കടത്തിവിടുന്നതിൽ ക്രമീകരണങ്ങൾ

  ശബരിമല: ശബരിമലയിൽ മണ്ഡലപൂജയുടെ ഭാഗമായ തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ച (ഡിസംബർ 25)ന് ഭക്തരെ പമ്പയിൽനിന്നു കടത്തിവിടുന്നതിൽ ക്രമീകരണങ്ങളേർപ്പെടുത്തി. ഉച്ചയോടെയാണ് തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തുന്നത്. അതിനാൽ രാവിലെ 11.00 മണിക്കുശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചയ്ക്കു 1.30ന് പമ്പയിൽ എത്തി വിശ്രമിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ സന്നിധാനത്തേക്കു തിരിക്കും. ഘോഷയാത്ര വൈകിട്ട് അഞ്ചുമണിയോടെ ശരം കുത്തിയിൽ എത്തിച്ചേർന്ന ശേഷമായിരിക്കും ഭക്തതരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടുന്നത് പുനരാരംഭിക്കുക. സാധാരണദിവസങ്ങളിൽ ഉച്ചയ്ക്കു ഒരു മണിക്ക് നട അടച്ചശേഷം മൂന്നുമണിക്കാണ് തുറക്കുന്നത്. 25ന് ഉച്ചപൂജയ്ക്കു ശേഷം നടഅടച്ചാൽ അഞ്ചുമണിക്കേ തുറക്കൂ. അഞ്ചുമണിക്കു നടതുറന്നാലും ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ദീപാരാധനയ്ക്കുശേഷമേ ഭക്തർക്കു ദർശനം സാധ്യമാകൂ. വൈകിട്ട് 6.40നാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധാന. ദീപാരാധന  കഴിഞ്ഞശേഷമായിരിക്കും ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കുക. തുടർന്നെത്തുന്ന എല്ലാവർക്കും തങ്ക…

Read More

മുറിഞ്ഞകൽ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ വൃശ്ചിക ചിറപ്പ്

  konnivartha.com/ കോന്നി: എസ്എൻഡിപി യോഗം 175 നമ്പർ മുറിഞ്ഞകൽ ശാഖയിലെ ആനക്കുളം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ വൃശ്ചിക ചിറപ്പ് സമാപനം വ്യാഴാഴ്ച നടക്കും. രാവിലെ 8 ന് നടക്കുന്ന മഹാശാന്തി ഹവനത്തിൽ ശിവഗിരിമഠത്തിലെ സ്വാമി ഗുരുപ്രസാദ് മുഖ്യകാർമികത്വം വഹിക്കും. 9 : 30ന് അഖണ്ഡ നാമജപയ്ജനം. വൈകിട്ട് 5:30 ന് ദീപാരാധന, ഭജൻസ്, 6 ന് ദീപക്കാഴ്ച.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/12/2024 )

ക്രിസ്തുമസ് വിപണനമേള കുടുംബശ്രീ ജില്ലാമിഷന്റെ  നേതൃത്വത്തില്‍  ക്രിസ്തുമസ് പുതുവത്സര വിപണന മേള തുടങ്ങി. പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ 28 വരെയുണ്ടാകും.   നഗരസഭ ചെയര്‍മാന്‍ റ്റി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില  അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ആദ്യ വില്‍പന നടത്തി. കേക്കുകള്‍, ജ്യൂസുകള്‍, ചിപ്സുകള്‍, സ്‌ക്വാഷുകള്‍, പലഹാരങ്ങള്‍, കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍, വെളിച്ചെണ്ണ, സോപ്പ്,  ടോയ്ലറ്ററിസ്, പെര്‍ഫ്യൂമുകള്‍, നട്സുകള്‍, വനവിഭവങ്ങള്‍, മസാലപ്പൊടികള്‍, ചെറു ധാന്യങ്ങള്‍, തേന്‍, ഇരുമ്പ്ഉപകരണങ്ങള്‍ എന്നിവ ലഭ്യമാണ്. രാവിലെ 10 മുതല്‍ 8 വരെയാണ്  പ്രവര്‍ത്തനം. ക്രിസ്തുമസ് -പുതുവത്സരാഘോഷം; പരിശോധനാ സ്‌ക്വാഡിനെ നിയോഗിച്ചു ക്രിസ്തുമസ്-പുതുവത്സരാഘോഷ വേളകളില്‍ വ്യാജമദ്യം, ലഹരി വസ്തുക്കള്‍, മയക്കുമരുന്ന് തുടങ്ങിയവയുടെ പരിശോധന നടത്തുന്നതിന് താലൂക്ക്തല സ്‌ക്വാഡിനെ നിയോഗിച്ചു. രാത്രികാല പെട്രോളിംഗ് ശക്തമായി തുടരും.…

