ISRO Chairman Dr. S Somanath has retired, and Dr. V Narayanan has been appointed as the new Chairman, with effect from January 14, 2025. konnivartha.com: ഇന്ത്യന്‍ ബഹിരാകാശ എജന്‍സിയായ ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ.വി. നാരായണൻ ജനുവരി 14ന് സ്ഥാനമേൽക്കും.ഇപ്പോള്‍ എൽപിഎസ്‍സി മേധാവിയാണ്. നിലവിലെ ചെയർമാൻ ഡോ.എസ്.സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.കന്യാകുമാരി സ്വദേശിയാണ് ഡോ : വി. നാരായണൻ കന്യാകുമാരി സ്വദേശിയാണ്.രണ്ടു വര്‍ഷത്തേക്കാണ് നിയമനം. ഡോ :വി.നാരായണന്‍ വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് ഡോ :വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും ഡോ നാരായണനായിരിക്കും. സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്റെ ചുമതലയും വി നാരായണന്‍ വഹിക്കും. നാരായണന്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. താമസം തിരുവനന്തപുരത്താണ്.വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക്…
Read Moreദിവസം: ജനുവരി 7, 2025
ശബരിമലയിലെ ചടങ്ങുകൾ (08.01.2025)
പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം 7.30ന് ഉഷപൂജ 12ന് കളഭാഭിഷേകം 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 3 മണിക്ക് നട തുറക്കൽ 6.30ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം 9.30ന് അത്താഴ പൂജ 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ
Read Moreനേപ്പാളില്‍ ഭൂചലനം: മരണസംഖ്യ 126
നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 126.188 പേര്‍ക്ക് പരിക്ക് .കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം . ചൊവ്വാഴ്ച രാവിലെ 6.35-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യഘട്ട ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും നേപ്പാളില്‍ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് ചെയ്തു . ഇന്ത്യയിലെ അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു
Read Moreഅഗസ്ത്യാർകൂടം ട്രക്കിങ് രജിസ്ട്രേഷൻ :ജനുവരി 8 ന് ബുക്കിംങ് ആരംഭിക്കും
konnivartha.com: ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രക്കിങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മാർഗനിർദേശങ്ങൾ സന്ദർശകർ കർശനമായും പാലിക്കണം. ജനുവരി 20 മുതൽ 31 വരെയുള്ള ട്രക്കിങിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതൽ 10 വരെയുള്ള ട്രക്കിങിന് ജനുവരി 21 നും ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ട്രക്കിംങിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 11 മണിക്ക്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/01/2025 )
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ; ആകെ 1052468 വോട്ടര്‍മാര്‍ സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2025ന്റെ ഭാഗമായുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ ആകെ 1052468 വോട്ടര്‍മാരുണ്ട്. 498291 പുരുഷ•ാരും 554171 സ്ത്രീകളും ആറ് തേര്‍ഡ് ജെന്റര്‍ വോട്ടര്‍മാരുമുണ്ട്. 13369 പേര്‍ പുതുതായി പേര്‌ചേര്‍ത്തിട്ടുണ്ട്. 2024 ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ട, താമസം മാറിപ്പോയ 1877 വോട്ടര്‍മാരെ ഒഴിവാക്കിയിട്ടുണ്ട്. ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ വെബ് സൈറ്റില്‍ ( www.ceo.kerala.gov.in/special-summary-revision ) അന്തിമ വോട്ടര്‍പട്ടിക പരിശോധിക്കാം. ലിങ്ക് ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ് ( https://pathanamthitta.nic.in ). വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ജില്ലാതലഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ.് പ്രേംകൃഷ്ണന്‍ ആറ•ുള മണ്ഡലത്തിലെ വോട്ടര്‍ പട്ടിക നല്‍കി നിര്‍വഹിച്ചു. അന്തിമ വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ വില്ലേജ്തലത്തില്‍…
