പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/01/2025 )

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു സ്പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആറ•ുള മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിതരണംചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ.് പ്രേംകൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സജീവമായി പങ്കെടുക്കണം. അന്തിമ വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ഉണ്ടെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ വില്ലേജ്തലത്തില്‍ കൂടുന്ന ബിഎല്‍ഒ, ബൂത്ത്‌ലെവല്‍ ഏജന്റുമാരുടെ യോഗത്തില്‍ അറിയിക്കണം. ആക്ഷേപരഹിതമായ വോട്ടര്‍ പട്ടികയിലൂടെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കി പൂര്‍ത്തിയാക്കാന്‍ സാധിക്കും- ജില്ലാ കല്കടര്‍ വ്യക്തമാക്കി. എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബന്ധപ്പെട്ട ഇആര്‍ഒ ഓഫീസില്‍ നിന്നും കൈപ്പറ്റാം. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ആറ•ുള ഇ.ആര്‍.ഒ മിനി തോമസ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ജയകൃഷ്ണന്‍, മുഹമ്മദ് ഇസ്മായില്‍, സി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.…

Read More

മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു : ശബരിമല മേൽശാന്തി

  ഈ വർഷത്തെ മണ്ഡല മഹോത്സവം കഴിഞ്ഞ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി അറിയിച്ചു. ഉത്തരായന കാലം കഴിഞ്ഞ് ദക്ഷിണായനകാലം തുടങ്ങുകയാണ്. ധനുമാസത്തിൽ നിന്നും മകരമാസത്തിലേക്ക് സൂര്യൻ സംക്രമിക്കുന്ന ഈ സമയത്ത് പന്തളം കൊട്ടാരത്തിൽ നിന്നു കൊണ്ടുവരുന്ന തിരുവാഭരണങ്ങൾ അയ്യപ്പസ്വാമിക്ക് ചാർത്തി ദീപാരാധന നടത്തും. ഇതോടൊപ്പം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞ് ഭക്തർക്കെല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും മേൽശാന്തി പറഞ്ഞു.

Read More