Read More

കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പൻ

  ഇന്ന് രാത്രി 7 മണി മുതൽ കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പൻ (ചരിത്ര സംഗീത നൃത്ത നാടകം ) സ്ഥലം :കോന്നി ചിറയ്ക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, മണ്ഡല മഹോത്സവം. തീയതി :2024 ഡിസംബർ 24 ചൊവ്വ (1200 ധനു :9) സമയം :രാത്രി 7 മണി മുതൽ

Read More

പമ്പാസംഗമം പുനരാരംഭിക്കുന്നു; ജനുവരി 12 മുതൽ

  konnivartha.com: ശബരിമല: 2018ലെ പ്രളയത്തെത്തുടർന്നു മുടങ്ങിയ പമ്പാസംഗമം ഇത്തവണ പുനരാരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡംഗം എ. അജികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 12ന് വൈകിട്ടു നാലുമണിക്കു ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ സംഗമം ഉദ്ഘാടനം ചെയ്യും. നടൻ ജയറാം ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. ആധ്യാത്മികമ, സാംസ്‌കാരിക സംഗമം എന്ന നിലയിലാണ് ചടങ്ങു സംഘടിപ്പിക്കുന്നത്. പ്രളയത്തെത്തുടർന്ന് മുടങ്ങിയ പമ്പാസംഗമം തുടർന്നുള്ള വർഷങ്ങളിൽ കോവിഡ് കാരണവും നടന്നിരുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് 75 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സംഗമത്തിന്റെ ഭാഗമായി പമ്പയിൽ 75 ദീപങ്ങൾ തെളിയിക്കുമെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Read More

മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടയിൽ

  കോട്ടയം: ഈവർഷത്തെ ശബരിമലക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡംഗം എ. അജികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 22നു രാവിലെ ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ബുധനാഴ്ച(ഡിസംബർ 25) ഉച്ചക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകിട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിക്കും. തുടർന്നു തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ഡിസംബർ 26ന് നെയ്യഭിഷേകം ഉൾപ്പെടയുള്ള ചടങ്ങുകൾ ഉണ്ടാകും. അന്നു വൈകിട്ടു രാത്രി പതിനൊന്നു മണിക്കു ഹരിവരാസനം പാടി നട അടക്കുന്നതോടെ മണ്ഡലപൂജയുമായി ബന്ധപ്പെട്ട ചടങ്ങുകൾ അവസാനിക്കും. ഡിസംബർ 30…