Read Moreശബരിമല മകരവിളക്ക് : പ്രത്യേക അറിയിപ്പുകള്‍ ( 07/01/2025 )
വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനായി മകരവിളക്ക് ഉത്സവം കഴിയുന്നതുവരെ പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുടെ പ്രവേശനവും ഗതാതവും നിരോധിച്ചു ജില്ലാ അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ബി. ജ്യോതി ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ( എന്‍ഫോഴ്‌സ്‌മെന്റ് ) എന്നിവരെ ചുമതലപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. മകരവിളക്ക് ; ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ശബരിമല മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടര്‍ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളില്‍ ജില്ലാ കല്കടര്‍ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യനിരോധനം ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജില്ലാ കല്കടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.…
Read Moreതിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി ( 08/01/2025 )
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്. എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. നേരത്തെ വേദികള്‍ക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. മറ്റു സ്‌കൂളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുകയാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണം മന്ത്രി വി. ശിവൻകുട്ടി എസ്. എം. വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. പതിനാറായിരത്തോളം പേർക്കാണ് ട്രോഫികൾ നൽകുന്നത്. ഇതോടൊപ്പം പ്രശസ്തി പത്രവും…
Read Moreഎച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: ആരോഗ്യ വകുപ്പ്
ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.…
Read Moreഅടൂര്‍ ജനറല്‍ ആശുപത്രി:എസ്റ്റിപി ടെക്നീഷ്യന്‍, എസ്റ്റിപി അസിസ്റ്റന്റ്, സെക്യൂരിറ്റി ഒഴിവ്
konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ എസ്റ്റിപി ടെക്നീഷ്യന്‍, എസ്റ്റിപി അസിസ്റ്റന്റ്, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലേക്ക് വോക്ക് ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖകകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. എസ്റ്റിപി ടെക്നീഷ്യന്‍ (പുരുഷന്‍മാര്‍)- ഐടിഐ (എന്‍സിവിടി)/ മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇലക്ട്രിക്കല്‍/പ്ലംബിംഗ്/എസ്റ്റിപി പ്രവര്‍ത്തനത്തില്‍ഉള്ള പ്രവൃത്തിപരിചയം. 2025 ജനുവരി ഒന്നിന് 40 വയസ.് അഭിമുഖം ജനുവരി ഒമ്പതിന്. എസ്റ്റിപി അസിസ്റ്റന്റ് (പുരുഷന്‍മാര്‍) -പത്താംക്ലാസ്. 2025 ജനുവരി ഒന്നിന് 40 വയസ.് അഭിമുഖം ജനുവരി ഒമ്പതിന്.സെക്യൂരിറ്റി-സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷജീവനക്കാര്‍. 2025 ജനുവരി ഒന്നിന് 50 വയസ് അഭിമുഖം ജനുവരി 16 ന്.ഫോണ്‍: 04734 223236.
Read Moreമകരവിളക്ക്: കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കും – ജില്ലാ കലക്ടര്‍
മകരവിളക്ക്കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കി വിലയിരുത്തലും നടത്തിയശേഷമാണ് തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്. ളാഹ സത്രം, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കിഴക്ക്, പമ്പ ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. കാഴ്ചയിടങ്ങളില്‍ തദ്ദേശ, പൊതുമരാമത്ത്, എന്‍എച്ച് വകുപ്പുകളുടെ നേതൃത്വത്തില്‍ ബാരിക്കേടുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കും. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ളം, ശൗചാലയങ്ങള്‍, തെരുവ്‌വിളക്കുകള്‍ എന്നിവയും ക്രമീകരിക്കും. പമ്പ ഹില്‍ ടോപ്പില്‍ ജലഅതോറിറ്റി കുടിവെള്ളം ലഭ്യമാക്കും. എല്ലാ കാഴ്ചയിടങ്ങളിലും ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. ആവശ്യമുള്ള ഇടങ്ങളില്‍ എലിഫന്റ് സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍, ശബരിമല എ ഡി…
Read More