Read More

കോന്നി മുറിഞ്ഞകല്ലില്‍ വീണ്ടും വാഹനാപകടം

  konnivartha.com: കോന്നി മുറിഞ്ഞകല്ലില്‍ അയ്യപ്പന്മാരുടെ കാര്‍ അപകടത്തില്‍പ്പെട്ടു . കഴിഞ്ഞിടെ നാലുപേര്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ട സ്ഥലത്തിന് സമീപം ആണ് ഇന്ന് കാര്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിച്ചു നിന്നത് .യാത്രികര്‍ സുരക്ഷിതര്‍ ആണ് ശബരിമല തീര്‍ഥാടനം കഴിഞ്ഞു തമിഴ്നാട്ടിലേക്ക് മടങ്ങിയ അയ്യന്മാരുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത് . ബാരിക്കേഡുകള്‍ തകര്‍ത്തു പോസ്റ്റില്‍ ഇടിച്ചു ആണ് വാഹനം നിന്നത് . ഡ്രൈവര്‍ ഉറങ്ങി പോയതാകാന്‍ ആണ് സാധ്യത എന്ന് കരുതുന്നു . പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ സ്ഥിരം അപകടം ഉണ്ടാകുന്ന മേഖലയാണ് കോന്നി മുറിഞ്ഞകല്‍ മേഖലയും കൂടല്‍ ,കലഞ്ഞൂര്‍ , കോന്നി മാമ്മൂട്‌ ,ഇളകൊള്ളൂര്‍ , കുമ്പഴ മേഖലയും . റോഡു സുരക്ഷയ്ക്ക് ഉചിതമായ മുന്നറിയിപ്പുകള്‍ ഇവിടെ ഇല്ല . കഴിഞ്ഞിടെ മിനി ബസ്സും കാറും കൂട്ടിയിടിച്ചു കോന്നി മല്ലശ്ശേരി നിവാസികളായ ഒരു കുടുംബത്തിലെ…

Read More

സന്നിധാനത്ത് ഉത്സവക്കാഴ്ചയൊരുക്കി കർപ്പൂരാഴി ഘോഷയാത്ര

  ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഉത്സവഛായയിലാക്കി. പുലിവാഹനമേറിയ മണികണ്ഠനും ദേവതാരൂപങ്ങളും അണിനിന്ന ഘോഷയാത്ര വർണവും ശബ്ദഘോഷങ്ങളും കൊണ്ടു ശബരീശസന്നിധിയിലെ സന്ധ്യയെ ആഘോഷപൂർണമാക്കി. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്രയാണു പൂർവാധികം വർണപ്പകിട്ടോടെ കൊണ്ടാടിയത്. ഇന്നലെ(ഡിസംബർ 23) സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു. പുലിവാഹനമേറിയ അയ്യപ്പനും ദേവതാരൂപങ്ങളും സന്നിധാനത്തു തിങ്ങിനിറഞ്ഞ ഭക്തസഹസ്രങ്ങൾക്ക് ആനന്ദക്കാഴ്ചയായി. വർണക്കാവടിയും മയിലാട്ടവും വിളക്കാട്ടവും കർപ്പൂരാഴി ഘോഷാത്രയ്്ക്ക് മിഴിവേകി. തിരുവിതാംകൂർ ദേവസ്വം…

Read More

എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്

  konnivartha.com: എക്‌സൈസ് വകുപ്പിന്റെ ക്രിസ്മസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജനുവരി നാല് വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നു. സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി ഇതുവരെ ആകെ 318 റെയ്ഡുകള്‍ നടത്തി 69 അബ്കാരി കേസുകളും 26 മയക്കുമരുന്ന് കേസുകളും പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 90 കോട്പ കേസുകളും ചുമത്തി. അബ്കാരി കേസുകളില്‍ 600 ലിറ്റര്‍ കോട, 14 ലിറ്റര്‍ ചാരായം, 69.550 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 30 ലിറ്റര്‍ കള്ള് എന്നിവ തൊണ്ടിയായി കണ്ടെടുത്തു. മയക്കുമരുന്ന് കേസുകളില്‍ 1.072 കി. ഗ്രാം കഞ്ചാവും കോട്പ കേസുകളിലായി 2.510 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, കഞ്ചാവ് ബീഡികള്‍ തുടങ്ങിയവ തൊണ്ടിയായി കണ്ടെടുത്തു അബ്കാരി കേസുകളില്‍…

Read More